
ദുബായ്: വാട്‌സാപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചുള്ള ബാങ്കിംഗ് സേവനങ്ങൾ ഉടനടി നിർത്തണമെന്ന നിർദേശവുമായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ). സാമ്പത്തിക സേവനങ്ങൾ, ഉപഭോക്തൃ വിവരശേഖരണം തുടങ്ങി ഒരു സേവനങ്ങളും ഇത്തരത്തിൽ നടത്താൻ പാടില്ലെന്നാണ് സിബിയുഎഇയുടെ നിർദേശം.
ഉപഭോക്താവിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും യുഎഇയുടെ സാമ്പത്തിക സംവിധായത്തിലുടനീളം ഉയർന്ന നിലവാരം കൈവരിക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് സിബിയുഎഇയുടെ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഉപഭോക്തൃ സംരക്ഷണ നിയന്ത്രണത്തിനും മാനദണ്ഡങ്ങൾക്കും കീഴിലുള്ള എല്ലാ ലൈസൻസുള്ള സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്.
ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം നിലവിൽ കൂടുതലാണെന്നും ഇത് ഒന്നിലധികം അപകടസാദ്ധ്യതകൾ ഉയർത്തുന്നുണ്ടെന്നും സിബിയുഎഇ തിരിച്ചറിഞ്ഞിട്ടുണ്ട്. വഞ്ചന, ആൾമാറാട്ടം, സൈബർ ആക്രമണങ്ങൾ, തട്ടിപ്പുകൾ തുടങ്ങി സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ വരെ ഉയർന്നതായി നോട്ടീസിലുണ്ട്. രാജ്യത്തെ ബാങ്കിംഗ് ഇടപാടുകളുടെ വിവരങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് ചോർത്താനും ഇതിലൂടെ സാധിക്കുമെന്നും സിബിയുഎഇ തിരിച്ചറിഞ്ഞു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Health Warning From Uae Doctors;സ്കൂൾ തുറന്നതോടെ രോഗങ്ങളും പടരുന്നു; യുഎഇ ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ്
UAE April 23, 2026

Health Warning From Uae Doctors:ദുബായ്: നീണ്ട കാലത്തിന് ശേഷം യുഎഇയിലെ സ്കൂളുകൾ വീണ്ടും സജീവമായതോടെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധവേണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കുട്ടികൾക്കിടയിൽ സ്കൂളുകൾ നിന്ന് രോഗങ്ങൾ പടരുന്നതിനാൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.ക്ലാസ് മുറികളിലും സ്കൂൾ ബസുകളിലും കുട്ടികൾ വീണ്ടും അടുത്ത സമ്പർക്കത്തിൽ ഏർപ്പെടുന്നത് അണുബാധകൾ ഉയരാൻ കാരണമാകുന്നുണ്ടെന്ന് യുഎഇയിലെ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. സ്കൂൾ തുറന്ന രണ്ടാത്തെ ദിവസം തന്നെ നിരവധി കുട്ടികൾ ചികിത്സ തേടിയിരുന്നു.
കുട്ടികളിൽ പ്രധാനമായും കാണുന്നത് ജലദോഷം, ഇൻഫ്ലുവൻസ, വൈറൽ തൊണ്ടവേദന, വയറിളക്കവും ഛർദ്ദിയും, അലർജി എന്നിവയാണ്. അതിനാൽ കുട്ടികളിൽ ഇത്തരം രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണമെന്നും ഡോക്ടർമാർ നിർദേശം നൽകി. തുടർച്ചയായതും കുറയാത്തതുമായ പനി, ശ്വസിക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ ശ്വാസംമുട്ടൽ എന്നിവ ശ്രദ്ധിക്കണം.
കൂടാതെ കഠിനമായ തൊണ്ടവേദനയും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, ഇടയ്ക്കിടെയുള്ള ഛർദ്ദി വയറിളക്കം അമിത ക്ഷീണവും ഉന്മേഷക്കുറവും കണ്ടാൽ ശ്രദ്ധിക്കണമെന്നും അറിയിച്ചു. യുഎഇയിലെ കാലാവസ്ഥയിൽ എസി ക്ലാസ് മുറികൾക്കുള്ളിലെ തണുപ്പും പുറത്തെ ചൂടും തമ്മിലുള്ള പെട്ടെന്നുള്ള മാറ്റം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതായാണ് പറയുന്നത്.
തിരക്കിനിടയിൽ കുട്ടികൾ വെള്ളം കുടിക്കാൻ മറന്നുപോകുന്നത് നിർജ്ജലീകരണത്തിന് കാരണമാകുന്നതും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ കുട്ടികൾ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ് ഇത് അലർജിയും ആസ്ത്മയും പോലുള്ളവാ നിയന്ത്രിക്കാൻ സഹായിക്കും.
അതേസമയം അസുഖം പൂർണ്ണമായും മാറുന്നതിന് മുൻപ് കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ പാടില്ല. കാരണം ഇത് മറ്റുള്ള കുട്ടികൾക്കും പടരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഈകാര്യങ്ങൾ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. പനി മാറി കുറഞ്ഞത് 24 മണിക്കൂറെങ്കിലും കഴിഞ്ഞതിന് ശേഷം മാത്രമേ കുട്ടികളെ വീണ്ടും സ്കൂളിലേക്ക് അയക്കാവൂ.
കുട്ടികൾക്കിടയിൽ രോഗങ്ങൾ പടരുന്നത് ഒഴിവാക്കാൻ കൈകൾ കൃത്യമായി കഴുകുന്നത് കുട്ടികളിൽ ശീലിപ്പിക്കുക കൂടാതെ വാട്ടർ ബോട്ടിൽ, ടവൽ എന്നിവ മറ്റുള്ള കുട്ടികളുമായി പങ്കിടരുതെന്നും പറയുക. കുട്ടികൾക്ക് ദിവസവും 8 മുതൽ 9 മണിക്കൂർ വരെ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം കാരണം ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ ഒരുപാട് സഹായിക്കും.
യുഎഇയിൽ നിലവിൽ കാലാവസ്ഥ മാറ്റം വ്യാപകമാണ് അതിനാൽ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ മാതാപിതാക്കളുടെ അതീവ ശ്രദ്ധയും മുൻകരുതലുകളും നൽകേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത് സംബന്ധിച്ച് കുട്ടികൾക്ക് സ്കൂളുകളിൽ നിന്നും നിർദേശങ്ങൾ നൽകുകയും ചെയ്യും