
Container Ship ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ വീണ്ടും ഇറാന്റെ ആക്രമണം. ബുധനാഴ്ച പുലർച്ചെ ഒമാൻ തീരത്തിന് സമീപം വെച്ചാണ് ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ സായുധ ബോട്ട് കണ്ടെയ്നർ കപ്പലിന് നേരെ വെടിവെപ്പ് നടത്തിയത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ആക്രമണത്തിൽ കപ്പലിന് നാശനഷ്ടം സംഭവിച്ചു. കപ്പലിന്റെ കമാൻഡ് സെന്ററായ ‘ബ്രിഡ്ജിന്’ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി യുകെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ റിപ്പോർട്ട് ചെയ്യുന്നു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ആക്രമണത്തെത്തുടർന്ന് തീപിടുത്തമോ പരിസ്ഥിതി പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ആക്രമിക്കപ്പെട്ട കപ്പലിന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Big ticket lucky draw;ഒറ്റയാൾ പോരാട്ടത്തിന് വമ്പൻ ജാക്ക്പോട്ട്!!പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കിട്ടി ആ വമ്പൻ ഭാഗ്യം: ഖത്തറിലെ മലയാളിക്ക് ‘ബിഗ് ബംപർ’
UAE April 22, 2026

Big ticket lucky draw;അബുദാബി ∙ ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ രണ്ടാമത്തെ പ്രതിവാര ഇ-ഡ്രോയിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ നാലുപേർ ചേർന്ന് ഒരു ലക്ഷം ദിർഹം (ഏകദേശം 25 ലക്ഷത്തിലേറെ രൂപ) സമ്മാനം നേടി. ഇന്ത്യ, ബംഗ്ലാദേശ്, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തവണത്തെ ഭാഗ്യശാലികൾ. ഓരോരുത്തർക്കും 25,000 ദിർഹം വീതമാണ് ലഭിച്ചത്.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്, ഖത്തിറിലെ 63കാരനായ മലയാളിക്ക് ഭാഗ്യഫലം
സമ്മാനം നേടിയവരിൽ പ്രമുഖൻ ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി വിജയകുമാർ ചൊട്ടയിൽ പത്മനാഭനാണ്. 63 വയസ്സുകാരനായ ഇദ്ദേഹം കഴിഞ്ഞ 38 വർഷമായി ഖത്തറിലെ ഒരു റീട്ടെയിൽ ഗ്രൂപ്പിൽ ജോലി ചെയ്തു വരികയാണ്. 17 വർഷമായി മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കുന്ന വിജയകുമാർ ഇത്തവണ ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് ടിക്കറ്റ് എടുത്തത്. സമ്മാനവിവരം അറിയിക്കാൻ സംഘാടകർ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട് ഇമെയിൽ വഴി വിവരം അറിഞ്ഞപ്പോൾ വലിയ സന്തോഷമായെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക തന്റെ സമ്പാദ്യത്തിലേക്ക് മാറ്റാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
∙ സുഹൃത്തുക്കളുമായി ചേർന്ന് മനു നേടിയ വിജയം
മറ്റൊരു ഭാഗ്യശാലി ദുബായിൽ ലോജിസ്റ്റിക്സ് കോഓർഡിനേറ്ററായി ജോലി ചെയ്യുന്ന 36-കാരനായ മനു അഗസ്റ്റിനാണ്. കോട്ടയം സ്വദേശിയായ മനു കഴിഞ്ഞ 13 വർഷമായി യുഎഇയിലുണ്ട്. പത്ത് സുഹൃത്തുക്കളുമായി ചേർന്നാണ് മനു ബിഗ് ടിക്കറ്റ് എടുക്കുന്നത്. സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ശീലമാണ് മനുവിനെ ഭാഗ്യത്തിലേക്കെത്തിച്ചത്. ഈ വിജയം വരാനിരിക്കുന്ന വലിയ നറുക്കെടുപ്പുകൾക്കായി വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മനു പറഞ്ഞു. ലഭിച്ച തുക സുഹൃത്തുക്കളുമായി പങ്കിടും.
മറ്റ് വിജയികളും പ്രതീക്ഷകളും
ബംഗ്ലാദേശിൽ നിന്നുള്ള കെട്ടിട നിർമാണ കോഓർഡിനേറ്റർ മുഹമ്മദ് മുഞ്ചുർ മൊർഷെദ്(36) ആണ് മറ്റൊരു വിജയി. 18 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇദ്ദേഹം ഭാഗ്യം പങ്കിട്ടത്. കഴിഞ്ഞ 12 വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്ന സിറിയൻ സ്വദേശി വഫ ഖലൂഫിനും ഇത്തവണ ഭാഗ്യം കനിഞ്ഞു. ശരിയായ സമയത്താണ് ഈ തുക തന്നെ തേടിയെത്തിയതെന്ന് വഫ പറഞ്ഞു. അൽ ഐനിലെ മൊറാഫിഖ് സിറ്റിയിൽ ബിഗ് ടിക്കറ്റ് പുതിയ ഔട്ട്ലെറ്റ് തുടങ്ങിയ വാർത്തയ്ക്കൊപ്പമാണ് ഈ വിജയഗാഥകൾ പുറത്തു വന്നത്.
∙ മില്യനയർമാരുടെ മാസം
ബിഗ് ടിക്കറ്റ് ഏപ്രിൽ മാസത്തെ ‘മില്യണയർമാരുടെ മാസ’മായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് കോടീശ്വരന്മാരെയാണ് ഈ മാസം ബിഗ് ടിക്കറ്റ് സമ്മാനിക്കുന്നത്. മെയ് 3-ന് നടക്കുന്ന നറുക്കെടുപ്പിൽ ഒരാൾക്ക് 2.5 കോടി ദിർഹവും (ഏകദേശം 56 കോടിയിലേറെ രൂപ), മറ്റ് അഞ്ചുപേർക്ക് 10 ലക്ഷം ദിർഹം വീതവും ലഭിക്കും. കൂടാതെ ഏപ്രിൽ മാസത്തിൽ ഇനിയും രണ്ട് പ്രതിവാര നറുക്കെടുപ്പുകൾ കൂടി ബാക്കിയുണ്ട്.