US Iran talks Pakistan JD Vance വെടിനിർത്തൽ കാലാവധി കഴിഞ്ഞാൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ്, യുഎസ്-ഇറാൻ ചർച്ചകൾക്കായി നേതാക്കൾ ഉടൻ പാകിസ്ഥാനിലെത്തും

US Iran talks Pakistan JD Vance ഇസ്ലാമാബാദ്/വാഷിംഗ്ടൺ: മേഖലയിലെ സംഘർഷങ്ങൾക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള നിർണ്ണായക ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഉന്നത ഉദ്യോഗസ്ഥരും ഇന്ന് (ചൊവ്വാഴ്ച) പാകിസ്ഥാനിലെത്തും. നിലവിൽ ഇറാനുമായി നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. ഒരു കരാറിൽ എത്താത്തപക്ഷം വെടിനിർത്തൽ നീട്ടാൻ സാധ്യതയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാന സംഭവവികാസങ്ങൾ:

  • ഇറാൻ്റെ മുന്നറിയിപ്പ്: യുദ്ധം വീണ്ടും തുടങ്ങിയാൽ യുദ്ധക്കളത്തിൽ ‘പുതിയ കാർഡുകൾ’ പുറത്തെടുക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്ക പിടിച്ചെടുത്ത തങ്ങളുടെ ചരക്ക് കപ്പൽ ഉടൻ വിട്ടുനൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
  • ഒമാന്റെ നിലപാട്: യുഎഇയുടെ സുരക്ഷയെ ബാധിക്കുന്ന നീക്കങ്ങളെ ഒമാൻ അപലപിച്ചു. അയൽരാജ്യങ്ങളുടെ സുരക്ഷയ്ക്ക് തങ്ങൾ മുൻഗണന നൽകുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
  • ഇന്ധനവിലയിൽ മാറ്റം: ചർച്ചകൾ നടക്കുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ നേരിയ ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് ബാരലിന് 94.22 ഡോളറിലെത്തി.
  • ലെബനൻ-ഇസ്രായേൽ ചർച്ച: ഇസ്രായേലും ലെബനനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ വ്യാഴാഴ്ച നടക്കും. അതിനിടെ, ഹിസ്ബുള്ളയെ നിരായുധരാക്കാൻ സൈനിക-നയതന്ത്ര നീക്കങ്ങൾ തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി.

ചർച്ചകൾ വിജയിച്ചാൽ ഊർജ്ജ-വ്യാപാര മേഖലകളിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇറാൻ ഇതുവരെ ചർച്ചകളിൽ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വിലക്കുറവിൽ ക്വാളിറ്റി സാധനം!!ഇനി ഒറ്റ ക്ലിക്കിൽ വിലക്കുറവ് എവിടെയെന്ന് അറിയാം; ഇതാ പുതിയ പ്ലാറ്റ്‌ഫോം ഒരുക്കി യു.എ.ഇ

UAE Nazia Staff Editor — April 21, 2026 · 0 Comment

327736

Price Comparison Platform;അബൂദബി: അവശ്യവസ്തുക്കള്‍ക്ക് രാജ്യത്ത് ഏറ്റവും വിലക്കുറവ് എവിടെയാണെന്ന് പൊതുജനങ്ങള്‍ക്ക് അറിയാന്‍ പുതിയ പ്ലാറ്റ്‌ഫോം ഒരുക്കി യു.എ.ഇ മന്ത്രാലയം. വില താരതമ്യം ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിന് സാമ്പത്തിക, ടൂറിസം മന്ത്രാലയമാണ് സംവിധാനമൊരുക്കിയത്.

പാചക എണ്ണകള്‍, മുട്ട, പാലുല്‍പ്പന്നങ്ങള്‍, അരി, പഞ്ചസാര, ചിക്കന്‍, ഇറച്ചി, മത്സ്യം, പയര്‍വര്‍ഗ്ഗങ്ങള്‍, ബ്രെഡ്, ഗോതമ്പ്, കുടിവെള്ളം എന്നിവയാണ് പ്ലാറ്റ്‌ഫോമില്‍ കാണിക്കുന്ന പ്രധാന ഉല്‍പ്പന്നങ്ങള്‍. വാഴപ്പഴം, വെള്ളരി, തക്കാളി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ഉള്ളി തുടങ്ങിയ പച്ചക്കറികളും ഓറഞ്ച്, ആപ്പിള്‍ തുടങ്ങിയ പഴങ്ങളും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

ഉല്‍പ്പന്നങ്ങളുടെ വിലകള്‍ https://www.moet.gov.ae/en/essentialgoodspricesplatform എന്ന പ്ലാറ്റ്‌ഫോമിലൂടെ താമസക്കാര്‍ക്ക് പരിശോധിക്കാം. പ്രാരംഭ ഘട്ടത്തില്‍ 33 ഇനങ്ങളാണ് പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയത്. 17 അവശ്യ ഉപഭോക്തൃ ഉല്‍പന്നങ്ങളും 16 മറ്റ് അവശ്യ വസ്തുക്കളുമായി തിരിച്ചാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.

രാജ്യവ്യാപകമായി 12 പ്രധാന റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ വിലകള്‍ തത്സമയം പ്ലാറ്റ്‌ഫോം നിരീക്ഷിക്കും. ഓരോ ഔട്ട്‌ലെറ്റിനും ഏറ്റവും കുറഞ്ഞതും കൂടിയതുമായ വിലകള്‍ പ്രസിദ്ധീകരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത ശാഖകള്‍ തമ്മിലുള്ള വിലകള്‍ എളുപ്പത്തില്‍ താരതമ്യം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. സുതാര്യത വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് മാര്‍ക്കറ്റ് അറിഞ്ഞ് ഇഷ്ടമുള്ള ഇടങ്ങളില്‍ നിന്ന് വാങ്ങാനും സഹായിക്കുകയാണ് ലക്ഷ്യമെന്ന് സാമ്പത്തിക, ടൂറിസം മന്ത്രിയും ഉപഭോക്തൃ സംരക്ഷണത്തിനായുള്ള ഉന്നത സമിതിയുടെ ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി പറഞ്ഞു.

ചില്ലറ വ്യാപാരികള്‍ക്കിടയില്‍ മത്സരം പ്രോത്സാഹിപ്പിക്കന്‍ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും. വിപണി സ്ഥിരത പ്രോത്സാഹിപ്പിക്കുകയും ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി സംരക്ഷിക്കുകയും ചെയ്യും. എല്ലാ ദിവസവും ചരക്ക് വില പരിഷ്‌കരിക്കും.

റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുമായി നേരിട്ടുള്ള ഇലക്ട്രോണിക് ലിങ്ക് വഴിയാണ് യഥാസമയം ഡാറ്റ ലഭിക്കുന്നത്. പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിച്ച വിലകളും യഥാര്‍ത്ഥ സ്റ്റോറിലെ വിലകളും തമ്മിലുള്ള വ്യത്യാസങ്ങള്‍ 8001222 എന്ന നമ്പറില്‍ വിളിച്ച് ഉപഭോക്താക്കള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇറാൻ ബന്ധമുള്ള തീവ്രവാദി സംഘടനയിലെ 27 പേർ യുഎഇയിൽ അറസ്റ്റിൽ

UAE April 21, 2026

327352

അബൂദബി: ഇറാൻ ബന്ധമുള്ള തീവ്രവാദി സംഘടനയിലെ അംഗങ്ങളെന്ന്​ സംശയിക്കുന്ന 27 ​പേരെ യു.എ.ഇ ദേശീയ സുരക്ഷ വകുപ്പ്​ (എസ്​.എസ്​.ഡി) അബൂദബിയിൽ അറസ്റ്റു ചെയ്തു. ഇറാനിലെ തീവ്ര ആശയമുള്ള ‘വിലായത്തുൽ ഫകിഹ്​’ എന്ന സംഘടനയുമായി ബന്ധമുള്ളവരാണ്​ അറസ്റ്റിലായത്​.

ആസൂത്രിതമായ ഭീകരവാദ, അട്ടിമറി ശ്രമങ്ങളിലൂടെ രാജ്യത്തിന്‍റെ ദേശീയ ഐക്യം തകർക്കാനും അസ്ഥിരപ്പെടുത്താനുമായിരുന്നു സംഘത്തിന്‍റെ ശ്രമമെന്ന്​ എസ്​.എസ്​.ഡി പ്രസ്താവനയിൽ അറിയിച്ചു. ആഭ്യന്തര സുരക്ഷക്ക്​ ഭീഷണി ഉയർത്തുന്ന തീവ്ര ആശയങ്ങൾ അനുസരിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനം​. തന്ത്രപ്രധാനമായ സ്ഥലങ്ങളിലേക്ക്​ പ്രവേശിക്കുന്നതിനായി രാജ്യത്തിന്​ പുറത്തുള്ള സ്ഥാപനങ്ങളുമായി കൈകോർത്ത്​ ഇവർ രഹസ്യ യോഗങ്ങളിലൂടെ റിക്രൂട്ട്​മെന്‍റും ധനസമാഹരണവും നടത്തിയതായും അന്വേഷണത്തിൽ വ്യക്​തമായിരുന്നു

ഭീകര സംഘനകളുമായി ചേർന്ന്​ രാജ്യത്തിനകത്തും പുറത്തും രഹസ്യ യോഗങ്ങൾ ചേരുക, വിദേശ സഖ്യങ്ങളുടെ പിന്തുണയോടെ ഇമാറാത്തി യുവാക്കൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുക, അവരെ ഭീകര സംഘനയിലേക്ക്​ റിക്രൂട്ട്​മെന്‍റ്​ ചെയ്യുക, യു.എ.ഇയുടെ വിദേശ നയത്തിനും ആഭ്യന്തര നടപടികൾക്കും എതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുക, രാജ്യത്തെ മോശമായി ചിത്രീകരിക്കുക തുടങ്ങിയവയും സംഘം നടത്തിയിരുന്നതായി​ കണ്ടെത്തിയിട്ടുണ്ടെന്ന്​ എസ്​.എസ്​.ഡി അറിയിച്ചു.

നിയമവിരുദ്ധ മാർഗങ്ങളിലൂടെ സമാഹരിച്ച ഫണ്ടുകൾ സംശയകരമായ വിദേശ സ്ഥാപനങ്ങൾക്ക്​ കൈമാറുകയും ചെയ്തിരുന്നു. രഹസ്യ സംഘന രൂപവത്​കരിക്കുക, രാജ്യത്തിനകത്ത്​ അതിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ബാഹ്യശക്​തിളോടുള്ള കൂറും വിശ്വാസ്യതയും പുലർത്തർത്തുക, ദേശീയ സുരക്ഷയും സാമൂഹികമായ സമാധാനവും തകരാറിലാക്കുക തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്​.

പൊതുസുരക്ഷക്ക്​ ഭീഷണിയാകുന്ന ഏത്​ പ്രവർത്തനങ്ങളേയും ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന്​ ദേശീയ സുരക്ഷ ഡിപാർട്ട്​മെന്‍റ്​ വ്യക്​തമാക്കി. സംശയകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക മാർഗങ്ങളിലൂടെ റിപോർട്ട്​ ചെയ്യണമെന്ന്​ പൗരൻമാർ, താമസക്കാർ എന്നിവരോട്​ വകുപ്പ്​ അഭ്യർഥിച്ചു.

Work from park: പ്രവാസികളെ അറിഞ്ഞോ???ദുബൈയിൽ ഇനി ‘വർക്ക് ഫ്രം പാർക്ക്’: എങ്ങനെയെന്നല്ലേ? അറിയാം

UAE April 20, 2026

325210

Work from park;ദുബൈ:ദുബൈയിൽ ഇനി പാർക്കിൽ ഇരുന്നും ജോലി ചെയ്യാം. ദുബൈ മുനിസിപ്പാലിറ്റിയാണ് വർക്ക് ഫ്രം പാർക്ക് എന്ന പേരിൽ ഈ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം എനിവേർ എന്നീ ആശയങ്ങൾക്ക് പിന്നാലെ, പ്രകൃതിസൗഹൃദ അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് ഈ പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.

അടുത്ത മാസം മുതൽ അൽബർഷ പോണ്ട് പാർക്കിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കും. പാർക്കിനുള്ളിൽ പ്രത്യേകമായി ഒരുക്കുന്ന വർക്ക് സ്റ്റേഷനുകൾ, ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യം, ചാർജിംഗ് പോയിന്റുകൾ എന്നിവയിലൂടെ പ്രൊഫഷണൽ ജോലികൾ നിർവഹിക്കാൻ അനുയോജ്യമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

ദുബൈയിലെ പൊതുപാർക്കുകൾ കൂടുതൽ സജീവവും ഉപകാരപ്രദവുമായ ഇടങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ‘അമാന’, ‘ലെറ്റ്സ് വർക്ക്’ എന്നീ സ്വകാര്യ കമ്പനികളുമായി സഹകരണ കരാറുകൾ മുനിസിപ്പാലിറ്റി ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. ഈ വർഷം തന്നെ നഗരത്തിലെ മറ്റ് പ്രധാന പാർക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം.

പകർച്ചവ്യാധി കാലഘട്ടത്തിനു ശേഷം ലോകമെമ്പാടും ഹൈബ്രിഡ്, റിമോട്ട് വർക്ക് രീതികൾ വ്യാപകമായ സാഹചര്യത്തിൽ, ജോലി-ജീവിത സമത്വം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പദ്ധതിയായി ഇത് വിലയിരുത്തപ്പെടുന്നു. പ്രകൃതിയോട് ചേർന്ന് ജോലി ചെയ്യാനുള്ള അവസരം ജീവനക്കാരുടെ ഉൽപാദനക്ഷമതയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ദുബൈയിൽ ഇതിനകം തന്നെ ചില മെട്രോ സ്റ്റേഷനുകളിൽ സമാനമായ സൗകര്യങ്ങൾ ലഭ്യമാണ്. അതിന്റെ വിപുലീകരണമായാണ് ഇപ്പോൾ പാർക്കുകളിലേക്കും ഈ ആശയം കൊണ്ടുവരുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *