
Thrissur Pooram fireworks blast : തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ആറ് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്. 18 പേരെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് ലഭ്യമാകുന്ന വിവരം.
തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്. പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തു.
പ്രവാസി മലയാളി ദുബൈയില്‍ മരണപ്പെട്ടു
UAE Nazia Staff Editor — April 21, 2026 · 0 Comment

ദുബൈ: തൃശൂര്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു. തിരുവത്ര ഇ.പി അബ്ദുല്ല ഹാജിയുടെ മകന് അനസ് (32) ആണ് മരിച്ചത്.
മാതാവ്: അനായ. ഭാര്യ: സുനൈന. അനീഷ, അലാന, അഷര്‍ എന്നിവരാണ് സഹോദരങ്ങള്‍. മയ്യിത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം അബൂദബി ബനിയാസ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഇറാൻ ബന്ധമുള്ള തീവ്രവാദി സംഘടനയിലെ 27 പേർ യുഎഇയിൽ അറസ്റ്റിൽ
UAE April 21, 2026

അബൂദബി: ഇറാൻ ബന്ധമുള്ള തീവ്രവാദി സംഘടനയിലെ അംഗങ്ങളെന്ന് സംശയിക്കുന്ന 27 പേരെ യു.എ.ഇ ദേശീയ സുരക്ഷ വകുപ്പ് (എസ്.എസ്.ഡി) അബൂദബിയിൽ അറസ്റ്റു ചെയ്തു. ഇറാനിലെ തീവ്ര ആശയമുള്ള ‘വിലായത്തുൽ ഫകിഹ്’ എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായത്.
ആസൂത്രിതമായ ഭീകരവാദ, അട്ടിമറി ശ്രമങ്ങളിലൂടെ രാജ്യത്തിന്റെ ദേശീയ ഐക്യം തകർക്കാനും അസ്ഥിരപ്പെടുത്താനുമായിരുന്നു സംഘത്തിന്റെ ശ്രമമെന്ന് എസ്.എസ്.ഡി പ്രസ്താവനയിൽ അറിയിച്ചു. ആഭ്യന്തര സുരക്ഷക്ക് ഭീഷണി ഉയർത്തുന്ന തീവ്ര ആശയങ്ങൾ അനുസരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. തന്ത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങളുമായി കൈകോർത്ത് ഇവർ രഹസ്യ യോഗങ്ങളിലൂടെ റിക്രൂട്ട്മെന്റും ധനസമാഹരണവും നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു
ഭീകര സംഘനകളുമായി ചേർന്ന് രാജ്യത്തിനകത്തും പുറത്തും രഹസ്യ യോഗങ്ങൾ ചേരുക, വിദേശ സഖ്യങ്ങളുടെ പിന്തുണയോടെ ഇമാറാത്തി യുവാക്കൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുക, അവരെ ഭീകര സംഘനയിലേക്ക് റിക്രൂട്ട്മെന്റ് ചെയ്യുക, യു.എ.ഇയുടെ വിദേശ നയത്തിനും ആഭ്യന്തര നടപടികൾക്കും എതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുക, രാജ്യത്തെ മോശമായി ചിത്രീകരിക്കുക തുടങ്ങിയവയും സംഘം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് എസ്.എസ്.ഡി അറിയിച്ചു.
നിയമവിരുദ്ധ മാർഗങ്ങളിലൂടെ സമാഹരിച്ച ഫണ്ടുകൾ സംശയകരമായ വിദേശ സ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്തിരുന്നു. രഹസ്യ സംഘന രൂപവത്കരിക്കുക, രാജ്യത്തിനകത്ത് അതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ബാഹ്യശക്തിളോടുള്ള കൂറും വിശ്വാസ്യതയും പുലർത്തർത്തുക, ദേശീയ സുരക്ഷയും സാമൂഹികമായ സമാധാനവും തകരാറിലാക്കുക തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
പൊതുസുരക്ഷക്ക് ഭീഷണിയാകുന്ന ഏത് പ്രവർത്തനങ്ങളേയും ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ദേശീയ സുരക്ഷ ഡിപാർട്ട്മെന്റ് വ്യക്തമാക്കി. സംശയകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക മാർഗങ്ങളിലൂടെ റിപോർട്ട് ചെയ്യണമെന്ന് പൗരൻമാർ, താമസക്കാർ എന്നിവരോട് വകുപ്പ് അഭ്യർഥിച്ചു.
Work from park: പ്രവാസികളെ അറിഞ്ഞോ???ദുബൈയിൽ ഇനി ‘വർക്ക് ഫ്രം പാർക്ക്’: എങ്ങനെയെന്നല്ലേ? അറിയാം
UAE April 20, 2026

Work from park;ദുബൈ:ദുബൈയിൽ ഇനി പാർക്കിൽ ഇരുന്നും ജോലി ചെയ്യാം. ദുബൈ മുനിസിപ്പാലിറ്റിയാണ് വർക്ക് ഫ്രം പാർക്ക് എന്ന പേരിൽ ഈ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം എനിവേർ എന്നീ ആശയങ്ങൾക്ക് പിന്നാലെ, പ്രകൃതിസൗഹൃദ അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് ഈ പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.
അടുത്ത മാസം മുതൽ അൽബർഷ പോണ്ട് പാർക്കിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കും. പാർക്കിനുള്ളിൽ പ്രത്യേകമായി ഒരുക്കുന്ന വർക്ക് സ്റ്റേഷനുകൾ, ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യം, ചാർജിംഗ് പോയിന്റുകൾ എന്നിവയിലൂടെ പ്രൊഫഷണൽ ജോലികൾ നിർവഹിക്കാൻ അനുയോജ്യമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ദുബൈയിലെ പൊതുപാർക്കുകൾ കൂടുതൽ സജീവവും ഉപകാരപ്രദവുമായ ഇടങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ‘അമാന’, ‘ലെറ്റ്സ് വർക്ക്’ എന്നീ സ്വകാര്യ കമ്പനികളുമായി സഹകരണ കരാറുകൾ മുനിസിപ്പാലിറ്റി ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. ഈ വർഷം തന്നെ നഗരത്തിലെ മറ്റ് പ്രധാന പാർക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം.
പകർച്ചവ്യാധി കാലഘട്ടത്തിനു ശേഷം ലോകമെമ്പാടും ഹൈബ്രിഡ്, റിമോട്ട് വർക്ക് രീതികൾ വ്യാപകമായ സാഹചര്യത്തിൽ, ജോലി-ജീവിത സമത്വം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പദ്ധതിയായി ഇത് വിലയിരുത്തപ്പെടുന്നു. പ്രകൃതിയോട് ചേർന്ന് ജോലി ചെയ്യാനുള്ള അവസരം ജീവനക്കാരുടെ ഉൽപാദനക്ഷമതയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ദുബൈയിൽ ഇതിനകം തന്നെ ചില മെട്രോ സ്റ്റേഷനുകളിൽ സമാനമായ സൗകര്യങ്ങൾ ലഭ്യമാണ്. അതിന്റെ വിപുലീകരണമായാണ് ഇപ്പോൾ പാർക്കുകളിലേക്കും ഈ ആശയം കൊണ്ടുവരുന്നത്.