Expat malayali dead;മലയാളി കുത്തേറ്റു മരിച്ച സംഭവം:ദുബായിൽ എത്തിയിട്ട് 6 മാസം; മലയാളിയെ കുത്തിവീഴ്ത്തിയത് സമീപത്ത് താമസിക്കുന്നയാൾ; പുതിയ കണ്ടെത്തലുകൾ

323271

Expat malayali dead;ദുബായ് ∙ മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ബിസി റോഡ് മധുരബസാർ നജാത്ത് മൻസിലിൽ തൊണ്ടിയിൽ ജസീൽ(30) ആണു മരിച്ചത്.

താമസ സ്ഥലത്തെ മറ്റൊരു മുറിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ ജസീലിനു കുത്തേൽക്കുകയായിരുന്നു എന്നാണു വിവരം. സമീപത്തു താമസിക്കുന്നവരിൽ ഒരാൾ തന്നെയാണു കുത്തിയത്. ഗുരുതര പരുക്കേറ്റ ജസീലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ദുബായിലെ റാഷിദിയ ആശുപത്രി മോർച്ചറിയിൽ. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനു ബന്ധുക്കൾ ശ്രമം നടത്തുന്നുണ്ട്.

ഏറെക്കാലമായി വിദേശത്ത് ജോലി ചെയ്യുന്ന ജസീൽ 6 മാസം മുൻപാണ് ദുബായിൽ എത്തിയത്. മാർക്കറ്റിങ് കമ്പനി ജീവനക്കാരനാണ്. തൊണ്ടിയിൽ അബ്ദുറഹ്മാന്റെയും അജീബിയുടെയും മകനാണ്. ഭാര്യ: മുഹ്സിന. മകൻ: മെസിൻ ജസീൽ. സഹോദരൻ: ജിൻഷാദ് റഹിം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Work from park: പ്രവാസികളെ അറിഞ്ഞോ???ദുബൈയിൽ ഇനി ‘വർക്ക് ഫ്രം പാർക്ക്’: എങ്ങനെയെന്നല്ലേ? അറിയാം

UAE April 20, 2026

325210

Work from park;ദുബൈ:ദുബൈയിൽ ഇനി പാർക്കിൽ ഇരുന്നും ജോലി ചെയ്യാം. ദുബൈ മുനിസിപ്പാലിറ്റിയാണ് വർക്ക് ഫ്രം പാർക്ക് എന്ന പേരിൽ ഈ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം എനിവേർ എന്നീ ആശയങ്ങൾക്ക് പിന്നാലെ, പ്രകൃതിസൗഹൃദ അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് ഈ പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.

അടുത്ത മാസം മുതൽ അൽബർഷ പോണ്ട് പാർക്കിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കും. പാർക്കിനുള്ളിൽ പ്രത്യേകമായി ഒരുക്കുന്ന വർക്ക് സ്റ്റേഷനുകൾ, ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യം, ചാർജിംഗ് പോയിന്റുകൾ എന്നിവയിലൂടെ പ്രൊഫഷണൽ ജോലികൾ നിർവഹിക്കാൻ അനുയോജ്യമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

ദുബൈയിലെ പൊതുപാർക്കുകൾ കൂടുതൽ സജീവവും ഉപകാരപ്രദവുമായ ഇടങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ‘അമാന’, ‘ലെറ്റ്സ് വർക്ക്’ എന്നീ സ്വകാര്യ കമ്പനികളുമായി സഹകരണ കരാറുകൾ മുനിസിപ്പാലിറ്റി ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. ഈ വർഷം തന്നെ നഗരത്തിലെ മറ്റ് പ്രധാന പാർക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം.

പകർച്ചവ്യാധി കാലഘട്ടത്തിനു ശേഷം ലോകമെമ്പാടും ഹൈബ്രിഡ്, റിമോട്ട് വർക്ക് രീതികൾ വ്യാപകമായ സാഹചര്യത്തിൽ, ജോലി-ജീവിത സമത്വം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പദ്ധതിയായി ഇത് വിലയിരുത്തപ്പെടുന്നു. പ്രകൃതിയോട് ചേർന്ന് ജോലി ചെയ്യാനുള്ള അവസരം ജീവനക്കാരുടെ ഉൽപാദനക്ഷമതയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ദുബൈയിൽ ഇതിനകം തന്നെ ചില മെട്രോ സ്റ്റേഷനുകളിൽ സമാനമായ സൗകര്യങ്ങൾ ലഭ്യമാണ്. അതിന്റെ വിപുലീകരണമായാണ് ഇപ്പോൾ പാർക്കുകളിലേക്കും ഈ ആശയം കൊണ്ടുവരുന്നത്.

Gold Rate UAE:യുഎഇയിൽ സ്വർണ വിലയിൽ ഇടിവ്:അറിയാം ഇന്നത്തെ വില വിവരങ്ങൾ

UAE April 19, 2026

Gold prices in Dubai
Gold prices in Dubai

Gold Rate UAE ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 582.25 ദിർഹമായി. അതേസമയം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 539.00 ദിർഹമായി.

21K, 18K, 14K എന്നിവയ്ക്ക് യഥാക്രമം ഗ്രാമിന് 517.00 ദിർഹം, 443.00 ദിർഹം എന്നിങ്ങനെയാണ് വില. യുഎഇയിൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വില ഉയരുന്ന സാഹചര്.ത്തിൽ പലരും ഇപ്പോൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് വാങ്ങുന്നത്. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.75 ശതമാനം ഇടിഞ്ഞ് 4,453.37 ഡോളറിലെത്തി.

സഹോദരിയെ തിരമാലകളിൽ നിന്ന് രക്ഷിക്കുന്നതിനിടെ യുഎഇയിൽ 13-കാരൻ മരണപ്പെട്ടു

UAE April 19, 2026

323725

റാസൽഖൈമ: ഏഴ് വയസ്സുകാരിയായ സഹോദരിയെ തിരമാലകളിൽ നിന്ന് രക്ഷിക്കുന്നതിനിടെ പതിമൂന്നുകാരനായ എമിറാത്തി ബാലൻ മുങ്ങിമരിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് റാസൽഖൈമ തീരത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം നടന്നത്. 

സഹോദരിക്ക് പുറമെ ഒപ്പമുണ്ടായിരുന്ന 8-ഉം 9-ഉം വയസ്സുള്ള രണ്ട് ബന്ധുക്കളെയും അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ബാലന് കഴിഞ്ഞു. റാസൽഖൈമയിലെ ‘സഊദി ഇൻസ്റ്റിറ്റ്യൂട്ടിന്’ പിന്നിലുള്ള ഫ്ലെമിംഗോ ബീച്ചിലാണ് അപകടമുണ്ടായത്. 

രക്ഷപ്പെട്ട മൂന്ന് കുട്ടികളെയും അടിയന്തര സേവന വിഭാഗം ഉടൻ തന്നെ സഖർ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമശുശ്രൂഷയ്ക്കും വിദഗ്ധ ചികിത്സയ്ക്കും ശേഷം ഇവരുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് പിറ്റേന്ന് തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

13 കാരനെ സഖർ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി മെഡിക്കൽ അധികൃതർ സ്ഥിരീകരിച്ചു. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. 

ഷെയ്ഖ് റാഷിദ് ബിൻ സയീദ് പള്ളിയിൽ വെച്ച് മയ്യിത്ത് നമസ്കാരം നടന്നു. തുടർന്ന് റാസൽഖൈമയിലെ അൽ സൽഹിയ ഖബർസ്ഥാനിൽ മയ്യിത്ത് മറവുചെയ്തു. ദുഃഖാർത്തരായ കുടുംബത്തെ ആശ്വസിപ്പിക്കാനും അന്തിമോപചാരം അർപ്പിക്കാനുമായി വൻ ജനാവലിയാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

പഠനത്തിൽ മിടുക്കനായിരുന്ന മകൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നുവെന്ന് പിതാവ് പറഞ്ഞു. അടുത്തിടെ മികച്ച മാർക്ക് ലഭിച്ചതിൻ്റെ റിപ്പോർട്ട് കാർഡുമായി അഭിമാനത്തോടെ വീട്ടിലെത്തിയ അവൻ, തൻ്റെ നേട്ടത്തിനുള്ള സമ്മാനമായി ഒരു ‘ഐഫോൺ 17’ ആവശ്യപ്പെട്ടിരുന്നുവെന്നും പിതാവ് വേദനയോടെ ഓർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *