
അബൂദബി: സ്‌കൂള്‍ ബസുകളിലെ ‘സ്റ്റോപ്പ്’ (Stop) ബോര്‍ഡ് പ്രദര്‍ശിപ്പിക്കുമ്പോള്‍ വാഹനം പൂര്‍ണ്ണമായും നിര്‍ത്താത്ത ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി അബൂദബി പൊലിസ്. നിയമം ലംഘിക്കുന്നവര്‍ക്ക് 1,000 ദിര്‍ഹം പിഴയും (ഏകദേശം 25,000 രൂപ) 10 ട്രാഫിക് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ ലഭിക്കുക. കുട്ടികള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവര്‍മാര്‍ക്ക് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
#فيديو | #شرطة_أبوظبي تحث سائقي المركبات على ضرورة الالتزام بالوقوف الكامل عند فتح ذراع (قف) الجانبية للحافلات المدرسية في كلا الاتجاهين، بمسافة لا تقل عن خمسة أمتار، لضمان عبور الطلبة بسلامة وأمان موضحة أنه سيتم تطبيق مخالفة قدرها 1000 د.إ ، و 10 نقاط مرورية، في حالة عدم توقف… pic.twitter.com/CgNn3Fljh5— شرطة أبوظبي (@ADPoliceHQ) April 19, 2026
വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷ മുന്‍നിര്‍ത്തി പൊലിസ് പുറത്തിറക്കിയ ബോധവല്‍ക്കരണ വീഡിയോയില്‍ നിയമം പാലിക്കേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കുന്നുണ്ട്. സ്‌കൂള്‍ ബസുകളില്‍ സ്റ്റോപ്പ് ബോര്‍ഡ് കാണിക്കുമ്പോള്‍ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ ബസില്‍ നിന്ന് കുറഞ്ഞത് അഞ്ച് മീറ്റര്‍ അകലം പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ പൂര്‍ണ്ണമായും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് പൊലിസ് നിയമങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. സ്‌കൂള്‍ സമയങ്ങളില്‍ ഈ മേഖലകളില്‍ ഗതാഗതക്കുരുക്കും തിരക്കും വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പിന്തുടരണമെന്നും അധികൃതര്‍ വ്യക്തമാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായില്‍ നിന്നും സ്വർണം വാങ്ങുന്നത് ലാഭം തന്നെ: പക്ഷെ ഈ 8 കാര്യങ്ങള്‍ ശ്രദ്ധിക്കണം
UAE April 20, 2026

സ്വർണവില കൂടിയാലും കുറഞ്ഞാലും അക്ഷയതൃതീയ ദിനത്തില്‍ സ്വർണം വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നവർ നിരവധിയായിരിക്കും. ഈ വർഷം ഏപ്രിൽ 19ന് ആണ് അക്ഷയതൃതീയ. ഇന്ത്യയില്‍ മാത്രമല്ല പ്രവാസി ഇന്ത്യക്കാർ ഏറ്റവും കൂടുതല്‍ സ്വർണം വാങ്ങുന്ന ദുബായ് അടക്കമുള്ള നഗരങ്ങളിലും അക്ഷയതൃതീയയുമായി ബന്ധപ്പെട്ട് ജ്വല്ലറികള്‍ വലിയ തോതിലുള്ള ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിലക്കുറവാണ് പ്രവാസി ഇന്ത്യക്കാരെ തങ്ങളുടെ പ്രിയപ്പെട്ട ഗോള്‍ഡ് പർച്ചേഴ്സിങ് നഗരമായി ദുബായിയെ മാറ്റുന്നത്. ടാക്സ് ഫ്രീ, ഉയർന്ന ഗുണമേന്മ നിലവാരം, വൈവിധ്യമാർന്ന ഡിസൈനുകള്‍ എന്നിവയെല്ലാം ദുബായ് സ്വർണവിപണിയുടെ പ്രത്യേകതകളാണ്. എന്നാൽ ദുബായില്‍ നിന്നും സ്വർണം വാങ്ങി നാട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ പണം നഷ്ടപ്പെടാതിരിക്കാന്‍ ചില പ്രധാന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അക്ഷയ തൃതീയ 2026നോട് അനുബന്ധിച്ച് ദുബായിലേക്ക് സ്വർണം വാങ്ങാൻ പോകുന്ന മലയാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.
1-വില മനസ്സിലാക്കുക
അന്താരാഷ്ട്ര മാർക്കറ്റുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നന്നതാണ് ദുബായിലെ സ്വർണ വില. വില ദിര്‍ഹത്തിൽ ഗ്രാമിന് അടിസ്ഥാനമാക്കിയാണ് കാണിക്കുന്നത്. പ്രശസ്ത ജ്വല്ലറികളിൽ ഡിജിറ്റൽ ബോർഡുകളിൽ ലൈവ് റേറ്റ് പ്രദർശിപ്പിക്കാറുണ്ട്. ഗോൾഡ് സൂക്കിലെ ബോർഡുകളോ വിശ്വസനീയ വെബ്‌സൈറ്റുകളോ പരിശോധിച്ച് യഥാർത്ഥ വില മനസ്സിലാക്കുക. ഇത് അമിത വില ഈടാക്കുന്നത് തടയും.
2-ജ്വല്ലറി ഏതായിരിക്കണം
ഡെയ്‌റ ഗോൾഡ് സൂക്ക്, മീനാ ബസാർ, ഗോൾഡ് & ഡയമണ്ട് പാർക്ക്, പ്രധാന മാളുകൾ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവർത്തിക്കുന്ന ലൈസൻസുള്ള ജ്വല്ലറികളെ തിരഞ്ഞെടുക്കുക. ഇത് ഗുണനിലവാരം, ശുദ്ധി, ന്യായമായ വില എന്നിവ ഉറപ്പാക്കും. കൂടാതെ മികച്ച ഓഫറുകളും ഈ സ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുണ്ടാകും.
3-കാരറ്റ് എത്ര
24K, 22K, 21K, 18K തുടങ്ങിയ കാരറ്റുകൾ സ്വർണത്തിന്റെ ശുദ്ധി സൂചിപ്പിക്കുന്നു. ആഭരണത്തിന്റെ അകം ഭാഗത്ത് സാധാരണയായി കാരറ്റ് എത്രയെന്ന് വ്യക്തമാക്കിയിരിക്കും. ശരിയായ കാരറ്റ് അനുസരിച്ച് അതിന് അനുസരിച്ചുള്ള വില മാത്രം നൽകുക.
4-ഹാൾമാർക്ക്
ഓരോ സ്വർണാഭരണത്തിലും ദുബായ് സെൻട്രൽ ലബോറട്ടറി അംഗീകരിച്ച ഹാൾമാർക്ക് ഉണ്ടായിരിക്കണം. ഇത് സ്വർണത്തിന്റെ ശുദ്ധിയും എവിടെ മേക്ക് ചെയ്തിരിക്കുന്നു എന്നതും സ്ഥിരീകരിക്കുന്നു. ഹാൾമാർക്ക് ഇല്ലാത്ത ആഭരണങ്ങൾ ഒഴിവാക്കുക.
5-മേക്കിങ് ചാർജ്
ദുബായ് ഗോൾഡ് സൂക്കിൽ മേക്കിങ് ചാർജ് സാധാരണയായി സ്വർണ വിലയുടെ 5% മുതൽ 8% വരെയാണ് ആണ്. ലേബർ, ഡിസൈൻ ചെലവുകൾ ഉൾപ്പെടുത്തിയുള്ളതാണ് ഈ ചാർജ് നിശ്ചയിക്കുന്നത്. മറച്ചുവെക്കുന്ന അധിക ചെലവുകൾ ഒഴിവാക്കാൻ മേക്കിങ് ചാർജ് മുൻകൂട്ടി ചോദിച്ച് മനസ്സിലാക്കുക.
7-സർട്ടിഫിക്കറ്റും ഡീറ്റെയിൽഡ് റസീപ്റ്റും
വാങ്ങുന്ന സ്വർണത്തിന്റെ ശുദ്ധി, ഭാരം, വില എന്നിവ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റും വിശദമായ ബില്ലും തീർച്ചയായും വാങ്ങുക. നാട്ടിലേക്ക് വരുമ്പോള്‍ ഇന്ത്യൻ കസ്റ്റംസ് ഡിപ്പാർട്ട്മെന്റില്‍ ഈ ബിൽ ആവശ്യമായി വരാം.
8-വില കുറഞ്ഞാലും സംശയിക്കണം
ദുബായിൽ സ്വർണ വില ഉയർന്ന നിയന്ത്രണത്തിലാണ്. ആ ദിവസത്തെ അന്താരാഷ്ട്ര നിരക്കിനെക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് സ്വർണം തരാമെന്ന് പറഞ്ഞാല്‍ അത് ശുദ്ധി കുറഞ്ഞതോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തട്ടിപ്പോ ആകാം. വിശ്വസനീയമല്ലാത്ത ഓഫറുകൾ ഒഴിവാക്കുക.
9-ഇന്ത്യൻ കസ്റ്റംസ് നിയമങ്ങൾ
ഇന്ത്യയിലേക്ക് സ്വർണം കൊണ്ടുവരുമ്പോൾ ചില നിയന്ത്രണങ്ങളുണ്ട്. പുരുഷന്മാർക്ക് 20 ഗ്രാമും സ്ത്രീകൾക്ക് 40 ഗ്രാമും വരെ ഡ്യൂട്ടി ഫ്രീ ആണ്. ഇതിന് മുകളിലുള്ളത് റിപ്പോർട്ട് ചെയ്യണം. അല്ലെങ്കിൽ പിഴ ഈടാക്കാനോ അല്ലെങ്കിൽ സ്വർണം പിടിച്ചെടുക്കൽ ഉണ്ടാകാം.
10-പ്രത്യേക ശ്രദ്ധ
ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ഭാരം, ശുദ്ധി, ബിൽ എന്നിവ ശ്രദ്ധാപൂർവം പരിശോധിക്കുക. അക്ഷയ തൃതീയയോട് അനുബന്ധിച്ച് വില ചെറുതായി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ദുബായില്‍ നിന്നും സ്വർണം വാങ്ങുന്നക് കൂടുതൽ ലാഭകരമായിരിക്കാമെന്നാലും വിശ്വാസ്യത ഉറപ്പ് വരുത്തണം.സ്വർണം വാങ്ങുന്നതിന് മുൻപ് കുടുംബവുമായി ചർച്ച ചെയ്ത്, ആവശ്യമായ തുകയും ഡിസൈനും തീരുമാനിക്കുക.
Work from park: പ്രവാസികളെ അറിഞ്ഞോ???ദുബൈയിൽ ഇനി ‘വർക്ക് ഫ്രം പാർക്ക്’: എങ്ങനെയെന്നല്ലേ? അറിയാം
UAE April 20, 2026

Work from park;ദുബൈ:ദുബൈയിൽ ഇനി പാർക്കിൽ ഇരുന്നും ജോലി ചെയ്യാം. ദുബൈ മുനിസിപ്പാലിറ്റിയാണ് വർക്ക് ഫ്രം പാർക്ക് എന്ന പേരിൽ ഈ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം എനിവേർ എന്നീ ആശയങ്ങൾക്ക് പിന്നാലെ, പ്രകൃതിസൗഹൃദ അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് ഈ പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.
അടുത്ത മാസം മുതൽ അൽബർഷ പോണ്ട് പാർക്കിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കും. പാർക്കിനുള്ളിൽ പ്രത്യേകമായി ഒരുക്കുന്ന വർക്ക് സ്റ്റേഷനുകൾ, ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യം, ചാർജിംഗ് പോയിന്റുകൾ എന്നിവയിലൂടെ പ്രൊഫഷണൽ ജോലികൾ നിർവഹിക്കാൻ അനുയോജ്യമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ദുബൈയിലെ പൊതുപാർക്കുകൾ കൂടുതൽ സജീവവും ഉപകാരപ്രദവുമായ ഇടങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ‘അമാന’, ‘ലെറ്റ്സ് വർക്ക്’ എന്നീ സ്വകാര്യ കമ്പനികളുമായി സഹകരണ കരാറുകൾ മുനിസിപ്പാലിറ്റി ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. ഈ വർഷം തന്നെ നഗരത്തിലെ മറ്റ് പ്രധാന പാർക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം.
പകർച്ചവ്യാധി കാലഘട്ടത്തിനു ശേഷം ലോകമെമ്പാടും ഹൈബ്രിഡ്, റിമോട്ട് വർക്ക് രീതികൾ വ്യാപകമായ സാഹചര്യത്തിൽ, ജോലി-ജീവിത സമത്വം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പദ്ധതിയായി ഇത് വിലയിരുത്തപ്പെടുന്നു. പ്രകൃതിയോട് ചേർന്ന് ജോലി ചെയ്യാനുള്ള അവസരം ജീവനക്കാരുടെ ഉൽപാദനക്ഷമതയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ദുബൈയിൽ ഇതിനകം തന്നെ ചില മെട്രോ സ്റ്റേഷനുകളിൽ സമാനമായ സൗകര്യങ്ങൾ ലഭ്യമാണ്. അതിന്റെ വിപുലീകരണമായാണ് ഇപ്പോൾ പാർക്കുകളിലേക്കും ഈ ആശയം കൊണ്ടുവരുന്നത്.