Uae traffic control;യുഎഇയിൽ ഇന്ന് ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക

323495


Uae traffic control;ഷാർജ: ട്രയാത്ത്‌ലോൺ മത്സരം നടക്കുന്നതിന്റെ ഭാഗമായി ഇന്ന് (ഏപ്രിൽ 19) ഖോർഫക്കാൻ കോർണിഷ് ബീച്ച് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഷാർജ പോലീസ് അറിയിച്ചു.

രാവിലെ 6:00 മുതൽ 9:40 വരെയാണ് റോഡ് അടച്ചിടുന്നത്. ഓഷ്യാനിക് ഖോർഫക്കാൻ റിസോർട്ട് ആൻഡ് സ്പായ്ക്ക് സമീപമുള്ള റൗണ്ട് എബൗട്ട് മുതൽ അൽ ശാർഖ് ഡിസ്ട്രിക്റ്റ് റൗണ്ട് എബൗട്ട് വരെയുള്ള പാതയിൽ ഇരു ദിശകളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. 

ഓഷ്യാനിക് ഖോർഫക്കാൻ ട്രയാത്ത്‌ലോൺ സുഗമമായി നടത്തുന്നതിന് വേണ്ടിയാണ് ഈ ഗതാഗത നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കി. ഈ സമയത്ത് വാഹനമോടിക്കുന്നവർ മറ്റ് ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും, യാത്രാ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

uae;മലയാളി യുവാവ് യുഎഇയില്‍ കുത്തേറ്റുമരണപ്പെട്ടു

UAE April 18, 2026

323271

malayali stabbed to death in uae ദുബായ്: ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിൽ ജസിൽ (32) ആണ് മരിച്ചത്. ജസീൽ താമസിക്കുന്ന മുറിയിലെ മറ്റു സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തിൽ നിന്ന് കുത്തേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ദുബായിലെ അൽ റാഷിദിയ ആശുപത്രിയിൽ.

Gold Rate UAE:സ്വർണം വാങ്ങാൻ ഇത് നല്ല സമയമോ? അറിയാം യുഎഇയിലെ ഇന്നത്തെ സ്വർണ വില

UAE April 18, 2026

Gold Import Rules 2026

Gold Rate UAE ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 582.25 ദിർഹമായി. അതേസമയം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 539.00 ദിർഹമായി.

21K, 18K, 14K എന്നിവയ്ക്ക് യഥാക്രമം ഗ്രാമിന് 517.00 ദിർഹം, 443.00 ദിർഹം എന്നിങ്ങനെയാണ് വില. യുഎഇയിൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വില ഉയരുന്ന സാഹചര്.ത്തിൽ പലരും ഇപ്പോൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് വാങ്ങുന്നത്. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.75 ശതമാനം ഇടിഞ്ഞ് 4,453.37 ഡോളറിലെത്തി.

typemorningafternooneveningyesterday
Ounce18,11018,11018,289
24K582.25582.25588.00
22K539.00539.00544.50
21K517.00517.00522.00
18K443.00443.00447.50

Related Posts

Leave a Reply

Your email address will not be published. Required fields are marked *