
Gold Rate UAE ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 582.25 ദിർഹമായി. അതേസമയം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 539.00 ദിർഹമായി.
21K, 18K, 14K എന്നിവയ്ക്ക് യഥാക്രമം ഗ്രാമിന് 517.00 ദിർഹം, 443.00 ദിർഹം എന്നിങ്ങനെയാണ് വില. യുഎഇയിൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വില ഉയരുന്ന സാഹചര്.ത്തിൽ പലരും ഇപ്പോൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് വാങ്ങുന്നത്. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.75 ശതമാനം ഇടിഞ്ഞ് 4,453.37 ഡോളറിലെത്തി.
| type | morning | afternoon | evening | yesterday |
| Ounce | 18,110 | 18,110 | 18,110 | |
| 24K | 582.25 | 582.25 | 582.25 | |
| 22K | 539.00 | 539.00 | 539.00 | |
| 21K | 517.00 | 517.00 | 517.00 | |
| 18K | 443.00 | 443.00 | 443.00 |
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സഹോദരിയെ തിരമാലകളിൽ നിന്ന് രക്ഷിക്കുന്നതിനിടെ യുഎഇയിൽ 13-കാരൻ മരണപ്പെട്ടു
UAE April 19, 2026

റാസൽഖൈമ: ഏഴ് വയസ്സുകാരിയായ സഹോദരിയെ തിരമാലകളിൽ നിന്ന് രക്ഷിക്കുന്നതിനിടെ പതിമൂന്നുകാരനായ എമിറാത്തി ബാലൻ മുങ്ങിമരിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് റാസൽഖൈമ തീരത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം നടന്നത്.
സഹോദരിക്ക് പുറമെ ഒപ്പമുണ്ടായിരുന്ന 8-ഉം 9-ഉം വയസ്സുള്ള രണ്ട് ബന്ധുക്കളെയും അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ബാലന് കഴിഞ്ഞു. റാസൽഖൈമയിലെ ‘സഊദി ഇൻസ്റ്റിറ്റ്യൂട്ടിന്’ പിന്നിലുള്ള ഫ്ലെമിംഗോ ബീച്ചിലാണ് അപകടമുണ്ടായത്.
രക്ഷപ്പെട്ട മൂന്ന് കുട്ടികളെയും അടിയന്തര സേവന വിഭാഗം ഉടൻ തന്നെ സഖർ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമശുശ്രൂഷയ്ക്കും വിദഗ്ധ ചികിത്സയ്ക്കും ശേഷം ഇവരുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് പിറ്റേന്ന് തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
13 കാരനെ സഖർ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി മെഡിക്കൽ അധികൃതർ സ്ഥിരീകരിച്ചു. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകി.
ഷെയ്ഖ് റാഷിദ് ബിൻ സയീദ് പള്ളിയിൽ വെച്ച് മയ്യിത്ത് നമസ്കാരം നടന്നു. തുടർന്ന് റാസൽഖൈമയിലെ അൽ സൽഹിയ ഖബർസ്ഥാനിൽ മയ്യിത്ത് മറവുചെയ്തു. ദുഃഖാർത്തരായ കുടുംബത്തെ ആശ്വസിപ്പിക്കാനും അന്തിമോപചാരം അർപ്പിക്കാനുമായി വൻ ജനാവലിയാണ് ചടങ്ങുകളിൽ പങ്കെടുത്തത്.
പഠനത്തിൽ മിടുക്കനായിരുന്ന മകൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നുവെന്ന് പിതാവ് പറഞ്ഞു. അടുത്തിടെ മികച്ച മാർക്ക് ലഭിച്ചതിൻ്റെ റിപ്പോർട്ട് കാർഡുമായി അഭിമാനത്തോടെ വീട്ടിലെത്തിയ അവൻ, തൻ്റെ നേട്ടത്തിനുള്ള സമ്മാനമായി ഒരു ‘ഐഫോൺ 17’ ആവശ്യപ്പെട്ടിരുന്നുവെന്നും പിതാവ് വേദനയോടെ ഓർത്തു.