Donald Trump warns Iran power plants bridges :ഇറാന് ഇത് അവസാന അവസരം, ഇല്ലെങ്കിൽ ഊർജ്ജനിലയങ്ങൾ തകർക്കും; കടുത്ത ഭീഷണിയുമായി ഡോണൾഡ് ട്രംപ്; യുഎസ് പ്രതിനിധികൾ നാളെ പാകിസ്ഥാനിലേക്ക്

trump 4

Donald Trump warns Iran power plants bridges : വാഷിങ്ടണ്‍: ഇറാനുമായുള്ള അടുത്ത ഘട്ട ചർച്ചയ്ക്കായി നാളെ യുഎസ് പ്രതിനിധികൾ പാകിസ്ഥാനിൽ എത്തുമെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാന് ഇത് അവസാന അവസരമാണെന്നും കരാറിൽ എത്തിയില്ലെങ്കിൽ ആക്രമിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഊർജനിലയങ്ങളും പാലങ്ങളും ഉൾപ്പെടെ തകർക്കും എന്നാണ് ഭീഷണി. ഇനി നല്ല പിള്ള ചമയാനില്ല എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കിയത്. വെടിനിർത്തൽ കരാർ ലംഘിച്ചത് ഇറാൻ ആണെന്നും ട്രംപ് ആരോപിച്ചു. അതേസമയം പാകിസ്ഥാനിലെ ചർച്ച സംബന്ധിച്ച് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹോർമുസ് കടലിടുക്കിൽ ഇന്നലെ ഇറാൻ വെടിയുതിർത്തതിനെയും ട്രംപ് വിമർശിച്ചു. വെടിനിർത്തൽ കരാറിന്റെ പൂർണമായ ലംഘനമാണിത്. ഒരു ഫ്രഞ്ച് കപ്പലിനെയും യുകെയിൽ നിന്നുള്ള ഒരു ചരക്കു കപ്പലിനെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നും ട്രംപ് ആരോപിച്ചു. തന്‍റെ പ്രതിനിധികൾ പാകിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് പോവുകയാണ്. ചർച്ചകൾക്കായി അവർ നാളെ അവിടെ ഉണ്ടാകും. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയാണെന്ന് ഇറാൻ അടുത്തിടെ പ്രഖ്യാപിച്ചത് വിചിത്രമാണ്. കാരണം യുഎസ് ഇതിനകം അത് അടച്ചുപൂട്ടിയിരിക്കുകയാണ്. ഹോർമുസ് അടച്ചതിലൂടെ ഒരു ദിവസം 500 മില്യൺ ഡോളർ നഷ്ടം വരുന്നത് ഇറാന് തന്നെയാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്സിന് ഒന്നും നഷ്ടപ്പെടാനില്ലെന്നും ട്രംപ് പറഞ്ഞു. നിരവധി കപ്പലുകൾ ഇപ്പോൾ ടെക്സസ്, ലൂസിയാന, അലാസ്ക എന്നിവിടങ്ങളിലേക്ക് വരുന്നുണ്ട്. കരാറിൽ എത്തിയില്ലെങ്കിൽ ഇറാനിലെ എല്ലാ ഊർജനിലയങ്ങളും എല്ലാ പാലങ്ങളും തകർക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഭീഷണി മുഴക്കി.

പ്രവാസികളെ തിരിച്ചടി; നാട്ടിൽ പോകാം എന്ന മോഹം മനസ്സിൽ വെച്ചോളൂ: വീണ്ടും വിമാന നിരക്കുകൾ വർധിച്ചേക്കും;കാരണം ഇതാണ്

UAE Nazia Staff Editor — April 19, 2026 · 0 Comment

Airfares rise ദുബായ്: ഇന്ധനവില വർധനയെയും വ്യോമപാതകൾ അടച്ചതിനെയും തുടർന്ന് ആഗോളതലത്തിൽ വിമാന നിരക്കുകൾ പത്ത് ശതമാനം വരെ വർധിക്കാൻ സാധ്യത. ദീർഘദൂര യാത്രക്കാരെയാണ് (Long-haul travel) ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് ഓക്സ്ഫോർഡ് ഇക്കണോമിക്സിന്റെ പുതിയ പഠനം വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങൾ കാരണം വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വരുന്നത് പ്രവർത്തനച്ചെലവ് വർധിക്കാനും ഇന്ധന ഉപഭോഗം കൂടാനും കാരണമാകുന്നുണ്ട്. ഫെബ്രുവരി 28-ന് പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം വിമാന ഇന്ധനവില ഏകദേശം ഇരട്ടിയായി. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 25 മുതൽ 35 ശതമാനം വരെ ഇന്ധനത്തിനായാണ് ചെലവാകുന്നത്. ചില ലോ-കോസ്റ്റ് വിമാനക്കമ്പനികളിൽ ഇത് 60 ശതമാനം വരെയാണ്. പ്രവർത്തനച്ചെലവ് ഉയരുന്ന പശ്ചാത്തലത്തിൽ വിമാനക്കമ്പനികൾ ബേസ് ഫെയറുകൾ 5 മുതൽ 10 ശതമാനം വരെ വർധിപ്പിക്കാനോ ഫ്യൂവൽ സർചാർജ് ഏർപ്പെടുത്താനോ നിർബന്ധിതരാകും. യുഎസ്, ഇസ്രായേൽ, ഇറാൻ സംഘർഷം കാരണം 2026-ൽ മിഡിൽ ഈസ്റ്റിലെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ 41 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന് പഠനം പ്രവചിക്കുന്നു. എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ്, ഇത്തിഹാദ് തുടങ്ങിയ മുൻനിര ഗൾഫ് വിമാനക്കമ്പനികൾക്ക് വലിയ തുക കരുതൽ ധനമായി (Cash reserves) ഉള്ളതിനാൽ ഹ്രസ്വകാലത്തേക്ക് ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സാധിക്കും. എമിറേറ്റ്സ് ഗ്രൂപ്പിന് മാത്രം ഏകദേശം 56 ബില്യൺ ദിർഹം (15.2 ബില്യൺ ഡോളർ) കരുതൽ ധനമുണ്ട്. ദീർഘദൂര യാത്രകളിൽ ടിക്കറ്റ് നിരക്കിന്റെ വലിയൊരു ഭാഗം ഇന്ധനച്ചെലവായതിനാൽ ഇത്തരം യാത്രകൾക്കാണ് നിരക്ക് കൂടുതൽ വർധിക്കുക. യുഎസ് വിമാനക്കമ്പനികൾ ഇന്ധന വിലയിലെ വ്യതിയാനങ്ങളിൽ നിന്ന് രക്ഷനേടാനുള്ള ‘ഫ്യൂവൽ ഹെഡ്ജിംഗ്’ രീതി ഈ അടുത്ത കാലത്തായി അവസാനിപ്പിച്ചതിനാൽ, ഇന്ധനവില വർധനവ് നേരിട്ട് വിമാന നിരക്കുകളിൽ പ്രതിഫലിക്കും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

സഹോദരിയെ തിരമാലകളിൽ നിന്ന് രക്ഷിക്കുന്നതിനിടെ യുഎഇയിൽ 13-കാരൻ മരണപ്പെട്ടു

UAE April 19, 2026

323725

റാസൽഖൈമ: ഏഴ് വയസ്സുകാരിയായ സഹോദരിയെ തിരമാലകളിൽ നിന്ന് രക്ഷിക്കുന്നതിനിടെ പതിമൂന്നുകാരനായ എമിറാത്തി ബാലൻ മുങ്ങിമരിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് റാസൽഖൈമ തീരത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം നടന്നത്. 

സഹോദരിക്ക് പുറമെ ഒപ്പമുണ്ടായിരുന്ന 8-ഉം 9-ഉം വയസ്സുള്ള രണ്ട് ബന്ധുക്കളെയും അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ബാലന് കഴിഞ്ഞു. റാസൽഖൈമയിലെ ‘സഊദി ഇൻസ്റ്റിറ്റ്യൂട്ടിന്’ പിന്നിലുള്ള ഫ്ലെമിംഗോ ബീച്ചിലാണ് അപകടമുണ്ടായത്. 

രക്ഷപ്പെട്ട മൂന്ന് കുട്ടികളെയും അടിയന്തര സേവന വിഭാഗം ഉടൻ തന്നെ സഖർ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമശുശ്രൂഷയ്ക്കും വിദഗ്ധ ചികിത്സയ്ക്കും ശേഷം ഇവരുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് പിറ്റേന്ന് തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

13 കാരനെ സഖർ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി മെഡിക്കൽ അധികൃതർ സ്ഥിരീകരിച്ചു. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. 

ഷെയ്ഖ് റാഷിദ് ബിൻ സയീദ് പള്ളിയിൽ വെച്ച് മയ്യിത്ത് നമസ്കാരം നടന്നു. തുടർന്ന് റാസൽഖൈമയിലെ അൽ സൽഹിയ ഖബർസ്ഥാനിൽ മയ്യിത്ത് മറവുചെയ്തു. ദുഃഖാർത്തരായ കുടുംബത്തെ ആശ്വസിപ്പിക്കാനും അന്തിമോപചാരം അർപ്പിക്കാനുമായി വൻ ജനാവലിയാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

പഠനത്തിൽ മിടുക്കനായിരുന്ന മകൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നുവെന്ന് പിതാവ് പറഞ്ഞു. അടുത്തിടെ മികച്ച മാർക്ക് ലഭിച്ചതിൻ്റെ റിപ്പോർട്ട് കാർഡുമായി അഭിമാനത്തോടെ വീട്ടിലെത്തിയ അവൻ, തൻ്റെ നേട്ടത്തിനുള്ള സമ്മാനമായി ഒരു ‘ഐഫോൺ 17’ ആവശ്യപ്പെട്ടിരുന്നുവെന്നും പിതാവ് വേദനയോടെ ഓർത്തു.

പണം നൽകിയാൽ സുരക്ഷിത യാത്ര; ഹോർമുസ് കടലിടുക്കിൽ പുതിയ നിബന്ധനയുമായി ഇറാൻ

Latest April 19, 2026

323514

ടെഹ്റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് പുതിയ സാമ്പത്തിക നിബന്ധനകളുമായി ഇറാൻ. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് പ്രത്യേക ‘സുരക്ഷാ-സംരക്ഷണ’ ഫീസ് ഈടാക്കാനാണ് ഇറാന്റെ തീരുമാനം. പണം നൽകുന്ന കപ്പലുകൾക്ക് മാത്രമേ ഇനി മുതൽ മുൻഗണനാടിസ്ഥാനത്തിൽ കടന്നുപോകാൻ അനുമതി നൽകൂ എന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

സുരക്ഷാ സേവനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള തുക വേഗത്തിൽ അടയ്ക്കുന്ന കപ്പലുകളെ കടലിടുക്ക് കടക്കാൻ ആദ്യം അനുവദിക്കും.ഫീസ് നൽകാത്ത കപ്പലുകളുടെ യാത്ര അനിശ്ചിതമായി നീട്ടിവെക്കാനാണ് അധികൃതരുടെ തീരുമാനം.അമേരിക്കയുമായുള്ള വെടിനിർത്തൽ കരാറിൽ യുഎസ് വിശ്വാസവഞ്ചന കാണിച്ചുവെന്ന് ആരോപിച്ചാണ് ശനിയാഴ്ച മുതൽ നിയന്ത്രണങ്ങൾ കർശനമാക്കിയത്

ആഗോള വിപണിയിൽ ആശങ്ക

സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ഇറാൻ ഈ പുതിയ നയം വെളിപ്പെടുത്തിയത്. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകുമെന്നും പുതിയ പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു.

ലോകത്തെ ഇന്ധന വിതരണത്തിന്റെ വലിയൊരു ഭാഗം ആശ്രയിക്കുന്ന ഹോർമുസ് കടലിടുക്കിലെ ഈ സാമ്പത്തിക നിയന്ത്രണം അന്താരാഷ്ട്ര വിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. കപ്പൽ ഗതാഗതം വൈകുന്നത് ആഗോള തലത്തിൽ ഇന്ധന വില വർദ്ധനവിനും വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കും കാരണമായേക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *