
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Expat malayali dead: അല്‍ഐന്‍: അര നൂറ്റാണ്ടിലേറെയായി പ്രവാസിയായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി അല്‍ ഐനില്‍ നിര്യാതനായി. പാലക്കാട് മണ്ണാര്‍ക്കാട് പുളിക്കല്‍ മുഹമ്മദലി (70) ആണ് വെള്ളിയാഴ്ച മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി അല്‍ ഐന്‍ അല്‍ ഫുആ ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി.
അല്‍ ഐന്‍ കോടതിയില്‍ ഉന്നത ഉദ്യോഗസ്ഥനായി വിരമിച്ച ശേഷം പത്തുവര്‍ഷത്തോളമായി അല്‍ ഐനില്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍സി നടത്തി വരികയായിരുന്നു. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദിന്‍റെ പ്രത്യേക വിദ്യാഭ്യാസ പദ്ധതിയിലൂടെ സ്‌കോളര്‍ഷിപ്പ് ലഭിച്ച മുഹമ്മദലി 1975ല്‍ എത്തിയതാണ്. അല്‍ ഐന്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുകയും ഇവിടെത്തന്നെ കരിയര്‍ തുടരുകയുമായിരുന്നു.
പെരുമ്പിലാവ് അന്‍സാര്‍ സ്ഥാപനങ്ങളുടെ ചെയര്‍മാനും ശാന്തപുരം കോളജ് മുന്‍ പ്രിന്‍സിപ്പലും ആയിരുന്ന പുളിക്കല്‍ മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി- റുഖിയ ദമ്പതികളുടെ മകനാണ്. കേരള-യു.എ.ഇ. ഫുട്‌ബാള്‍ രംഗത്തെ സജീവ സാന്നിധ്യവും ജി. സെവന്‍ അല്‍ ഐന്‍ ക്ലബ്ബിന്‍റെ ഉടമയും കെഫ ഫൗണ്ടര്‍ മെമ്പറുമായിരുന്നു. ഭാര്യമാര്‍: റംല ബീഗം, ഫഹീമ. മക്കള്‍: ഹിബ, ഹുദ, ഹിഷാം, ഹിലാല്‍, ഹനാദി, ഹയ്ഫ
Gold Rate UAE;യുഎഇയിൽ സ്വര്‍ണ വിലയിൽ നേരിയ ഇടിവ്; വില വിവരങ്ങള്‍ അറിയാം
UAE April 17, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Gold Rate UAE ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 578.75 ദിർഹമായി. അതേസമയം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 536.00 ദിർഹമായി.
21K, 18K, 14K എന്നിവയ്ക്ക് യഥാക്രമം ഗ്രാമിന് 514.00 ദിർഹം, 440.50 ദിർഹം എന്നിങ്ങനെയാണ് വില. യുഎഇയിൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വില ഉയരുന്ന സാഹചര്.ത്തിൽ പലരും ഇപ്പോൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് വാങ്ങുന്നത്. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.75 ശതമാനം ഇടിഞ്ഞ് 4,453.37 ഡോളറിലെത്തി..
| type | morning | afternoon | evening | yesterday |
| Ounce | 18,001 | 17,970 | ||
| 24K | 578.75 | 577.75 | ||
| 22K | 536.00 | 535.00 | ||
| 21K | 514.00 | 513.00 | ||
| 18K | 440.50 | 439.75 |
amid market surge;യുഎഇയിലെ നിക്ഷേപകർ ക്രിപ്‌റ്റോയിൽ നിന്ന് പിന്മാറുന്നു; സ്വർണ്ണത്തിലും എണ്ണയിലും വൻ കുതിപ്പ്
ദുബൈ: യുഎഇയിലെ നിക്ഷേപകർ ക്രിപ്‌റ്റോ കറൻസികളിൽ നിന്ന് പിൻവാങ്ങുന്നു. സുരക്ഷിത നിക്ഷേപമായി സ്വർണ്ണത്തെയും എണ്ണയെയുമാണ് നിലവിൽ നിക്ഷേപകർ കണക്കാക്കുന്നത്. ഇതോടെ പോർട്ട്‌ഫോളിയോകളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണമാണ് വിപണിയിലെ ആ മാറ്റം. വിപണിയിലെ കടുത്ത ചാഞ്ചാട്ടം നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. ഇതിനാൽ തന്നെ ഇവർ കൂടുതൽ വിശ്വസനീയമായ ആസ്തികളിലേക്ക് തിരിയുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇടോറോ (eToro) നടത്തിയ പുതിയ സർവേയിലാണ് കണ്ടെത്തലുകൾ. യുഎഇയിലെ 56% നിക്ഷേപകരും ഇപ്പോൾ ചരക്ക് വിപണിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുമ്പ് നിക്ഷേപകർക്ക് പ്രിയങ്കരമായിരുന്ന ക്രിപ്‌റ്റോ പിന്നിലേക്ക് പോയതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ക്രിപ്‌റ്റോ നിക്ഷേപങ്ങൾ 54 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇതാദ്യമായാണ് ചരക്ക് വിപണി ഡിജിറ്റൽ ആസ്തികളെ മറികടക്കുന്നത്. നിക്ഷേപകരുടെ മുൻഗണനകളിൽ വ്യക്തമായ മാറ്റം വന്നതായി ഇതിൽ നിന്നും മനസ്സിലാക്കാം.
ഭൂരിഭാഗം നിക്ഷേപകരും വിലയേറിയ ലോഹങ്ങളിലേക്ക് ശ്രദ്ധ മാറ്റുന്നു. എണ്ണ, വെള്ളി, പ്രകൃതിവാതകം എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്. സുരക്ഷിതമായ വരുമാനം ലക്ഷ്യമിട്ടാണ് നിക്ഷേപകരുടെ ഈ പുതിയ നീക്കം.
സ്വർണ്ണത്തിന് ഇപ്പോഴും പോർട്ട്‌ഫോളിയോകളിൽ വ്യക്തമായ ആധിപത്യമുണ്ട്. ഏകദേശം 88% നിക്ഷേപകരും സ്വർണ്ണത്തെ പ്രധാന ആസ്തിയായി കണക്കാക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണം വലിയ ലാഭം നൽകുമെന്നും ഇക്കൂട്ടർ കരുതുന്നു.
പുനരുപയോഗ ഊർജ്ജ മേഖലയിലും ഇപ്പോൾ വലിയ നിക്ഷേപങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 41% നിക്ഷേപകരാണ് ഈ മേഖലയിൽ പണം മുടക്കുന്നത്. വരും മാസങ്ങളിൽ ഈ വിഹിതം വർദ്ധിപ്പിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
എണ്ണവില വരും മാസങ്ങളിൽ ഉയരുമെന്നാണ് നിക്ഷേപകർ വിശ്വസിക്കുന്നത്. പകുതിയോളം പേർ 15 ശതമാനത്തിലധികം വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. വിപണിയിലെ ഈ ശുഭപ്രതീക്ഷയും നിക്ഷേപങ്ങളെ സജീവമാക്കുന്നു.
മാറുന്ന ആഗോള സാഹചര്യത്തിനനുസരിച്ച് യുഎഇയിലെ നിക്ഷേപകർ തന്ത്രങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാൺ്. യഥാർത്ഥ ആസ്തികളോടുള്ള ഈ താൽപ്പര്യം പുതിയ ട്രെൻഡാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പ്രവാസികൾ കരുതലോടെ നീങ്ങുന്നു എന്ന് ചുരുക്കം.