
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Dubai GDRFA security;ദുബായ്∙ താമസക്കാരുടെയും സന്ദർശകരുടെയും വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ മുന്നറിയിപ്പുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (ജിഡിആർഎഫ്‌എ). സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി വിവരങ്ങൾ പങ്കിടുന്നത് വലിയ സുരക്ഷാ ഭീഷണിയാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അപരിചിതരുമായുള്ള ആശയവിനിമയം ഒഴിവാക്കണമെന്നും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും നിർദേശിച്ചു.
ഔദ്യോഗിക ചാനലുകൾ മാത്രം
സർക്കാർ സേവനങ്ങൾക്കായി അംഗീകൃത ചാനലുകളെ മാത്രമേ ആശ്രയിക്കാവൂ എന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി. താഴെ പറയുന്നവയാണ് ജിഡിആർഎഫ്‌എയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ:
വെബ്സൈറ്റ്: www.gdrfadubai.gov.ae
ആപ്പുകൾ: GDRFA DXB, Dubai Now
സോഷ്യൽ മീഡിയ: @gdrfadubai
ഇവയിലൂടെയല്ലാതെ ലഭിക്കുന്ന സന്ദേശങ്ങളോടോ കോളുകളോടോ പ്രതികരിക്കരുത്. നിരന്തരമായ ബോധവൽക്കരണം നൽകിയിട്ടും പലരും തട്ടിപ്പുകളിൽ വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ജാഗ്രതാ നിർദേശം കർശനമാക്കിയത്.
പരാതി നൽകാൻ ‘അമർ’
വ്യാജ കോളുകൾ വഴിയോ സന്ദേശങ്ങൾ വഴിയോ തട്ടിപ്പിന് ശ്രമം നടന്നാൽ അത് റിപ്പോർട്ട് ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ‘അമർ’ (Amer) സൈബർ സുരക്ഷാ റിപ്പോർട്ടിംഗ് സേവനവുമായി ബന്ധപ്പെടാം. ഇതിനായി 8005111 എന്ന ടോൾഫ്രീ നമ്പറിൽ പരാതി നൽകാവുന്നതാണ്. സ്വന്തം വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വzമാണെന്നും അധികൃതർ ഓർമിപ്പിച്ചു.
ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണമാണ് വിപണിയിലെ ആ മാറ്റം. വിപണിയിലെ കടുത്ത ചാഞ്ചാട്ടം നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. ഇതിനാൽ തന്നെ ഇവർ കൂടുതൽ വിശ്വസനീയമായ ആസ്തികളിലേക്ക് തിരിയുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇടോറോ (eToro) നടത്തിയ പുതിയ സർവേയിലാണ് കണ്ടെത്തലുകൾ. യുഎഇയിലെ 56% നിക്ഷേപകരും ഇപ്പോൾ ചരക്ക് വിപണിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുമ്പ് നിക്ഷേപകർക്ക് പ്രിയങ്കരമായിരുന്ന ക്രിപ്‌റ്റോ പിന്നിലേക്ക് പോയതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ക്രിപ്‌റ്റോ നിക്ഷേപങ്ങൾ 54 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇതാദ്യമായാണ് ചരക്ക് വിപണി ഡിജിറ്റൽ ആസ്തികളെ മറികടക്കുന്നത്. നിക്ഷേപകരുടെ മുൻഗണനകളിൽ വ്യക്തമായ മാറ്റം വന്നതായി ഇതിൽ നിന്നും മനസ്സിലാക്കാം.
ഭൂരിഭാഗം നിക്ഷേപകരും വിലയേറിയ ലോഹങ്ങളിലേക്ക് ശ്രദ്ധ മാറ്റുന്നു. എണ്ണ, വെള്ളി, പ്രകൃതിവാതകം എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്. സുരക്ഷിതമായ വരുമാനം ലക്ഷ്യമിട്ടാണ് നിക്ഷേപകരുടെ ഈ പുതിയ നീക്കം.
സ്വർണ്ണത്തിന് ഇപ്പോഴും പോർട്ട്‌ഫോളിയോകളിൽ വ്യക്തമായ ആധിപത്യമുണ്ട്. ഏകദേശം 88% നിക്ഷേപകരും സ്വർണ്ണത്തെ പ്രധാന ആസ്തിയായി കണക്കാക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണം വലിയ ലാഭം നൽകുമെന്നും ഇക്കൂട്ടർ കരുതുന്നു.
പുനരുപയോഗ ഊർജ്ജ മേഖലയിലും ഇപ്പോൾ വലിയ നിക്ഷേപങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 41% നിക്ഷേപകരാണ് ഈ മേഖലയിൽ പണം മുടക്കുന്നത്. വരും മാസങ്ങളിൽ ഈ വിഹിതം വർദ്ധിപ്പിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
എണ്ണവില വരും മാസങ്ങളിൽ ഉയരുമെന്നാണ് നിക്ഷേപകർ വിശ്വസിക്കുന്നത്. പകുതിയോളം പേർ 15 ശതമാനത്തിലധികം വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. വിപണിയിലെ ഈ ശുഭപ്രതീക്ഷയും നിക്ഷേപങ്ങളെ സജീവമാക്കുന്നു.
മാറുന്ന ആഗോള സാഹചര്യത്തിനനുസരിച്ച് യുഎഇയിലെ നിക്ഷേപകർ തന്ത്രങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാൺ്. യഥാർത്ഥ ആസ്തികളോടുള്ള ഈ താൽപ്പര്യം പുതിയ ട്രെൻഡാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പ്രവാസികൾ കരുതലോടെ നീങ്ങുന്നു എന്ന് ചുരുക്കം.