വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
dubai companies expect from candidates;ദുബൈ: യുഎഇയിലെ തൊഴിൽ വിപണിയിൽ നിയമന രീതികൾ അടിമുടി മാറുന്നു. ജോലി ഒഴിവുകൾ കുറവാണെന്ന ഉദ്യോഗാർത്ഥികളുടെ പേടി വെറുതെയാണെന്നും, കമ്പനികൾ ഇപ്പോൾ ആളുകളെ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുക്കളാണെന്നുമാണ് റിക്രൂട്ട്‌മെന്റ് വിദഗ്ധർ പറയുന്നത്.
മത്സരം കടുത്ത ഈ വിപണിയിൽ ഒരു ജോലി സ്വന്തമാക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്
1. അപേക്ഷകളുടെ എണ്ണമല്ല, ഗുണമാണ് പ്രധാനം
കണ്ട എല്ലാ ജോലികൾക്കും അപേക്ഷ അയക്കുന്ന ‘മാസ് ആപ്ലിക്കേഷൻ’ രീതി ഇനി വിജയിക്കില്ല. ഒന്നിലധികം കാര്യങ്ങൾ ഒരേസമയം ചെയ്യാൻ കഴിവുള്ളവർക്കാണ് (Multitasking) ഇപ്പോൾ ഡിമാൻഡ്. പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡിജിറ്റൽ മാറ്റങ്ങൾ, കമ്പനിയുടെ ചെലവ് കുറയ്ക്കാനുള്ള വഴികൾ എന്നിവയിൽ അറിവുള്ളവർക്ക് മുൻഗണന ലഭിക്കും.
2. എന്താണ് ‘സൈലന്റ് പൈപ്പ്‌ലൈനുകൾ’?
മുൻപത്തെപ്പോലെ വേഗത്തിൽ ഇപ്പോൾ നിയമനങ്ങൾ നടക്കുന്നില്ല. ഇതിനെയാണ് വിദഗ്ധർ ‘സൈലന്റ് പൈപ്പ്‌ലൈനുകൾ’ എന്ന് വിളിക്കുന്നത്. ഏറ്റവും അനുയോജ്യമായ ആളെ കണ്ടെത്താൻ കമ്പനികൾ കൂടുതൽ സമയമെടുക്കുന്നതും പലവട്ടം പരിശോധനകൾ നടത്തുന്നതുമാണ് ഇതിന് കാരണം.
3. അഭിമുഖങ്ങളിൽ എങ്ങനെ തിളങ്ങാം?
അഭിമുഖങ്ങളിൽ നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ മാത്രം പറയുന്നതിന് പകരം, നിങ്ങൾ ചെയ്ത ജോലി മുൻപത്തെ സ്ഥാപനത്തിന് എന്ത് ഗുണമുണ്ടാക്കി എന്ന് വ്യക്തമാക്കുക.
മൂല്യം ബോധ്യപ്പെടുത്തുക: നിങ്ങൾ ജോലിയിൽ പ്രവേശിച്ചാൽ കമ്പനിയുടെ ലാഭം എങ്ങനെ കൂട്ടാം അല്ലെങ്കിൽ ജോലി എങ്ങനെ എളുപ്പമാക്കാം എന്ന് സംസാരിക്കുക.
പഠിക്കാനുള്ള താൽപ്പര്യം: പുതിയ സാങ്കേതികവിദ്യകൾ പഠിക്കാനുള്ള ആകാംക്ഷ പ്രകടിപ്പിക്കുന്നത് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കും.
നെറ്റ്‌വർക്കിംഗ്: ലിങ്ക്ഡ്ഇൻ (LinkedIn) പോലുള്ള ഇടങ്ങളിൽ സജീവമാകുന്നതും ശരിയായ ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതും വഴി വേഗത്തിൽ ജോലി കണ്ടെത്താം.
തൊഴിലന്വേഷകർക്ക് ചില നിർദ്ദേശങ്ങൾ
- ജോലി തിരയുന്നത് മാനസികമായി നിങ്ങളെ തളർത്താൻ അനുവദിക്കരുത്. അതൊരു പ്രോജക്റ്റ് പോലെ പ്ലാൻ ചെയ്യുക.
- എല്ലാ ദിവസവും അമിതമായി അപേക്ഷകൾ അയക്കാതെ എണ്ണം പരിമിതപ്പെടുത്തുക.
- ഓരോ കമ്പനിയുടെയും ആവശ്യത്തിനനുസരിച്ച് നിങ്ങളുടെ സിവി (CV) മാറ്റം വരുത്തുക.
- അനാവശ്യ ഉത്കണ്ഠ ഒഴിവാക്കി കൃത്യമായ ലക്ഷ്യത്തോടെ മുന്നോട്ട് പോവുക.
ചുരുക്കത്തിൽ, ബുദ്ധിപൂർവ്വം നീങ്ങുകയും വ്യക്തമായ കരിയർ ലക്ഷ്യങ്ങൾ ഉണ്ടാവുകയും ചെയ്താൽ യുഎഇയിൽ ഇപ്പോഴും മികച്ച അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്
Apples Foldable iPhone;ഐഫോണ്‍ ഫോള്‍ഡ് ചിത്രങ്ങള്‍ ചോര്‍ന്നു; ലോഞ്ചിങ് സെപ്റ്റംബറില്‍;അതിശയകരമാംവിധം സവിശേഷതകൾ
UAE April 15, 2026

Apples Foldable iPhone;ദുബൈ: ഐഫോണ്‍ പ്രേമികള്‍ ഏറെക്കാലമായി കാത്തിരുന്ന ആപ്പിളിന്റെ മടക്കാവുന്ന ഡിസൈന്‍ (ഐഫോണ്‍ ഫോള്‍ഡ്) ഡമ്മി ചിത്രങ്ങള്‍ പുറത്ത്. 2026 സെപ്റ്റംബറില്‍ ലോഞ്ച് ചെയ്യുമെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍ എക്‌സില്‍ പ്രത്യക്ഷപ്പെട്ടു.
ആപ്പിള്‍ ഉല്‍പന്നങ്ങളെ കുറിച്ച് കൃത്യമായ പ്രവചനങ്ങളിലൂടെ പേരുകേട്ട സോണി ഡിക്‌സണ്‍ ആണ് ഡിസൈന്‍ ഡമ്മികളുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍ എക്‌സില്‍ പങ്കുവച്ചത്. ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് എന്നിവയ്‌ക്കൊപ്പം ഐഫോണ്‍ ഫോള്‍ഡിന്റെ ഡിസൈന്‍ ഡമ്മികളും പുറത്തുവിടുകയായിരുന്നു.
ആപ്പിള്‍ കമ്പനി ആദ്യമായാണ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നത്. ഐഫോണ്‍ അള്‍ട്രാ എന്ന് പേര് നല്‍കാനാണ് സാധ്യത.
ഐഫോണ്‍ 18 പ്രോയേക്കാള്‍ ഐഫോണ്‍ ഫോള്‍ഡ് അതിശയകരമാംവിധം ഒതുക്കമുള്ളതാണെന്ന് ചിത്രങ്ങളില്‍ വ്യക്തം. പരമ്പരാഗത പ്രോ മോഡലുകളുടെ ഏതാണ്ട് പകുതി മാത്രമാണ് മടക്കുമ്പോഴുള്ള വലുപ്പം. ജീന്‍സ് പോക്കറ്റുകളില്‍ പോലും അനായാസം ഒതുങ്ങുന്നതിനാല്‍ കൊണ്ട് നടക്കാന്‍ (പോര്‍ട്ടബിലിറ്റി) ഏറെ സൗകര്യപ്രദമായിരിക്കും. ആപ്പിള്‍ സാധാരണയായി പുതിയ സീരീസ് ഫോണുകള്‍ പുറത്തിറക്കാറുള്ള സെപ്റ്റംബറില്‍ തന്നെയാണ് ഐഫോണ്‍ ഫോള്‍ഡിന്റെ ലോഞ്ചിങ് വരുന്നത്. ഐഫോണ്‍ 18 സീരീസിനൊപ്പം ഫോള്‍ഡും ഇതോടെ വിപണിയിലെത്തും.
Uae Aani Instant Payment;പ്രവാസികളെ…പണമയക്കാൻ ഇനി സെക്കൻഡുകൾ മതി;ആശ്വാസമായി ‘ആനി’ ഇൻസ്റ്റന്റ് പേയ്‌മെന്റ്
UAE April 14, 2026

Uae Aani Instant Payment;ദുബായ്: യുഎഇയിലെ സാമ്പത്തിക ഇടപാടുകളിൽ ഏറ്റവും വലിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ആനി ഇൻസ്റ്റന്റ് പേയ്‌മെന്റ് ആപ്പ്. നിലവിൽ പുറത്ത് വന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 12.5 ദശലക്ഷം ഉപയോക്താക്കൾ ഈ ആപ്പ് ഉപയോഗിക്കുന്നു. ഇതോടെ യുഎഇ സെൻട്രൽ ബാങ്കിന്റെ കീഴിലുള്ള അൽ എത്തിഹാദ് പേയ്‌മെന്റ്‌സ് നടപ്പിലാക്കുന്ന ഈ സംവിധാനം പ്രവാസികൾക്കും ബിസിനസുകാർക്കും ഒരുപോലെ വലിയ സഹായമായി മാറുകയാണ്.2025 ൽ മാത്രം ഓരോ മാസവും 10 ശതമാനം വളർച്ചയാണ് ഈ പ്ലാറ്റ്‌ഫോം രേഖപ്പെടുത്തിയത്. ബാങ്കിലെ നീണ്ട ക്യു, ബാങ്ക് നമ്പറുകൾ തുടങ്ങിയ കടമ്പകൾ ഇല്ലാതെ തന്നെ എളുപ്പത്തിൽ പ്രവാസികൾക്കിടയിൽ പണം കൈമാറുന്ന രീതിയെ അത്രമേൽ ലളിതമാക്കാൻ ആനിക്ക് കഴിഞ്ഞു എന്നതാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന കാരണമായി പറയുന്നത്.
നിലവിൽ യുഎഇയിലെ 74 ഓളം സാമ്പത്തിക സ്ഥാപനങ്ങളും ഇപ്പോൾ ആനിയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ഇതിൽ 85 ശതമാനം ബാങ്കുകളും 10 ശതമാനം എക്‌സ്‌ചേഞ്ച് ഹൗസുകളും ഉൾപ്പെടുന്നു. അതായത് നിങ്ങൾ ഏത് ബാങ്കിൽ അക്കൗണ്ട് ഉള്ളവരായാലും നിങ്ങൾക്ക് ആനി വഴി തടസ്സമില്ലാതെ ഇടപാടുകൾ നടത്താൻ സാധിക്കും.
മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് വെറും മൂന്ന് സെക്കൻഡിനുള്ളിൽ പണം കൈമാറാൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവിൽ മേഖലയിലെ തന്നെ ഏറ്റവും വേഗതയേറിയ പേയ്‌മെന്റ് സംവിധാനമായി ആനി മാറിയിരിക്കുകയാണ്. ദിവസം തോറും ശരാശരി 25,000 പേർ ആനി വഴി പണം അയക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്.
പ്രവാസികളെ സംബന്ധിച്ചിടത്തോളം പണം അയക്കാനുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് ബാങ്ക് അക്കൗണ്ട് നമ്പറുകളും ഐബിഎൻ നമ്പറുകളും ഓർത്തുവെക്കുക ടൈപ്പ് ചെയ്യുകയോ എന്നതാണ്. എന്നാൽ ഇപ്പോൾ ഈ പ്ലേറ്റ് ഫോം വന്നതോടെ ഇത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതാകുന്നു. പകരം
പണം അയക്കാനുള്ള ആളുടെ മൊബൈൽ നമ്പർ മാത്രം അറിഞ്ഞാൽ മതി, ഇപ്പോൾ എല്ലാരേയും ഫോണുകളിൽ കോൺടാക്ട് നമ്പറുകൾ ആൾറെഡി സേവ് ആയതിനാൽ ഈ പ്രശ്നവും ഇല്ലാതാകുന്നു.
കൂടാതെ എമിറേറ്റ്‌സ് ഐഡി, ഇമെയിൽ ഐഡി എന്നിവ ഉപയോഗിച്ചോ അല്ലെങ്കിൽ ക്യുആർ കോഡ് സ്‌കാൻ ചെയ്തോ നമ്മുക്ക് നിമിഷനേരം കൊണ്ട് പണം അയക്കാൻ സാധിക്കും. ഒപ്പം ഒരൊറ്റ ആപ്പിലൂടെ തന്നെ നിങ്ങളുടെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വാലറ്റുകളും നിയന്ത്രിക്കാൻ സാധിക്കും എന്നത് പ്രവാസികൾക്ക് വലിയ സൗകര്യമാണ് നൽകുന്നത്.
സാധാരണക്കാർക്ക് മാത്രമല്ല, ബിസിനസുകാർക്കും ആനി വലിയ ലാഭമാണ് നൽകുന്നത്. യുഎഇയിലുടനീളമുള്ള ഏകദേശം 7,74,000 വ്യാപാരികൾ ഇപ്പോൾ ആനി പേയ്‌മെന്റുകൾ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്. കടകളിൽ സാധനങ്ങൾ വാങ്ങുമ്പോഴോ റെസ്റ്റോറന്റുകളിൽ ബില്ല് നൽകുമ്പോഴോ ക്യുആർ കോഡ് വഴി പണം നൽകാം. ഇത് വ്യാപാരികൾക്ക് അവരുടെ Cash Flow മെച്ചപ്പെടുത്താനും പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കാനും സഹായിക്കുന്നു. കൂടാതെ ഇത് വഴി ബാങ്കുകൾക്കിടയിലുള്ള പണമിടപാടുകൾക്ക് എടുക്കുന്ന സമയം ഇല്ലാതാകുകയും ചെയ്യുന്നു.