Rental Agreement Without Penalty ;പ്രവാസികളെ..ദുബായിൽ ജോലി നഷ്ടപ്പെട്ടോ? പിഴ ഇല്ലാതെ എങ്ങനെ വാടക വീട് ഒഴിയാം

2026 04 0210 04 36dubai travel news

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Rental Agreement Without Penalty: വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ബാധ്യതകളിൽ ഒന്ന് അവർ താമസിക്കുന്ന വീടിന്റെ വാടകയാണ്. എന്നാൽ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടാലോ, മറ്റൊരു സ്ഥലത്തേക്ക് മാറിപോകേണ്ടി വന്നാലോ അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കരാർ കാലാവധി തീരുന്നതിന് മുൻപ് വീട് ഒഴിയുക അല്ലെങ്കിൽ വീടിന്റെ വാടക അധികം നൽകുക എന്നതാണ്.മുൻകൂട്ടി രണ്ടുമാസം മുന്നേ അറിയിച്ചില്ലങ്കിൽ പല ഇടങ്ങളിലും പിഴ നൽകേണ്ടി വരാം. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ വാടകക്കാർ എന്ത് ചെയ്യും? നിയമം സംരക്ഷിക്കാൻ ഉണ്ടാകുമോ? യുഎഇയിൽ ജോലി നഷ്ടപെടുന്ന ആളുകൾക്ക് ബുദ്ധിമുട്ടില്ലാതെ വീട് ഒഴിയാനും സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കാനുമുള്ള മാർഗങ്ങൾ നോക്കാം.

ജോലി നഷ്ടപ്പെടുക എന്നത് ഒരു വ്യക്തിയുടെ നിയന്ത്രണത്തിനും പ്ലാനിങ്ങിനും അപ്പുറമുള്ള കാര്യമാണ്. നിയമപരമായി ഇതിനെ ‘അപ്രതീക്ഷിത സാഹചര്യം’ ആയി പരിഗണിക്കപ്പെടാം. എന്നാൽ നിയമത്തിനപ്പുറം ദുബായ് റെന്റൽ ഡിസ്പ്യൂട്ട് സെന്റർ ഇത്തരം സന്ദർഭങ്ങളിൽ പ്രവാസികൾക്ക് മാനുഷികമായ പരിഗണന നൽകാറുണ്ട്.

ജോലി നഷ്ടമായി വീട് ഒഴിയാൻ നിൽക്കുന്ന പ്രവാസികൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം1 കരാർ പരിശോധിക്കുകഇവിടെ ആദ്യം പ്രവാസികൾ എജാരി കരാർ കൃത്യമായി വായിക്കുക. അതിൽ ജോലി നഷ്ടപ്പെടുന്നത് പോലുള്ള സാഹചര്യങ്ങളെ കുറിച്ച് എന്തെങ്കിലും പ്രത്യേക പരാമർശം ഉണ്ടോ എന്ന് വ്യക്തമായി നോക്കുക.

2 വീട് ഉടമക്ക് നോട്ടീസ് അയക്കുകനിങ്ങളുടെ തൊഴിൽ ഇടത്തിൽ നിന്നോ കമ്പനിയിൽ നിന്നോ ‘ടെർമിനേഷൻ ലെറ്റർ ‘ ലഭിച്ചിട്ടുണ്ടെങ്കിൽ, അത് കൈപ്പറ്റിയ ഉടൻ തന്നെ ഉടമയ്ക്ക് രേഖാമൂലം നോട്ടീസ് നൽകുക. ഈ നോട്ടീസ് നൽകാൻ താമസിക്കുന്നത് അല്ലെങ്കിൽ നീട്ടിക്കൊണ്ടുപോകുന്നത് നിങ്ങളുടെ ബാധ്യത വർദ്ധിപ്പിക്കും.

3 രേഖകൾജോലി നഷ്ടപ്പെട്ടുവെന്ന് തെളിയിക്കുന്ന കമ്പനിയുടെ കത്ത്, നിങ്ങളുടെ വിസ റദ്ദാക്കിയതിന്റെ രേഖകൾ എന്നിവ കൃത്യമായി കരുതി വെക്കുക.

വീട് ഒഴിയുന്നത് സംബന്ധിച്ച് കരാർ ഉടമ നിയമ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് ഉടമയുമായി നിങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് നേരിട്ട് സംസാരിക്കുക. നിങ്ങളുടെ സാഹചര്യം ആ വ്യക്തിയെ ബോധ്യപ്പെടുത്തുക. ഇവിടെ നിങ്ങൾ ബഹളം വെയ്ക്കാനോ, വഴക്ക് ഉണ്ടാക്കാനോ പോകരുത്. ജോലി നഷ്ടപ്പെട്ടത് കൊണ്ടാണ് പോകുന്നതെന്നും പിഴ ഒഴിവാക്കിത്തരണമെന്നും വളരെ മാന്യമായി പറയുക. മിക്കവാറും ഉടമകൾ ഇത്തരം സന്ദർഭങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാറുണ്ട്.”

ഉടമ സമ്മതിക്കുകയാണെങ്കിൽ, ‘മ്യൂച്ചൽ ടെർമിനേഷൻ എഗ്രിമെന്റ് ‘ എന്നൊരു രേഖ തയ്യാറാക്കി രണ്ടുപേരും ഒപ്പിടുന്നത് നല്ലതായിരിക്കും. ഇത് ഭാവിയിൽ ബാങ്ക് ചെക്കുകൾ മടങ്ങാതിരിക്കാനും സെക്യൂരിറ്റി ടെപോസിറ്റ് തിരികെ ലഭിക്കാനും സഹായിക്കും.

ഉടമ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നില്ലെങ്കിൽ എന്ത് ചെയ്യും?ഇവിടെയാണ് ദുബായ് റെന്റൽ ഡിസ്പ്യൂട്ട് സെന്റർ വരുന്നത്. നിങ്ങൾക്ക് അവിടെ ഒരു പരാതി ഫയൽ ചെയ്യാം. ജോലി നഷ്ടപ്പെട്ട രേഖകൾ ഹാജരാക്കിയാൽ, ഒരുപക്ഷെ കോടതിക്ക് നിങ്ങളുടെ സാഹചര്യം ബോധ്യപ്പെട്ടാൽ പിഴ തുക ഒഴിവാക്കി നൽകാനോ അല്ലെങ്കിൽ പകുതിയായി കുറച്ചു നൽകാനോ ഉത്തരവിടാൻ അധികാരമുണ്ട്.

നിങ്ങൾ വീട് ഒഴിയാൻ തീരുമാനിച്ചാൽ, മുൻപ് വീട്ടുടമക്ക് ചെക്കുകൾ നൽകിയിട്ടുണ്ടെങ്കിൽ, ചെക്കുകൾ ഉടമയുടെ പക്കൽ നിന്നും തിരികെ വാങ്ങാൻ മറക്കരുത്. പിഴ നൽകാത്തതിന്റെ പേരിൽ ഉടമ ചെക്ക് ബാങ്കിൽ കൊടുത്താൽ, അത് മടങ്ങുകയും നിങ്ങൾക്ക് യാത്ര വിലക്ക് പോലുള്ള നിയമപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തേക്കാം. നിയമപരമായി കരാർ അവസാനിപ്പിക്കുന്നത് വരെ ചെക്കുകളുടെ കാര്യത്തിൽ ജാഗ്രത പാലിക്കുക.

യുദ്ധം അവളെയും കൊന്നു!!കണ്ണീർ മടക്കം: പിതാവിന്റെ കബറടക്കത്തിനിടെ ഒന്നര വയസ്സുകാരി ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു

UAE April 14, 2026

314821

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ബെയ്റൂട്ട് ∙ പിതാവിന്റെ കബറടക്കച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ, തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഒന്നര വയസ്സുകാരി തലീൻ സായിദിന് ദാരുണാന്ത്യം. കുട്ടിയുടെ അമ്മയ്ക്കു ഗുരുതരമായി പരുക്കേറ്റു. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണു തലീന്റെ പിതാവ് സായിദ് കൊല്ലപ്പെട്ടത്. തലീന്റെ സഹോദരി അലീനും (7) ഗുരുതരമായി പരുക്കേറ്റിരുന്നു. ഇന്നലെയും ലബനനിൽ ഇസ്രയേൽ കനത്ത ബോംബാക്രമണം തുടർന്നു.

ഇറാൻ–യുഎസ് താൽക്കാലിക വെടിനിർത്തൽ ആരംഭിച്ച കഴിഞ്ഞ ബുധനാഴ്ച മധ്യബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മാത്രം 350 പേരാണു കൊല്ലപ്പെട്ടത്. ഒരു മാസത്തിനിടെ ലബനനിൽ കൊല്ലപ്പെട്ട 2000 പേരിൽ 166 കുട്ടികളും ഉൾപ്പെടുന്നു.

Abu Dhabi Police Warning;500 ദിര്‍ഹം പിഴ, നാല് ട്രാഫിക് പോയിന്റ്, വാഹനം കണ്ടുകെട്ടും; യുഎഇയിൽ അനുമതിയില്ലാതെ ഇക്കാര്യം മാത്രം ചെയ്യരുതേ…..

UAE April 13, 2026

313010

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Abu Dhabi Police Warning:അബൂദബി: ബന്ധപ്പെട്ട അധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ വാഹനങ്ങള്‍ കൊണ്ടുള്ള ആഹ്ലാദപ്രകടനങ്ങളോ ഒത്തുചേരലുകളോ സംഘടിപ്പിക്കരുതെന്ന് പൊലിസിന്റെ മുന്നറിയിപ്പ്. സുരക്ഷ ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന പെരുമാറ്റങ്ങള്‍ തടയുന്നതിനും ബാധകമായ നിയമങ്ങളും ചട്ടങ്ങളും എല്ലാവരും പാലിക്കണമെന്ന് അബൂദബി പൊലിസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആവശ്യപ്പെട്ടു.

ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രമായിരിക്കണം. സുഗമമായ ഗതാഗതവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഇത് പ്രധാനമാണ്. നിയമം പാലിക്കുന്നതിനൊപ്പം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതും സാമൂഹിക ഉത്തരവാദിത്തമാണെന്ന് പൊലിസ് വ്യക്തമാക്കി.

റോഡുകളില്‍ മാര്‍ച്ചുകളും പ്രകടനങ്ങളും നടത്തുന്നതും വാഹനങ്ങളുടെ സണ്‍റൂഫുകളില്‍ നിന്നോ വിന്‍ഡോകളില്‍ നിന്നോ ശരീരഭാഗങ്ങള്‍ പുറത്തിടുന്നതും സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഇവ ഗതാഗത നിയമലംഘനങ്ങളുടെ പരിധിയില്‍ പെടുന്നതാണ്. വാഹനത്തിലുള്ളവരുടെയോ മറ്റുള്ളവരുടെയോ ജീവനോ സുരക്ഷയോ അപകടപ്പെടുത്തുന്ന വിധം ഡ്രൈവ് ചെയ്താല്‍ 2,000 ദിര്‍ഹം പിഴ, 23 ട്രാഫിക് പോയിന്റുകള്‍, 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കല്‍ എന്നീ ശിക്ഷകള്‍ ലഭിക്കും.

അനുമതിയില്ലാതെ വാഹന പരേഡ് നടത്തിയാല്‍ 500 ദിര്‍ഹം പിഴയും നാല് ട്രാഫിക് പോയിന്റുകളും 15 ദിവസത്തെ വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷയെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കി

Rain alert in uae: കയ്യിൽ ഒരു കുട കരുതിക്കോ!!! പൊതുജനമേ യുഎഇയിലെ ഇന്നത്തെ കാലാവസ്ഥയിൽ മാറ്റമുണ്ട്

UAE April 13, 2026

2026 03 2620 03 81uae warns dh2000 fine for entering wadis during rain vehicle may be confiscated

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Rain alert in uae: ദുബൈ: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഇന്ന്മ ഴക്ക്​ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻ.സി.എം) അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമോ പൂർണമായും മേഘാവൃതമോ ആയിരിക്കുമെന്നും കിഴക്കൻ, തെക്കൻ മേഖലകളിൽ നേരിയ മഴ ലഭിക്കാനിടയുണ്ടെന്നും അധികൃതർ ​അറിയിച്ചു. ദുബൈയിലും അബൂദബിയിലും താപനില 21 ഡിഗ്രി വരെ കുറയാനും പരമാവധി 29 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്​.

അതേസമയം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ 34 ഡിഗ്രി വരെ ഉയർന്ന താപനില അനുഭവപ്പെടാനിടയുണ്ട്. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ഉൾനാടൻ ഭാഗങ്ങളിലും ഈർപ്പം കൂടുതലായിരിക്കും. അതോടൊപ്പം മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ടെന്ന്​ അധികൃതർ പ്രവചിക്കുന്നുണ്ട്​. ചെറിയ കാറ്റ് തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറോട്ട് വീശും. എന്നാലിത്​ ചില സമയങ്ങളിൽ ശക്തമാകുകയും ചെയ്യും. കാറ്റിന്റെ വേഗത 10 മുതൽ 25 കി.മീറ്റർ വരെ ആയിരിക്കുമെങ്കിലും ചിലപ്പോൾ 40 കി.മീറ്റർ വരെ വർധിക്കാനിടയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ തിരമാലകൾ സാധാരണ നിലയിലായിരിക്കും

പ്രത്യേകതയാണ്.

യുഎഇ ലോട്ടറിയുടെ പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് ഇനി മുതൽ ആഴ്ചയിൽ രണ്ടുതവണ നറുക്കെടുപ്പ് ഉണ്ടാകും. അടുത്ത നറുക്കെടുപ്പ് ഏപ്രിൽ 15 ബുധനാഴ്ചയാണ് നടക്കുക. ശനിയാഴ്ചകളിൽ മാത്രമുണ്ടായിരുന്ന നറുക്കെടുപ്പ് ബുധനാഴ്ചകളിലേക്ക് കൂടി മാറ്റിയതോടെ വിജയിക്കാനുള്ള സാധ്യതകൾ ഇരട്ടിയായിരിക്കുകയാണ്.

അതേസമയം യുഎഇ ലോട്ടറിയിൽ പങ്കെടുക്കുന്നവർ ടിക്കറ്റുകൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം വാങ്ങിക്കുക. ഗ്രൂപ്പായി ടിക്കറ്റ് എടുക്കുന്ന മലയാളികൾ പണമിടപാടുകളിലും മറ്റും കൃത്യത പാലിക്കുകയും വേണം. ഏപ്രിൽ 15-ന് നടക്കുന്ന അടുത്ത നറുക്കെടുപ്പിനായി ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *