
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Gold offer;ദുബൈ: രാനിരിക്കുന്ന അക്ഷയതൃതീയ പ്രമാണിച്ച് ദുബൈയിലെ സ്വര്‍ണ, വജ്ര വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലി പൂര്‍ണ്ണമായും ഒഴിവാക്കിയും, ഡയമണ്ട് ആഭരണങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവ് നല്‍കിയുമാണ് ജ്വല്ലറികള്‍ അക്ഷയതൃതീയയെ വരവേല്‍ക്കുന്നത്. ഹിന്ദു കലണ്ടര്‍ പ്രകാരം ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ദിനമായി കരുതുന്ന അക്ഷയതൃതീയ ഈ വര്‍ഷം ഏപ്രില്‍ 19നാണ് ആഘോഷിക്കുന്നത്. പുതിയ നിക്ഷേപങ്ങള്‍ തുടങ്ങാനും സ്വര്‍ണം വാങ്ങാനും ആളുകള്‍ ഹിന്ദു വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്ന ദിവസങ്ങളിലൊന്നാണിത്.
ഇന്നത്തെ വിപണി നിരക്ക് പ്രകാരം ദുബൈയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 569.00 ദിര്‍ഹമും, 22 കാരറ്റിന് 526.75 ദിര്‍ഹമുമാണ് വില. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,748 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അക്ഷയതൃതീയക്കായി ‘മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്’ പ്രത്യേക കളക്ഷനുകളും ഓഫറുകളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. 3,000 ദിര്‍ഹമിന് മുകളിലുള്ള ഡയമണ്ട്, രത്ന ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സൗജന്യ ക്യാഷ് വൗച്ചറുകള്‍ ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ഡിസൈനുകള്‍ക്ക് പണിക്കൂലിയിലും ഡയമണ്ട് വിലയിലും 40 ശതമാനം വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ മാറ്റിയെടുക്കുമ്പോള്‍ മൂല്യനഷ്ടം ഉണ്ടാകില്ലെന്നതിന് പുറമെ, മാലകള്‍ക്കും വളകള്‍ക്കും 1.99 ശതമാനം മുതലാണ് പണിക്കൂലി ആരംഭിക്കുന്നത്. അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമായി കാണുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ കൂടുതലുള്ളതിനാല്‍ വില്‍പ്പനയില്‍ വലിയ കുതിപ്പ് പ്രതീക്ഷിക്കുന്നതായി മലബാര്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദ് പറഞ്ഞു.
അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍’ സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങള്‍ക്കും 80 ശതമാനം വരെയാണ് ഇളവ്. 3,500 ദിര്‍ഹമിന് മുകളില്‍ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 2026 മെയ് 5 വരെ അര ഗ്രാം സ്വര്‍ണനാണയം സൗജന്യമായി ലഭിക്കും. ‘സിറോയ ജ്വല്ലറീസ്’ നാച്ചുറല്‍, ലാബ്ഗ്രോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ ഡയമണ്ട് ആഭരണങ്ങള്‍ക്കും 70 ശതമാനം വരെ കിഴിവ് നല്‍കുന്നുണ്ട്. തിരഞ്ഞെടുത്ത സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുമുണ്ട്.
സ്വര്‍ണവില ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ പണിക്കൂലിയിലുള്ള ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണെന്ന് ടൈറ്റന് കമ്പനിയുടെ ഇന്റര്‍നാഷണല്‍ ജ്വല്ലറി ബിസിനസ്സ് മേധാവി ആദിത്യ സിംഗ് വ്യക്തമാക്കി. വിലയിലെ ചാഞ്ചാട്ടം മറികടക്കാന്‍ സ്വര്‍ണവില ലോക്ക് ചെയ്യാനുള്ള അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാരം കുറഞ്ഞതും നിത്യോപയോഗത്തിനുള്ളതുമായ ആഭരണങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണേഷ്യന്‍ പ്രവാസികളുടെ വലിയ സാന്നിധ്യമുള്ളതിനാലും, ആഗോള സ്വര്‍ണ വ്യാപാര കേന്ദ്രമായതിനാലും ദുബൈയില്‍ അക്ഷയതൃതീയ കാലത്ത് വലിയ തോതിലുള്ള വില്‍പ്പനയാണ് നടക്കാറുള്ളത്
Rain alert in uae: കയ്യിൽ ഒരു കുട കരുതിക്കോ!!! പൊതുജനമേ യുഎഇയിലെ ഇന്നത്തെ കാലാവസ്ഥയിൽ മാറ്റമുണ്ട്
UAE April 13, 2026
Rain alert in uae: ദുബൈ: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഇന്ന്മ ഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻ.സി.എം) അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമോ പൂർണമായും മേഘാവൃതമോ ആയിരിക്കുമെന്നും കിഴക്കൻ, തെക്കൻ മേഖലകളിൽ നേരിയ മഴ ലഭിക്കാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബൈയിലും അബൂദബിയിലും താപനില 21 ഡിഗ്രി വരെ കുറയാനും പരമാവധി 29 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്.
അതേസമയം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ 34 ഡിഗ്രി വരെ ഉയർന്ന താപനില അനുഭവപ്പെടാനിടയുണ്ട്. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ഉൾനാടൻ ഭാഗങ്ങളിലും ഈർപ്പം കൂടുതലായിരിക്കും. അതോടൊപ്പം മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ടെന്ന് അധികൃതർ പ്രവചിക്കുന്നുണ്ട്. ചെറിയ കാറ്റ് തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറോട്ട് വീശും. എന്നാലിത് ചില സമയങ്ങളിൽ ശക്തമാകുകയും ചെയ്യും. കാറ്റിന്റെ വേഗത 10 മുതൽ 25 കി.മീറ്റർ വരെ ആയിരിക്കുമെങ്കിലും ചിലപ്പോൾ 40 കി.മീറ്റർ വരെ വർധിക്കാനിടയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ തിരമാലകൾ സാധാരണ നിലയിലായിരിക്കും
Uae lottery lucky draw: ഭാഗ്യം തേടിയെത്തിയോ?യുഎഇ ലോട്ടറി ഫലം പുറത്ത്; ഇത്തവണത്തെ ആ 30 മില്യൺ ദിർഹത്തിന്റെ ഭാഗ്യശാലി ആരാണ്?
UAE April 13, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Uae lottery lucky draw:ദുബായ്: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്ത്. ഇത്തവണത്തെ 30 മില്യൺ ദിർഹത്തിന്റെ ഏകദേശം 68 കോടിയിലധികം ഇന്ത്യൻ രൂപ ഗ്രാൻഡ് പ്രൈസ് ആർക്കും ലഭിക്കാത്തതിനെത്തുടർന്ന് തുക അടുത്ത നറുക്കെടുപ്പിലേക്ക് മാറ്റി വെച്ചു. കൂടാതെ നിരവധി ആളുകൾക്ക് ലക്ഷക്കണക്കിന് രൂപയുടെ മറ്റ് സമ്മാനങ്ങൾ ലഭിച്ചതായി അറിയിച്ചു.ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ 260411 എന്ന സീരീസാണ് വിജയിച്ചത്. ഇതിൽ ഡേയ്സ് വിഭാഗത്തിൽ 26, 13, 18, 6, 4, 11 എന്നീ നമ്പറുകളും മാസ വിഭാഗത്തിൽ 11 എന്ന നമ്പറുമാണ് ഭാഗ്യസംഖ്യകളായി തിരഞ്ഞെടുത്തത്. നിങ്ങളുടെ ടിക്കറ്റിലെ നമ്പറുകൾ ഒത്തുനോക്കി സമ്മാനം ലഭിച്ചോ എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഇത്തവണ ഗ്രാൻഡ് പ്രൈസ് ആർക്കും ലഭിച്ചില്ല.
CC5356810, AP1415003, BF3032893 എന്നിവയാണ് വിജയിച്ച ലക്കി ചാൻസ് ഐഡികൾ. ഈ ഐഡികൾ ഉള്ള ടിക്കറ്റ് ഉടമകൾക്ക് സമ്മാനത്തുക ഉടൻ തന്നെ ക്ലെയിം ചെയ്യാം. കൂടാതെ ലക്കി ഡേ വിഭാഗത്തിൽ ഒരു പ്രവാസിക്ക് മൂന്നാം സമ്മാനമായ 100,000 ദിർഹം സ്വന്തമാക്കി. ‘ഡേയ്സ്’ വിഭാഗത്തിലെ അഞ്ച് സംഖ്യകളും ‘മാസം’ എന്ന ഒറ്റ സംഖ്യയും കൃത്യമായി ഒത്തുനോക്കിയവർക്കാണ് ഈ സമ്മാനം ലഭിക്കുക.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസും 5 മില്യൺ ദിർഹത്തിന്റെ രണ്ടാം സമ്മാനവും ഇത്തവണ ആർക്കും ലഭിക്കാത്തതിനാൽ ഈ രണ്ട് തുകകളും അടുത്ത റൗണ്ടിലേക്ക് മാറ്റി വെച്ചിരിക്കുന്നതായും അധികൃതർ അറിയിച്ചു. കൂടാതെ അടുത്ത നറുക്കെടുപ്പിൽ വിജയിക്കുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് ഇതിലും വലിയൊരു തുകയായിരിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
യുഎഇ ലോട്ടറിയുടെ പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് ഇനി മുതൽ ആഴ്ചയിൽ രണ്ടുതവണ നറുക്കെടുപ്പ് ഉണ്ടാകും. അടുത്ത നറുക്കെടുപ്പ് ഏപ്രിൽ 15 ബുധനാഴ്ചയാണ് നടക്കുക. ശനിയാഴ്ചകളിൽ മാത്രമുണ്ടായിരുന്ന നറുക്കെടുപ്പ് ബുധനാഴ്ചകളിലേക്ക് കൂടി മാറ്റിയതോടെ വിജയിക്കാനുള്ള സാധ്യതകൾ ഇരട്ടിയായിരിക്കുകയാണ്.
അതേസമയം യുഎഇ ലോട്ടറിയിൽ പങ്കെടുക്കുന്നവർ ടിക്കറ്റുകൾ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി മാത്രം വാങ്ങിക്കുക. ഗ്രൂപ്പായി ടിക്കറ്റ് എടുക്കുന്ന മലയാളികൾ പണമിടപാടുകളിലും മറ്റും കൃത്യത പാലിക്കുകയും വേണം. ഏപ്രിൽ 15-ന് നടക്കുന്ന അടുത്ത നറുക്കെടുപ്പിനായി ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.