Iran respond to donald trump; ട്രംപിന് ഇറാന്റെ മറുപടി, ‘ഹോർമുസ് ശത്രുക്കളുടെ ശവപ്പറമ്പാകും’; ‘മരണച്ചുഴി’ ഒരുക്കി റെവല്യൂഷണറി ഗാർഡ്‌സ്

312957


വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Iran respond to donald trump; ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുദ്ധഭീഷണിക്കും ഉപരോധ ഉത്തരവിനും അതേ നാണയത്തിൽ തിരിചടിച്ച്  ഇറാന്റെ കരുത്തായ റെവല്യൂഷണറി ഗാർഡ്‌സ്. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു ചെറിയ നീക്കവും ശത്രുക്കളെ കടലിടുക്കിലെ ‘മരണച്ചുഴിയിൽ’ എത്തിക്കുമെന്ന് ഇറാൻ സൈന്യം പ്രഖ്യാപിച്ചു. ഇതോടെ പശ്ചിമേഷ്യയിൽ ഒരു മഹാ യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്ന അവസ്ഥയിലാണ് എത്തിനിൽക്കുന്നത്.

ട്രംപിന്റേ വെല്ലുവിളി

ഇസ്‌ലാമബാദിലെ സമാധാന ചർച്ചകൾ പരാജയപ്പെട്ടത്തോടെ ഇറാനെതിരെ സൈനിക നീക്കം കൂടുതൽ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെറും ഒരു ദിവസം കൊണ്ട് ഇറാനെ തകർക്കാൻ തനിക്ക് കഴിയുമെന്ന് ട്രംപ് വെല്ലുവിളിച്ചിരിക്കുകയാണ്. ഇതിന് മുന്നോടിയായി രണ്ട് യുഎസ് യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ നിലയുറപ്പിച്ചുണ്ട്.പ്രമുഖ അന്താരാഷ്ട്ര വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ കർക്കശമായ നിലപാട് വെളിപ്പെടുത്തിയിരിക്കുന്നത്.ഇറാൻ വൈകാതെ തന്നെ അമേരിക്കയുടെ അടുത്തേക്ക് ചർച്ചകൾക്കായി തിരിച്ചു വരുമെന്നും എന്നാൽ അപ്പോൾ അമേരിക്കയുടെ എല്ലാ നിബന്ധനകളും അവർക്ക് അംഗീകരിക്കേണ്ടതായി വരുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഇറാനെ സംബന്ധിച്ചിടത്തോളം അപ്പോൾ അമേരിക്കൻ നിബന്ധനകൾക്ക് വഴങ്ങുകയല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നുമുണ്ടാവില്ലെന്നാണ് ട്രംപിന്റെ വാദം.

‘ഹോർമുസ് ഞങ്ങളുടെ കൈകളിൽ’

ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്ന് റെവല്യൂഷണറി ഗാർഡ്‌സ് നാവിക വിഭാഗം വ്യക്തമാക്കി. അമേരിക്കൻ യുദ്ധക്കപ്പലുകൾ കടലിടുക്കിൽ മൈനുകൾ നീക്കം ചെയ്യാൻ ആരംഭിച്ച സാഹചര്യത്തിൽ ഇറാൻ സൈന്യം അതീവ ജാഗ്രതയാണ് പുലർത്തുന്നത്.തങ്ങളുടെ അതിർത്തിക്കടുത്ത് നടക്കുന്ന ഏത് സൈനിക നീക്കത്തെയും നേരിടാൻ ഇറാൻ സജ്ജമാണെന്ന് റെവല്യൂഷണറി ഗാർഡ്‌സ് പറഞ്ഞു. ശത്രുക്കൾക്ക് ഹോർമുസ് കടലിടുക്ക് ഒരു മരണ കെണിയായി മാറുമെന്നും ഇറാൻ അവകാശപ്പെടുന്നു.ട്രംപ് നടത്തിയ ഉപരോധ ഉത്തരവ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ഇറാൻ വാദിക്കുന്നത്.

യുഎസ് പടക്കപ്പലുകൾ കടലിടുക്കിൽ

അതീവ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾ യാത്ര നടത്തിയതായി ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ് സെൻട്രൽ കമാൻഡിന്റെ റിപ്പോർട്ടുകൾ പ്രകാരം യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്സൺ (ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ),യുഎസ്എസ് മൈക്കൽ മർഫി (ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ) എന്നി കപ്പലുകളാണ് ദൗത്യത്തിലുള്ളത്.ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്ത് അന്താരാഷ്ട്ര കപ്പൽ പാത സുരക്ഷിതമാക്കുകയാണ് ഈ കപ്പലുകളുടെ ലക്ഷ്യമിടുന്നത്. എന്നാൽ ഇത് തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് ഇറാൻ അമേരിക്കയുടെ ഈ നടപടിയെ കാണുന്നത്.

ലോകം ഭീതിയിൽ

അമേരിക്കയും,ഇറാനും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുന്നത് ആഗോള എണ്ണ വിപണിയെയും ലോക സമാധാനത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് ലോകം. ഹോർമുസിലെ തടസ്സം ഇന്ധനവില കുതിച്ചുയരാൻ കാരണമായിരിക്കുകയാണ്. ഇറാന്റെ പുതിയ ഭീഷണി പുറത്തുവന്നതോടെ വരും മണിക്കൂറുകളിൽ മേഖലയിൽ വെടിമുഴങ്ങുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയുടെ നീക്കങ്ങളോട് ഇറാൻ എങ്ങനെ പ്രതികരിക്കുമെന്നത് അതീവ നിർണ്ണായകമാണ്.

donald trump threatens;ലോകത്തെ വിറപ്പിച്ച് ട്രംപിന്റെ പുതിയ യുദ്ധപ്രഖ്യാപനം;ഒരൊറ്റ ദിവസം കൊണ്ട് ഇറാനെ തകർക്കും

Latest April 12, 2026

312621

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

donald trump threatens;വാഷിംഗ്ടൺ: ഇസ്‌ലാമബാദിലെ സമാധാന ചർച്ചകൾ പരാജയപ്പെട്ടത്തോടെ ഇറാനെതിരെ സൈനിക നീക്കം കൂടുതൽ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെറും ഒരു ദിവസം കൊണ്ട് ഇറാനെ തകർക്കാൻ തനിക്ക് കഴിയുമെന്ന് ട്രംപ് വെല്ലുവിളിച്ചിരിക്കുകയാണ്. ഇതിന് മുന്നോടിയായി രണ്ട് യുഎസ് യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ നിലയുറപ്പിച്ചുണ്ട്. ഇതോടെ പശ്ചിമേഷ്യയിൽ ഏത് നിമിഷവും വെടിമുഴങ്ങാവുന്ന യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ട്രംപിന്റെ മുന്നറിയിപ്പ്:

പ്രമുഖ അന്താരാഷ്ട്ര വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ കർക്കശമായ നിലപാട് വെളിപ്പെടുത്തിയിരിക്കുന്നത്.ഇറാൻ വൈകാതെ തന്നെ അമേരിക്കയുടെ അടുത്തേക്ക് ചർച്ചകൾക്കായി തിരിച്ചു വരുമെന്നും എന്നാൽ അപ്പോൾ അമേരിക്കയുടെ എല്ലാ നിബന്ധനകളും അവർക്ക് അംഗീകരിക്കേണ്ടതായി വരുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഇറാനെ സംബന്ധിച്ചിടത്തോളം അപ്പോൾ അമേരിക്കൻ നിബന്ധനകൾക്ക് വഴങ്ങുകയല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നുമുണ്ടാവില്ലെന്നാണ് ട്രംപിന്റെ വാദം.

ഹോർമുസിൽ പടയൊരുക്കം

നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ രണ്ട് അതിശക്തമായ യുഎസ് യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ചത് ഇറാന് നൽകുന്ന കൃത്യമായ താക്കീതായാണ് ലോകം കാണുന്നത്. ലോകത്തെ പ്രധാന എണ്ണ വിതരണ പാതയായ ഹോർമുസിലെ ഇറാന്റെ  നീക്കങ്ങളെ തകർക്കാനാണ് ഈ യുഎസ് സൈനിക വിന്യാസമെന്നാണ് ലക്ഷ്യമിടുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ആഗോള ആശങ്ക:

സമാധാന ചർച്ചകൾ പരാജയപ്പെട്ടത്തിന് പിന്നാലെ ഒരു പുതിയ പോർമുഖം തുറക്കപ്പെട്ടത് ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ട്രംപിന്റെ തീപ്പൊരി പ്രസ്താവനകളും സൈനിക നീക്കങ്ങളും ഒരു നേരിട്ടുള്ള യുദ്ധത്തിലേക്ക് നയിക്കുമോ എന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. 

എന്നാൽ പാകിസ്താനിൽ നടന്ന ഇസ്‌ലാമബാദ് മാരത്തൺ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ പുതിയ നീക്കവുമായി പുടിൻ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച പുടിൻ, പ്രതിസന്ധി പരിഹരിക്കാൻ റഷ്യ മധ്യസ്ഥത വഹിക്കാമെന്ന് ഔദ്യോഗികമായി വാഗ്ദാനം നൽകിയിരിക്കുന്നത്.പശ്ചിമേഷ്യയിൽ യുദ്ധ ഭീതിക്ക് ഈ സമാധാന ചർച്ച അറുതി വരുത്തുമോ എന്ന് ലോകം ഉറ്റ് നോക്കുകയാണ് ഈ നീക്കത്തിനെ

Abu Dhabi Sets Guinness World Record; രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒരേസമയം 64 രാജ്യക്കാര്‍ കൂറ്റന്‍ യു.എ.ഇ പതാകയേന്തി; ഗിന്നസ് റെക്കോര്‍ഡിട്ട് അബൂദബി

Abu Dhabi Sets Guinness World Record; അബൂദബി: ഗാംബിയയില്‍ നിന്നുള്ള അബൂബക്കര്‍ എന്ന രണ്ടുമാസം പ്രായമുള്ള കുഞ്ഞിന് വലുതാകുമ്പോള്‍ അഭിമാനത്തോടെ പറയാന്‍ ഒരു കഥയുണ്ടാകും യു.എ.ഇയിലെ ഒരു ഗിന്നസ് ലോക റെക്കോര്‍ഡിന്റെ ഭാഗമായ കഥ. അബൂദബിയിലെ ഹുദൈരിയത്ത് ഐലന്‍ഡില്‍ 85 മീറ്റര്‍ നീളമുള്ള കൂറ്റന്‍ യു.എ.ഇ പതാകയേന്താന്‍ ഒത്തുചേര്‍ന്ന 64 രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ക്കൊപ്പമാണ് കുഞ്ഞ് അബൂബക്കറും റെക്കോര്‍ഡിന്റെ ഭാഗമായത്. ഇതോടെ ഏറ്റവും കൂടുതല്‍ രാജ്യക്കാര്‍ ചേര്‍ന്ന് പതാകയേന്തുന്ന പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അബൂദബി സ്വന്തമാക്കി. 

ബുര്‍ജീല്‍ ഗെയിംസിന്റെ സമാപന ചടങ്ങിനോടനുബന്ധിച്ചാണ് ഈ ചരിത്രനേട്ടം പിറന്നത്. ‘നമ്മുടെ രാജ്യം, നമ്മുടെ ഹൃദയമിടിപ്പ്’ എന്ന പ്രമേയത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. കനത്ത മഴയെപ്പോലും അവഗണിച്ച് 200 കിലോഗ്രാമിലധികം ഭാരമുള്ള പതാകയേന്തി 100 മീറ്റര്‍ ദൂരമാണ് ഇവര്‍ ഒരേ താളത്തില്‍ ഒരുമിച്ച് നടന്നത്. 2019ല്‍ ദുബൈയില്‍ 58 രാജ്യക്കാര്‍ ചേര്‍ന്ന് സ്ഥാപിച്ച റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം രാജ്യത്തുടനീളം ദേശീയപതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ജനങ്ങളുടെ ഈ ഒത്തുചേരല്‍. അബൂദബി പൊലിസിന്റെ മാര്‍ച്ചിങ് ബാന്‍ഡും, കൂറ്റന്‍ സ്‌ക്രീനില്‍ യു.എ.ഇ ഭൂപടവും ഹൃദയമിടിപ്പിന്റെ ഗ്രാഫിക്‌സും പ്രദര്‍ശിപ്പിച്ചതും ചടങ്ങിന് മാറ്റുകൂട്ടി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങളെ ഒരുമിപ്പിക്കുന്നതില്‍ രാജ്യത്തിന്റെ കരുത്താണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാനും സി.ഇ.ഒയുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ഒട്ടേറെ സംസ്‌കാരങ്ങളെ ഒരൊറ്റ ലക്ഷ്യത്തിന് കീഴില്‍ കൊണ്ടുവരുന്ന ഒരു രാജ്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

View this post on Instagram

A post shared by Burjeel Holdings (@burjeelholdings)

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അധികൃതരുടെ കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു റെക്കോര്‍ഡ് ശ്രമം. പങ്കെടുക്കുന്ന ഓരോരുത്തരും വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവരാണെന്ന് ഉറപ്പുവരുത്തിയിരുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് സര്‍ട്ടിഫിക്കറ്റ് വേദിയില്‍ വെച്ച് തന്നെ അധികൃതര്‍ കൈമാറി. തുടര്‍ന്ന് ബുര്‍ജീല്‍ ഗെയിംസിന്റെ വിവിധ കായിക മത്സരങ്ങളുടെ ഫൈനലും വേദിയില്‍ നടന്നു. രാജ്യത്തിന്റെ ബഹുസ്വരതയും ഐക്യവും വിളിച്ചോതുന്നതായി ഈ ഗിന്നസ് റെക്കോര്‍ഡ് നേട്ടം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *