
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Fire breaks in UAE;ജുമൈറ വില്ലേജ് സർക്കിളിൽ (ജെവിസി) നിർമ്മാണത്തിലിരിക്കുന്ന 27 നില കെട്ടിടത്തിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് 2.28-ന് സന്ദേശം ലഭിച്ചതിനെത്തുടർന്ന് അൽ ബർഷ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേന വെറും ആറ് മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
സേനയുടെ സമയോചിതമായ ഇടപെടൽ മൂലം വൈകിട്ട് അഞ്ചു മണിയോടെ തീ പൂർണ്ണമായും അണയ്ക്കാനായി. കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീ നിയന്ത്രണവിധേയമാക്കിയ ശേഷം കെട്ടിടം തണുപ്പിക്കാനുള്ള നടപടികൾ കൂടി പൂർത്തിയാക്കിയാണ് സിവിൽ ഡിഫൻസ് മടങ്ങിയത്. വേഗത്തിലുള്ള ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചു.
Abu Dhabi Police Warning;500 ദിര്‍ഹം പിഴ, നാല് ട്രാഫിക് പോയിന്റ്, വാഹനം കണ്ടുകെട്ടും; യുഎഇയിൽ അനുമതിയില്ലാതെ ഇക്കാര്യം മാത്രം ചെയ്യരുതേ…..
UAE April 13, 2026

Abu Dhabi Police Warning:അബൂദബി: ബന്ധപ്പെട്ട അധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ വാഹനങ്ങള്‍ കൊണ്ടുള്ള ആഹ്ലാദപ്രകടനങ്ങളോ ഒത്തുചേരലുകളോ സംഘടിപ്പിക്കരുതെന്ന് പൊലിസിന്റെ മുന്നറിയിപ്പ്. സുരക്ഷ ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന പെരുമാറ്റങ്ങള്‍ തടയുന്നതിനും ബാധകമായ നിയമങ്ങളും ചട്ടങ്ങളും എല്ലാവരും പാലിക്കണമെന്ന് അബൂദബി പൊലിസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആവശ്യപ്പെട്ടു.
ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രമായിരിക്കണം. സുഗമമായ ഗതാഗതവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഇത് പ്രധാനമാണ്. നിയമം പാലിക്കുന്നതിനൊപ്പം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതും സാമൂഹിക ഉത്തരവാദിത്തമാണെന്ന് പൊലിസ് വ്യക്തമാക്കി.
റോഡുകളില്‍ മാര്‍ച്ചുകളും പ്രകടനങ്ങളും നടത്തുന്നതും വാഹനങ്ങളുടെ സണ്‍റൂഫുകളില്‍ നിന്നോ വിന്‍ഡോകളില്‍ നിന്നോ ശരീരഭാഗങ്ങള്‍ പുറത്തിടുന്നതും സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഇവ ഗതാഗത നിയമലംഘനങ്ങളുടെ പരിധിയില്‍ പെടുന്നതാണ്. വാഹനത്തിലുള്ളവരുടെയോ മറ്റുള്ളവരുടെയോ ജീവനോ സുരക്ഷയോ അപകടപ്പെടുത്തുന്ന വിധം ഡ്രൈവ് ചെയ്താല്‍ 2,000 ദിര്‍ഹം പിഴ, 23 ട്രാഫിക് പോയിന്റുകള്‍, 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കല്‍ എന്നീ ശിക്ഷകള്‍ ലഭിക്കും.
അനുമതിയില്ലാതെ വാഹന പരേഡ് നടത്തിയാല്‍ 500 ദിര്‍ഹം പിഴയും നാല് ട്രാഫിക് പോയിന്റുകളും 15 ദിവസത്തെ വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷയെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കി
Rain alert in uae: കയ്യിൽ ഒരു കുട കരുതിക്കോ!!! പൊതുജനമേ യുഎഇയിലെ ഇന്നത്തെ കാലാവസ്ഥയിൽ മാറ്റമുണ്ട്
UAE April 13, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Rain alert in uae: ദുബൈ: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഇന്ന്മ ഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻ.സി.എം) അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമോ പൂർണമായും മേഘാവൃതമോ ആയിരിക്കുമെന്നും കിഴക്കൻ, തെക്കൻ മേഖലകളിൽ നേരിയ മഴ ലഭിക്കാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബൈയിലും അബൂദബിയിലും താപനില 21 ഡിഗ്രി വരെ കുറയാനും പരമാവധി 29 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്.
അതേസമയം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ 34 ഡിഗ്രി വരെ ഉയർന്ന താപനില അനുഭവപ്പെടാനിടയുണ്ട്. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ഉൾനാടൻ ഭാഗങ്ങളിലും ഈർപ്പം കൂടുതലായിരിക്കും. അതോടൊപ്പം മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ടെന്ന് അധികൃതർ പ്രവചിക്കുന്നുണ്ട്. ചെറിയ കാറ്റ് തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറോട്ട് വീശും. എന്നാലിത് ചില സമയങ്ങളിൽ ശക്തമാകുകയും ചെയ്യും. കാറ്റിന്റെ വേഗത 10 മുതൽ 25 കി.മീറ്റർ വരെ ആയിരിക്കുമെങ്കിലും ചിലപ്പോൾ 40 കി.മീറ്റർ വരെ വർധിക്കാനിടയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ തിരമാലകൾ സാധാരണ നിലയിലായിരിക്കും