Special app system in Abu Dhabi:അടിയന്തര സാഹചര്യം നേരിടാൻ യുഎഇയിൽ പ്രത്യേക ആപ്പ് സംവിധാനം

308286

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Special app system in Abu Dhabi:അബൂദബി: എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്‍റ് കേന്ദ്രവുമായി സഹകരിച്ച് അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ഔദ്യോഗിക ആപ് സ്റ്റോറുകളില്‍ കമ്യൂണിറ്റി റസ്‌പോണ്ടര്‍ ആപ്ലിക്കേഷന് തുടക്കം കുറിച്ചു. എമിറേറ്റിലുടനീളം അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണം മെച്ചപ്പെടുത്തുന്നതിനും സമൂഹ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഔര്‍ കമ്യൂണിറ്റി ഈസ് റെഡ് ക്യാമ്പയ്നിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായാണ് നടപടി.

ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് നേരിട്ട് സംഭാവന നല്‍കാന്‍ താമസക്കാരെ പര്യാപ്തമാക്കുന്ന സംവിധാനമാണ് ആപ്പിലൂടെ പ്രാവര്‍ത്തികമാവുന്നത്. അംഗീകൃത പരിപാടികളിലൂടെ വളണ്ടിയര്‍മാരെ പരിശീലിപ്പിക്കുന്നതിനും വേഗത്തിലുള്ള പ്രതികരണ സമയവും അടിയന്തര ഘട്ടങ്ങളില്‍ അധികാരികളുമായി സുഗമമായ ഏകോപനവും ഉറപ്പാക്കുന്നതിനുമുള്ള സ്മാര്‍ട്ട് പ്ലാറ്റ്‌ഫോമാണ് ആപ് നല്‍കുക.

സമൂഹത്തെ ശാക്തീകരിക്കുകയും പ്രതിരോധ സംസ്‌കാരത്തെയും ഉത്തരവാദത്തെയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന ലക്ഷ്യത്തിന്‍റെ പ്രതിഫലനമാണ് ആപ്പിന്‍റെ തുടക്കമെന്ന് സിവില്‍ ഡിഫന്‍സ് അതോറിറ്റി പറഞ്ഞു. 

Uae employment law;ജോലിയിൽ നിന്ന് അന്യായമായി പിരിച്ചുവിട്ടാൽ എന്ത് ചെയ്യും, യുഎഇ നിയമം പറയുന്നതിങ്ങനെ

UAE April 10, 2026

306417

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Uae employment law;;ദുബൈ: യുഎഇയിൽ ഒരു ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് എപ്പോൾ വേണമെങ്കിലും ‘അന്യായമായ പിരിച്ചുവിടൽ’ (Arbitrary Dismissal) ആയി കണക്കാക്കാനാവില്ലെന്ന് നിയമവിദഗ്ധർ. നിലവിലുള്ള ഫെഡറൽ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (43), (47) എന്നിവ പ്രകാരം വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തൊഴിലുടമയ്ക്ക് കരാർ അവസാനിപ്പിക്കാൻ അധികാരമുണ്ട്.

തൊഴിലുടമയ്‌ക്കെതിരെ മന്ത്രാലയത്തിൽ പരാതി നൽകിയതിനോ നിയമനടപടി സ്വീകരിച്ചതിനോ ഒരു ജീവനക്കാരനെ പുറത്താക്കുമ്പോൾ മാത്രമാണ് അത് അന്യായമായ പിരിച്ചുവിടലായി പരിഗണിക്കപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ മാത്രമേ ജീവനക്കാരന് പ്രത്യേക നഷ്ടപരിഹാരത്തിന് അർഹതയുണ്ടാവുകയുള്ളൂ.

കരാർ അവസാനിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

നോട്ടീസ് കാലയളവ്: തൊഴിൽ കരാറിൽ നിശ്ചയിച്ചിട്ടുള്ള നോട്ടീസ് കാലയളവ് ഇരു കക്ഷികളും കൃത്യമായി പാലിച്ചിരിക്കണം. നിയമപരമായ കാരണങ്ങളാൽ കരാർ അവസാനിപ്പിക്കാൻ ഈ കാലയളവ് പാലിച്ച് തൊഴിലുടമയ്ക്ക് നോട്ടീസ് നൽകാം.

നഷ്ടപരിഹാരം: അന്യായമായ പിരിച്ചുവിടലാണെന്ന് കോടതി കണ്ടെത്തിയാൽ, ജീവനക്കാരന്റെ ജോലിയുടെ സ്വഭാവം, സേവന ദൈർഘ്യം എന്നിവ പരിഗണിച്ച് പരമാവധി മൂന്ന് മാസത്തെ ശമ്പളം വരെ നഷ്ടപരിഹാരമായി കോടതി വിധി പ്രസ്താവിച്ചേക്കാം.

ഒരു ജീവനക്കാരൻ എട്ട് വർഷം സർവീസ് പൂർത്തിയാക്കിയ ആളാണെങ്കിൽ പോലും, നിയമപരമായ ചട്ടങ്ങൾ പാലിച്ച് നൽകുന്ന പിരിച്ചുവിടൽ നോട്ടീസ് അന്യായമായി കണക്കാക്കില്ലെന്ന് നിയമവിദഗ്ധനായ മുഹമ്മദ് ഇബ്രാഹിം അൽ ഷൈബ വ്യക്തമാക്കി.

Parkin launches ‘Spots for Shops’;ഷോപ്പിംഗ് നടത്തിയാൽ പാർക്കിംഗ് ഫീസ് തിരികെ; ദുബൈയിൽ ‘സ്പോട്ട്സ് ഫോർ ഷോപ്പ്സ്’ പദ്ധതി

UAE April 9, 2026

Parkin launches ‘Spots for Shops’;ദുബൈ: ദുബൈയിലെ ചെറുകിട ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് പാർക്കിംഗ് ചിലവ് കുറയ്ക്കുന്നതിനുമായി പുതിയ സംരംഭവുമായി പാർക്കിൻ (Parkin) കമ്പനി. ‘സ്പോട്ട്സ് ഫോർ ഷോപ്പ്സ്’ (Spots for Shops) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ, തിരഞ്ഞെടുത്ത പ്രാദേശിക കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് അവരുടെ പാർക്കിംഗ് ഫീസ് ക്യാഷ്ബാക്കായി തിരികെ ലഭിക്കും.

നഗരത്തിലെ ചെറുകിട വ്യാപാരികളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ എത്തിക്കാൻ ലക്ഷ്യമിട്ടാണിത്. ഇതിനായി നിശ്ചിത തുകയ്ക്ക് ഷോപ്പിംഗ് നടത്തുന്നവരുടെ പാർക്കിംഗ് ഫീസ് വ്യാപാരികൾ തന്നെ സാധൂകരിക്കുകയും ആ തുക ഉപഭോക്താവിന്റെ ‘പാർക്കിൻ വാലറ്റിൽ’ നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും

എങ്ങനെ പ്രയോജനപ്പെടുത്താം?

  • പദ്ധതിയിൽ ഉൾപ്പെട്ട കടകൾക്ക് സമീപമുള്ള പെയ്ഡ് പാർക്കിംഗുകളിൽ വാഹനം പാർക്ക് ചെയ്യുക.
  • സാധാരണ പോലെ പാർക്കിംഗ് ഫീസ് അടയ്ക്കുക.
  • സാധനങ്ങൾ വാങ്ങിയ ശേഷം കടയുടമയെ സമീപിച്ച് നിങ്ങളുടെ മൊബൈൽ നമ്പർ നൽകി പാർക്കിംഗ് സെഷൻ സാധൂകരിക്കുക.
  • തുക ഉടൻ തന്നെ നിങ്ങളുടെ പാർക്കിൻ ആപ്പ് വാലറ്റിൽ ക്യാഷ്ബാക്കായി എത്തും.

പരീക്ഷണാടിസ്ഥാനത്തിൽ 15 പ്രമുഖ ഔട്ട്‌ലെറ്റുകളെ ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിക്കുന്നത്. വിഖ്യാതമായ രവി റെസ്‌റ്റോറന്റ്, സൈക്കിൾ 2 സൈക്കിൾ, നൈഫ് ബേക്കർ, ദി ലോൺഡ്രി ഹബ് തുടങ്ങിയ സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 2026 മെയ് ആദ്യവാരത്തോടെ പാർക്കിൻ ആപ്പിൽ ഈ സേവനം ലഭ്യമായിത്തുടങ്ങുമെന്ന് കമ്പനി അറിയിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *