
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
west asian conflict;വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ വിമാനയാത്രക്കാർക്ക് ഇരുട്ടടിയായി ലഗേജ് നിരക്കുകളിൽ വൻ വർധന. ഇറാൻ-യു.എസ് സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനവില കുതിച്ചുയർന്ന സാഹചര്യം കണക്കിലെടുത്താണ് അമേരിക്കൻ വിമാനക്കമ്പനികൾ ബാഗേജ് ഫീസിൽ വർധനവ് വരുത്തിയത്. ഡെൽറ്റ എയർലൈൻസ്, യുനൈറ്റഡ് എയർലൈൻസ്, ജെറ്റ് ബ്ലൂ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഭീമമായ നിരക്ക് വർധന നടപ്പിലാക്കി കഴിഞ്ഞു.
ബാഗേജ് നിരക്കുകൾ ഇങ്ങനെ:
ഡെൽറ്റ എയർലൈൻസിന്റെ പുതുക്കിയ നിരക്കുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
ആദ്യ ബാഗ്: 45 ഡോളർ (ഏകദേശം 4,158 രൂപ) – (10 ഡോളറിന്റെ വർധന)
രണ്ടാം ബാഗ്: 55 ഡോളർ (ഏകദേശം 5,082 രൂപ)
മൂന്നാം ബാഗ്: 200 ഡോളർ (ഏകദേശം 18,482 രൂപ)
കഴിഞ്ഞ ആഴ്ച യുനൈറ്റഡ് എയർലൈൻസും സമാനമായ രീതിയിൽ നിരക്ക് വർധിപ്പിച്ചിരുന്നു. ആഭ്യന്തര റൂട്ടുകളിലെ യാത്രക്കാരെയാണ് ഈ തീരുമാനം വല്ലാതെ ബാധിക്കുക. ഫെബ്രുവരിയിൽ ഇറാനിൽ അമേരിക്കയും ഇസ്റാഈലും നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ യുദ്ധം രൂക്ഷമായത്. ഇതോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതാണ് എണ്ണ വിപണിയെ ഉലച്ചത്. യുദ്ധത്തിന് മുമ്പ് ഗാലന് 2.50 ഡോളർ ആയിരുന്ന ഇന്ധനവില ഇപ്പോൾ 4.81 ഡോളറിൽ എത്തിനിൽക്കുകയാണ്. ഇന്ധനവില വർധനയ്ക്ക് പുറമെ, യുദ്ധമേഖല ഒഴിവാക്കാനായി വിമാനങ്ങൾ ദീർഘദൂരം ചുറ്റിപ്പറക്കേണ്ടി വരുന്നതും കമ്പനികളുടെ പ്രവർത്തന ചിലവ് വർധിപ്പിച്ചു.
ലാഭക്കൊയ്ത്തിനിടയിലെ പിടിച്ചുപറി?
ഇന്ധനവില വർധനവ് ചൂണ്ടിക്കാട്ടി നിരക്ക് കൂട്ടുമ്പോഴും വിമാനക്കമ്പനികൾ വൻ ലാഭത്തിലാണ് മുന്നേറുന്നത്. ജൂണിൽ അവസാനിക്കുന്ന പാദത്തിൽ ഡെൽറ്റ എയർലൈൻസ് മാത്രം 100 കോടി ഡോളറിന്റെ ലാഭമാണ് പ്രതീക്ഷിക്കുന്നത്. വൻ ലാഭമുണ്ടാക്കുമ്പോഴും സാധാരണ യാത്രക്കാരുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.
അമേരിക്കൻ കമ്പനികൾക്ക് പുറമെ രാജ്യാന്തര വിമാനക്കമ്പനികളായ ക്വാണ്ടാസ്, കാഥേ പസഫിക്, തായ് എയർവേയ്‌സ് തുടങ്ങിയവരും ഇന്ധന സർചാർജ് എന്ന പേരിൽ യാത്രക്കാരിൽ നിന്ന് അധിക തുക ഈടാക്കിത്തുടങ്ങി. യുദ്ധം അവസാനിച്ചാൽ ഈ നിരക്കുകൾ കുറയ്ക്കുമോ എന്ന കാര്യത്തിൽ വിമാനക്കമ്പനികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
UAE missile incident;വെടിനിർത്തൽ പ്രഖ്യാപനം കഴിഞ്ഞിട്ടും ഭീഷണി അവസാനിച്ചില്ല; യുഎഇയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് 3 പേർക്ക് പരിക്ക്
UAE missile incident; അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം അബുദാബിയിലെ തന്ത്രപ്രധാനമായ ഹബ്ഷാൻ ഗ്യാസ് കോംപ്ലക്സിന് നേരെ മിസൈൽ ആക്രമണം. യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം മിസൈലുകളെ വിജയകരമായി തകർത്തെങ്കിലും, തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ പ്ലാന്റിന് മുകളിൽ വീണതിനെത്തുടർന്ന് ഇന്ത്യക്കാരനടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് പ്ലാന്റിൽ പലയിടത്തും തീപിടുത്തമുണ്ടായതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. പരിക്കേറ്റവരിൽ രണ്ട് യുഎഇ സ്വദേശികളും ഒരു ഇന്ത്യൻ പൗരനുമാണുള്ളത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതേസമയം തന്നെ ബാബ് ഓയിൽ ഫീൽഡിന് നേരെയും ആക്രമണശ്രമം ഉണ്ടായെങ്കിലും അവിടെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിക്കുകയും വെള്ളിയാഴ്ച ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കാനിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഈ ആക്രമണം നടന്നതെന്നത് ആഗോളതലത്തിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. യുഎഇക്ക് പുറമെ ഖത്തറിലും ബഹ്‌റൈനിലും സമാനമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പിന്നിൽ ഇറാന്റെ പ്രകോപനമാണെന്ന് ഗൾഫ് രാജ്യങ്ങൾ ആരോപിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ മൂന്നാം തവണയാണ് ഹബ്ഷാൻ പ്ലാന്റ് ലക്ഷ്യമിടുന്നത്. ഏപ്രിൽ 3-ന് നടന്ന ആക്രമണത്തിൽ ഒരു ഈജിപ്ഷ്യൻ പൗരൻ കൊല്ലപ്പെട്ടിരുന്നു. മാർച്ച് 19-നും പ്ലാന്റിന് നേരെ ആക്രമണശ്രമമുണ്ടായി. നിലവിൽ ഹബ്ഷാനിലെ തടസ്സം കാരണം യുഎഇയിലെ ആഭ്യന്തര ഗ്യാസ് ആവശ്യം മറ്റ് പ്ലാന്റുകൾ വഴിയാണ് അഡ്‌നോക് ഗ്യാസ് (Adnoc Gas) നിറവേറ്റുന്നത്. ഹബ്ഷാൻ പ്ലാന്റിലുണ്ടായ നാശനഷ്ടങ്ങൾ വിദഗ്ധ സംഘം വിലയിരുത്തി വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.
UAE residents;ബലിപെരുന്നാൾ: യുഎഇയിൽ ആറ് ദിവസത്തെ അവധിക്ക് സാധ്യത
UAE April 8, 2026
UAE residents:ദുബായ്∙ യുഎഇ നിവാസികൾക്ക് ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ അവധിക്കാലങ്ങളിലൊന്ന് അടുത്ത മാസം ലഭിച്ചേക്കും. അറഫാ ദിനവും ബലിപെരുന്നാളും (ഈദ് അൽ അദ്ഹ) പ്രമാണിച്ച് ആറ് ദിവസത്തെ പൊതുഅവധിക്ക് സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത്.
എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ നൽകുന്ന വിവരമനുസരിച്ച്, മേയ് 27ന് ബലിപെരുന്നാളിന് സാധ്യത. ഇതിന് തൊട്ടുമുമ്പുള്ള ദിവസമായ 26 നാണ് ഹജ് കർമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട അറഫാ ദിനം. എങ്കിലും മാസപ്പിറവി കാണുന്നതിനനുസരിച്ച് മാത്രമേ ഔദ്യോഗിക തീയതികളിൽ മാറ്റമുണ്ടാകൂ.
യുഎഇ കാബിനറ്റ് അംഗീകരിച്ച അവധി പട്ടിക പ്രകാരം അറഫാ ദിനത്തിന് ഒരു ദിവസവും ബലിപെരുന്നാളിന് മൂന്ന് ദിവസവുമാണ് പൊതുഅവധി ലഭിക്കുക. 26 മുതൽ 29 വരെയാണ് ഈ അവധികൾ വരുന്നത്. ഇതിനുശേഷം വരുന്ന ശനി, ഞായർ (മേയ് 30, 31) വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ തുടർച്ചയായി ആറ് ദിവസത്തെ വിശ്രമം താമസക്കാർക്ക് ലഭിക്കും. അവധിദിനങ്ങൾ പ്രയോജനപ്പെടുത്തി കുറഞ്ഞ ലീവ് എടുത്ത് ദീർഘിച്ച യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് 25 ന് ഒരു ദിവസം കൂടി അവധി എടുത്താൽ 23 മുതൽ 31 വരെ നീളുന്ന 9 ദിവസത്തെ അവധിക്കാലം ആഘോഷിക്കാനാകും. ഹജ് തീർഥാടനം 25 ന് ആരംഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഇസ്‌ലാമിലെ അഞ്ചാമത്തെ തൂണായ ഹജ് കർമങ്ങൾ ദുൽഹജ് എട്ടിന് (മേയ് 25) ആരംഭിച്ച് 29-30 ന് അവസാനിക്കാനാണ് സാധ്യത. 26 നാണ് അറഫാ സംഗമം. ഹജിന് പോകാൻ സാധിക്കാത്തവർക്ക് ഈ ദിവസം പ്രാർഥനകൾക്കും ഉപവാസത്തിനും ഏറെ പ്രാധാന്യമുള്ളതാണ്. ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾക്കിടയിൽ ഐക്യത്തിന്റെയും ആത്മീയതയുടെയും സന്ദേശം പകരുന്നതാണ് ഈ ദിനങ്ങൾ. കൂടുതൽ വിവരങ്ങൾ മാസപ്പിറവി സ്ഥിരീകരിക്കുന്നതോടെ അധികൃതർ ഔദ്യോഗികമായി അറിയിക്കും
iran ceasefire trump relaxes;ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ; ട്രംപിന്റെ അന്ത്യശാസനത്തിൽ അയവ്, നിർണ്ണായകമായത് ഈ രാജ്യത്തിന്റെ ഇടപെടൽ
UAE April 8, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
iran ceasefire trump relaxes;
വാഷിംഗ്ടൺ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ യുദ്ധഭീതിക്ക് താൽക്കാലിക ആശ്വാസം. ഇറാനെതിരെ പ്രഖ്യാപിച്ച അന്ത്യശാസനം നീട്ടണമെന്ന പാകിസ്ഥാന്റെ നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചു. ഇതനുസരിച്ച് ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ട്രംപ് തന്റെ കടുത്ത നിലപാടിൽ മാറ്റം വരുത്തിയത്.
ട്രംപിന്റെ പ്രഖ്യാപനം ഇങ്ങനെ:
ഇറാനുനേരെയുള്ള ബോംബാക്രമണങ്ങളും മറ്റ് സൈനിക നടപടികളും രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ താൻ സമ്മതിച്ചതായി ട്രംപ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
“ഇതൊരു ഇരുപക്ഷ വെടിനിർത്തലായിരിക്കും. അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ നിലവിൽ വിജയകരമായി പൂർത്തീകരിച്ചു. ഇറാനുമായി ദീർഘകാല സമാധാന കരാറിനായുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ട്,” ട്രംപ് കുറിച്ചു.മിക്ക തർക്കവിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതായും അദ്ദേഹം അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്ക് തുറക്കണം; കർശന നിബന്ധന
വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇറാനു മുന്നിൽ ട്രംപ് കർശനമായ ഉപാധി വെച്ചിട്ടുണ്ട്. ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) പൂർണ്ണമായും ഉടനടിയും സുരക്ഷിതമായും തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാകണം എന്നതാണ് പ്രധാന നിബന്ധന. ട്രംപ് നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിക്കാൻ വെറും ഒരു മണിക്കൂർ ബാക്കിനിൽക്കെയാണ് ഈ സുപ്രധാന നീക്കമുണ്ടായത്.
മധ്യസ്ഥനായി പാകിസ്താൻ; പങ്കാളിയായി ഇസ്രായേലും
അമേരിക്കയും ഇറാനും തമ്മിലുള്ള കടുത്ത പോരാട്ടത്തിൽ അപ്രതീക്ഷിതമായ ഒരു മധ്യസ്ഥന്റെ റോളിലാണ് പാകിസ്താൻ എത്തിയത്. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസീം മുനീർ എന്നിവരുമായി ട്രംപ് ആശയവിനിമയം നടത്തിയിരുന്നു. സമാധാന ചർച്ചകളിൽ ഷെരീഫിന്റെ പങ്കിനെ ട്രംപ് പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.
അതേസമയം, ഈ വെടിനിർത്തലിൽ ഇസ്റാഈലും പങ്കാളിയാണെന്ന് വൈറ്റ് ഹൗസ് വക്താവ് സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന ഭീഷണി നിലനിൽക്കെയാണ്, ചർച്ചകൾക്ക് സമയം അനുവദിച്ചുകൊണ്ട് ഇസ്റാഈലും താൽക്കാലികമായി പിന്മാറാൻ സമ്മതിച്ചത്