Watsapp new update: സിം കാർഡ് ഊരിയാൽ വാട്‌സാപ്പ് പണിമുടക്കും; സിം ബൈൻഡിങ് സംവിധാനം പരീക്ഷിച്ച് വാട്‌സാപ്പ്

306440

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Watsapp new update;മുംബൈ: സിം കാർഡ് ഊരിയാൽ വാട്‌സാപ്പ് പ്രവർത്തനം നിർത്തുന്ന ‘സിം ബൈൻഡിങ് സംവിധാനം’ പരീക്ഷിച്ച് മെസേജിങ് ആപ്പായ വാട്‌സാപ്പ്. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കുറച്ച് ഉപഭോക്താക്കൾക്കു മാത്രമാണ് ഇത് നടപ്പാക്കുന്നത്. മാർച്ച് ഒന്നുമുതൽ മെസേജിങ് ആപ്പുകൾ ഇതു നടപ്പാക്കണമെന്നാണ് സർക്കാർ നേരത്തേ നിർദേശിച്ചിരുന്നതെങ്കിലും പിന്നീട് ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനകം പരീക്ഷിച്ച് പോരായ്മകൾ പരിഹരിക്കാനാണ് വാട്‌സാപ്പ് ലക്ഷ്യമിടുന്നത്.

ഈ സംവിധാനം ഉൾപ്പെടുത്തുന്ന ഫോണിൽ, വാട്‌സാപ്പിൽ രജിസ്റ്റർചെയ്തിട്ടുള്ള സിം കാർഡ് വേരിഫൈ ചെയ്യാൻ ആവശ്യപ്പെട്ട് വാട്‌സാപ്പ് സന്ദേശം ലഭിച്ചുതുടങ്ങി. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി വാട്‌സാപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡ് ഫോണിലുണ്ടോ എന്ന് ഉറപ്പാക്കാൻ ആവശ്യപ്പെടുന്നതാണ് സന്ദേശം. വാട്‌സാപ്പ് മാത്രമല്ല, അറാട്ടൈ, ഷെയർചാറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളും സിം ലിങ്കിങ് നിയമം പാലിക്കുന്നതിനുള്ള ഫീച്ചർ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇതുവരെ വാട്‌സാപ്പ് ഉൾപ്പെടെയുള്ള മെസേജിങ് പ്ലാറ്റ്‌ഫോമുകൾ രജിസ്റ്റർചെയ്യുമ്പോൾ സിം വേരിഫിക്കേഷൻ ആവശ്യപ്പെടാറുണ്ട്. തുടർന്ന് ഈ ആപ്പ് ഉപയോഗിക്കാൻ അതേ സിം ആവശ്യമില്ല. രജിസ്റ്റർചെയ്ത സിം നീക്കിയാലും വാട്‌സാപ്പ് തുടർന്നും ഉപയോഗിക്കാനാകും. ഇതു മുതലാക്കി സിം ഉപേക്ഷിച്ച് വൈഫൈ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്പ് വഴി കുറ്റകൃത്യങ്ങൾ നടത്തിയാൽ തട്ടിപ്പുകാരെ കണ്ടെത്തുക എളുപ്പമല്ല.

വിദേശത്തുനിന്നടക്കം ഇതു ദുരുപയോഗം ചെയ്യാനുള്ള സാധ്യത ശക്തമാണ്. ഇതേത്തുടർന്നാണ് സിം ഉണ്ടെങ്കിൽമാത്രമേ ആപ്പ് പ്രവർത്തിക്കാവൂ എന്ന പുതിയ നിയന്ത്രണം ടെലികോം വകുപ്പ് നടപ്പാക്കുന്നത്. യു.പി.ഐ., ബാങ്ക്, ക്രെഡിറ്റ് കാർഡ് പോലുള്ള ആപ്പുകൾ ഇതേ രീതിയിലുള്ളതാണ്.

eid al adha holiday;യുഎഇയിൽ ഒമ്പത് ദിവസത്തെ നീണ്ട അവധി നേടാൻ അവസരം: എങ്ങനെയെന്നല്ലേ? അറിയാം…

UAE April 9, 2026

306417

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബൈ: യുഎഇ നിവാസികളെ കാത്തിരിക്കുന്നത് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ അവധിക്കാലം. 2026-ലെ വലിയപെരുന്നാൾ മെയ് മാസത്തിന്റെ അവസാന വാരത്തിൽ ആയിരിക്കുമെന്നാണ് കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത്. അറഫാ ദിനവും ഈദ് അവധിയും വാരാന്ത്യ ദിനങ്ങളും ചേരുന്നതോടെ ആറ് ദിവസത്തെ പൊതു അവധി ഉറപ്പായിക്കഴിഞ്ഞു.

കണക്കുകൂട്ടലുകൾ പ്രകാരം 2026-ലെ അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയായിരിക്കും. ഇതിനെത്തുടർന്ന് മെയ് 27 ബുധനാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് വലിയ പെരുന്നാൾ അവധി പ്രതീക്ഷിക്കുന്നത്. എങ്കിലും, ഹിജ്റ മാസമാറ്റവും ഈദ് ആഘോഷങ്ങളും ചന്ദ്രദർശനത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്നതിനാൽ, ഔദ്യോഗികമായ പ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.

യുഎഇ മന്ത്രിസഭ അംഗീകരിച്ച കലണ്ടർ പ്രകാരം ചൊവ്വാഴ്ച മുതൽ വെള്ളി വരെയാണ് പൊതു അവധി. ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ ആകെ 6 ദിവസത്തെ അവധി ലഭിക്കും. എന്നാൽ, മെയ് 25 തിങ്കളാഴ്ച ഒരു ദിവസം കൂടി വാർഷിക അവധി (Annual Leave) എടുക്കുന്നവർക്ക്, തൊട്ടുമുമ്പുള്ള വാരാന്ത്യം (മെയ് 23, 24) മുതൽ മെയ് 31 ഞായറാഴ്ച വരെ നീളുന്ന തുടർച്ചയായ 9 ദിവസത്തെ അവധി ആസ്വദിക്കാൻ സാധിക്കും.

ഹിജ്റ കലണ്ടറിലെ ദുൽ ഹിജ്ജ മാസത്തിൽ നടക്കുന്ന ഹജ്ജ് തീർത്ഥാടനം മെയ് 25-ന് ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇസ്ലാമിലെ അഞ്ചാമത്തെ സ്തംഭമായ ഹജ്ജിന്റെ പ്രധാന കർമ്മങ്ങൾ മെയ് 29-30 ഓടെ പൂർത്തിയാകും. മക്കയിലെ അറഫാ മൈതാനത്ത് തീർത്ഥാടകർ ഒത്തുചേരുന്ന അറഫാ ദിനം ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ്.

uae weather alert unstable:യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ സംബന്ധിച്ച് പ്രധാന അറിയിപ്പ്;ജാ​ഗ്രതാനിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

UAE April 9, 2026

RAIN 13

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

uae weather alert unstable:;ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ അസ്ഥിരമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM). ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

വ്യാഴാഴ്ച പുലർച്ചെയോടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ദ്വീപുകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനോടൊപ്പം തന്നെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ, ഇത് പൊടിപടലങ്ങൾ ഉയരുന്നതിനും തുറസ്സായ സ്ഥലങ്ങളിൽ കാഴ്ചപരിധി കുറയുന്നതിനും കാരണമാകും. അതിനാൽ വാഹനയാത്രികർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ തീരദേശങ്ങളിൽ 29°C മുതൽ 33°C വരെ താപനില അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാലാവസ്ഥാ പ്രവചനം ഇങ്ങനെ

ബുധനാഴ്ച രാത്രിയോടെ ആകാശം ഭാഗികമായി മേഘാവൃതമാകാൻ തുടങ്ങും. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ മേഖലകളിൽ മഴ ആരംഭിക്കുമെന്നും പിന്നീട് ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്നുമാണ് റിപ്പോർട്ട്. വാരാന്ത്യം മുഴുവൻ ഇതേ അവസ്ഥ തുടരാനാണ് സാധ്യത.

കാറ്റ് ശക്തമാകുന്നതോടെ അറബിക്കടലിലും ഒമാൻ കടലിലും തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. കടൽയാത്ര നടത്തുന്നവരും മത്സ്യത്തൊഴിലാളികളും കാലാവസ്ഥാ കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

ജാഗ്രതാ നിർദ്ദേശം

പൊടിപടലങ്ങൾ ഉയരുന്നതിനാൽ ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ മാസ്ക് ധരിക്കണമെന്നും, വാഹനങ്ങൾ ഓടിക്കുന്നവർ ദൃശ്യപരത കുറയുന്ന സാഹചര്യത്തിൽ വേഗത നിയന്ത്രിക്കണമെന്നും അധികൃതർ അറിയിച്ചു. പർവത മേഖലകളിൽ തണുപ്പ് വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

west asian conflict;പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

Latest April 9, 2026

Stock Dubai Airport 17de694af19 original ratio

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

west asian conflict;വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ വിമാനയാത്രക്കാർക്ക് ഇരുട്ടടിയായി ലഗേജ് നിരക്കുകളിൽ വൻ വർധന. ഇറാൻ-യു.എസ് സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനവില കുതിച്ചുയർന്ന സാഹചര്യം കണക്കിലെടുത്താണ് അമേരിക്കൻ വിമാനക്കമ്പനികൾ ബാഗേജ് ഫീസിൽ വർധനവ് വരുത്തിയത്. ഡെൽറ്റ എയർലൈൻസ്, യുനൈറ്റഡ് എയർലൈൻസ്, ജെറ്റ് ബ്ലൂ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഭീമമായ നിരക്ക് വർധന നടപ്പിലാക്കി കഴിഞ്ഞു.

ബാഗേജ് നിരക്കുകൾ ഇങ്ങനെ:

ഡെൽറ്റ എയർലൈൻസിന്റെ പുതുക്കിയ നിരക്കുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

ആദ്യ ബാഗ്: 45 ഡോളർ (ഏകദേശം 4,158 രൂപ) – (10 ഡോളറിന്റെ വർധന)

രണ്ടാം ബാഗ്: 55 ഡോളർ (ഏകദേശം 5,082 രൂപ)

മൂന്നാം ബാഗ്: 200 ഡോളർ (ഏകദേശം 18,482 രൂപ)

കഴിഞ്ഞ ആഴ്ച യുനൈറ്റഡ് എയർലൈൻസും സമാനമായ രീതിയിൽ നിരക്ക് വർധിപ്പിച്ചിരുന്നു. ആഭ്യന്തര റൂട്ടുകളിലെ യാത്രക്കാരെയാണ് ഈ തീരുമാനം വല്ലാതെ ബാധിക്കുക. ഫെബ്രുവരിയിൽ ഇറാനിൽ അമേരിക്കയും ഇസ്റാഈലും നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ യുദ്ധം രൂക്ഷമായത്. ഇതോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതാണ് എണ്ണ വിപണിയെ ഉലച്ചത്. യുദ്ധത്തിന് മുമ്പ് ഗാലന് 2.50 ഡോളർ ആയിരുന്ന ഇന്ധനവില ഇപ്പോൾ 4.81 ഡോളറിൽ എത്തിനിൽക്കുകയാണ്. ഇന്ധനവില വർധനയ്ക്ക് പുറമെ, യുദ്ധമേഖല ഒഴിവാക്കാനായി വിമാനങ്ങൾ ദീർഘദൂരം ചുറ്റിപ്പറക്കേണ്ടി വരുന്നതും കമ്പനികളുടെ പ്രവർത്തന ചിലവ് വർധിപ്പിച്ചു

ലാഭക്കൊയ്ത്തിനിടയിലെ പിടിച്ചുപറി?

ഇന്ധനവില വർധനവ് ചൂണ്ടിക്കാട്ടി നിരക്ക് കൂട്ടുമ്പോഴും വിമാനക്കമ്പനികൾ വൻ ലാഭത്തിലാണ് മുന്നേറുന്നത്. ജൂണിൽ അവസാനിക്കുന്ന പാദത്തിൽ ഡെൽറ്റ എയർലൈൻസ് മാത്രം 100 കോടി ഡോളറിന്റെ ലാഭമാണ് പ്രതീക്ഷിക്കുന്നത്. വൻ ലാഭമുണ്ടാക്കുമ്പോഴും സാധാരണ യാത്രക്കാരുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.

അമേരിക്കൻ കമ്പനികൾക്ക് പുറമെ രാജ്യാന്തര വിമാനക്കമ്പനികളായ ക്വാണ്ടാസ്, കാഥേ പസഫിക്, തായ് എയർവേയ്‌സ് തുടങ്ങിയവരും ഇന്ധന സർചാർജ് എന്ന പേരിൽ യാത്രക്കാരിൽ നിന്ന് അധിക തുക ഈടാക്കിത്തുടങ്ങി. യുദ്ധം അവസാനിച്ചാൽ ഈ നിരക്കുകൾ കുറയ്ക്കുമോ എന്ന കാര്യത്തിൽ വിമാനക്കമ്പനികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

UAE missile incident;വെടിനിർത്തൽ പ്രഖ്യാപനം കഴിഞ്ഞിട്ടും ഭീഷണി അവസാനിച്ചില്ല; യുഎഇയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് 3 പേർക്ക് പരിക്ക്

UAE missile incident; അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം അബുദാബിയിലെ തന്ത്രപ്രധാനമായ ഹബ്ഷാൻ ഗ്യാസ് കോംപ്ലക്സിന് നേരെ മിസൈൽ ആക്രമണം. യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം മിസൈലുകളെ വിജയകരമായി തകർത്തെങ്കിലും, തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ പ്ലാന്റിന് മുകളിൽ വീണതിനെത്തുടർന്ന് ഇന്ത്യക്കാരനടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് പ്ലാന്റിൽ പലയിടത്തും തീപിടുത്തമുണ്ടായതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. പരിക്കേറ്റവരിൽ രണ്ട് യുഎഇ സ്വദേശികളും ഒരു ഇന്ത്യൻ പൗരനുമാണുള്ളത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതേസമയം തന്നെ ബാബ് ഓയിൽ ഫീൽഡിന് നേരെയും ആക്രമണശ്രമം ഉണ്ടായെങ്കിലും അവിടെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിക്കുകയും വെള്ളിയാഴ്ച ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കാനിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഈ ആക്രമണം നടന്നതെന്നത് ആഗോളതലത്തിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. യുഎഇക്ക് പുറമെ ഖത്തറിലും ബഹ്‌റൈനിലും സമാനമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പിന്നിൽ ഇറാന്റെ പ്രകോപനമാണെന്ന് ഗൾഫ് രാജ്യങ്ങൾ ആരോപിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ മൂന്നാം തവണയാണ് ഹബ്ഷാൻ പ്ലാന്റ് ലക്ഷ്യമിടുന്നത്. ഏപ്രിൽ 3-ന് നടന്ന ആക്രമണത്തിൽ ഒരു ഈജിപ്ഷ്യൻ പൗരൻ കൊല്ലപ്പെട്ടിരുന്നു. മാർച്ച് 19-നും പ്ലാന്റിന് നേരെ ആക്രമണശ്രമമുണ്ടായി. നിലവിൽ ഹബ്ഷാനിലെ തടസ്സം കാരണം യുഎഇയിലെ ആഭ്യന്തര ഗ്യാസ് ആവശ്യം മറ്റ് പ്ലാന്റുകൾ വഴിയാണ് അഡ്‌നോക് ഗ്യാസ് (Adnoc Gas) നിറവേറ്റുന്നത്. ഹബ്ഷാൻ പ്ലാന്റിലുണ്ടായ നാശനഷ്ടങ്ങൾ വിദഗ്ധ സംഘം വിലയിരുത്തി വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *