
UAE to Kerala flight ticket price hike : ദുബായ്/അബുദാബി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഇന്ധനവിലയിലെ കുതിച്ചുചാട്ടവും കാരണം യുഎഇയിൽ നിന്നും കേരളത്തിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധം ഉയർന്നു. അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ടി വരുന്ന പ്രവാസികൾക്ക് ലക്ഷക്കണക്കിന് രൂപ ടിക്കറ്റിനായി കണ്ടെത്തേണ്ടി വരുന്ന അവസ്ഥയാണിപ്പോൾ. ചില റൂട്ടുകളിൽ സർവീസുകൾ വെട്ടിക്കുറച്ചതും വിമാനങ്ങളുടെ ലഭ്യത കുറഞ്ഞതുമാണ് നിരക്ക് വർധനയ്ക്ക് പ്രധാന കാരണം.
പ്രധാന വിവരങ്ങൾ:
- അനിയന്ത്രിതമായ നിരക്ക്: അബുദാബി–കൊച്ചി റൂട്ടിൽ വൺവേ ടിക്കറ്റിന് ചില എയർലൈനുകൾ 79,000 രൂപ (3131 ദിർഹം) വരെയാണ് കഴിഞ്ഞ ദിവസം ഈടാക്കിയത്. ഏപ്രിൽ 7 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ ഇത് 86,273 രൂപ (3420 ദിർഹം) വരെയായി ഉയർന്നിട്ടുണ്ട്.
- സീറ്റുകളുടെ ലഭ്യതക്കുറവ്: എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിമാനങ്ങളിൽ ഏപ്രിൽ അഞ്ചാം തീയതി വരെ പല സെക്ടറുകളിലും സീറ്റുകൾ ലഭ്യമല്ല. ലഭ്യമായ ടിക്കറ്റുകൾക്ക് 63,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങളിൽ ഇക്കോണമി ക്ലാസ് സീറ്റുകൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ട നിലയിലാണ്.
- പ്രവാസികളുടെ ദുരിതം: മരണം, ചികിത്സ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലെത്തേണ്ടവർ വൻ തുക കടം വാങ്ങിയാണ് ടിക്കറ്റ് എടുക്കുന്നത്. സാധാരണക്കാരായ പ്രവാസികളുടെ മാസങ്ങളിലെ ശമ്പളത്തേക്കാൾ ഉയർന്ന തുകയാണ് ഒരു വശത്തേക്ക് മാത്രമുള്ള യാത്രയ്ക്കായി നൽകേണ്ടി വരുന്നത്.
- സംഘടനകളുടെ പ്രതിഷേധം: ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ കുറയ്ക്കുന്നത് വിദേശ കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ അവസരമൊരുക്കുകയാണെന്ന് കെഎംസിസി, ഇൻകാസ് തുടങ്ങിയ പ്രവാസി സംഘടനകൾ ആരോപിച്ചു.
യാത്രക്കാരുടെ തിരക്ക് വർധിക്കുകയും വിമാനങ്ങൾ തമ്മിലുള്ള മത്സരം കുറയുകയും ചെയ്ത സാഹചര്യത്തിൽ വരും ദിവസങ്ങളിലും നിരക്ക് ഉയർന്ന നിലയിൽ തുടരുമെന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന സൂചന.
Iran attack:ഇറാൻ ആക്രമണം; അബൂദബിയിൽ ഒരു മരണം, നാലുപേർക്ക് പരിക്ക്
UAE Nazia Staff Editor — April 4, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Iran attack:അബൂദബി: വ്യോമപ്രതിരോധത്തിനിടെ ചീളുകൾ പതിച്ച് അബൂദബി ഹബ്ഷാൻ ഗ്യാസ് സൗകര്യത്തിൽ ഒരു മരണം. സംഭവസ്ഥലത്ത് ഒഴിപ്പിക്കൽ നടപടിക്കിടെ ഈജിപ്ഷ്യൻ പൗരൻ മരിച്ചതായാണ് അധികൃതർ വെളിപ്പെടുത്തിയത്. കൂടാതെ, നാല് പേർക്ക് ചെറുതായി പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ട് പേർ പാകിസ്താനികളും രണ്ട് പേർ ഈജിപ്ഷ്യൻ പൗരന്മാരുമാണ്.
എയർ ഡിഫൻസ് സംവിധാനം വിജയകരമായി ആക്രമണം തടഞ്ഞതിനെ തുടർന്ന് വീണ അവശിഷ്ടങ്ങൾ കാരണം രണ്ട് സ്ഥലങ്ങളിലാണ് ഇവിടെ തീപിടിത്തമുണ്ടായത്. അടിയന്തര രക്ഷാപ്രവർത്തന സംഘം അതിവേഗം ഇടപെട്ട് അഗ്നിബാധ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ഇവിടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും വിലയിരുത്തൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ഔദ്യോഗികമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു
New Rta Taxi Fare Reduction;അറിഞ്ഞോ നിങ്ങൾ??ദുബായിൽ ടാക്സി നിരക്ക് പകുതിയാകും; പാർക്കിംഗ് ഫീസിലും ഇളവ്, ആർക്കൊക്കെ ആനുകൂല്യം ലഭിക്കും?
New Rta Taxi Fare Reduction;ദുബായ്: രാജ്യത്തെ താമസക്കാർക്കും പ്രവാസികൾക്കും ആശ്വാസ പ്രഖ്യാപനവുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി രംഗത്ത്. തിരഞ്ഞെടുത്ത വിഭാഗങ്ങളിൽപ്പെട്ടവർക്ക് ടാക്സി നിരക്കിൽ 50 ശതമാനം ഇളവും പൊതു പാർക്കിംഗ് ഫീസിൽ നിന്ന് ഒഴിവാകുകയും ചെയ്യുന്നു.2026 ഏപ്രിൽ മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു. ദുബായിലെ ഗതാഗതച്ചെലവ് കുറയ്ക്കുന്നതിനും എല്ലാവർക്കും തുല്യമായ യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് ദുബായ് സർക്കാർ ഇത്തരം ഒരു പദ്ധതി കൊണ്ടുവന്നത്. ഈ നിയമം വഴി പ്രധാനമായും ശാരീരികമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്.
ദുബായിയെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിഭാഗത്തിന് മുൻഗണന നൽകിയതെന്നും ആർടിഎ അറിയിച്ചു. കൂടാതെ സാമൂഹിക പരിപാടികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുതിർന്ന പൗരന്മാർക്കും ഈ ആനുകൂല്യം ലഭിക്കാൻ സാധ്യതയുണ്ട്.
എന്നാൽ അർഹതപെട്ടവർ ആവശ്യമായ രേഖകൾ ഹാജരാക്കി കൊണ്ട് അധികൃതരുടെ അംഗീകാരം വാങ്ങിക്കണം. യോഗ്യരായ താമസക്കാർക്ക് സാധാരണ ടാക്സികളിലും അതുപോലെ തന്നെ വീൽചെയർ സൗകര്യമുള്ള ആർടിഎ ടാക്സികളിലും 50 ശതമാനം കിഴിവ് ലഭിക്കും. ഇതിനായി യുഎഇ ഗവൺമെന്റ് ഔദ്യോഗികമായി അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ ആവശ്യമാണ്.
ജോലി സംബന്ധമായ യാത്രകൾക്കും മറ്റ് മെഡിക്കൽ അപ്പോയിന്റ്മെന്റുകൾക്കും ദൈനംദിന ആവശ്യങ്ങൾക്കുമായി ടാക്സികളെ ആശ്രയിക്കുന്നവർക്ക് ഈ ഇളവ് വലിയൊരു സാമ്പത്തിക സഹായമാകും നൽകുക. കൂടാതെ വീൽചെയർ ഉപയോഗിക്കുന്നവർക്ക് വേണ്ടിയുള്ള പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങൾക്കും ഈ കുറഞ്ഞ നിരക്ക് ബാധകമായിരിക്കും.
അതേസമയം പാർക്കിങ് ഫീസിലും ഇളവ് ലഭിക്കും. ഇതോടെ ശാരീരികമായ വെല്ലുവിളികൾ നേരിടുന്ന ആളുകൾക്കും ചില മുതിർന്ന പൗരന്മാർക്കും ദുബായിലെ പെയ്ഡ് പാർക്കിംഗ് സോണുകളിൽ സൗജന്യമായി വാഹനം പാർക്ക് ചെയ്യാം. ഇതിനായി സാമൂഹിക ക്ഷേമ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കണം.
നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ പാർക്കിംഗ് ഫീസിനായി വലിയൊരു തുക മാറ്റി വെക്കേണ്ടി വരുന്നവർക്ക് ഇതൊരു വലിയ ആശ്വാസമായി മാറുകയാണ്. തടസ്സങ്ങളില്ലാത്ത നഗരം എന്ന ദുബായിയുടെ കാഴ്ചപ്പാടാണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലെന്ന് ആർടിഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗതാഗത സൗകര്യങ്ങൾ നവീകരിക്കുക മാത്രമല്ല അത് എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുക എന്നതും ഇത് വഴി സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഒരു ഗതാഗത പരിഷ്കാരം എന്നതിൽ കൂടുതൽ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള ഒരു നടപടിയായാണ് ഈ മാറ്റാതെ കാണുന്നത്.
April 2026 Fuel Price Hike On Uae:യുഎഇയിൽ ഏപ്രിലിൽ പെട്രോൾ വില കൂടി;സ്മാർട്ട് ആയാൽ മാസത്തിൽ 1000 ദിർഹം വരെ ലാഭിക്കാം!പ്രവാസികൾക്ക് രക്ഷപ്പെടാൻ ‘5 ദിർഹം’ പ്ലാൻ
April 2026 Fuel Price Hike On Uae:ദുബായ്: യുഎഇയിൽ ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചതോടെ പ്രവാസികൾക്കിടയിൽ ആശങ്ക ഉയരുന്നു. മാർച്ച് മാസത്തെ അപേക്ഷിച്ച് ലിറ്ററിന് 80 ഫിൽസ് വരെയാണ് വർധിച്ചിരിക്കുന്നത്. നിലവിലെ ആഗോള സാഹചര്യങ്ങളാണ് ഈ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണം. എന്നാൽ ഈ സാഹചര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ മാസം 1000 ദിർഹം വരെ ലാഭിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.നിലവിൽ ഡീസൽ വിലയിൽ ഏകദേശം 72 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ചരക്ക് നീക്കത്തെയും പൊതുഗതാഗതത്തെയും ഒരുപോലെ ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ പെട്രോൾ വില കൂടിയാലും നമ്മുടെ പോക്കറ്റ് ചോരാതിരിക്കാൻ പ്രവാസികൾക്കിടയിൽ ഇപ്പോൾ ചില മാറ്റങ്ങൾ കാണുന്നു.
അതിൽ ഒന്നാണ് കാർപൂളിംഗ് അതായത് ഒരേ ഓഫീസിലേക്കോ റൂട്ടിലേക്കോ പോകുന്ന സുഹൃത്തുക്കൾ ചേർന്ന് ഒരു വാഹനത്തിൽ യാത്ര ചെയ്യുന്ന രീതിയാണിത്. നാല് പേർ നാല് കാറിൽ പോകുന്നതിന് പകരം ഒരു കാറിൽ യാത്ര ചെയ്താൽ ഇന്ധനച്ചെലവ് നാലിലൊന്നായി കുറയും.
തനിച്ച് പോകുമ്പോൾ ഒരു ദിവസം 30 ദിർഹം ചിലവാകുന്നിടത്ത് കാർപൂളിംഗ് വഴി ഇത് വെറും 5 ദിർഹമായി കുറയ്ക്കാൻ സാധിക്കും.ഇങ്ങനെ ആയാൽ മാസത്തിൽ ഏകദേശം 1000 ദിർഹത്തോളം ഇതുവഴി ലാഭിക്കാം.
മറ്റൊന്ന് ഹൈബ്രിഡ് യാത്രയാണ്. എല്ലാ ദിവസവും കാർ ഉപയോഗിക്കുന്നതിന് പകരം ആഴ്ചയിൽ മൂന്നോ നാലോ ദിവസം ദുബായ് മെട്രോയോ ബസ്സോ ഉപയോഗിക്കുക. ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രം കാർ എടുക്കുകയും അല്ലാത്ത സമയങ്ങളിൽ പൊതുഗതാഗതത്തെ ആശ്രയിക്കുകയും ചെയ്യുന്നത് വഴി ഇന്ധനച്ചെലവ് പകുതിയാക്കാൻ സാധിക്കും. കൂടാതെ പാർക്കിംഗ് ചാർജും ട്രാഫിക് ബ്ലോക്കിലെ സ്ട്രെസ്സും ഇത് വഴി ഒഴിവാക്കാം.
അതേസമയം ഇന്ധനക്ഷമത കൂടിയ കാറുകൾ തിരഞ്ഞെടുക്കുന്നത് ലാഭകരമായിരിക്കും. കാരണം അമിതവേഗത ഒഴിവാക്കുന്നതും ടയറുകളിലെ വായുസമ്മർദ്ദം കൃത്യമായി നിലനിർത്തുന്നതും ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പറയുന്നത്. നിലവിലെ ഇന്ധന വിലക്കയറ്റം താൽക്കാലികമാണോ അല്ലയോ എന്ന് പറയാനാകില്ലെങ്കിലും ഇത്തരം ചെറിയ മുൻകരുതലുകൾ എടുക്കുന്നത് പ്രവാസികളുടെ മാസ ബജറ്റിൽ മാറ്റം കൊണ്ടുവരാൻ സാധിക്കും.
Abudhabi big ticket ;അബുദാബി ബിഗ് ടിക്കറ്റ്; കോളടിച്ചത് മൂന്ന് മലയാളികൾക്ക്, വരാൻ പോകുന്നത് 63 കോടിയുടെ സമ്മാനത്തുക
UAE April 4, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Abudhabi big ticket; അബുദാബി: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ മലയാളിക്ക് വൻ നേട്ടം. വിജയികളായ നാലുപേരിൽ മൂന്നുപേരും മലയാളികളാണ്. റിസ്വാൻ (44), നാജിയ നസ്രീൻ യഹ്യ മുക്കാലച്ചാൽ പൊതിച്ചി (25), ജംഷാദ് മഠണത്ത് (39) എന്നീ മലയാളികൾക്കാണ് സമ്മാനം ലഭിച്ചത്. അഫ്ഗാൻ സ്വദേശി ഷഫിയുല്ല സാന്താലിയാണ് (46) മറ്റൊരു ഭാഗ്യശാലി. 24 കാരറ്റ് സ്വർണ ബിസ്കറ്റുകളാണ് ഇവർക്ക് സമ്മാനമായി ലഭിച്ചത്. ഇതിന് പിന്നാലെ ഈ മാസത്തെ വമ്പൻ സമ്മാനങ്ങളും ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചു. 25 ദശലക്ഷം ദിർഹം (ഏകദേശം 63 കോടി രൂപ) ആണ് അടുത്ത ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.
ബഹ്റൈനിൽ കാറ്റഗറി മാനേജറായി ജോലി ചെയ്യുന്ന റിസ്വാൻ കഴിഞ്ഞ അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഒരു ശീലമായി മാറിക്കഴിഞ്ഞതിനാൽ തന്നെ ബിഗ് ടിക്കറ്റ് ഇപ്പോൾ ജീവിതത്തിന്റെ ഭാഗം തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. എപ്പോഴും മൂന്ന് സുഹൃത്തുക്കളുമായി ചേർന്നാണ് ബിഗ് ടിക്കറ്റെടുക്കുന്നതെന്നും ഈ പ്ലാറ്റ്ഫോമിൽ അത്രമാത്രം വിശ്വാസമുണ്ടെന്നും റിസ്വാൻ പറഞ്ഞു. യൂട്യൂബ് ലൈവിലൂടെയാണ് താൻ വിജയിയായ വിവരം അദ്ദേഹം അറിഞ്ഞത്. തന്റെ കുഞ്ഞുമാലാഖയായ മകൾക്കായി ഈ സമ്മാനം സമർപ്പിക്കുന്നുവെന്നും റിസ്വാൻ പറഞ്ഞു.
മലയാളിയായ നാജിയ നസ്രീൻ യഹ്യ മുക്കാലച്ചാൽ പൊതിച്ചി (25) എന്ന വീട്ടമ്മ കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു. പത്ത് സുഹൃത്തുക്കളുമായി ചേർന്നാണ് ഇത്തവണ നാജിയ ബിഗ് ടിക്കറ്റെടുത്തത്. കഠിനാധ്വാനത്തിന് ഫലം ലഭിച്ചു, ഇനിയും ഞാൻ ബിഗ് ടിക്കറ്റിൽ പങ്കാളിയാകും എന്നാണ് നാജിയ പ്രതികരിച്ചത്. മക്കളുടെ സുരക്ഷിതമായ ഭാവിക്കായി സമ്മാനകത്തുക ഉപയോഗിക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്.
ദുബായിലെ ഹോട്ടൽ ജീവനക്കാരനായ ജംഷാദ മഠണത്ത് കഴിഞ്ഞ പത്ത് വർഷമായി ബിഗ് ടിക്കറ്റെടുക്കുന്നുണ്ട്. കോൾ വന്നപ്പോൾ ആദ്യം കരുതിയത് എന്തെങ്കിലും പ്രമോഷൻ കോൾ ആകുമെന്നാണ്. പക്ഷേ അതൊരു വലിയ സർപ്രൈസായി മാറി. എപ്പോഴും സുഹൃത്തുക്കളുമായി ചേർന്നാണ് ബിഗ് ടിക്കറ്റെടുക്കുക. നമ്മുടെ പണം സ്മാർട്ടായി ഉപയോഗിക്കുക എന്നാണ് അദ്ദേഹം പറയുന്നത്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ ഭാര്യയും മക്കളും അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.
അൽ ഐനിൽ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് ഷഫിയുല്ല സാന്താലി. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം ഒറ്റയ്ക്ക് ടിക്കറ്റ് എടുക്കുന്നു. കോൾ വന്നപ്പോൾ വിശ്വസിക്കാനായില്ല. നട്ടെല്ലിന് പരിക്കേറ്റ മകളുമായി ആ സമയം ആശുപത്രിയിൽ നിൽക്കുകയായിരുന്നു. പിന്നീട് മകളുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമാണ് ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെട്ട് വിജയം ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ സഹായിക്കുന്ന ബിഗ് ടിക്കറ്റിനോട് വലിയ നന്ദിയുണ്ടെന്നും എല്ലാവരുടെ സ്വപ്നങ്ങളും ഇവിടെ യാഥാർത്ഥ്യമാകുന്നുവെന്നും ഷഫിയുല്ല സാന്താലി സന്തോഷം പങ്കുവച്ചു.