Climate Change;ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥയിൽ :പ്രാധാന മുന്നറിയിപ്പ്

Climate Change ;ഗൾഫ് മേഖലയിലുടനീളമുള്ള മഴയിൽ 49.4 ശതമാനം വർദ്ധനവ്. ഗൾഫ് സഹകരണ കൗൺസിലിന്റെ സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ കാലാവസ്ഥാ രീതികളിലെ ശ്രദ്ധേയമായ മാറ്റങ്ങളാണ് ഈ കണക്കുകൾ ഉയർത്തിക്കാട്ടുന്നത്.

2024 ലെ കാലാവസ്ഥാ സ്ഥിതിവിവര കണക്കുകൾ എന്ന റിപ്പോർട്ടിൽ 2012 നും 2024 നും ഇടയിൽ 23 നിരീക്ഷണ കേന്ദ്രങ്ങളിലായി താപനില താരതമ്യേന സ്ഥിരതയുള്ളതായി അധികൃതർ വ്യക്തമാക്കി. സൗരോർജ മേഖലയിൽ ഗണ്യമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. സൗരോർജത്തിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം 2013 ൽ വെറും 0.13 ആയിരം ജിഗാവാട്ട് അവേഴ്‌സ് ആയിരുന്നത് 2023 ൽ 23.5 ആയിരം ജിഗാവാട്ട് അവേഴ്‌സ് ആയി.

കാറ്റിൽ നിന്നുള്ള ഊർജ ശേഷിയും വർധിച്ചു. 2013 ലെ 4.8 മെഗാവാട്ടിൽ നിന്നും 2024 ൽ 567 മെഗാവാട്ടായാണ് കാറ്റിൽ നിന്നുള്ള ഊർജശേഷി ഉയർന്നത്. എല്ലാ ജിസിസി രാജ്യങ്ങളും മൊബൈൽ ബ്രോഡ്കാസ്റ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് വിപുലമായ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും പൊതുജന അവബോധം വർധിപ്പിക്കുന്നതിനായി സ്‌കൂൾ പാഠ്യപദ്ധതിയിൽ കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *