
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Rain alert in uae;ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാർച്ച് 27 വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ വാരാന്ത്യത്തിൽ അനുഭവപ്പെട്ട ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും പിന്നാലെയാണ് പുതിയ കാലാവസ്ഥാ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നത്.
അടുത്ത അഞ്ച് ദിവസങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പ്
തിങ്കൾ: രാജ്യത്തുടനീളം ഇടവിട്ടുള്ള മഴ പ്രതീക്ഷിക്കാം. രാത്രിയിൽ അൽ ഐൻ ഉൾപ്പെടെയുള്ള വടക്കൻ, കിഴക്കൻ മേഖലകളിൽ മഴ ശക്തമാകും.
ചൊവ്വാഴ്ച: പകൽ വടക്കൻ, കിഴക്കൻ, തെക്കൻ മേഖലകളിലും രാത്രിയോടെ തീരപ്രദേശങ്ങളിലും ദ്വീപുകളിലും മഴ പെയ്യും.
ബുധനാഴ്ച: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെങ്കിലും രാത്രി വൈകുന്നതോടെ മഴയുടെ ശക്തി കുറയാൻ സാധ്യതയുണ്ട്.
വ്യാഴം: ഉച്ചയ്ക്ക് ശേഷം അൽ ഐൻ, വടക്ക്, കിഴക്ക് മേഖലകളിൽ മഴ സജീവമാകും.
വെള്ളി: ദ്വീപുകളിൽ ആരംഭിച്ച് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും മഴ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് എൻ.സി.എം അറിയിച്ചു.
കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി അധികൃതർ
മോശം കാലാവസ്ഥ കണക്കിലെടുത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ താമസക്കാരോട് നിർദ്ദേശിച്ചു. വാഹനമോടിക്കുന്നവർ വെള്ളക്കെട്ടുകളിൽ നിന്നും താഴ്‌വരകളിൽ നിന്നും വിട്ടുനിൽക്കണം. മലയോര മേഖലകളിൽ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് (Flash floods) സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
നിയമം ലംഘിച്ചാൽ കനത്ത പിഴ
ഒഴുകുന്ന താഴ്‌വരകളിലേക്ക് (Wadis) വാഹനവുമായി പ്രവേശിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് അബുദബി പൊലിസ് ഓർമ്മിപ്പിച്ചു. ഇത്തരം നിയമലംഘനങ്ങൾക്ക് 2,000 ദിർഹം പിഴയും, ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകളും, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിക്കും.
Gold rate in uae:ഗ്രാമിന് 100 ദിർഹം വരെ ലാഭിക്കാൻ സുവർണ്ണാവസരം;യുഎഇയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു
ഈ മാസം ആദ്യവാരം സ്വർണം വാങ്ങാൻ പദ്ധതിയിട്ടിരുന്നവർക്ക് ഇപ്പോൾ വലിയ ലാഭമാണ് ലഭിക്കുന്നത്. ഉദാഹരണത്തിന്, 10 ഗ്രാം സ്വർണ്ണത്തിന് മാർച്ചിലെ ഉയർന്ന നിരക്കിൽ ഏകദേശം 6,400 ദിർഹം നൽകേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 5,410 ദിർഹം നൽകിയാൽ മതി. അതായത് 1,000 ദിർഹത്തിന്റെ ലാഭം. 20 ഗ്രാം വാങ്ങുമ്പോൾ ഏകദേശം 1,900 ദിർഹം ലാഭിക്കാം. 50 ഗ്രാം വാങ്ങുമ്പോൾ ഏകദേശം 5,000 ദിർഹം വരെ ലാഭിക്കാൻ സാധിക്കും.
ആഗോള വിപണിയിലുണ്ടായ മാറ്റങ്ങളാണ് യുഎഇയിലെ വിലയെയും ബാധിച്ചത്. അന്താരാഷ്ട്ര തലത്തിൽ യുഎസ് ഡോളർ ശക്തിപ്പെട്ടതോടെ സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറഞ്ഞു. കൂടാതെ, വർഷാരംഭത്തിൽ ഉണ്ടായ വൻ വിലക്കയറ്റത്തിന് ശേഷം നിക്ഷേപകർ ലാഭമെടുപ്പ് (Profit Booking) നടത്തിയതും വില താഴാൻ കാരണമായി.
ജനുവരി 29-ന് സ്വർണ്ണവില ഗ്രാമിന് 664.5 ദിർഹം എന്ന റെക്കോർഡ് നിലവാരത്തിൽ എത്തിയിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ 541 ദിർഹത്തിലേക്ക് ഇടിഞ്ഞിരിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസമായി 600 ദിർഹത്തിന് മുകളിൽ തുടർന്ന വില പെട്ടെന്ന് കുറഞ്ഞത് സാധാരണക്കാർക്കും നിക്ഷേപകർക്കും ഒരുപോലെ അനുകൂലമായ സാഹചര്യമാണ്. എന്നാൽ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും യുഎസ് പലിശ നിരക്കുകളും വിലയെ ഇനിയും സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ വിപണി സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.
Miracle garden dubai;മിറക്കിൾ ഗാർഡൻ വീണ്ടും തുറന്നു; ഇനി ‘ഫ്രീ’ എൻട്രിയില്ല, ഇളവോടെ ടിക്കറ്റ് നിരക്ക്!നിരക്ക് ഇങ്ങനെ
Miracle garden dubai;ദുബായ്: ജനത്തിരക്ക് നിയന്ത്രിക്കാനാകാതെ താൽക്കാലികമായി അടച്ചുപൂട്ടിയ ദുബായ് മിറക്കിൾ ഗാർഡൻ സന്ദർശകർക്കായി വീണ്ടും തുറന്നു. എന്നാൽ ഇനി മുതൽ പ്രവേശനം സൗജന്യമായിരിക്കില്ല. അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാൻ ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകിക്കൊണ്ട് പ്രവേശനം നിയന്ത്രിക്കാനാണ് അധികൃതരുടെ തീരുമാനം.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് സഞ്ചാരികൾ കുറഞ്ഞ സാഹചര്യത്തിലായിരുന്നു മിറക്കിൾ ഗാർഡനിൽ സൗജന്യ പ്രവേശനം അനുവദിച്ചത്. എന്നാൽ പെരുന്നാൾ ദിനത്തിൽ ജനപ്രവാഹം ഉണ്ടായതോടെ ഗേറ്റും കടന്ന് റോഡുകളിലേക്കും പാർക്കിങ്ങിലേക്കും നീണ്ട വരികൾ ഗതാഗതക്കുരുക്കിനും വലിയ തിരക്കിനും കാരണമായി. ഇതേത്തുടർന്നാണ് പാർക്ക് താൽക്കാലികമായി അടച്ചിടേണ്ടി വന്നത്.
പുതിയ പരിഷ്കാരം അനുസരിച്ച് എമിറേറ്റ്സ് ഐഡി ഉള്ളവർക്ക് നികുതി ഉൾപ്പെടെ 52.5 ദിർഹം നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. സാധാരണ ഗതിയിൽ 73.5 ദിർഹമാണ് ഗാർഡനിലേക്കുള്ള ടിക്കറ്റ് നിരക്ക്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് സന്ദർശന സമയം. തിരക്ക് നിയന്ത്രിക്കുന്നതിലൂടെ സന്ദർശകർക്ക് കൂടുതൽ മികച്ച യാത്രാനുഭവം നൽകാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Mixed Schedule Changes for Gulf-Bound; ഗൾഫ് യാത്രികർക്ക് ആശ്വാസമായി എയർ ഇന്ത്യ; ചില സർവീസുകൾ റദ്ദാക്കി ആകാശ എയർ, കേരളത്തിൽനിന്ന് ഇന്ന് നിരവധി സർവീസുകൾ
Mixed Schedule Changes for Gulf-Bound;ദുബൈ : ഗൾഫ് മേഖലയിലേക്കുള്ള യാത്രാത്തിരക്ക് പരിഗണിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കേരളത്തിലെത് ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. അതേസമയം, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി ആകാശ എയർ അബൂദബി, ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 31 വരെ നിർത്തിവച്ചു. എന്നാൽ സഊദി അറേബ്യയിലെ ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ആകാശ എയർ പതിവുപോലെ തുടരും.
എയർ ഇന്ത്യ ഗ്രൂപ്പ് ഇന്നലെ വിവിധ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ആകെ 42 സർവീസുകളാണ് നടത്തിയത്. ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്ക് പുറമെ യുഎഇയിലേക്ക് 26 പ്രത്യേക (അഡ്‌ഹോക്ക്) വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. അബൂദബി, ഷാർജ, റാസൽഖൈമ, ദുബൈ എന്നിവിടങ്ങളിലേക്കാണ് ഈ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തിയത്. ഇതിന് പുറമെ ഒമാനിലെ മസ്‌കത്തിലേക്ക് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സർവീസ് നടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങൾ യുഎഇയിലേക്കുള്ള അഡ്‌ഹോക്ക് സർവീസുകളിലുണ്ട്.
അതേസമയം, എയർ ഇന്ത്യയുടെ അൽ ഐൻ, സലാല, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ജിദ്ദയിലേക്ക് ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നായി 16 സർവീസുകൾ എയർ ഇന്ത്യ ഇന്ന് നടത്തും.
ആകാശ എയർ കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ജിദ്ദയിലേക്കും, മുംബൈയിൽ നിന്ന് റിയാദിലേക്കും സർവീസുകൾ തുടരും. സാഹചര്യങ്ങൾക്കനുസരിച്ച് ഇതിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
സൗജന്യ റീബുക്കിങ് സൗകര്യം
സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച സെക്ടറുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഇരു കമ്പനികളും സൗജന്യ റീബുക്കിങ്ങും റീഫണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
* എയർ ഇന്ത്യ: വെബ്സൈറ്റ് വഴിയോ ‘ടിയ’ (+91 63600 12345) എന്ന വാട്സാപ്പ് നമ്പർ വഴിയോ അധിക നിരക്കില്ലാതെ മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് മാറ്റുകയോ തുക തിരികെ വാങ്ങുകയോ ചെയ്യാം.
* ആകാശ എയർ: അബൂദബി, ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ടിക്കറ്റെടുത്തവർക്ക് മാർച്ച് 31 വരെ റദ്ദാക്കൽ പിഴയില്ലാതെ യാത്ര പുനഃക്രമീകരിക്കാനോ 7 ദിവസത്തിനുള്ളിൽ പൂർണ റീഫണ്ട് നേടാനോ അവസരമുണ്ട്. ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്നും കൂടുതൽ വിവരങ്ങൾക്ക് +91 9606112131 എന്ന കെയർ സെന്റർ നമ്പറിൽ ബന്ധപ്പെടാമെന്നും ആകാശ എയർ അറിയിച്ചു.
വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ പതിവുപോലെ തുടരും