Watch video: ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം

240936
Oplus_16908288

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Watch video; ദുബായ്: ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഇറാൻ്റെ ആക്രമണം. ഡ്രോൺ ആക്രമണത്തിൽ കോൺസുലേറ്റിന് സമീപത്ത് ചെറിയ തോതിൽ തീപിടിത്തമുണ്ടായതായാണ് റിപ്പോർട്ട്. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ദുബായ് സിവിൽ ഡിഫൻസ് വിഭാഗം തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.

ആക്രമണം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ദുബായ് എമർജൻസി ടീമുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. വൻ ദുരന്തം ഒഴിവാക്കാൻ അതിവേഗത്തിലുള്ള ഇടപെടലിലൂടെ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. ഡ്രോൺ ആക്രമണത്തിലാണ് തീപിടിത്തമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർക്കോ ഉദ്യോഗസ്ഥർക്കോ പരിക്കേറ്റതായി വിവരമില്ല. ദുബായ് മീഡിയ ഓഫീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വിവരം പുറത്തുവിട്ടത്. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Sharjah Police:ഷാർജയിൽ അനധികൃത പടക്ക വിൽപ്പന: ഒരാൾ അറസ്റ്റിൽ!

റമദാൻ മാസത്തിന് മുന്നോടിയായി ഷാർജയിൽ അനധികൃതമായി പടക്കങ്ങൾ ശേഖരിക്കുകയും വിൽക്കാൻ ശ്രമിക്കുകയും ചെയ്ത ഏഷ്യൻ വംശജനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് വൻതോതിലുള്ള പടക്കശേഖരം കണ്ടെത്തുകയും അവ കണ്ടുകെട്ടുകയും ചെയ്തു. പ്രതിയെ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ലൈസൻസില്ലാതെ പടക്കങ്ങൾ വിൽക്കുന്നതും കൈവശം വെക്കുന്നതും യുഎഇയിൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും, പടക്കങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾ ബോധവാന്മാരായിരിക്കണമെന്നും ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി

യുഎഇ വിപണികൾ സുരക്ഷിതം; അവശ്യസാധനങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്ന് മന്ത്രാലയം

UAE March 3, 2026

യുഎഇയിലെ തന്ത്രപ്രധാനമായ കരുതൽ ശേഖരം (Strategic Reserves) പൂർണ്ണമായും സുരക്ഷിതമാണെന്നും വിപണികളിൽ ഉൽപ്പന്നങ്ങളുടെ ലഭ്യതയിൽ യാതൊരു തടസ്സവുമില്ലെന്നും സാമ്പത്തിക മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉപഭോക്താക്കൾക്കിടയിൽ ആശങ്കയുടെ ആവശ്യമില്ലെന്നും ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള എല്ലാ അവശ്യസാധനങ്ങളും വിപണികളിൽ സുഗമമായി ലഭ്യമാകുമെന്നും അധികൃതർ ഉറപ്പുനൽകുന്നു. രാജ്യത്തെ സപ്ലൈ ചെയിൻ (Supply Chain) സംവിധാനം ശക്തമായി തുടരുന്നതിനോടൊപ്പം തന്നെ, സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനും പൂഴ്ത്തിവെപ്പ് ഒഴിവാക്കുന്നതിനുമായി വിപണികളിൽ മന്ത്രാലയം കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണ രീതിയിൽ തന്നെ വിപണികളെ സമീപിക്കാമെന്നും അനാവശ്യമായി സാധനങ്ങൾ വാരിക്കൂട്ടേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രാലയം പൊതുജനങ്ങളെ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *