Parking fees in duabi:പ്രവാസികൾക്കടക്കം ഇത് വലിയ തിരിച്ചടി; വാഹനമുള്ളവർക്ക് ഇനി ചെലവ് കൂടും

parking

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Parking fees in duabi:അബുദാബി: ദുബായിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഫീസ് വർദ്ധിച്ചേക്കുമെന്ന് സൂചന. ദുബായിൽ പേയ്‌ഡ് പാർക്കിംഗിലെ ഏറ്റവും വലിയ സേവനദാതാവായ ‘പാർക്കിൻ’ ഫീസ് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണ് വിവരം. പാർക്കിംഗ് നിരക്കിലും സീസണൽ കാർഡ് ഉപയോഗത്തിലും മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് അപേക്ഷ നൽകിയതായി പാർക്കിൻ അറിയിച്ചു. അപേക്ഷയിൽ അംഗീകാരം ലഭിച്ചാൽ പാർക്കിംഗ് നിരക്കിൽ വർദ്ധനവുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി.

“2026 ഫെബ്രുവരി പകുതിയോടെ ആർ‌ടി‌എയ്ക്ക് കമ്പനി ഔപചാരികമായി അപേക്ഷ സമർപ്പിച്ചിരുന്നു. വെയ്റ്റഡ് ആവറേജ് പബ്ലിക് പാർക്കിംഗ് താരിഫ് വർദ്ധിപ്പിക്കാൻ വിവിധ ക്രമീകരണങ്ങൾ നടത്തണമെന്നാണ് അപേക്ഷ നൽകിയത്. സീസണൽ കാർഡ് ഘടനയിലും താരിഫുകളിലും മാറ്റങ്ങൾ വരുത്തണമെന്നതും ഇതിൽ ഉൾപ്പെടുന്നു. അപേക്ഷ ലഭിച്ചതായി ആർ‌ടി‌എ സ്ഥിരീകരിച്ചിട്ടുണ്ട്. മാർഗനിർദേശങ്ങൾക്കും അന്തിമ അംഗീകാരത്തിനുമായി ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിനെ സമീപിക്കുന്നതിന് മുമ്പ് വിശദമായ അവലോകനം നടത്തുമെന്ന് ആർടിഎ അറിയിച്ചു.”- പ്രസ്‌താവനയിൽ പാർക്കിൻ വ്യക്തമാക്കുന്നു.

2025 മൂന്നാം പാദത്തോടെ ദുബായിൽ പേയ്ഡ് പാർക്കിംഗിന്റെ ശരാശരി മണിക്കൂർ ചെലവ് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 51 ശതമാനം വർദ്ധിപ്പിച്ചിരുന്നു. 2025 ജൂലായ് – സെപ്തംബർ മാസങ്ങളിൽ പാർക്കിംഗിന് മണിക്കൂറിന് 3.03 ദിർഹം ആണ് വർദ്ധിച്ചത്

ലക്ഷപ്രഭുവാകാം! ദുബൈയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 4 ലക്ഷം ദിർഹം; എങ്ങനെയെന്നറിയണ്ടേ?അറിയാം

UAE February 27, 2026

230089

ദുബൈ: ഈ റമദാനിൽ നിങ്ങളുടെ സർഗ്ഗാത്മകതയ്ക്ക് ലക്ഷങ്ങൾ പ്രതിഫലം ലഭിച്ചാൽ എങ്ങനെയിരിക്കും ? ദുബൈ നിവാസികൾക്കായി വൻ സമ്മാനത്തുകയുമായി ‘ബെസ്റ്റ് ഡെക്കറേറ്റഡ് റമദാൻ ഹോംസ്’ മത്സരം നടത്തുന്നു. വീടിന്റെ മുൻഭാഗം റമദാൻ ശോഭയിൽ മനോഹരമായി അലങ്കരിക്കുന്നവർക്കായി 400,000 ദിർഹം (ഏകദേശം 90 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ആണ് ആകെ സമ്മാനമായി നൽകുന്നത്. ബ്രാൻഡ് ദുബൈ, എമറാത്ത് അൽ യൂം പത്രവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സരത്തിൽ 15 വിജയികളെയാണ് തിരഞ്ഞെടുക്കുന്നത്. ആരെല്ലാം വിജയിക്കും? സമ്മാനത്തുക ഇങ്ങനെ വിവിധ വിഭാഗങ്ങളിലായി 15 കുടുംബങ്ങൾക്കാണ് ക്യാഷ് പ്രൈസുകൾ ലഭിക്കുക ഒന്നാം സ്ഥാനം: 100,000 ദിർഹം രണ്ടാം സ്ഥാനം: 80,000 ദിർഹം മൂന്നാം സ്ഥാനം: 60,000 ദിർഹം നാലാം സ്ഥാനം: 40,000 ദിർഹം അഞ്ചാം സ്ഥാനം: 20,000 ദിർഹം കൂടാതെ മികച്ച രീതിയിൽ അലങ്കരിക്കുന്ന മറ്റ് 10 പേർക്ക് 10,000 ദിർഹം വീതവും ലഭിക്കും. എങ്ങനെ പങ്കെടുക്കാം? ദുബൈയിൽ താമസിക്കുന്ന ഏതൊരാൾക്കും ഈ മത്സരത്തിൽ പങ്കാളികളാകാം. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം: നിങ്ങളുടെ വീടിന്റെ മുൻഭാഗം റമദാൻ തീമിലുള്ള ലൈറ്റുകളും അലങ്കാരങ്ങളും ഉപയോഗിച്ച് ആകർഷകമാക്കുക. അലങ്കരിച്ച വീടിന്റെ മനോഹരമായ ഒരു വീഡിയോ ചിത്രീകരിക്കുക. ഈ വീഡിയോ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ (Public Account) അപ്‌ലോഡ് ചെയ്യുക. പോസ്റ്റ് ചെയ്യുമ്പോൾ #Dubai_Best_Decorated_Ramadan_Homes_2026 എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കാനും @branddubai ടാഗ് ചെയ്യാനും മറക്കരുത്.

  മത്സരത്തിൽ പങ്കെടുക്കാനുള്ള അവസാന തീയതി 2026 മാർച്ച് 11 ആണ്. റമദാൻ മാസത്തിന്റെ പവിത്രതയും ഐക്യവും വിളിച്ചോതുന്ന തരത്തിലുള്ള അലങ്കാരങ്ങൾക്കാണ് മുൻഗണന നൽകുക. വ്യക്തിപരമായ ഒരു പാരമ്പര്യത്തെ നഗരത്തിന്റെ കൂട്ടായ ആഘോഷമാക്കി മാറ്റാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ബ്രാൻഡ് ദുബൈ ഡയറക്ടർ ഷൈമ അൽ സുവൈദി പറഞ്ഞു. ഓരോ വീടും പ്രകാശിക്കുമ്പോൾ അത് ആ അയൽപക്കത്തിന്റെ മുഴുവൻ ഊർജ്ജമായി മാറുമെന്നും അവർ കൂട്ടിച്ചേർത്തു. റമദാൻ പ്രമാണിച്ച് വീട് അലങ്കരിക്കാൻ പ്ലാൻ ചെയ്യുന്നവർക്ക് ഇത് ഒരു മികച്ച അവസരമാണ്.  

റിച്ചാർഡിന്റെ കോൾ വന്ന നിമിഷം ഞാൻ ഏതാണ്ട് ഊഹിച്ചു ; എന്നാൽ ഇത് അതുക്കും മെലെ, ബിഗ് ടിക്കറ്റ് – മൂന്നാം ഇ-ഡ്രോയിൽ രണ്ട് ഇന്ത്യക്കാർക്ക് 50,000 ദിർഹം സമ്മാനം
UAE Greeshma Staff Editor — February 26, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Two Indians Win AED 50,000 Each in Big Ticket ബിഗ് ടിക്കറ്റ് ഫെബ്രുവരി മാസത്തിലെ ഇ-ഡ്രോകൾ തുടരുകയാണ്. മൂന്നാമത്തെ ഇ-ഡ്രോയിൽ നാല് വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യയിലും ബംഗ്ലാദേശിൽ നിന്നുമുള്ളവരാണ് സമ്മാനം നേടിയത്. ഓരോരുത്തരും 50,000 വീതം സ്വന്തമാക്കി. ഇന്ത്യയിൽ നിന്നുള്ള വിജയികളിൽ ഒരാൾ ഗോപകുമാർ ദിവാകരൻ പിള്ളയാണ്. ഓൺലൈൻ ആയി എടുത്ത 369813 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹം ഡ്രോയിൽ സമ്മാനം നേടിയത്. ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വിജയി ഹൈദരാബാദ് സ്വദേശിയായ സന്ധ്യ പ്രദീപ് ആണ്. ഷാർജയിൽ കുടുംബത്തോടൊപ്പം ഒരു ദശകത്തിന് മുകളിലായി താമസിക്കുകയാണ് സന്ധ്യ. സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് സന്ധ്യ ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.

“റിച്ചാർഡിന്റെ കോൾ എടുത്ത നിമിഷംതന്നെ എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായി. പക്ഷേ, അത് പൂർണമായും അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഞാൻ വീണ്ടും വെബ്സൈറ്റ് പരിശോധിച്ചു. ലൈവ് വീഡിയോ വീണ്ടും കണ്ടു.” – സന്ധ്യ പറയുന്നു. ബംഗ്ലാദേശിൽ നിന്നുള്ളവരാണ് മറ്റു രണ്ടു വിജയികളും. അജ്മാനിൽ കട നടത്തുന്ന മുഹമ്മദ് റാണയാണ് ഒരു വിജയി. തനിച്ച് എടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. സമ്മാനത്തുക എന്തിനുവേണ്ടി ചെലവഴിക്കും എന്നതിൽ ഇതുവരെ അദ്ദേഹം തീരുമാനം എടുത്തിട്ടില്ല.

ബംഗ്ലാദേശിൽ നിന്നുള്ള എം.ഡി ജമിൽ ഹൊസൈനാണ് രണ്ടാമത്തെ വിജയി. 14 പേർക്കൊപ്പമാണ് ഇത്തവണ അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.

ഉറക്കത്തിലായിരുന്ന ഹൊസൈൻ കോൾ മിസ് ചെയ്തു. പിന്നീട് നമ്പർ തിരിച്ചറിഞ്ഞപ്പോൾ, ഉടൻതന്നെ ഫലം പരിശോധിച്ചു. “വലിയൊരു ഞെട്ടലായിരുന്നു അത്. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.” – 29 വയസ്സുകാരനായ ഹൊസൈൻ പറഞ്ഞു. ഫെബ്രുവരിയിലെ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസിന്റെ ലൈവ് ഡ്രോ മാർച്ച് മൂന്നിന് നടക്കും. ഇത് കൂടാതെ 100,000 ദിർഹംവീതം അഞ്ച് പേർക്ക് ലഭിക്കും. നാല് ഇ-ഡ്രോകളും ഈ മാസം ഉണ്ടാകും. നാല് വിജയികൾക്ക് ആഴ്ച്ചതോറും 50,000 ദിർഹംവീതം നേടാം. ഇനി ഒരു വീക്കിലി ഇ-ഡ്രോ മാത്രമേ അവശേഷിക്കുന്നുള്ളൂ.

ബിഗ് വിൻ മത്സരം അവസാനിച്ചു. പക്ഷേ, ബിഗ് ടിക്കറ്റ് ഡ്രീം കാർ സീരീസ് തുടരും. മാർച്ച് മൂന്നിന് റേഞ്ച് റോവ‍ർ വെലാർ, ഏപ്രിൽ മൂന്നിന് മസെരാറ്റി ഗ്രെക്കാലേ എന്നിവയാണ് സമ്മാനങ്ങൾ. ബിഗ് ടിക്കറ്റിലും ഡ്രീം കാർ ടിക്കറ്റിലും ബൈ 2 ഗെറ്റ് 2 ഓഫറുകൾ ലഭ്യമാണെന്നും ബിഗ് ടിക്കറ്റ് അറിയിച്ചു.

കനത്ത മൂടൽമഞ്ഞിൽ കുടുങ്ങി ദുബായ്, അപകടങ്ങളും വർധിക്കുന്നു, പ്രവാസികൾക്ക് ജാഗ്രത നിർദേശം

UAE Greeshma Staff Editor — February 26, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE NEWW

Dubai fog alert today ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് അറിയിപ്പ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. താപനില കുറയുന്നതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മൂടൽമഞ്ഞിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാൽ പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ നീക്കണമെന്നും അറിയിച്ചു. അടുത്ത ദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുകയും ഇത് കനത്ത മൂടൽമഞ്ഞിന് കാരണമാകുകയും ചെയ്യും.

എന്നാൽ പകൽ സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് അറിയിപ്പ്. കൂടാതെ തീരദേശങ്ങളിൽ 24°C മുതൽ 29°C വരെയും ഉൾനാടൻ പ്രദേശങ്ങളിൽ 27°C മുതൽ 32°C വരെയാണ് നിലവിൽ രേഖപ്പെടുത്തുന്ന താപനില. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

അതേസമയം ശനിയാഴ്ച താപനിലയിൽ നേരിയ വർധനവ് ഉണ്ടാകുമെങ്കിലും തിങ്കളാഴ്ചയോടെ വീണ്ടും തണുപ്പ് കൂടുമെന്നാണ് അറിയിപ്പ്. ഈ കാലാവസ്ഥ മാറ്റത്തിനൊപ്പം അറേബ്യൻ ഗൾഫിൽ കടൽ അതീവ പ്രക്ഷുബ്ധമായിരിക്കുകയും ചെയ്യും. വൈകുന്നേരത്തോടെ തിരമാലകൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

അതേസമയം കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദുബായ് പോലീസിന് 8,263 അടിയന്തര കോളുകളാണ് ഹോട്ട്‌ലൈൻ വഴി ലഭിച്ചത്. മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറഞ്ഞത് അപകടങ്ങൾക്കും തിരക്കിനും കാരണമാകുകയും ചെയ്തു. കൂടാതെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പുലർച്ചെ 3 മണി മുതൽ രാവിലെ 10 മണി വരെയുള്ള സമയത്താണ് കൂടുതൽ കോളുകളും ലഭിച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *