big update whatsapp sim binding; വാട്‌സാപ്പ് ഉപയോഗത്തിൽ വൻ മാറ്റം: പ്രവാസികൾക്ക് തിരിച്ചടിയാകാൻ സാധ്യത; പുതിയ സിം ബൈൻഡിങ് ചട്ടം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Indian WhatsApp users flooded with spam calls 188006d0f50 large

big update whatsapp sim binding;

ന്യൂഡൽഹി: മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്‌സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത ‘സിം ബൈൻഡിങ്’ സംവിധാനം ഈ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. പുതിയ ചട്ടം നടപ്പിലാക്കാൻ ടെലികോം കമ്പനികൾക്കും ആപ്പുകൾക്കും നൽകിയിരുന്ന മൂന്ന് മാസത്തെ കാലാവധി നീട്ടിനൽകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

എന്താണ് സിം ബൈൻഡിങ്?

നിലവിൽ വാട്‌സാപ് പോലുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ മാത്രമേ സിം കാർഡിന്റെ (ഒടിപി വെരിഫിക്കേഷൻ) ആവശ്യമുള്ളൂ. ഒരിക്കൽ ലോഗിൻ ചെയ്താൽ പിന്നീട് സിം ഊരിമാറ്റിയാലും വൈഫൈ ഉപയോഗിച്ച് ഈ ആപ്പുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കും. എന്നാൽ പുതിയ നിയമം വരുന്നതോടെ ഫോണിൽ ഏത് നമ്പറിലാണോ വാട്‌സാപ് ഉള്ളത്, ആ സിം കാർഡ് ഫോണിൽ നിർബന്ധമായും ഉണ്ടായിരിക്കണം. സിം കാർഡ് മാറ്റുകയോ ഫോണിൽ നിന്ന് നീക്കം ചെയ്യുകയോ ചെയ്താൽ ആപ്പുകളുടെ പ്രവർത്തനം തടസ്സപ്പെടും.

സൈബർ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. കുറ്റവാളികൾ പലപ്പോഴും സിം കാർഡ് നശിപ്പിച്ച ശേഷം വൈഫൈ വഴി ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് അന്വേഷണ ഏജൻസികൾക്ക് വെല്ലുവിളിയാകാറുണ്ട്. സിം ബൈൻഡിങ് വരുന്നതോടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ വേഗത്തിൽ കണ്ടെത്താൻ സാധിക്കുമെന്നാണ് സർക്കാരിന്റെ വാദം.

പുതിയ ചട്ടം പാലിക്കുന്നതിനായി വാട്‌സാപ് നടപടികൾ ആരംഭിച്ചതായാണ് വിവരം. ഇതിനായുള്ള പ്രത്യേക അപ്ഡേറ്റുകൾ വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പുകളിൽ കണ്ടുതുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ എല്ലാ ഉപഭോക്താക്കൾക്കും ഈ മാറ്റം ബാധകമാകും.

വാട്‌സാപ്പ് വെബ്ബിനും കടുക്കും

കമ്പ്യൂട്ടറിലും ലാപ്‌ടോപ്പിലും വാട്‌സാപ്പ് ഉപയോഗിക്കുന്നവർക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമാകും. ഓരോ 5 മണിക്കൂർ കൂടുമ്പോഴും വാട്‌സാപ്പ് വെബ് തനിയെ ലോഗ് ഔട്ട് ആകും. തുടർന്ന് ഉപയോഗിക്കണമെങ്കിൽ ഫോണിലെ ആപ്പ് വഴി വീണ്ടും ക്യുആർ കോഡ് (QR Code) സ്കാൻ ചെയ്യണം.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, റജിസ്റ്റർ ചെയ്ത സിം കാർഡ് ഫോണിലുണ്ടോ എന്ന് വാട്‌സാപ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കും. നിലവിൽ ഗൂഗിൾ പേ പോലുള്ള യുപിഐ ആപ്പുകൾ സിം കാർഡ് ഇല്ലാതെ പ്രവർത്തിക്കാത്തതിന് സമാനമായ സുരക്ഷാ ക്രമീകരണമാണ് വാട്‌സാപ്പിലും വരുന്നത്.

പ്രവാസികൾക്കും വിദേശസഞ്ചാരികൾക്കും വെല്ലുവിളി

ഈ പരിഷ്കാരം വിദേശയാത്ര നടത്തുന്നവർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കാൻ സാധ്യതയുണ്ട്. വിദേശത്തെത്തുമ്പോൾ പലരും ഇന്ത്യൻ സിം മാറ്റി അവിടുത്തെ താൽക്കാലിക സിം കാർഡുകളാണ് ഉപയോഗിക്കാറുള്ളത്. ഇത്തരക്കാർക്ക് ഫോണിൽ പഴയ സിം ഇല്ലാത്തതിനാൽ വാട്‌സാപ് ഉപയോഗിക്കാൻ കഴിയില്ല.

ഇന്ത്യൻ സിം ഫോണിൽ നിലനിർത്തുകയാണെങ്കിൽ വൈഫൈ (WiFi) വഴി ആപ്പുകൾ ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്ന് ടെലികോം വകുപ്പ് സൂചിപ്പിക്കുന്നു. ഇതിനായി മിക്കവാറും ഫോണുകളിലെ ‘ഡ്യുവൽ സിം’ സൗകര്യം പ്രയോജനപ്പെടുത്തേണ്ടി വരും.

ലക്ഷപ്രഭുവാകാം! ദുബൈയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 4 ലക്ഷം ദിർഹം; എങ്ങനെയെന്നറിയണ്ടേ?അറിയാം

230089

ദുബൈ: ഈ റമദാനിൽ നിങ്ങളുടെ സർഗ്ഗാത്മകതയ്ക്ക് ലക്ഷങ്ങൾ പ്രതിഫലം ലഭിച്ചാൽ എങ്ങനെയിരിക്കും ? ദുബൈ നിവാസികൾക്കായി വൻ സമ്മാനത്തുകയുമായി ‘ബെസ്റ്റ് ഡെക്കറേറ്റഡ് റമദാൻ ഹോംസ്’ മത്സരം നടത്തുന്നു. വീടിന്റെ മുൻഭാഗം റമദാൻ ശോഭയിൽ മനോഹരമായി അലങ്കരിക്കുന്നവർക്കായി 400,000 ദിർഹം (ഏകദേശം 90 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ആണ് ആകെ സമ്മാനമായി നൽകുന്നത്. ബ്രാൻഡ് ദുബൈ, എമറാത്ത് അൽ യൂം പത്രവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സരത്തിൽ 15 വിജയികളെയാണ് തിരഞ്ഞെടുക്കുന്നത്. ആരെല്ലാം വിജയിക്കും? സമ്മാനത്തുക ഇങ്ങനെ വിവിധ വിഭാഗങ്ങളിലായി 15 കുടുംബങ്ങൾക്കാണ് ക്യാഷ് പ്രൈസുകൾ ലഭിക്കുക ഒന്നാം സ്ഥാനം: 100,000 ദിർഹം രണ്ടാം സ്ഥാനം: 80,000 ദിർഹം മൂന്നാം സ്ഥാനം: 60,000 ദിർഹം നാലാം സ്ഥാനം: 40,000 ദിർഹം അഞ്ചാം സ്ഥാനം: 20,000 ദിർഹം കൂടാതെ മികച്ച രീതിയിൽ അലങ്കരിക്കുന്ന മറ്റ് 10 പേർക്ക് 10,000 ദിർഹം വീതവും ലഭിക്കും. എങ്ങനെ പങ്കെടുക്കാം? ദുബൈയിൽ താമസിക്കുന്ന ഏതൊരാൾക്കും ഈ മത്സരത്തിൽ പങ്കാളികളാകാം. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം: നിങ്ങളുടെ വീടിന്റെ മുൻഭാഗം റമദാൻ തീമിലുള്ള ലൈറ്റുകളും അലങ്കാരങ്ങളും ഉപയോഗിച്ച് ആകർഷകമാക്കുക. അലങ്കരിച്ച വീടിന്റെ മനോഹരമായ ഒരു വീഡിയോ ചിത്രീകരിക്കുക. ഈ വീഡിയോ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ (Public Account) അപ്‌ലോഡ് ചെയ്യുക. പോസ്റ്റ് ചെയ്യുമ്പോൾ #Dubai_Best_Decorated_Ramadan_Homes_2026 എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കാനും @branddubai ടാഗ് ചെയ്യാനും മറക്കരുത്.

മത്സരത്തിൽ പങ്കെടുക്കാനുള്ള അവസാന തീയതി 2026 മാർച്ച് 11 ആണ്. റമദാൻ മാസത്തിന്റെ പവിത്രതയും ഐക്യവും വിളിച്ചോതുന്ന തരത്തിലുള്ള അലങ്കാരങ്ങൾക്കാണ് മുൻഗണന നൽകുക. വ്യക്തിപരമായ ഒരു പാരമ്പര്യത്തെ നഗരത്തിന്റെ കൂട്ടായ ആഘോഷമാക്കി മാറ്റാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ബ്രാൻഡ് ദുബൈ ഡയറക്ടർ ഷൈമ അൽ സുവൈദി പറഞ്ഞു. ഓരോ വീടും പ്രകാശിക്കുമ്പോൾ അത് ആ അയൽപക്കത്തിന്റെ മുഴുവൻ ഊർജ്ജമായി മാറുമെന്നും അവർ കൂട്ടിച്ചേർത്തു. റമദാൻ പ്രമാണിച്ച് വീട് അലങ്കരിക്കാൻ പ്ലാൻ ചെയ്യുന്നവർക്ക് ഇത് ഒരു മികച്ച അവസരമാണ്

റിച്ചാർഡിന്റെ കോൾ വന്ന നിമിഷം ഞാൻ ഏതാണ്ട് ഊഹിച്ചു ; എന്നാൽ ഇത് അതുക്കും മെലെ, ബിഗ് ടിക്കറ്റ് – മൂന്നാം ഇ-ഡ്രോയിൽ രണ്ട് ഇന്ത്യക്കാർക്ക് 50,000 ദിർഹം സമ്മാനം

Two Indians Win AED 50,000 Each in Big Ticket ബിഗ് ടിക്കറ്റ് ഫെബ്രുവരി മാസത്തിലെ ഇ-ഡ്രോകൾ തുടരുകയാണ്. മൂന്നാമത്തെ ഇ-ഡ്രോയിൽ നാല് വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യയിലും ബംഗ്ലാദേശിൽ നിന്നുമുള്ളവരാണ് സമ്മാനം നേടിയത്. ഓരോരുത്തരും 50,000 വീതം സ്വന്തമാക്കി. ഇന്ത്യയിൽ നിന്നുള്ള വിജയികളിൽ ഒരാൾ ഗോപകുമാർ ദിവാകരൻ പിള്ളയാണ്. ഓൺലൈൻ ആയി എടുത്ത 369813 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹം ഡ്രോയിൽ സമ്മാനം നേടിയത്. ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വിജയി ഹൈദരാബാദ് സ്വദേശിയായ സന്ധ്യ പ്രദീപ് ആണ്. ഷാർജയിൽ കുടുംബത്തോടൊപ്പം ഒരു ദശകത്തിന് മുകളിലായി താമസിക്കുകയാണ് സന്ധ്യ. സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് സന്ധ്യ ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.

“റിച്ചാർഡിന്റെ കോൾ എടുത്ത നിമിഷംതന്നെ എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായി. പക്ഷേ, അത് പൂർണമായും അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഞാൻ വീണ്ടും വെബ്സൈറ്റ് പരിശോധിച്ചു. ലൈവ് വീഡിയോ വീണ്ടും കണ്ടു.” – സന്ധ്യ പറയുന്നു. ബംഗ്ലാദേശിൽ നിന്നുള്ളവരാണ് മറ്റു രണ്ടു വിജയികളും. അജ്മാനിൽ കട നടത്തുന്ന മുഹമ്മദ് റാണയാണ് ഒരു വിജയി. തനിച്ച് എടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. സമ്മാനത്തുക എന്തിനുവേണ്ടി ചെലവഴിക്കും എന്നതിൽ ഇതുവരെ അദ്ദേഹം തീരുമാനം എടുത്തിട്ടില്ല.

ബംഗ്ലാദേശിൽ നിന്നുള്ള എം.ഡി ജമിൽ ഹൊസൈനാണ് രണ്ടാമത്തെ വിജയി. 14 പേർക്കൊപ്പമാണ് ഇത്തവണ അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.

ഉറക്കത്തിലായിരുന്ന ഹൊസൈൻ കോൾ മിസ് ചെയ്തു. പിന്നീട് നമ്പർ തിരിച്ചറിഞ്ഞപ്പോൾ, ഉടൻതന്നെ ഫലം പരിശോധിച്ചു. “വലിയൊരു ഞെട്ടലായിരുന്നു അത്. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.” – 29 വയസ്സുകാരനായ ഹൊസൈൻ പറഞ്ഞു. ഫെബ്രുവരിയിലെ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസിന്റെ ലൈവ് ഡ്രോ മാർച്ച് മൂന്നിന് നടക്കും. ഇത് കൂടാതെ 100,000 ദിർഹംവീതം അഞ്ച് പേർക്ക് ലഭിക്കും. നാല് ഇ-ഡ്രോകളും ഈ മാസം ഉണ്ടാകും. നാല് വിജയികൾക്ക് ആഴ്ച്ചതോറും 50,000 ദിർഹംവീതം നേടാം. ഇനി ഒരു വീക്കിലി ഇ-ഡ്രോ മാത്രമേ അവശേഷിക്കുന്നുള്ളൂ.

ബിഗ് വിൻ മത്സരം അവസാനിച്ചു. പക്ഷേ, ബിഗ് ടിക്കറ്റ് ഡ്രീം കാർ സീരീസ് തുടരും. മാർച്ച് മൂന്നിന് റേഞ്ച് റോവ‍ർ വെലാർ, ഏപ്രിൽ മൂന്നിന് മസെരാറ്റി ഗ്രെക്കാലേ എന്നിവയാണ് സമ്മാനങ്ങൾ. ബിഗ് ടിക്കറ്റിലും ഡ്രീം കാർ ടിക്കറ്റിലും ബൈ 2 ഗെറ്റ് 2 ഓഫറുകൾ ലഭ്യമാണെന്നും ബിഗ് ടിക്കറ്റ് അറിയിച്ചു.

കനത്ത മൂടൽമഞ്ഞിൽ കുടുങ്ങി ദുബായ്, അപകടങ്ങളും വർധിക്കുന്നു, പ്രവാസികൾക്ക് ജാഗ്രത നിർദേശം

Dubai fog alert today ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് അറിയിപ്പ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. താപനില കുറയുന്നതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മൂടൽമഞ്ഞിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാൽ പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ നീക്കണമെന്നും അറിയിച്ചു. അടുത്ത ദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുകയും ഇത് കനത്ത മൂടൽമഞ്ഞിന് കാരണമാകുകയും ചെയ്യും.

എന്നാൽ പകൽ സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് അറിയിപ്പ്. കൂടാതെ തീരദേശങ്ങളിൽ 24°C മുതൽ 29°C വരെയും ഉൾനാടൻ പ്രദേശങ്ങളിൽ 27°C മുതൽ 32°C വരെയാണ് നിലവിൽ രേഖപ്പെടുത്തുന്ന താപനില. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

അതേസമയം ശനിയാഴ്ച താപനിലയിൽ നേരിയ വർധനവ് ഉണ്ടാകുമെങ്കിലും തിങ്കളാഴ്ചയോടെ വീണ്ടും തണുപ്പ് കൂടുമെന്നാണ് അറിയിപ്പ്. ഈ കാലാവസ്ഥ മാറ്റത്തിനൊപ്പം അറേബ്യൻ ഗൾഫിൽ കടൽ അതീവ പ്രക്ഷുബ്ധമായിരിക്കുകയും ചെയ്യും. വൈകുന്നേരത്തോടെ തിരമാലകൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

അതേസമയം കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദുബായ് പോലീസിന് 8,263 അടിയന്തര കോളുകളാണ് ഹോട്ട്‌ലൈൻ വഴി ലഭിച്ചത്. മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറഞ്ഞത് അപകടങ്ങൾക്കും തിരക്കിനും കാരണമാകുകയും ചെയ്തു. കൂടാതെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പുലർച്ചെ 3 മണി മുതൽ രാവിലെ 10 മണി വരെയുള്ള സമയത്താണ് കൂടുതൽ കോളുകളും ലഭിച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *