
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Abu Dhabi Big Ticket; ഫെബ്രുവരി മാസത്തെ പ്രതിവാര നറുക്കെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഈ ഭാഗ്യവാന്മാരെ തേടി സമ്മാനമെത്തിയത്. മലയാളിയായ ഗോപകുമാർ ദിവാകരൻ പിള്ള ഓൺലൈൻ വഴിയെടുത്ത 369813 എന്ന ടിക്കറ്റിലൂടെയാണ് സമ്മാനം നേടിയത്. അപ്രതീക്ഷിതമായി എത്തിയ ഭാഗ്യത്തിൽ അദ്ദേഹം വലിയ സന്തോഷം പ്രകടിപ്പിച്ചു. ഹൈദരാബാദ് സ്വദേശിനിയും ഷാർജ താമസക്കാരിയുമായ സന്ധ്യ പ്രദീപ് 20 പേരടങ്ങുന്ന കൂട്ടായ്മയിലൂടെ എടുത്ത ടിക്കറ്റിലൂടെയാണ് വിജയിയായത്. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ ഭാഗ്യം പരീക്ഷിച്ചു വരികയായിരുന്നു. ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാർഡ് വിളിച്ചപ്പോൾ തന്നെ കാര്യം ഏകദേശം മനസ്സിലായെന്നും, എങ്കിലും വെബ്സൈറ്റിൽ കയറി വിഡിയോ കണ്ട് ഉറപ്പുവരുത്തിയ ശേഷമാണ് വിശ്വസിക്കാനായതെന്നും സന്ധ്യ പറഞ്ഞു. ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് റാണ സൂരജുസ്സമാൻ, അജ്മാനിൽ യൂണിഫോം ഷോപ്പ് നടത്തുന്ന ഇദ്ദേഹം 1987 മുതൽ യുഎഇയിലുണ്ട്.
വർഷങ്ങളായി ഒറ്റയ്ക്ക് ടിക്കറ്റെടുക്കുന്ന ശീലമുള്ള ഇദ്ദേഹം കുടുംബത്തോടൊപ്പം ഈ നേട്ടം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. അൽ ഐനിൽ താമസിക്കുന്ന 29-കാരനായ എംഡി ജമീൽ ഹുസൈൻ സുഹൃത്തുക്കളോടൊപ്പം ചേർന്നടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യവാനായത്. ഇദ്ദേഹവും ബംഗ്ലാദേശ് സ്വദേശിയാണ്. ഫെബ്രുവരിയിലെ പ്രതിവാര നറുക്കെടുപ്പുകളിൽ ഇനി ഒന്നുകൂടി ബാക്കിയുണ്ട്. മാർച്ചിൽ നടക്കാനിരിക്കുന്ന മെഗാ നറുക്കെടുപ്പിന്റെ വിശേഷങ്ങൾ ഇവയാണ്: ഒന്നാം സമ്മാനം: 1.5 കോടി ദിർഹം (ഏകദേശം 34 കോടി രൂപ). ആശ്വാസ സമ്മാനം: അഞ്ച് പേർക്ക് ഒരു ലക്ഷം ദിർഹം വീതം ലഭിക്കും. ബൈ 2 ഗെറ്റ് 2 ഓഫർ: രണ്ട് ടിക്കറ്റുകൾ എടുത്താൽ രണ്ട് ടിക്കറ്റുകൾ സൗജന്യമായി ലഭിക്കുന്ന ആകർഷകമായ ഓഫർ ഇപ്പോൾ നിലവിലുണ്ട്. സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ കൗണ്ടറുകൾ വഴിയോ www.bigticket.ae എന്ന വെബ്സൈറ്റ് വഴിയോ ടിക്കറ്റുകൾ സ്വന്തമാക്കാം.
റിച്ചാർഡിന്റെ കോൾ വന്ന നിമിഷം ഞാൻ ഏതാണ്ട് ഊഹിച്ചു ; എന്നാൽ ഇത് അതുക്കും മെലെ, ബിഗ് ടിക്കറ്റ് – മൂന്നാം ഇ-ഡ്രോയിൽ രണ്ട് ഇന്ത്യക്കാർക്ക് 50,000 ദിർഹം സമ്മാനം
UAE Greeshma Staff Editor — February 26, 2026 · 0 Comment
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Two Indians Win AED 50,000 Each in Big Ticket ബിഗ് ടിക്കറ്റ് ഫെബ്രുവരി മാസത്തിലെ ഇ-ഡ്രോകൾ തുടരുകയാണ്. മൂന്നാമത്തെ ഇ-ഡ്രോയിൽ നാല് വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യയിലും ബംഗ്ലാദേശിൽ നിന്നുമുള്ളവരാണ് സമ്മാനം നേടിയത്. ഓരോരുത്തരും 50,000 വീതം സ്വന്തമാക്കി. ഇന്ത്യയിൽ നിന്നുള്ള വിജയികളിൽ ഒരാൾ ഗോപകുമാർ ദിവാകരൻ പിള്ളയാണ്. ഓൺലൈൻ ആയി എടുത്ത 369813 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹം ഡ്രോയിൽ സമ്മാനം നേടിയത്. ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വിജയി ഹൈദരാബാദ് സ്വദേശിയായ സന്ധ്യ പ്രദീപ് ആണ്. ഷാർജയിൽ കുടുംബത്തോടൊപ്പം ഒരു ദശകത്തിന് മുകളിലായി താമസിക്കുകയാണ് സന്ധ്യ. സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് സന്ധ്യ ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
“റിച്ചാർഡിന്റെ കോൾ എടുത്ത നിമിഷംതന്നെ എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായി. പക്ഷേ, അത് പൂർണമായും അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഞാൻ വീണ്ടും വെബ്സൈറ്റ് പരിശോധിച്ചു. ലൈവ് വീഡിയോ വീണ്ടും കണ്ടു.” – സന്ധ്യ പറയുന്നു. ബംഗ്ലാദേശിൽ നിന്നുള്ളവരാണ് മറ്റു രണ്ടു വിജയികളും. അജ്മാനിൽ കട നടത്തുന്ന മുഹമ്മദ് റാണയാണ് ഒരു വിജയി. തനിച്ച് എടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. സമ്മാനത്തുക എന്തിനുവേണ്ടി ചെലവഴിക്കും എന്നതിൽ ഇതുവരെ അദ്ദേഹം തീരുമാനം എടുത്തിട്ടില്ല.
ബംഗ്ലാദേശിൽ നിന്നുള്ള എം.ഡി ജമിൽ ഹൊസൈനാണ് രണ്ടാമത്തെ വിജയി. 14 പേർക്കൊപ്പമാണ് ഇത്തവണ അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
ഉറക്കത്തിലായിരുന്ന ഹൊസൈൻ കോൾ മിസ് ചെയ്തു. പിന്നീട് നമ്പർ തിരിച്ചറിഞ്ഞപ്പോൾ, ഉടൻതന്നെ ഫലം പരിശോധിച്ചു. “വലിയൊരു ഞെട്ടലായിരുന്നു അത്. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.” – 29 വയസ്സുകാരനായ ഹൊസൈൻ പറഞ്ഞു. ഫെബ്രുവരിയിലെ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസിന്റെ ലൈവ് ഡ്രോ മാർച്ച് മൂന്നിന് നടക്കും. ഇത് കൂടാതെ 100,000 ദിർഹംവീതം അഞ്ച് പേർക്ക് ലഭിക്കും. നാല് ഇ-ഡ്രോകളും ഈ മാസം ഉണ്ടാകും. നാല് വിജയികൾക്ക് ആഴ്ച്ചതോറും 50,000 ദിർഹംവീതം നേടാം. ഇനി ഒരു വീക്കിലി ഇ-ഡ്രോ മാത്രമേ അവശേഷിക്കുന്നുള്ളൂ.
ബിഗ് വിൻ മത്സരം അവസാനിച്ചു. പക്ഷേ, ബിഗ് ടിക്കറ്റ് ഡ്രീം കാർ സീരീസ് തുടരും. മാർച്ച് മൂന്നിന് റേഞ്ച് റോവർ വെലാർ, ഏപ്രിൽ മൂന്നിന് മസെരാറ്റി ഗ്രെക്കാലേ എന്നിവയാണ് സമ്മാനങ്ങൾ. ബിഗ് ടിക്കറ്റിലും ഡ്രീം കാർ ടിക്കറ്റിലും ബൈ 2 ഗെറ്റ് 2 ഓഫറുകൾ ലഭ്യമാണെന്നും ബിഗ് ടിക്കറ്റ് അറിയിച്ചു.
കനത്ത മൂടൽമഞ്ഞിൽ കുടുങ്ങി ദുബായ്, അപകടങ്ങളും വർധിക്കുന്നു, പ്രവാസികൾക്ക് ജാഗ്രത നിർദേശം

Dubai fog alert today ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് അറിയിപ്പ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. താപനില കുറയുന്നതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മൂടൽമഞ്ഞിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാൽ പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ നീക്കണമെന്നും അറിയിച്ചു. അടുത്ത ദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുകയും ഇത് കനത്ത മൂടൽമഞ്ഞിന് കാരണമാകുകയും ചെയ്യും.
എന്നാൽ പകൽ സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് അറിയിപ്പ്. കൂടാതെ തീരദേശങ്ങളിൽ 24°C മുതൽ 29°C വരെയും ഉൾനാടൻ പ്രദേശങ്ങളിൽ 27°C മുതൽ 32°C വരെയാണ് നിലവിൽ രേഖപ്പെടുത്തുന്ന താപനില. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
അതേസമയം ശനിയാഴ്ച താപനിലയിൽ നേരിയ വർധനവ് ഉണ്ടാകുമെങ്കിലും തിങ്കളാഴ്ചയോടെ വീണ്ടും തണുപ്പ് കൂടുമെന്നാണ് അറിയിപ്പ്. ഈ കാലാവസ്ഥ മാറ്റത്തിനൊപ്പം അറേബ്യൻ ഗൾഫിൽ കടൽ അതീവ പ്രക്ഷുബ്ധമായിരിക്കുകയും ചെയ്യും. വൈകുന്നേരത്തോടെ തിരമാലകൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു
അതേസമയം കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദുബായ് പോലീസിന് 8,263 അടിയന്തര കോളുകളാണ് ഹോട്ട്‌ലൈൻ വഴി ലഭിച്ചത്. മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറഞ്ഞത് അപകടങ്ങൾക്കും തിരക്കിനും കാരണമാകുകയും ചെയ്തു. കൂടാതെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പുലർച്ചെ 3 മണി മുതൽ രാവിലെ 10 മണി വരെയുള്ള സമയത്താണ് കൂടുതൽ കോളുകളും ലഭിച്ചത്.
റമദാൻ മാസത്തിൽ യുഎഇയിൽ പാർട്ട് ടൈം ജോലി ചെയ്യാമോ? ഇതാ മിക്ക പ്രവാസികളുടെയും സംശയത്തിനുള്ള മറുപടി
UAE Greeshma Staff Editor — February 26, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Part-time job UAE Ramadan 2026 ദുബായ്: റമദാൻ മാസത്തിൽ യുഎഇയിൽ പാർട്ട് ടൈം ജോലി ചെയ്യാമോ? ഈ സംശയം മിക്ക പ്രവാസികൾക്കും ഉണ്ടാകും എന്നാൽ യുഎഇയിൽ അനുവദിക്കുമെങ്കിലും നിയമങ്ങൾ കൃത്യമായി പാലിക്കണം. കാരണം യുഎഇ ലേബർ ലോ പ്രകാരം നിയമങ്ങൾ പാലിച്ചില്ലെങ്കിൽ നാടുകടത്തൽ വരെ നേരിടേണ്ടി വന്നേക്കാം. കൂടാതെ മാനവ വിഭവശേഷി മന്ത്രാലയത്തിൽ നിന്ന് പാർട്ട് ടൈം വർക്ക് പെർമിറ്റ് നേടണം. പക്ഷെ ഇതിന് മുന്നേ നിങ്ങളുടെ നിലവിലുള്ള സ്പോൺസറുടെയോ കമ്പനിയുടെയോ സമ്മതം ആവശ്യമാണ്. അവർ സമ്മതിച്ചില്ലെങ്കിൽ ഒന്നും നടക്കില്ല. ഇനി സമ്മതിച്ചാൽ നിങ്ങൾക്ക് വൈകുന്നേരങ്ങളിൽ പാർട്ട് ടൈം ആയി ജോലി ചെയ്യാൻ സാധിക്കും.
ഇനി ഇത് ഒന്നും പാലിക്കാതെ ജോലിക്ക് കേറിയാൽ ചിലപ്പോൾ വലിയ തുക പിഴയും നാടുകടത്തലും വരെ നേരിടേണ്ടി വരികയും ചെയ്യും. അതേസമയം കൂടുതൽ ആളുകളും ഡെലിവറി, ഫ്രീലാൻസ് ജോലികൾ ചെയ്യാനാണ് താത്പര്യപെടുന്നത്. ഇനി നിങ്ങൾക്ക് സ്കില്ലുകൾ ഉണ്ടെങ്കിൽ ഗ്രാഫിക് ഡിസൈനിംഗ്, അക്കൗണ്ടിംഗ്, അല്ലെങ്കിൽ ഡ്രൈവിംഗ് തുടങ്ങിയ കൂടെ ചെയ്യാൻ സാധിക്കും.
ഇനി ഇത് ഒന്നും പാലിക്കാതെ ജോലിക്ക് കേറിയാൽ ചിലപ്പോൾ വലിയ തുക പിഴയും നാടുകടത്തലും വരെ നേരിടേണ്ടി വരികയും ചെയ്യും. അതേസമയം കൂടുതൽ ആളുകളും ഡെലിവറി, ഫ്രീലാൻസ് ജോലികൾ ചെയ്യാനാണ് താത്പര്യപെടുന്നത്. ഇനി നിങ്ങൾക്ക് സ്കില്ലുകൾ ഉണ്ടെങ്കിൽ ഗ്രാഫിക് ഡിസൈനിംഗ്, അക്കൗണ്ടിംഗ്, അല്ലെങ്കിൽ ഡ്രൈവിംഗ് തുടങ്ങിയ കൂടെ ചെയ്യാൻ സാധിക്കും.
പക്ഷെ നിയമം പാലിക്കണം കൂടാതെ ലേബർ കാർഡ് ഇല്ലാതെ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്ന കാര്യം മറക്കരുത്. റമദാൻ കാലത്ത് പരിശോധനകൾ കർശനമാകാൻ സാധ്യതയുള്ളതിനാൽ നിയമപരമായ പെർമിറ്റുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഇനി അതല്ല നിങ്ങൾക്ക് സ്വന്തമായി ഭക്ഷണം, വസ്ത്രം, അല്ലെങ്കിൽ കരകൗശല വസ്തുക്കൾ തുടങ്ങിയവ വിൽക്കാനോ ഓൺലൈൻ വഴി സെയിൽ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ യുഎഇയിൽ അതിന് ഇതിന് ഇ ട്രേഡർ ലൈസൻസ് നിർബന്ധമാണ്. ഇത് വഴി നിങ്ങൾക്ക് ഓഫീസ് എടുക്കാതെ തന്നെ വീട്ടിലിരുന്ന് സോഷ്യൽ മീഡിയ വഴി ബിസിനസ്സ് ചെയ്യാം
ഇനി ഇപ്പോൾ നിങ്ങൾ ഒരു കമ്പനിയിലും ജോലി ചെയ്യുന്നില്ല, അല്ലെങ്കിൽ നിങ്ങൾക്ക് സ്വതന്ത്രമായി ജോലി ചെയ്യണമെന്നുണ്ടെങ്കിൽ യുഎഇയിൽ ‘ഫ്രീലാൻസ് പെർമിറ്റുകൾ’കൂടെ ലഭ്യമാണ്. ദുബായ് മീഡിയ സിറ്റി, നോളജ് പാർക്ക് തുടങ്ങിയ ഫ്രീ സോണുകൾ ഇത്തരം പെർമിറ്റുകൾ നൽകുന്നുണ്ട്.
അതേസമയം ഈകാര്യത്തിൽ ചില കാര്യങ്ങൾ കൂടെ ശ്രദ്ധിക്കണം. അതായത് നിങ്ങളുടെ പാർട്ട് ടൈം ജോലി