Qatar Weather:ഖത്തറിൽ രാത്രി തണുപ്പ് കൂടുന്നു; ഈ സ്ഥലങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില

Qatar Weather-ദോഹ: ഖത്തറിലെ വിവിധ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നു. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ബുധനാഴ്ച രാവിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് അബു സംറ, അൽ ഷഹാനിയ എന്നിവിടങ്ങളിലാണ് – 13 ഡിഗ്രി സെൽഷ്യസ്. അതേസമയം തലസ്ഥാനമായ ദോഹയിൽ 19 ഡിഗ്രി സെൽഷ്യസായിരുന്നു രാവിലെ രേഖപ്പെടുത്തിയ താപനില.

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ട അറിയിപ്പ് പ്രകാരം, പകൽ സമയം മിതമായതോ അല്ലെങ്കിൽ ചെറിയ തോതിൽ ചൂടുള്ളതോ ആയ കാലാവസ്ഥയായിരിക്കും. ആകാശം ഭാഗികമായി മേഘാവൃതമാകാനും സാധ്യതയുണ്ട്. എന്നാൽ രാത്രിയോടെ അന്തരീക്ഷം തണുപ്പുള്ളതാകും. ദോഹയിൽ ഇന്ന് പ്രതീക്ഷിക്കുന്ന കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസാണ്.

കാറ്റും കടലിലെ അവസ്ഥയും: തീരപ്രദേശങ്ങളിൽ വൈകുന്നേരം 6 മണി വരെ തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് 5 മുതൽ 15 നോട്ട് വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഇത് 20 നോട്ട് വരെ വീശിയേക്കാം.

കടലിൽ വൈകുന്നേരത്തോടെ മൂടൽമഞ്ഞ് (Fog) അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിരമാലകൾ തീരത്ത് 1 മുതൽ 3 അടി വരെയും, ഉൾക്കടലിൽ 2 മുതൽ 4 അടി വരെയും ഉയരാൻ സാധ്യതയുണ്ട്. ദൂരക്കാഴ്ച (Visibility) 4 മുതൽ 9 കിലോമീറ്റർ വരെയായിരിക്കും. ഉൾക്കടലിൽ വൈകുന്നേരത്തോടെ ദൂരക്കാഴ്ച 3 കിലോമീറ്ററിലും താഴാൻ സാധ്യതയുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *