permits mandatory under strict law; യുഎഇയിൽ ജോലി ചെയ്യണോ? എങ്കിൽ ഈ 12 പെർമിറ്റുകളിലൊന്ന് നിർബന്ധം; കർശന നിയമവുമായി അധികൃതർ

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

qatar 123 2

permits mandatory under strict law: ദുബൈ: യുഎഇയിൽ നിയമപരമായി ജോലി ചെയ്യുന്നതിന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വർക്ക് പെർമിറ്റ് നിർബന്ധമാണെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE). കൃത്യമായ പെർമിറ്റില്ലാതെ തൊഴിലാളികളെ നിയമിക്കുന്നതും ജോലിയിൽ ഏർപ്പെടുന്നതും നിയമവിരുദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി. 

നിലവിൽ 12 തരം വർക്ക് പെർമിറ്റുകളാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്. വ്യത്യസ്ത തൊഴിൽ സാഹചര്യങ്ങൾക്കും തൊഴിലാളികൾക്കുമായാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള പെർമിറ്റാണ് ഇതിൽ പ്രധാനം. രാജ്യത്തിനകത്തുള്ളവർക്കായി ട്രാൻസ്ഫർ വർക്ക് പെർമിറ്റും ലഭ്യമാണ്. ഒരു കമ്പനിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ തൊഴിലാളികൾക്കിത് അനിവാര്യമാണ്.

പ്രധാന വർക്ക് പെർമിറ്റുകൾ

വിദേശ റിക്രൂട്ട്‌മെന്റ് പെർമിറ്റ്: രാജ്യത്തിന് പുറത്തുള്ള തൊഴിലാളികളെ നിയമിക്കാൻ സ്ഥാപനങ്ങൾക്ക് ഈ പെർമിറ്റ് ആവശ്യമാണ്.

ട്രാൻസ്ഫർ വർക്ക് പെർമിറ്റ്: നിലവിൽ രാജ്യത്തുള്ള തൊഴിലാളികൾക്ക് ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ ഇത് സഹായിക്കുന്നു.

ഫാമിലി സ്പോൺസർഷിപ്പ് പെർമിറ്റ്: ആശ്രിത വിസയിൽ യുഎഇയിൽ കഴിയുന്നവർക്ക് ജോലി ചെയ്യാൻ ഈ പെർമിറ്റ് വേണം.

താൽക്കാലിക വർക്ക് പെർമിറ്റ്: നിശ്ചിത കാലയളവിലേക്ക് മാത്രമുള്ള ജോലികൾക്കായി ഇത് ഉപയോഗിക്കാം.

മിഷൻ വർക്ക് പെർമിറ്റ്: പ്രത്യേക പ്രോജക്റ്റുകൾക്കോ ദൗത്യങ്ങൾക്കോ വേണ്ടി വിദേശത്തുനിന്ന് വരുന്നവർക്കുള്ളതാണ് ഈ പെർമിറ്റ്.

പാർട്ട് ടൈം പെർമിറ്റ്: ഒന്നിലധികം തൊഴിലുടമകൾക്ക് കീഴിൽ നിശ്ചിത സമയം ജോലി ചെയ്യാൻ ഇത് അനുവാദം നൽകുന്നു.

വിദ്യാർത്ഥികൾക്കും സ്വദേശികൾക്കും പ്രത്യേക പരിഗണന

15 മുതൽ 18 വയസ്സുവരെയുള്ളവർക്കായി ജുവനൈൽ വർക്ക് പെർമിറ്റും വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ജോലി പരിചയം നേടാൻ ട്രെയിനിംഗ് പെർമിറ്റും മന്ത്രാലയം നൽകുന്നുണ്ട്. കൂടാതെ യുഎഇ, ജിസിസി പൗരന്മാർക്കായി പ്രത്യേക പെർമിറ്റുകളും നിലവിലുണ്ട്.

ഗൾഫ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ ല​ക്ഷ്യമിട്ടാണ് സർക്കാർ നീക്കം. ഗോൾഡൻ റെസിഡൻസി ഉള്ളവർക്കും പ്രത്യേക വർക്ക് പെർമിറ്റ് ആവശ്യമാണ്. ദീർഘകാല വിസയുള്ളവരെ നിയമിക്കാനും സ്ഥാപനങ്ങൾ ഈ പെർമിറ്റ് എടുക്കണം.

പുതിയ സംവിധാനങ്ങൾ

ഗോൾഡൻ റെസിഡൻസി കൈവശമുള്ളവർക്കും, സ്വദേശി ട്രെയിനികൾക്കും പ്രത്യേക പെർമിറ്റുകൾ അനുവദിക്കും. വിദ്യാഭ്യാസ മേഖലയിലുള്ളവർക്ക് നിയമപരമായ വ്യവസ്ഥകളോടെ ക്ലാസുകൾ എടുക്കുന്നതിനായി സ്വകാര്യ ട്യൂട്ടറിംഗ് പെർമിറ്റും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.

തൊഴിൽ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഓരോ തൊഴിലാളിയും തങ്ങളുടെ ജോലിയുടെ സ്വഭാവത്തിനനുസരിച്ചുള്ള കൃത്യമായ പെർമിറ്റാണോ കൈവശമുള്ളതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

Dubai gold price; ഇനി സ്വപ്നങ്ങളിൽ മാത്രമോ സ്വർണം??ദുബായിൽ റെക്കോർഡ് കടന്ന് സ്വർണവില; ഗ്രാമിന് ആദ്യമായി ഞെട്ടിക്കുന്ന തുക കടന്നു

Dubai gold price ദുബായിലെ സ്വർണവില ചരിത്രത്തിലാദ്യമായി ഗ്രാമിന് 600 ദിർഹം എന്ന നാഴികക്കല്ല് പിന്നിട്ടു. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണവില പുതിയ ഉയരങ്ങൾ കീഴടക്കുന്നത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 5,000 ഡോളറിന് അടുത്തേക്ക് എത്തിയതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം വിവിധ കാരറ്റുകളിലെ സ്വർണവില 24 കാരറ്റ്: ₹601.0 (ഗ്രാമിന്), 22 കാരറ്റ്: ₹556.0 (ഗ്രാമിന്), 21 കാരറ്റ്: ₹533.5 (ഗ്രാമിന്), 18 കാരറ്റ്: ₹457.25 (ഗ്രാമിന്), 14 കാരറ്റ്: ₹356.75 (ഗ്രാമിന്). ആഗോളതലത്തിൽ സ്വർണവില 1.16 ശതമാനം വർധിച്ച് ഔൺസിന് 4,988.56 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ബലം പ്രയോഗിക്കില്ലെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചിട്ടും, ആഗോളതലത്തിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ സ്വർണവിലയെ ബാധിച്ചു. 

വിപണിയിലെ ഭയത്തെ പെട്ടെന്ന് തന്നെ ലാഭത്തോടുള്ള ആർത്തിയായി മാറ്റാൻ ട്രംപിന്റെ പ്രസ്താവനകൾക്ക് സാധിച്ചുവെന്ന് സ്വിസ്‌കോട്ട് സീനിയർ അനലിസ്റ്റ് ഇപെക് ഓസ്കാർഡെസ്കായ നിരീക്ഷിച്ചു. സ്വർണവില 600 ദിർഹം എന്ന പ്രധാന മനഃശാസ്ത്രപരമായ പരിധി കടന്നതിനാൽ, കയ്യിലുള്ള സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്ന യുഎഇ താമസക്കാർക്ക് ഇത് മികച്ച അവസരമാണ്. ഏറ്റവും ഉയർന്ന നിരക്ക് ലഭിക്കുമെന്നതിനാൽ ലാഭം കൊയ്യാൻ പറ്റിയ സമയമാണിതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

Dubai rent: പ്രവാസികളെ അറിഞ്ഞോ???ദുബായിലെ വാടക നിയമം:നിങ്ങളുടെ അപ്പാർട്ട്‌മെന്റിൽ ആർക്കൊക്കെ താമസിക്കാം? നിയമങ്ങൾ പറയുന്നത് ഇങ്ങനെ

Dubai rent: ദുബായ്: വിദേശ രാജ്യങ്ങളിൽ ജോലി തേടിയെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വന്തം താമസസ്ഥലത്ത് താമസിപ്പിക്കുന്നത് പ്രവാസികൾക്കിടയിൽ സാധാരണമാണ്. എന്നാൽ ദുബായിലെ വാടക നിയമങ്ങൾ പ്രകാരം ഇതിന് ചില നിബന്ധനകളുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് നിയമവിദഗ്ധർ.2007 ലെ ദുബായ് നിയമം നമ്പർ (26) പ്രകാരം വാടക കരാറിൽ പറഞ്ഞിട്ടുള്ള ആവശ്യത്തിന് മാത്രമേ ഒരു വസ്തു ഉപയോഗിക്കാൻ പാടുള്ളൂ. അതിനാൽ കരാറിൽ സൂചിപ്പിച്ചിട്ടുള്ളതിൽ കൂടുതൽ ആളുകളെ താമസിപ്പിക്കാനോ, വസ്തുവിന്റെ ഉപയോഗ രീതിയിൽ മാറ്റം വരുത്താനോ വീട്ടുടമസ്ഥന്റെ അനുവാദമില്ലാതെ കഴിയില്ല

അതിനാൽ ഈ വാടക നിയമം ഒരു വാടകക്കാരന് തന്റെ വീട്ടിൽ ബന്ധുവിനെ താമസിപ്പിക്കാൻ അനുവാദമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ്. കൂടാതെ വാടകക്കാരന്റെ കസിനോ സുഹൃത്തോ ആണ് താമസമെങ്കിലും ഇത് ‘സബ്‌ലീസ്’ ആയി കണക്കാക്കപ്പെടുന്നതും അത് നിയമവിരുദ്ധമാണ്.

എന്നാൽ സന്ദർശക വിസയിലോ മറ്റോ എത്തുന്ന ബന്ധുക്കൾ കുറഞ്ഞ ദിവസത്തേക്ക് താമസിക്കുന്നതിന് സാധാരണയായി ഔദ്യോഗിക അനുമതിയുടെ ആവശ്യമില്ല. എന്നാൽ ഇത് ദീർഘകാലത്തേക്കുള്ള താമസമാണെങ്കിൽ വാടക കരാറിലെ നിബന്ധനകൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും പ്രത്യേകം ഓർമിപ്പിച്ചു.

ജോലി കണ്ടെത്തുന്നതുവരെയോ മറ്റോ ഉള്ള ഹ്രസ്വകാല താമസമാണെങ്കിൽ സാധാരണയായി പ്രശ്നങ്ങൾ ഉണ്ടാകാറില്ല. കൂടാതെ പറഞ്ഞിരിക്കുന്നതിൽ നിന്ന് ആളുകളുടെ എണ്ണം കൂടിയാൽ ഇത് മുൻസിപ്പാലിറ്റി നിയമങ്ങളുടെ ലംഘനമായാണ് കണക്കാക്കുക. അതിനാൽ ആദ്യം ഒരാളെ താമസിപ്പിക്കണമെങ്കിൽ നിങ്ങളുടെ വാടക കരാറിൽ ‘അധിക നിബന്ധനകൾ’ ഉണ്ടോ എന്ന് പരിശോധിക്കണം.

ശേഷം ചില കരാറുകളിൽ കുടുംബാംഗങ്ങൾ അല്ലാത്തവർ താമസിക്കുന്നത് വിലക്കാറുണ്ട്. അതിനാൽ നിങ്ങളോടൊപ്പം താമസിക്കാൻ വരുന്നുണ്ടെങ്കിൽ വീട്ടുടമസ്ഥനെയോ റിയൽ എസ്റ്റേറ്റ് കമ്പനിയെയോ ഒരു ഇമെയിൽ വഴി അറിയിക്കുന്നത് എപ്പോഴും നല്ലതാണ്. കൂടാതെ യുഎഇയിൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് ഭാവിയിൽ പുറത്താക്കൽ പോലുള്ള നടപടികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

പൊതുജന ശ്രദ്ധയ്ക്ക്!! റമദാൻ 2026: യുഎഇയിൽ ജോലി സമയം കുറയും; സ്കൂളുകൾക്കും സാലിക്കിനും പുതിയ സമയക്രമം

Ramadan 2026 In Uae Working Hours;ദുബായ്: 2026 ഫെബ്രുവരി 18 ന് റമദാൻ ആരംഭിക്കുമെന്നാണ് നിലവിലെ പ്രവചനങ്ങൾ. ഈ പുണ്യമാസത്തിൽ വിശ്വാസികൾക്ക് നോമ്പ് തുറക്കാൻ കൃത്യസമയത്ത് വീട്ടിലെത്താനും പ്രാർത്ഥനകൾക്കും സൗകര്യമൊരുക്കുന്നതിനായി യുഎഇയിലുടനീളം പ്രവൃത്തി സമയത്തിലും സ്കൂൾ സമയത്തിലും വലിയ മാറ്റങ്ങൾ വരാനിരിക്കുന്നതായി സൂചന.കൂടാതെ ദുബായിലെ റോഡ് ടോൾ സംവിധാനമായ സാലിക്, പൊതു പാർക്കിംഗ് എന്നിവയുടെ സമയക്രമത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷങ്ങളെ പോലെ തന്നെ ഇത്തവണയും റമദാൻ മാസത്തിൽ റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ ദുബായിലെ സാലിക് സംവിധാനം പ്രത്യേക സമയക്രമത്തിലായിരിക്കും പ്രവർത്തിക്കുക

പീക്ക് സമയങ്ങളിൽ 6 ദിർഹവും മറ്റ് സമയങ്ങളിൽ 4 ദിർഹവുമാണ് ടോൾ നിരക്ക് ഈടാക്കുക. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പീക്ക് സമയമായി കണക്കാക്കുന്നത്. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ 4 ദിർഹം മാത്രമായിരിക്കും നിരക്ക്.

രാത്രി വൈകി യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുലർച്ചെ 2 മുതൽ രാവിലെ 7 വരെ സാലിക് ടോൾ സൗജന്യമായിരിക്കും. അതേസമയം ദുബായിലെ പൊതു പാർക്കിങ് സമയത്തിലും ചില മാറ്റങ്ങൾ കൊണ്ടുവരും. സാധാരണയായി രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പണമടച്ചുള്ള പാർക്കിങ് സമയം

എന്നാൽ റമദാനിൽ ഇത് രണ്ട് ഘട്ടങ്ങളായി തിരിക്കുകയും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും പിന്നീട് നോമ്പ് തുറയ്ക്ക് ശേഷം രാത്രി 8 മുതൽ രാത്രി 10 വരെയുമായിരിക്കും പണമടച്ചുള്ള പാർക്കിങ് അനുവദിക്കുക. അതേസമയം ചില സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ പ്രത്യേക നിയമങ്ങളായതിനാൽ വാഹനമോടിക്കുന്നവർ സൈൻബോർഡുകൾ ശ്രദ്ധിക്കുന്നത് പിഴ ഒഴിവാക്കാൻ സഹായിക്കും.

റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ് നൽകാൻ മാനവ വിഭവശേഷി മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സർക്കാർ മേഖലയിൽ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സമയം.

കൂടാതെ യുഎഇയിലെ വിദ്യാർഥികൾക്ക് റമദാൻ മാസത്തിൽ സ്കൂളിൽ ഒരു ദിവസം പരമാവധി അഞ്ച് മണിക്കൂർ മാത്രമേ ക്ലാസുകൾ ഉണ്ടാകൂ. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം 12.45 ന് നടക്കുന്നതിനാൽ സ്കൂളുകൾ രാവിലെ 11.30 ന് തന്നെ അടയ്ക്കും.

വയറുവേദനയാണ് വരിക. ശേഷം പനി, വയറിളക്കം, നിർത്താതെയുള്ള ഛർദ്ദി, അമിതമായ തളർച്ച എന്നിവ കാണുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്. എത്രയും പെട്ടന്ന് തന്നെ ചികിത്സ തേടണം.

പ്രത്യേകിച്ച് കുട്ടികൾ, പ്രായമായവർ, പ്രമേഹരോഗികൾ എന്നിവർക്ക് അണുബാധയുണ്ടായാൽ പെട്ടെന്ന് നിർജ്ജലീകരണം സംഭവിക്കാനും സാധ്യതയുണ്ട്. അതിനാൽ ഇവർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അതേസമയം ഇത്തരം സാഹചര്യം ഒഴിവാക്കാനായി ആരോഗ്യ വകുപ്പ് ചില മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

Two Ramadan Months In 2030 Uae:33 വർഷത്തിന് ശേഷം ആ അത്ഭുതം വീണ്ടും വരുന്നു; 2030 ൽ യുഎഇയിൽ രണ്ട് റമദാൻ

Two Ramadan Months In 2030 Uae| ;ദുബായ്: 2030 ൽ രണ്ട് റമദാൻ മാസങ്ങൾ വരുന്നതായ റിപ്പോർട്ടുകൾ പുറത്ത്. ഇത് അപൂർവങ്ങളിൽ അപൂർവമാണ് ഒപ്പം തന്നെ യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിശ്വാസികൾക്ക് ഇത് അപൂർവമായ ഒരു അനുഭവം കൂടെയായിരിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. സാധാരണയായി ഒരു വർഷം ഒരു റമദാൻ മാസമാണ് ഉണ്ടാകാറുള്ളത്.എന്നാൽ 2030 ൽ ഗ്രിഗോറിയൻ (ഇംഗ്ലീഷ്) കലണ്ടർ പ്രകാരം രണ്ട് തവണ റമദാൻ വരുന്നു. ഇതിന്റെ പ്രധാന കാരണം ഹിജ്രി കലണ്ടറും ഗ്രിഗോറിയൻ കലണ്ടറും തമ്മിലുള്ള വ്യത്യാസമാണ്. ഗ്രിഗോറിയൻ കലണ്ടർ സൂര്യനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതിൽ ഒരു വർഷം 365 ദിവസങ്ങളാണ് ഉള്ളത്.

എന്നാൽ ഇസ്ലാമിക കലണ്ടർ ചന്ദ്രന്റെ ചക്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് അതിനാൽ ഒരു ചാന്ദ്രവർഷത്തിൽ ഏകദേശം 354 ദിവസങ്ങൾ മാത്രമേയുള്ളൂ. കൂടാതെ ഒരു സൗരവർഷത്തേക്കാൾ ഏകദേശം 11 ദിവസം കുറവാണ്. അതിനാൽ ഈ 11 ദിവസത്തെ വ്യത്യാസം കാരണം ഓരോ വർഷവും റമദാൻ മാസം ഇംഗ്ലീഷ് കലണ്ടറിലെ തീയതിയേക്കാൾ 11 ദിവസം മുൻപേ ആരംഭിക്കുകയും ചെയ്യുന്നു.

ഇതിന് മുൻപ് 1997 ലാണ് ഒരു വർഷം രണ്ട് റമദാൻ വന്നത്. ഇനി ഇത് 2063 ലായിരിക്കും ഉണ്ടാകുക. റമദാൻ ഏത് മാസത്തിലാണ് വരുന്നത് എന്നതിനനുസരിച്ച് നോമ്പ് എടുക്കുന്നവരുടെ അനുഭവങ്ങളിലും മാറ്റമുണ്ടാകുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കി. കൂടാതെ 2030 ലെ രണ്ട് റമദാനുകളും ശൈത്യകാലത്താണ് വരുന്നത് എന്നത് യുഎഇ പോലുള്ള രാജ്യങ്ങളിലെ വിശ്വാസികൾക്ക് ആശ്വാസകരമാണ്

രാത്രി കഴിക്കുന്നത് ഇതോ???? ഉറക്കത്തിൽ മരണം വരെ സംഭവിക്കാവുന്ന ഈ ആഹാരങ്ങൾ കഴിക്കരുത്; ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

രാത്രിയിൽ ദഹിക്കാൻ പ്രയാസമുള്ളതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണം കഴിക്കുന്നത് അതീവ അപകടകരമാണ്. വറുത്ത ആഹാരങ്ങൾ, റെഡ് മീറ്റ് എന്നിവ അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം ഉയരാനും ഹൃദയത്തിന് അമിതഭാരം നൽകാനും കാരണമാകും. ഇത് ഉറക്കത്തിൽ ഹൃദയാഘാതത്തിനോ, സ്ട്രോക്കിനോ വഴിയൊരുക്കാം. അസിഡിറ്റി, ശ്വാസമുട്ടൽ എന്നിവയ്ക്കും ഇത് കാരണമാകുന്നു. അതിനാൽ ഉറങ്ങുന്നതിനു 2-3 മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *