Fujairah Police Arrest Woman : യുഎഇയുടെ 54-ാം ദേശീയ ദിനാഘോഷത്തിനിടെ ഫുജൈറയയിലെ അൽ ഫികൈത്ത് പ്രദേശത്ത് യുവാക്കളുടെ ഇടയിൽ വാൾ (തൽവാർ) കയ്യിലെടുത്ത് ഭീഷണിയുയർത്തിയ 23 വയസുള്ള മൊറോക്കൻ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
ഈ പ്രവൃത്തി അപകടകരവും അനുപയോഗയോഗ്യവുമാണ്, സമൂഹത്തിന്റെ മാനദണ്ഡങ്ങൾക്കും നിയമത്തിനുമെതിരാണെന്ന് പൊലീസ് അറിയിച്ചു. യുവതിയെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
ദേശീയ ആഘോഷങ്ങൾക്കിടയിൽ ഇത്തരം അശ്രദ്ധാപരമായ പ്രവൃത്തികൾ ഒരിക്കലും അനുവദിക്കില്ല എന്നും പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരത്തിലുള്ള സംഭവങ്ങൾ കർശനമായി തടയുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ഫുജൈറ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ബ്രിഗേഡിയർ മുഹമ്മദ് ബിൻ നയഫ് അൽ തനീജി പറഞ്ഞു, ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം നിയമം കർശനമായി നടപ്പാക്കും, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും.
ഈ സംഭവത്തിൽ ആസിയൻ വംശജനായ ഒരാളെ യുവതി കുത്തിവെച്ചതായും പൊലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ ആരോഗ്യനില ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
യുഎഇ ലോട്ടറി, ലക്കി ഡേ ഡ്രോ ഫലങ്ങൾ ഇതാ.. ഇതാ , ജാക്ക്‌പോട്ട് അടിച്ചോ ഇത്തവണ ?
Latest Greeshma Staff Editor — December 7, 2025 · 0 Comment
UAE Lottery Results : ശനിയാഴ്ച നടന്ന യുഎഇ ലോട്ടറിയുടെ ഡ്രോ നമ്പർ 251206-ൽ ‘ഡെയ്സ്’ വിഭാഗത്തിലെ വിജയനമ്പറുകൾ 31, 21, 5, 9, 15, 18. മാസവിഭാഗത്തിൽ‘’ വിഭാഗത്തിലെ വിജയനമ്പർ 3 ആണ്. മൂന്ന് ഗ്യാരണ്ടഡ് വിജയികളുടെ ലക്കി ചാൻസ് ഐഡികൾ: AP1448464, DR9467861, AU1960378 എന്നിവയാണ്.
30 മില്ല്യൺ ദിർഹത്തിന്റെ ജാക്ക്‌പോട്ടും 5 മില്ല്യൺ ദിർഹത്തിന്റെ രണ്ടാം സമ്മാനവും ഈ ഡ്രോയിൽ ആരും നേടിയില്ല. എന്നാൽ ‘ലക്കി ഡേ’ വിഭാഗത്തിലെ മൂന്നാം സമ്മാനം നാല് പേർക്ക് ലഭിച്ചു. ഇവർ എല്ലാവരും ഒരു ലക്ഷം (Dh100,000) വീതം സ്വന്തമാക്കി. ‘ഡെയ്സ്’ വിഭാഗത്തിലെ അഞ്ച് നമ്പറുകളും ‘മന്ത്സ്’ വിഭാഗത്തിലെ ഒരു നമ്പറും പൊരുത്തപ്പെടുന്നവർക്കാണ് ഈ മൂന്നാം സമ്മാനം ലഭിക്കുന്നത്.
പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ
യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ’ ഡ്രോയിൽ പുതിയ നിയമങ്ങളും ആഴ്ചതോറുമുള്ള ഡ്രോ സംവിധാനവും നിലവിൽ വന്നിട്ടുണ്ട്.
ഇനി മുതൽ:
- ഒന്നാം സമ്മാനം: 30 മില്ല്യൺ ദിർഹം
- രണ്ടാം സമ്മാനം: 5 മില്ല്യൺ ദിർഹം
- മൂന്നാം സമ്മാനം: 1 ലക്ഷം ദിർഹം
പുതിയ നിയമപ്രകാരം ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും ഒരേ സമയം ഒന്നിലധികം പേർക്ക് ലഭിച്ചാൽ പങ്കിട്ടു നൽകും.
ഒരു ടിക്കറ്റിന്റെ വില 50 ദിർഹം ആണ്. ജാക്ക്‌പോട്ടിനൊപ്പം ‘ലക്കി ചാൻസ് ഐഡി’ വഴിയും അധിക സമ്മാനങ്ങൾ നേടാനുള്ള അവസരവും ഉണ്ടാകും.
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
Goa nightclub fire : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു, ഗോവയിലെ നിശ ക്ലബ്ബിൽ വൻ അഗ്നിബാധ ; 23 പേർ കൊല്ലപ്പെട്ടു
Latest Greeshma Staff Editor — December 7, 2025 · 0 Comment

Goa nightclub fire : ഗോവയിലെ നിശ ക്ലബ്ബിൽ വൻ അഗ്നിബാധ. 23 പേർ കൊല്ലപ്പെട്ടു. ഗോവയിലെ അർപോറയിലെ നിശാക്ലബ്ബിൽ ശനിയാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ 23 പേർ മരിച്ചു. നോർത്ത് ഗോവയിൽ ശനിയാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബ്ബിലാണ് അഗ്നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. മരിച്ചവരിൽ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് പുറത്ത് വരുന്ന വിവരം. മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇതുവരെ 23 പേർ മരിച്ചതായാണ് ഗോവ പൊലീസ് മേധാവി അലോക് കുമാർ സ്ഥിരീകരിക്കുന്നത്.
താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടർന്നത്. മൃതദേഹങ്ങളിൽ ഏറിയ പങ്കും കണ്ടെത്തിയതും അടുക്കളുടെ പരിസരത്ത് ആയതിനാൽ ഇവർ എല്ലാം തന്നെ ജീവനക്കാർ ആണെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും സ്ഥലത്തെത്തി.
വർഷങ്ങൾക്കു മുമ്പ് ഗൾഫിൽ അച്ഛനും അപകടത്തിൽ മരണപ്പെട്ടു; തീരാ വേദനായി ഇപ്പോൾ മകനും… കണ്ണീരോടെ കുടുംബം
UAE Nazia Staff Editor — December 6, 2025 · 0 Comment
Expat malayali dead;:ഒമാനിലെ ഖാബൂറയിൽ കാർ അപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കുറ്റിയാടി പാലേരി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദാണ് (35) മരിച്ചത്. അസ്ഹർ സഞ്ചരിച്ച കാർ ഖാബൂറയിൽ വെച്ച് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് ബിസിനസ് ആവശ്യത്തിന് സുഹാറിൽനിന്ന് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
മസ്‌കത്തിൽ ബിസിനസ് ചെയ്യുന്ന അസ്ഹർ റൂവി ഹോണ്ട റോഡിലെ അപ്പാർട്മെന്റിൽ കുടുംബത്തോടൊപ്പം ആയിരുന്നു താമസം. പിതാവ് ഹമീദ് ഏതാനും വർഷം മുൻപ് ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിലാണ് മരിച്ചത്. മാതാവ്: താഹിറ. ഭാര്യ: ഹശ്മിയ. മകൾ: ദനീൻ. മൃതദേഹം ഖാബൂറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ https://chat.whatsapp.com/K00sdUQdhiK3O9yzfeF2zV
Uae road alert;അബുദാബിയിൽ പ്രധാനറോഡുകൾ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്
Uae road alert;അബുദാബി: വരും ദിവസങ്ങളിൽ അബുദാബിയിൽ ഭാഗികമായി റോഡ് അടച്ചിടുമെന്ന് എഡി മൊബിലിറ്റി മുന്നറിയിപ്പ് നൽകി. ഇതനുസരിച്ച് ഡിസംബർ 9 ചൊവ്വാഴ്ച മുതൽ 2025 ഡിസംബർ 22 തിങ്കളാഴ്ച വരെ, ഷെയ്ഖ് സായിദ് പാലത്തിന് സമീപമുള്ള നിരവധി പാതകൾ ഘട്ടം ഘട്ടമായി അടച്ചിടും.
ഡിസംബർ 9 ന് പുലർച്ചെ 12 മുതൽ ഡിസംബർ 15 ന് രാത്രി 10 വരെ മൂന്ന് ഇടത് പാതകൾ അടച്ചിടും. ഡിസംബർ 15 ന് രാത്രി 10 മുതൽ ഡിസംബർ 22 ന് രാവിലെ 6 വരെ രണ്ട് വലത് പാതകൾ അടച്ചിടും.
ഡിസംബർ 5 ന് വൈകുന്നേരം 5 മണി മുതൽ ഡിസംബർ 8 ന് പുലർച്ചെ 5 മണി വരെ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക് സ്ട്രീറ്റിൽ പ്രത്യേക അടച്ചിടൽ ഉണ്ടായിരിക്കും
ഗതാഗതം സുഗമമായും റോഡുകൾ സുരക്ഷിതമായും നിലനിർത്തുക എന്ന ലക്ഷ്യത്തോടെ നടന്നുകൊണ്ടിരിക്കുന്ന മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങളുടെ ഭാഗമാണ് താൽക്കാലിക നിയന്ത്രണങ്ങൾ എന്ന് അധികൃതർ അറിയിച്ചു. വാഹനമോടിക്കുന്നവർ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും കാലതാമസം ഒഴിവാക്കാൻ ബദൽ വഴികൾ ഉപയോഗിക്കാനും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
സൈബീരിയൻ തണുപ്പ് യുഎഇയിലേക്ക്: ഇനി കാലാവസ്ഥയിൽ അടിമുടി മാറ്റം; പൊതുജനങ്ങൾ ശ്രദ്ധിക്കുക ഈ മുന്നറിയിപ്പ്
UAE Nazia Staff Editor — December 5, 2025 · 0 Comment
Uae Weather Forecast 2025:ദുബായ്: യുഎഇയിൽ തണുപ്പ് കൂടുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. സൈബീരിയൻ ഉയർന്ന താപനിലയുടെ സ്വാധീനം കാരണം യുഎഇയിൽ ഈ മാസം നല്ല തണുപ്പുള്ള കാലാവസ്ഥയും നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടാകുമെന്നും വ്യക്തമാക്കി. നവംബറിനെ അപേക്ഷിച്ച് താപനില ഏകദേശം ആറ് ഡിഗ്രി വരെ കുറയാൻ സാധ്യതയുണ്ട്.പ്രത്യേകിച്ച് ഉൾനാടൻ പർവത പ്രദേശങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുക. ഡിസംബർ മാസം അവസാനമാണ് ശരത്കാലം ആരംഭിക്കുക. കാലാവസ്ഥ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഔദ്യോഗികമായി ശൈത്യകാലം ഡിസംബർ 23 ന് ആരംഭിക്കും. ഇത്തവണ സെപ്റ്റംബർ അവസാനം തന്നെ യുഎഇയിൽ ശൈത്യകാലം തുങ്ങിയിരുന്നു
കൂടാതെ ഡിസംബറിൽ പരമാവധി താപനില എന്നത് മൂന്ന് മുതൽ ആറ് ഡിഗ്രി വരെ കുറവാണ് രേഖപ്പെടുത്താറുള്ളത്. ഗൾഫ് സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന തണുത്ത വായുവാണ് ഈ താപനില കുറയാനും ഉയർന്ന ആർദ്രത അനുഭവപ്പെടാനും കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാകുന്നത്.
അതേസമയം ഈ മാസം പടിഞ്ഞാറ് നിന്ന് കടന്നുപോകുന്ന ന്യൂനമർദ്ദങ്ങളും രാജ്യത്ത് ഇടയ്ക്കിടെ മഴയ്ക്ക് കാരണമായേക്കാം. ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും ഒപ്പം ദ്വീപുകളിലും പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. രാത്രിയിലും വെള്ളിയാഴ്ച രാവിലെയും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്
ഇന്നലെ മിക്ക പ്രദേശങ്ങളിലും കനത്ത മൂടൽ മഞ്ഞും ഒപ്പം മഴകാറും ഉണ്ടായിരുന്നു. കൂടാതെ രാത്രി വൈകിയും രാവിലെയും ഉൾനാടൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞോ നേരിയ മൂടൽമഞ്ഞോ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.
കൂടാതെ മണിക്കൂറിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സധ്യതയുള്ളതായും അറിയിച്ചു.
ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ തീരപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും ഈർപ്പം തുടരുകയും കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്. കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും എന്നാൽ ഈ സമയങ്ങളിൽ അലർജി ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
leading gcc entrepreneur;വെറും ഒരു ബാഗ് വസ്ത്രങ്ങളുമായി ദുബൈയിൽ എത്തി: ഇന്ന് ജിസിസിയിലെ പ്രമുഖ വ്യവസായി; തലമുറകൾ കണ്ട അമ്രത് ലാൽ
leading gcc entrepreneur;ദുബൈ: 52 വർഷങ്ങൾക്ക് മുമ്പ് സ്വർണ്ണത്തിന് ഗ്രാമിന് വെറും 6 ദിർഹം മാത്രം വിലയുണ്ടായിരുന്ന കാലത്ത്, ഒരു ചെറിയ ബാഗ് വസ്ത്രങ്ങളും പാക്കറ്റ് ചിക്കൂ പഴവുമായി ദുബൈയിൽ കാലുകുത്തിയ ഒരു ഇന്ത്യൻ പ്രവാസിയുണ്ട് – അമ്രത് ലാൽ ത്രിഭോവൻ ദാസ്. 1973 ഡിസംബർ 13-ന് മുംബൈയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ദുബൈയിലെത്തിയ ഈ ഗുജറാത്ത് സ്വദേശി ഇന്ന് ഗൾഫ് മേഖലയിലെ പ്രമുഖ സ്വർണ്ണാഭരണ നിർമ്മാണ സ്ഥാപനത്തിന്റെ ഉടമയാണ്.
1,100 രൂപയുടെ വിമാന ടിക്കറ്റ്; അപ്രതീക്ഷിത തുടക്കം
1941-ൽ ഗുജറാത്തിലെ ഉന ഗ്രാമത്തിൽ ജനിച്ച അമ്രത് ലാൽ 1958-ൽ മുംബൈയിലേക്ക് താമസം മാറി, അവിടെ സ്വർണ്ണപ്പണിയിൽ പരിശീലനം നേടി. ഗൾഫിലെ സാധ്യതകളെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം ദുബൈയിലേക്ക് പോകാൻ തീരുമാനിച്ചു. കപ്പലിൽ യാത്ര ചെയ്യേണ്ടിയിരുന്നെങ്കിലും, കപ്പലിന് തകരാറ് സംഭവിച്ചതോടെ 1,100 രൂപ മുടക്കി വിമാനത്തിൽ യാത്ര ചെയ്യേണ്ടിവന്നു. അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു.
ഞാൻ കപ്പലിൽ പോകേണ്ടതായിരുന്നു. പക്ഷേ കപ്പൽ അപകടത്തിൽപ്പെട്ടു. വിസയുടെ കാലാവധി അവസാനിക്കാറായതിനാൽ വിമാനത്തിൽ പോകുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു,” അമ്രത് ലാൽ ആ പഴയ യാത്ര ഓർത്തെടുത്തു.
അമ്രത് ലാൽ ദുബൈയിൽ എത്തുമ്പോൾ ഇന്നത്തേത് പോലെ തിരക്കേറിയ മഹാനഗരമായിരുന്നില്ല ഇവിടം. ദുബൈ ക്രീക്കിന്റെ തീരത്തായിരുന്നു സ്വർണ്ണക്കടകൾ. കൈകൊണ്ട് തുഴയുന്ന അബ്രയ്ക്ക് വെറും 10 ഫിൽസ് ആയിരുന്നു യാത്രാക്കൂലി.
ബർ ദുബൈയിൽ ഏകദേശം പത്ത് സ്വർണ്ണക്കടകളും ദെയ്റയിൽ അതിലും കുറച്ച് കടകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈദ്യുതി ലഭിച്ചിരുന്നത് ഒരു തെരുവിൽ മൂന്ന് മണിക്കൂർ മാത്രമാണ്, അത് അടുത്ത തെരുവിലേക്ക് മാറിമാറി പോയിരുന്നു. വൈദ്യുതി വരുമ്പോൾ ഞങ്ങൾ ജോലി ചെയ്യുകയും വൈദ്യുതി പോകുമ്പോൾ വിശ്രമിക്കുകയും ചെയ്യുമായിരുന്നു,” അദ്ദേഹം പഴയകാലത്തെ ദുരിതങ്ങൾ അനുസ്മരിച്ചു
ഷാർജയിലെ വഴിത്തിരിവ്: യോഗേഷ് ജ്വല്ലേഴ്സ്
ദുബൈയിൽ ഷോപ്പ് തുടങ്ങാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ അമ്രത് ലാൽ ഷാർജയിലേക്ക് മാറി. 1970-കളുടെ മധ്യത്തിൽ താമസസ്ഥലത്തുനിന്ന് തന്നെ സ്വർണ്ണപ്പണിക്കാരനായി അദ്ദേഹം ജോലി തുടങ്ങി. 1976-ൽ പുതിയ നിയമങ്ങൾ വന്നതോടെ ട്രേഡ് ലൈസൻസിന് അപേക്ഷിക്കാമെന്നായി. ഇതോടെ ഒരു ബന്ധുവിൻ്റെ നിക്ഷേപം കൂടി ചേർത്ത് അവർ വീട്ടിൽ നിന്ന് ഒരു ചെറിയ ഷോപ്പ് ആരംഭിച്ചു.
1980 ആയപ്പോഴേക്കും ഷാർജയിൽ അദ്ദേഹം തൻ്റെ ആദ്യ കടയായ യോഗേഷ് ജ്വല്ലേഴ്‌സ് തുറന്നു. പിന്നീട് കൂടുതൽ കടകൾ തുറന്നെങ്കിലും, അദ്ദേഹം ശ്രദ്ധ പൂർണ്ണമായും തൻ്റെ വൈദഗ്ധ്യം നിലനിന്നിരുന്ന സ്വർണ്ണാഭരണ നിർമ്മാണത്തിലേക്ക് മാറ്റി.
വൈറൽ’ ആയ ആദ്യ വളയുടെ ഡിസൈൻ
ഇറ്റാലിയൻ ശൈലിയിൽ കൈകൊണ്ട് നിർമ്മിച്ച ആദ്യത്തെ വളയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഓർമ്മകളിലൊന്ന്. “ആദ്യത്തെ ഒരു മാസത്തേക്ക് ആരും അതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എന്നാൽ രണ്ട് മാസത്തിന് ശേഷം അത് വൈറൽ ആയി. എല്ലാവരും ആ ഡിസൈൻ വാങ്ങാൻ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു. ഈ ഡിസൈൻ അദ്ദേഹത്തിന് യുഎഇയിലെ സ്വർണ്ണ സമൂഹത്തിൽ വിശ്വസ്തനായ കരകൗശല വിദഗ്ധൻ എന്ന പദവി നേടിക്കൊടുത്തു.
ഒമ്പത് തലമുറകളുടെ പാരമ്പര്യം
അമ്രത് ലാൽ സ്വർണ്ണപ്പണിക്കാരുടെ എട്ടാം തലമുറയെയാണ് പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തിന്റെ മകനും ചെറുമകനും ഇന്ന് ഈ പാരമ്പര്യം തുടരുന്നു. 1975-ൽ അദ്ദേഹത്തിൻ്റെ കുടുംബം യുഎഇയിൽ എത്തിച്ചേർന്നു, അന്ന് റെസിഡൻസി വിസയ്ക്ക് വെറും 10 ദിർഹം മാത്രമായിരുന്നു വില. ഇന്ന്, അമ്രത് ലാലിന്റെ സ്ഥാപനം പ്രതിമാസം ഏകദേശം 150 കിലോ സ്വർണ്ണാഭരണങ്ങൾ ഉത്പാദിപ്പിക്കുകയും ജിസിസിയിലുടനീളമുള്ള ക്ലയന്റുകൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. 85 തൊഴിലാളികളാണ് ഇപ്പോൾ അദ്ദേഹത്തിൻ്റെ യൂണിറ്റിൽ ജോലി ചെയ്യുന്നത്.
ദുബൈയിൽ വന്നപ്പോൾ എൻ്റെ ആദ്യത്തെ സ്വപ്നം ഒരു റാഡോ വാച്ച് വാങ്ങുക എന്നതായിരുന്നു,” അമ്രത് ലാൽ പറഞ്ഞു. ആറ് വർഷമെടുത്തു അദ്ദേഹത്തിന്റെ ആ സ്വപ്നം സഫലമാവാൻ