rta announces changes to public transport timingsയുഎഇ ദേശീയ ദിനം: പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനസമയം പ്രഖ്യാപിച്ച് ആര്‍ടിഎ

rta announces changes to public transport timings;ദുബൈ: യുഎഇ 54-ാമത് ദേശീയ ദിനാഘോഷങ്ങൾ (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ, പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). വെള്ളിയാഴ്ചയാണ് (2025 നവംബർ 27) ആർടിഎ ഇക്കാര്യം അറിയിച്ചത്. 

#RTA announces the operating hours of all services during 54th Eid Al Etihad (Union Day) holiday. The updated timings include Customer Happiness Centres, paid parking zones, public buses, Dubai Metro and Dubai Tram services, marine transport, and service provider centres (vehicle… pic.twitter.com/crFhLeJslm— RTA (@rta_dubai) November 27, 2025

മെട്രോ സമയം (റെഡ് ലൈൻ, ഗ്രീൻ ലൈൻ)

ദേശീയ ദിനത്തോടനുബന്ധിച്ച് മെട്രോ സർവീസ് സമയം നീട്ടിയിട്ടുണ്ട്.

തീയതിസമയം
2025 നവംബർ 29, ശനിരാവിലെ 05:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ
2025 നവംബർ 30, ഞായർരാവിലെ 08:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ.
2025 ഡിസംബർ 1, 2രാവിലെ 05:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ.

ട്രാം സമയക്രമം

തീയതിസമയം
2025 നവംബർ 29, ശനിരാവിലെ 06:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ.
2025 നവംബർ 30, ഞായർരാവിലെ 09:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ.
2025 ഡിസംബർ 1, 2രാവിലെ 06:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ.

പൊതു പാർക്കിംഗ്

നവംബർ 30 ഞായറാഴ്ച: പൊതു പാർക്കിംഗ് സൗജന്യമായിരിക്കും.

ഡിസംബർ 1, 2 തീയതികളിൽ: ഈദ് അൽ ഇത്തിഹാദ് (യൂണിയൻ ഡേ) അവധി ദിവസങ്ങളിലും പാർക്കിംഗ് സൗജന്യമായിരിക്കും.

ബുധനാഴ്ച (ഡിസംബർ 3) മുതൽ ഫീസ് ഈടാക്കുന്നത്  പുനരാരംഭിക്കുമെന്ന് RTA അറിയിച്ചു.

പൊതു പാർക്കിംഗ്

നവംബർ 30 ഞായറാഴ്ച: പൊതു പാർക്കിംഗ് സൗജന്യമായിരിക്കും.

ഡിസംബർ 1, 2 തീയതികളിൽ: ഈദ് അൽ ഇത്തിഹാദ് (യൂണിയൻ ഡേ) അവധി ദിവസങ്ങളിലും പാർക്കിംഗ് സൗജന്യമായിരിക്കും.

ബുധനാഴ്ച (ഡിസംബർ 3) മുതൽ ഫീസ് ഈടാക്കുന്നത്  പുനരാരംഭിക്കുമെന്ന് RTA അറിയിച്ചു.

പാർക്കിം​ഗ് സൗജന്യമല്ലാത്ത സ്ഥലങ്ങള്‍

എല്ലാ പബ്ലിക്ക് പാർക്കിംഗ് സ്ഥലങ്ങളിലും സൗജന്യം ബാധകമാണെങ്കിലും, ചില മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്:

  • ബഹുനില കാർ പാർക്കുകൾ (Multi-storey car parks).
  • അൽ ഖൈൽ ഗേറ്റ് N-365 പാർക്കിംഗ് സോൺ.

ആർടിഎ സേവന കേന്ദ്രങ്ങൾ

ഡിസംബർ 1, ഡിസംബർ 2 തീയതികളിൽ ആർടിഎയുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, മറ്റ് കസ്റ്റമർ കെയർ സെന്ററുകളും അവധിയായിരിക്കും.

ഈ കേന്ദ്രങ്ങൾ ഡിസംബർ 3 ബുധനാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും.

24 മണിക്കൂർ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ:

ഉം റമൂൽ, ദെയ്‌റ, അൽ ബർഷ, അൽ തവർ എന്നിവിടങ്ങളിലും, ആർടിഎ ഹെഡ് ഓഫിസിലുമുള്ള സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതായിരിക്കും.

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ https://chat.whatsapp.com/K00sdUQdhiK3O9yzfeF2zV

Bollywood Show In Burj Park;ഇത്തവണത്തെ ന്യൂ ഇയർ അടിച്ചുപൊളിക്കാം!!ബുർജ് പാർക്കിൽ ഷാരൂഖ് ഖാൻ നയിക്കുന്ന ബോളിവുഡ് ഷോ; എങ്ങനെ പ്രവേശനം നേടാം???

Bollywood Show In Burj Park;യുഎഇ: ഇത്തവണത്തെ പുതുവത്സരാഘോഷം ഗംഭീരമാകാൻ ഒരുങ്ങുകയാണ് ദുബായ്. ദുബായ് ഡൗണ്ടൗണിനെ ഇതുവരെ കാണാത്ത കാഴ്ചയുടെ ഒരു വേദിയായി മാറ്റിക്കൊണ്ട് ഡിസംബർ 31 മുതൽ ജനുവരി 7 വരെ നീണ്ടുനിൽക്കുന്ന ഒരാഴ്ചത്തെ ആഘോഷങ്ങൾ നടത്തുമെന്ന് എമാർ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ പ്രഖ്യാപിച്ചു.ഈ വർഷത്തെ ആഘോഷങ്ങളിലെ പ്രധാന ആകർഷണം എന്നത് ബുർജ് പാർക്കിൽ നടക്കുന്ന പ്രത്യേക ബോളിവുഡ് പരിപാടിയാണ്. ബോളിവുഡ് മെഗാസ്റ്റാർ ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ഗ്രൂപ്പ് കമ്പനിയായ ഫ്രണ്ട്‌സ്റ്റേജുമായി സഹകരിച്ചാണ് ഈ പരിപാടി ഒരുക്കുന്നത്. ബുർജ് പാർക്കിൽ ടിക്കറ്റ് എടുക്കുന്നവർക്ക് മാത്രമായിരിക്കും ഈ ഷോ കാണാൻ സാധിക്കുക

ഈ പങ്കാളിത്തം യുഎഇയിലെ ആഘോഷങ്ങൾക്ക് ഒരു പുതിയ സിനിമാറ്റിക് തലം നൽകുമെന്നും അറിയിച്ചു. ബുർജ് ഖലീഫ തടാകം മുതൽ ദുബായ് മാൾ പ്രൊമെനേഡ് വരെയായി പുതുവത്സര പ്രദർശനം ഒരുക്കും. ആഘോഷങ്ങളിൽ വെടിക്കെട്ട്, ലൈറ്റ് ഷോകൾ, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ദൃശ്യവിസ്മയങ്ങൾ, ഡ്രോൺ ഷോ എന്നിവയും ഉണ്ടാകും.

കൂടാതെ ദുബായ് ഡൗണ്ടൗണിലൂടെ കടന്നുപോകുന്ന ഒരു ഗംഭീര പരേഡും ഈ ആഘോഷങ്ങളിലെ പ്രധാന ആകർഷണമാകും. ദുബായിയുടെ സംസ്കാരത്തെയും പൈതൃകത്തെയും കാണിക്കുന്ന വലിയ ഫ്ലോട്ടുകൾ, കലാപരിപാടികൾ എന്നിവ ഈ പരേഡിൽ അണിനിരക്കും. അതേസമയം കുടുംബങ്ങൾക്കായി തത്സമയ വിനോദ പരിപാടികളും കുട്ടികൾക്കുള്ള വർക്ക്‌ഷോപ്പുകളും നടത്തും.

വിവിധതരം ഫുഡ് ട്രക്കുകൾ, സ്റ്റാളുകൾ എന്നിവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഈ ആഘോഷം “ലോകം സാക്ഷ്യം വഹിക്കാനും ഓർമ്മിക്കാനുമുള്ള ഒരു രാത്രിയായിരിക്കും” എന്ന് എമാറിന്റെ സ്ഥാപകൻ മുഹമ്മദ് അലബ്ബാർ പറഞ്ഞു. അതേസമയം ഡിസംബർ മാസത്തിൽ യുഎഇയിലുടനീളം വിവിധ പരിപാടികൾ നടക്കും.

ഷോപ്പിംഗ് ഫെസ്റ്റിവൽ. ദുബായ് ഗ്ലോബൽ വില്ലേജ് തുടങ്ങിയ പരിപാടികളിൽ വച്ച് ക്രിസ്‌മസ്‌ ന്യൂ ഇയർ പരിപാടികൾ നടത്തും. യുഎഇയിലെ ക്രിസ്മസും പുതുവത്സരവും ലോകോത്തര നിലവാരമുള്ള ആഘോഷങ്ങളാണ്. അതിനാൽ നിരവധി ആളുകളാണ് ആഘോഷിക്കാനായി യുഎഇയിൽ എത്തുന്നത്.

Uae lottery;യുഎഇ ലോട്ടറിയിൽ പ്രവാസികളെ ഇനി ലക്കി ഡേ ആണ്; 100 മില്യൻ നേടാൻ അവസരം!!അവസാന നറുക്കെടുപ്പ് ഉടൻ

uae lottery: ദുബായ്: യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ’ നറുക്കെടുപ്പിൽ ഉടൻ പ്രധാന മാറ്റങ്ങൾ വരാനിരിക്കുകയാണ്. പുതിയ സമ്മാന തട്ടുകളും പരിഷ്കരിച്ച വിജയ ഫോർമാറ്റുകളും ഉടൻ പ്രഖ്യാപിക്കും. പുതിയ രൂപത്തിലുള്ള ലക്കി ഡേ ഗെയിം അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനാൽ, Dh100 മില്യൺ (10 കോടി ദിർഹം) ജാക്ക്‌പോട്ടിൽ വിജയിക്കാൻ കളിക്കാർക്ക് ടിക്കറ്റുകൾ നേടാനുള്ള അവസാന അവസരമാണിത്. രാജ്യത്തെ ഏറ്റവും വലിയ ലോട്ടറി സമ്മാനം ഇതിനുമുമ്പ് ഒരിക്കൽ മാത്രമാണ് ഒരാൾക്ക് ലഭിച്ചിട്ടുള്ളത്. ഈ ലോട്ടറിയുടെ ടിക്കറ്റ് വിൽപ്പന നവംബർ 29 ശനിയാഴ്ച അവസാനിക്കും. ലക്കി ഡേ ഒരു ദ്വൈവാര ലൈവ് ഡ്രോ (രണ്ടാഴ്ചയിലൊരിക്കൽ) ആണ്. Dh50 ടിക്കറ്റിന് കളിക്കാർ ഏഴ് നമ്പറുകൾ തെരഞ്ഞെടുക്കണം. എത്ര നമ്പറുകൾ ഒത്തുപോകുന്നു എന്നതിനനുസരിച്ച് Dh100 മുതൽ Dh100 മില്യൺ വരെയാണ് സമ്മാനങ്ങൾ.

ഇതുവരെ, 29 വയസ്സുള്ള ഇന്ത്യൻ പ്രവാസിയായ അനിൽകുമാർ ബോള എന്ന ഒരൊറ്റ കളിക്കാരൻ മാത്രമാണ് ഏഴ് നമ്പറുകളും ഒപ്പിച്ച് Dh100 മില്യൺ നേടി ജീവിതം മാറ്റിമറിച്ചത്. ലോട്ടറി ആരംഭിച്ച ശേഷം 25 നറുക്കെടുപ്പുകളിലായി 1,00,000-ത്തിലധികം വിജയികളെ സൃഷ്ടിക്കുകയും Dh147 മില്യണിലധികം സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ചത്തെ നറുക്കെടുപ്പ് ഒരു വഴിത്തിരിവായേക്കാം എന്ന് ലോട്ടറി ഓപ്പറേറ്റർ പങ്കെടുത്തവരെ ഓർമ്മിപ്പിച്ചു

Watsapp new update: ഇനി മെസേജ് അയക്കുമ്പോള്‍ ടാഗ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Watsapp new update:ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഈ അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ മെസേജിങ് കൂടുതല്‍ ഈസിയാക്കാന്‍ ടാഗിങ് ഫീച്ചറുകൂടി അവതരിപ്പിച്ചിരിക്കുകയാണ്. 

ഗ്രൂപ്പ് മെസേജുകള്‍ അയക്കുമ്പോള്‍ ടാഗ് ചെയ്യാന്‍ കഴിയുന്ന ‘ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ്’ ഫീച്ചര്‍ തെരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.

ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഗ്രൂപ്പ് സന്ദേശങ്ങളില്‍ വ്യക്തതയും ഐഡന്റിറ്റിയും വര്‍ദ്ധിപ്പിക്കുകയാണ് ഫീച്ചര്‍ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലെ ഉപയോക്താവിന്റെ പേരിന് അടുത്തായി ഈ ടാഗുകള്‍ ദൃശ്യമാകും, അതുവഴി മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഓരോ വ്യക്തിയുടെയും ഉദ്ദേശ്യവും റോളും വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയും.

അഡ്മിന്റെ നിയന്ത്രണങ്ങളില്ലാതെ പൂര്‍ണ്ണമായും ഉപയോക്തൃ നിയന്ത്രിത ടാഗുകളാണ് പുതിയ ഫീച്ചര്‍ നല്‍കുക. ഇതിനര്‍ത്ഥം ഗ്രൂപ്പിലെ ഓരോ അംഗത്തിനും ആ ഗ്രൂപ്പില്‍ അവരുടെ ടാഗുകള്‍ അപ്‌ഡേറ്റ് ചെയ്യാനോ സൃഷ്ടിക്കാനോ നീക്കം ചെയ്യാനോ അവകാശമുണ്ടായിരിക്കും. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാല്‍, ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് വാട്ട്‌സ്ആപ്പ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ 2.25.17.42 ഉപയോക്താക്കള്‍ക്ക് 30 ക്യാരക്‌ടേഴ്‌സ് വരെയുള്ള ടാഗുകള്‍ ചേര്‍ക്കാം. നിലവിലുള്ളതും പുതുതായി സൃഷ്ടിച്ചതുമായ ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കള്‍ക്ക് ടാഗുകള്‍ ചേര്‍ക്കാന്‍ കഴിയും, അതിനാല്‍ പ്രൊഫഷണല്‍ ടീമുകള്‍ക്കും ക്ലബ്ബുകള്‍ക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും ഇത് പ്രയോജനകരമാണ്

ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ് ആഡ് ചെയ്യേണ്ട രീതി

  • നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ വാടസ്ആപ്പ് തുറന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പില്‍ പ്രവേശിക്കുക.
  • ഗ്രൂപ്പ് ഗ്രൂപ്പ് ഇന്‍ഫോയില്‍ നിങ്ങളുടെ പേരില്‍ ടാപ്പ് ചെയ്യുക.
  • ഫീല്‍ഡില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത ടാഗ് നല്‍കുക.
  • ടാഗ് പ്രയോഗിക്കാന്‍ സേവ് ടാപ്പ് ചെയ്യുക.
  • എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും ടാഗ് തല്‍ക്ഷണം ദൃശ്യമാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *