Malappuram Native Dies in Sharjah; ഷാർജയിൽ വാഹനാപകടം; പ്രവാസി മലയാളി മരണപ്പെട്ടു

Malappuram Native Dies in Sharjah; ഷാർജ: യുഎഇയിലെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മൊറയൂർ ചെമ്പരീരി സ്വദേശി അബ്ദുൽ വാജിദ് (32) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.

കാർ പാത മാറുന്നതിനിടെ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. അബൂദബിയിൽ ജോലി ചെയ്തിരുന്ന വാജിദ് കുടുംബസമേതം ഷാർജ മേഖലയിലെത്തിയതായിരുന്നു.

മൊറയൂർ സ്വദേശി ചെമ്പരീരി അബ്ദുറഹീമിന്റെയും ഖദീജയുടെയും മകനാണ് വാജിദ്. അരീക്കോട് കൊല്ലത്തൊടി ഷാക്കിറിന്റെ മകൾ സനയാണ് ഭാര്യ. മക്കൾ: ഹെയ്സ് (5), മിറ (2).

നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ദുബൈ അൽ ഖുസൈസിലെ സോനാപൂർ ഖബർസ്ഥാനിൽ ഖബറടക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *