
ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ രണ്ട് ബോട്ടുകൾ കൂട്ടിയിടിച്ച് 30 പേർ മരിച്ചു. നിരവധി പേരെ കാണാതായി. രാത്രികാലങ്ങളിൽ നദിയിലൂടെ നടത്തിയ അപകടകരമായ യാത്രയാണ് അപകടത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. മോശം റോഡ് സൗകര്യങ്ങൾ കാരണം ജലപാതകളെ ആശ്രയിക്കുന്ന യാത്രക്കാരിൽ ഭൂരിഭാഗവും മുങ്ങിത്താഴുകയായിരുന്നു. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു.