യുഎഇയിലെ ചൂട് സഹിക്കാൻ വയ്യേ??? എങ്കിൽ ഇനി വേനൽ ചൂടിന് പറയാം ബൈ ബൈ!!ഓഗസ്റ്റ് 24-ന് ഇവൻ വന്നാൽ എല്ലാം ശെരിയാകും

553997

ദുബൈ: അറേബ്യൻ ഉപദ്വീപിലെ കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി ‘സുഹൈൽ’ നക്ഷത്രം ഉദിക്കാനൊരുങ്ങുന്നു. ഓഗസ്റ്റ് 24-ന് പ്രഭാതത്തിന് തൊട്ടുമുമ്പ് തെക്കുകിഴക്കൻ ചക്രവാളത്തിൽ സുഹൈൽ ആദ്യമായി ദൃശ്യമാകുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. ഇതിന്റെ വരവോടെ പ്രദേശത്ത് കഠിനമായ ചൂട് ക്രമേണ കുറയുകയും കാലാവസ്ഥയിൽ മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യും.

APPLY NOW FOR THE LATEST VACANCIES

സാധാരണയായി ഓഗസ്റ്റ് 20 കഴിയുന്നതോടെ ചൂടിന്റെ തീവ്രത കുറഞ്ഞു തുടങ്ങാറുണ്ടെങ്കിലും സെപ്റ്റംബർ അവസാനം വരെ ചൂടുള്ള അന്തരീക്ഷവും ഉയർന്ന ആർദ്രതയും രാവിലെ മൂടൽമഞ്ഞും തുടരാൻ സാധ്യതയുണ്ട്.

പരമ്പരാഗത അറബ്  സംസ്കാരത്തിൽ സുഹൈൽ നക്ഷത്രത്തിന്റെ ഉദയം വലിയ പ്രാധാന്യമുള്ള ഒന്നാണ്. സുഹൈലിന്റെ വരവോടെ പ്രയോജനകരമായ മഴ ലഭിക്കുന്ന സൗമ്യമായ ‘അൽ സഫ്രിയ’ സീസണിന് തുടക്കമാകും. ഇതോടെ കർഷകർ പുതിയ കാർഷിക വിളയിറക്കലിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. കടലിലെ വെള്ളത്തിന്റെ താപനില കുറയുന്നതോടെ മത്സ്യങ്ങൾ കൂടുതൽ തീരത്തോടടുക്കാൻ തുടങ്ങും.

ശാസ്ത്രീയമായി ‘കനോപ്പസ്’ എന്ന് വിളിക്കപ്പെടുന്ന സുഹൈൽ, സിറിയസിന് ശേഷം രാത്രി ആകാശത്തിൽ ദൃശ്യമാകുന്ന ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ്.

ഭൂമിയിൽ നിന്ന് ഏകദേശം 310 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ നക്ഷത്രം, മെയ് മാസത്തോടെ അപ്രത്യക്ഷമായി ഏകദേശം മൂന്നര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പ്രത്യക്ഷപ്പെടുന്നത്. സൂര്യോദയത്തിന് ഏകദേശം 40 മിനിറ്റ് മുമ്പ് തെക്കുകിഴക്കൻ ചക്രവാളത്തിൽ ഇത് ദൃശ്യമാകും. നൂറ്റാണ്ടുകളായി അറേബ്യൻ ഉപദ്വീപിലെ ജനങ്ങൾ കാലാവസ്ഥാ മാറ്റങ്ങൾ മുൻകൂട്ടിയറിയാൻ ഉപയോഗിക്കുന്നത് ഈ ജ്യോതിശാസ്ത്ര പ്രതിഭാസത്തെയാണ്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാം.. കേരളത്തിലേതിനേക്കാള്‍ ഇത്രയും രൂപ കുറവ്

UAE August 17, 2026

gold

സ്വര്‍ണം എന്നത് വളരെ നാളുകളായി ഇന്ത്യക്കാര്‍ക്ക് കേവലം ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ്. അതിനാല്‍ തന്നെ സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളെ സാകൂതം നിരീക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍. മാത്രമല്ല സ്വര്‍ംണത്തിന് വിലക്കുറവുള്ളപ്പോള്‍ വാങ്ങി വെക്കാനും നമ്മള്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഗള്‍ഫ് സ്വര്‍ണ വിപണിയിലെ ഏറ്റവും വലിയ ഉപഭോക്താക്കളും ഇന്ത്യക്കാരാണ്.

പ്രവാസി മലയാളികള്‍ ഏറെയുണ്ട് എന്നതിനാല്‍ കേരളത്തിലെ ഉപഭോക്താക്കളാണ് ഇതില്‍ കൂടുതല്‍. അതുകൊണ്ട് തന്നെ കേരളത്തിലേയും ഗള്‍ഫിലേയും സ്വര്‍ണ വില നിലവാരം താരതമ്യം ചെയ്താണ് പലരും പൊന്ന് വാങ്ങിക്കുന്നത്. ഇന്ത്യയിലേത് പോലെ നികുതി പോലുള്ള അധിക നിരക്കുകള്‍ ഇല്ല എന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എപ്പോഴും സ്വര്‍ണവില കുറവായിരിക്കും

ഗള്‍ഫിലെ ഏറ്റവും പ്രധാനപ്പെട്ട സ്വര്‍ണ വിപണി ദുബായിലേതാണ്. യുഎഇയിലെ സ്വര്‍ണ വിപണിയില്‍ ഇന്ന് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 527.50 യുഎഇ ദിര്‍ഹമാണ് ഇന്നത്തെ വില. ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 488.50 ദിര്‍ഹവുമാണ് വില. ആഗസ്റ്റില്‍ ലോകത്തെമ്പാടും ഉണ്ടായ സ്വര്‍ണ വിലക്കയറ്റം ദുബായിലും പ്രതിഫലിച്ചിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *