പതിറ്റാണ്ടുകളായി പ്രവാസി;മലയാളി ഷാർജയിൽ മരണപ്പെട്ടു

552249

ഷാർജ: പതിറ്റാണ്ടുകളായി പ്രവാസിയായിരുന്ന കണ്ണൂർ​ സ്വദേശി ഷാർജയിൽ അന്തരിച്ചു. അണ്ടത്തോട്​ സ്വദേശി കൊച്ചിപ്പീടികയിൽ മുഹമ്മദ് ഹാഷിം (72) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഷാർജയിലാണ് അദ്ദേഹത്തിന്‍റെ മരണം. വാർധക്യസഹജമായ കാരണങ്ങളാൽ കുറെ നാളുകളായി ചികിത്സയിലായിരുന്നു.

APPLY NOW FOR THE LATEST VACANCIES

 അബൂദബിയിലും ദുബൈയിലുമായി 20 വർഷത്തോളം കെ.എം ട്രേഡിങ്ങിൽ വെയർഹൗസ് ഇൻചാർജായി സേവനമനുഷ്ഠിച്ചിരുന്നു. 

വിരമിച്ചതിനുശേഷം മക്കളോടൊപ്പം ഷാർജയിൽ താമസിച്ചുവരികയായിരുന്നു. 

മയ്യിത്ത് ഇന്ന് ദുബൈയിൽ വച്ചു തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: പുതിയാണ്ടി സുഹൈബ വാരം. മക്കൾ: ഫെബിന ഹാഷിം, ഫാദിയ ഹാഷിം, ഫാത്തിമ ഹാഷിം. മരുമക്കൾ: റിനീഷ്, ഷമ്മാസ്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രവാചകന്റെ ജന്മദിനം ; ഒരു ചെറിയ ബ്രേക്ക് ആകാം ; യുഎഇയിൽ ഇതാ മൂന്ന് നാൾ പൊതു അവധി

UAE Greeshma Staff Editor — August 16, 2026 · 0 Comment

moon

UAE holidays 2026 ദുബൈ: പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് യുഎഇയിൽ 2026 ഓഗസ്റ്റ് 28 വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമായിരിക്കും.

വെള്ളിയാഴ്ച അവധിക്ക് പുറമെ ശനിയും ഞായറും സാധാരണ വാരാന്ത്യ അവധിയായതിനാൽ യുഎഇയിലെ ഭൂരിഭാഗം ജീവനക്കാർക്കും മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും.

ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയുടെ ഭാഗമായതിനാൽ അവർക്കും മൂന്ന് ദിവസത്തെ ഇടവേള ലഭിക്കും.

അവധി തീയതി മാറ്റാൻ കഴിയുമോ?

2025ന്റെ തുടക്കത്തിൽ പ്രാബല്യത്തിൽ വന്ന നിയമപ്രകാരം, ചില പൊതു അവധി ദിവസങ്ങൾ ആഴ്ചയുടെ മധ്യത്തിൽ വരുമ്പോൾ അവധി ദിവസം പ്രവൃത്തി ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ യുഎഇ മന്ത്രിസഭയ്ക്ക് അധികാരമുണ്ട്.

ഈദ് അവധികൾ ഒഴികെയുള്ള ചില പൊതു അവധി ദിവസങ്ങൾ ഇത്തരത്തിൽ മാറ്റാൻ സാധിക്കും. ഇതിലൂടെ ജീവനക്കാർക്ക് തുടർച്ചയായ കൂടുതൽ ദിവസത്തെ അവധി ലഭിക്കുന്ന സാഹചര്യമുണ്ടാകാം.

പ്രവാചക ജന്മദിനം ഇസ്ലാമിക കലണ്ടർ പ്രകാരം

പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മദിനം യുഎഇയിലെ ഔദ്യോഗിക പൊതു അവധി ദിവസങ്ങളിൽ ഒന്നാണ്.

ഇസ്ലാമിക കലണ്ടറിലെ റബി അൽ അവ്വൽ 12-നാണ് ഈ ദിനം ആചരിക്കുന്നത്. ഹിജ്‌റി കലണ്ടർ ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഗ്രിഗോറിയൻ കലണ്ടറിലെ തീയതി ഓരോ വർഷവും വ്യത്യാസപ്പെടാം.

ചന്ദ്രക്കല ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്ലാമിക മാസങ്ങളുടെ ആരംഭം തീരുമാനിക്കുന്നത്. യുഎഇയിലെ ചന്ദ്രക്കല ദർശന സമിതി മാസത്തിന്റെ 29-ാം ദിവസം ചന്ദ്രനെ നിരീക്ഷിക്കുകയും പുതിയ മാസത്തിന്റെ ആരംഭം പ്രഖ്യാപിക്കുകയും ചെയ്യുന്നു.

2026-27 അധ്യയന വർഷം ഓഗസ്റ്റ് 31ന് ആരംഭിക്കാനിരിക്കെയാണ് ഈ നീണ്ട വാരാന്ത്യ അവധി എത്തുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *