
അബൂദബി: യു.എ.ഇയിൽ കൊടുംചൂട് തുടരുന്നതിനിടെ രാജ്യത്തെ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. അൽ ഐനിലെ സ്വൈഹാനിൽ ഇന്നലെ ഉച്ചയ്ക്ക് 2.30ന് 50.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.
APPLY NOW FOR THE LATEST VACANCIES
അതേസമയം, വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റത്തിന് സാധ്യതയുണ്ട്. ഇന്ന് മുതൽ ബുധനാഴ്ച വരെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് NCM പ്രവചനം.
ഞായറാഴ്ച വടക്കൻ, കിഴക്കൻ മേഖലകളിൽ ആകാശം ഭാഗികമായി മേഘാവൃതമാകാനും ചിലയിടങ്ങളിൽ നേരിയ മഴ ലഭിക്കാനും സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പം കൂടും. മൂടൽമഞ്ഞിനും സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ചില സമയങ്ങളിൽ വേഗം 30 കിലോമീറ്റർ വരെയാകാം.
ചൊവ്വാഴ്ച കിഴക്കൻ, തെക്കൻ മേഖലകളിലേക്കും മഴസാധ്യത വ്യാപിക്കും. ഉച്ചയ്ക്കുശേഷം രൂപപ്പെടുന്ന സംവഹന മേഘങ്ങൾക്കൊപ്പമാണ് ചിലയിടങ്ങളിൽ മഴ ലഭിക്കുക. ഉൾപ്രദേശങ്ങളിൽ രാത്രിയിലും ബുധനാഴ്ച രാവിലെയും മൂടൽമഞ്ഞിന് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധത പൊതുവെ കുറവായിരിക്കുമെന്നാണ് പ്രവചനം. ഒമാൻ കടലിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ തിരമാലകൾക്ക് സാധ്യതയുണ്ട്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ പ്രവാസികൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ; കാലാവസ്ഥ പ്രതീക്ഷിച്ച പോലെയല്ല
UAE August 15, 2026

യുഎഇ
അബുദാബി: വേനൽക്കാലത്തിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലൂടെയാണ് യുഎഇ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. രാത്രിപോലും താമസക്കാർക്ക് പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ്. ഓഗസ്റ്റ് മാസത്തിൽ സാധാരണയായി ചൂട് കുറയേണ്ടതാണെങ്കിലും വിപരീതമായ കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് അൽ ദഫ്ര മേഖലയിലെ ബഡാ ദഫാസിൽ 50.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വേനൽക്കാലത്തെ ഏറ്റവും കഠിനമായ ഈ ഘട്ടം അവസാനിക്കാനായി യുഎഇയിലെ താമസക്കാർ കാത്തിരിക്കുകയാണ്. ഈ മാസം 24ന് സുഹൈൽ നക്ഷത്രം കാണുന്നതോടെ താപനില ക്രമേണ കുറയുമെന്നാണ് വിശ്വാസം. എന്നിരുന്നാലും രാജ്യത്തെ താപനിലയിൽ വലിയ രീതിയിൽ കുറവ് വരില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
APPLY NOW FOR THE LATEST VACANCIES
അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതോടെ തെർമോമീറ്റർ റീഡിംഗുകളിൽ കുറവായി കാണിച്ചാലും അ താമസക്കാർക്ക് ശക്തമായ ചൂട് അനുഭവപ്പെടാം. ഓഗസ്റ്റ് അഞ്ചിന് 51ഡിഗ്രി സെൽഷ്യസായി താപനില ഉയർന്നിരുന്നു. ഇതാണ് ഈ വർഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.
താമസക്കാർ ചെയ്യേണ്ടത്⭕
ദാഹം തോന്നുമ്പോഴെല്ലാം നല്ല രീതിയിൽ വെള്ളം കുടിക്കുക.
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
അയഞ്ഞതും ഇളം നിറത്തിലുമുള്ള വസ്ത്രങ്ങൾ ധരിക്കുക.
വ്യായാമത്തിന്റെ തീവ്രതയും ദൈർഘ്യവും കുറയ്ക്കുക.
സെപ്തംബർ 15 വരെ ഉച്ചയ്ക്ക് 12.30 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ജോലികൾ ചെയ്യരുത്.
കുടിവെള്ളം, പ്രഥമശുശ്രൂഷ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തൊഴിലുടമകൾ ഒരുക്കുക.
യുഎഇയിലുടനീളമുള്ള 12,000ത്തിലധികം എയർ കണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങളുണ്ട്. ഇവ ഉപയോഗിക്കാം.