
Big Ticket ദുബായ്: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിയെ തേടിയെത്തിയത് ലക്ഷങ്ങളുടെ ഭാഗ്യസമ്മാനം. ഒരു ലക്ഷം ദിർഹമാണ് മലയാളിയായ സൈദലവി കരിയോടൻ വാരിച്ചാലിന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ചത്. സുഹൃത്ത് യാദൃശ്ചികമായി തിരഞ്ഞെടുത്ത ടിക്കറ്റിലൂടെയാണ് സൈദലവിയെ ഭാഗ്യദേവത കടാക്ഷിച്ചത്. 44കാരനായ സൈദലവി കഴിഞ്ഞ 17 വർഷമായി യുഎഇയിലാണ് താമസിക്കുന്നത്. ഒരു സ്‌കൂളിൽ കാവൽക്കാരനായി ജോലി ചെയ്യുന്ന അദ്ദേഹം സുഹൃത്തുക്കളിൽ നിന്നാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി അറിഞ്ഞത്. കഴിഞ്ഞ നാല് വർഷമായി ഒരു സംഘത്തിന്റെ ഭാഗമായി എല്ലാ മാസവും അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ടായിരുന്നു.
APPLY NOW FOR THE LATEST VACANCIES
സുഹൃത്തായ അനുബ് യാദൃശ്ചികമായി തിരഞ്ഞെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഇതോടെ ഇരുവർക്കും ഒരുമിച്ചുള്ള ആദ്യ ബിഗ് ടിക്കറ്റ് വിജയം കൂടിയായി ഇത് മാറി. സമ്മാനത്തുകയിൽ തന്റെ വിഹിതം ഇന്ത്യയിലെ കുടുംബത്തിന് അയയ്ക്കാനാണ് സൈദലവി തീരുമാനിച്ചിരിക്കുന്നത്. പ്രതീക്ഷ കൈവിടരുതെന്നും നിങ്ങളുടെ ദിവസവും വരുമെന്നുമാണ് മറ്റ് ബിഗ് ടിക്കറ്റ് പങ്കാളികൾക്ക് അദ്ദേഹം നൽകിയ സന്ദേശം.
അതേസമയം, മലയാളികളായ അഖിൽ ചന്ദ്രൻ ആർപി, ശരത് ശശിധരൻ എന്നിവരും ബംഗ്ലാദേശ് സ്വദേശികളായ അരിഫുസ്സമാൻ ഷുവോ, സാബുജ് മുഹമ്മദ് ദെലോവാർ മുന്ഷി എന്നിവരും ഇതേ നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം വീതം നേടി. യുഎഇ ബിഗ് ടിക്കറ്റിൽ ഓഗസ്റ്റിൽ കൂടുതൽ സമ്മാനാവസരങ്ങളാണ് ഒരുക്കുന്നത്. ഈ മാസം 26 വിജയികൾക്ക് പണസമ്മാനങ്ങളും ആഡംബര കാറുകളും കൂടാതെ 10 ലക്ഷം ദിർഹം വരെ സമ്മാനം നേടാനുള്ള അവസരവും ലഭിക്കും. സെപ്റ്റംബർ 3ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ ഒരാൾക്ക് 1.5 കോടി ദിർഹമായി ലഭിക്കുക
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ പ്രവാസികൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ; കാലാവസ്ഥ പ്രതീക്ഷിച്ച പോലെയല്ല
UAE August 15, 2026

യുഎഇ
അബുദാബി: വേനൽക്കാലത്തിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലൂടെയാണ് യുഎഇ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. രാത്രിപോലും താമസക്കാർക്ക് പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ്. ഓഗസ്റ്റ് മാസത്തിൽ സാധാരണയായി ചൂട് കുറയേണ്ടതാണെങ്കിലും വിപരീതമായ കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് അൽ ദഫ്ര മേഖലയിലെ ബഡാ ദഫാസിൽ 50.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വേനൽക്കാലത്തെ ഏറ്റവും കഠിനമായ ഈ ഘട്ടം അവസാനിക്കാനായി യുഎഇയിലെ താമസക്കാർ കാത്തിരിക്കുകയാണ്. ഈ മാസം 24ന് സുഹൈൽ നക്ഷത്രം കാണുന്നതോടെ താപനില ക്രമേണ കുറയുമെന്നാണ് വിശ്വാസം. എന്നിരുന്നാലും രാജ്യത്തെ താപനിലയിൽ വലിയ രീതിയിൽ കുറവ് വരില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
APPLY NOW FOR THE LATEST VACANCIES
അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതോടെ തെർമോമീറ്റർ റീഡിംഗുകളിൽ കുറവായി കാണിച്ചാലും അ താമസക്കാർക്ക് ശക്തമായ ചൂട് അനുഭവപ്പെടാം. ഓഗസ്റ്റ് അഞ്ചിന് 51ഡിഗ്രി സെൽഷ്യസായി താപനില ഉയർന്നിരുന്നു. ഇതാണ് ഈ വർഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.
താമസക്കാർ ചെയ്യേണ്ടത്⭕
ദാഹം തോന്നുമ്പോഴെല്ലാം നല്ല രീതിയിൽ വെള്ളം കുടിക്കുക.
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
അയഞ്ഞതും ഇളം നിറത്തിലുമുള്ള വസ്‌ത്രങ്ങൾ ധരിക്കുക.
വ്യായാമത്തിന്റെ തീവ്രതയും ദൈർഘ്യവും കുറയ്‌ക്കുക.
സെപ്‌തംബർ 15 വരെ ഉച്ചയ്‌ക്ക് 12.30 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ജോലികൾ ചെയ്യരുത്.
കുടിവെള്ളം, പ്രഥമശുശ്രൂഷ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തൊഴിലുടമകൾ ഒരുക്കുക.
യുഎഇയിലുടനീളമുള്ള 12,000ത്തിലധികം എയർ കണ്ടീഷൻ ചെയ്‌ത വിശ്രമ കേന്ദ്രങ്ങളുണ്ട്. ഇവ ഉപയോഗിക്കാം.