
ഷാര്‍ജ: ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിന്റെയും മലീഹ സ്ട്രീറ്റിന്റെയും കവലയില്‍ താത്കാലികമായി റോഡ് വഴിതിരിച്ചുവിടുമെന്ന് ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. നഗരത്തിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം
അതേ സമയം കവലകളുട നവീകരണ പ്രവൃത്തികള്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും അധികൃതര്‍ അറിയിച്ചു.
APPLY NOW FOR THE LATEST VACANCIES
ഓഗസ്റ്റ് 16 ഞായറാഴ്ച ഇന്ന്മു തലാണ് താത്കാലിക അടച്ചിടലും വഴിതിരിച്ചുവിടലും പ്രാബല്യത്തില്‍ വരുന്നത്. മേഖലയിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ ട്രാഫിക് ഡൈവേര്ഷന് മാപ്പില്‍ നല്‍കിയിട്ടുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണമെന്ന് അതോറിറ്റി നിര്‍ദ്ദേശിച്ചു. വാഹനമോടിക്കുന്നവര്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ സമയവും ബദല്‍ റോഡുകളും പ്ലാന്‍ ചെയ്യുക. താത്കാലിക ട്രാഫിക് സൈനുകളും സുരക്ഷാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പിന്തുടരുക. ഗതാഗത കുരുക്ക് കാരണം യാത്രയ്ക്ക് കൂടുതല്‍ സമയം എടുത്തേക്കാം എന്നതിനാല്‍ നേരത്തെ ഇറങ്ങുക.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
നവീകരണ പ്രവൃത്തികള്‍ നടക്കുന്ന പ്രധാന കവലയിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കുക. ശരിയായ രീതിയിലുള്ള ഗതാഗത പ്രവാഹം ഉറപ്പാക്കുന്നതിനും റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ നിയന്ത്രണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അതോറിറ്റി അഭ്യര്‍ത്ഥിച്ചു. പ്രവൃത്തികള്‍ പൂര്‍ത്തിയായി റോഡ് സാധാരണ നിലയിലാകുന്നതുവരെ നിലവിലെ ക്രമീകരണങ്ങള്‍ തുടരും.
യുഎഇയിൽ പ്രവാസികൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ; കാലാവസ്ഥ പ്രതീക്ഷിച്ച പോലെയല്ല
UAE August 15, 2026

യുഎഇ
അബുദാബി: വേനൽക്കാലത്തിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലൂടെയാണ് യുഎഇ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. രാത്രിപോലും താമസക്കാർക്ക് പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ്. ഓഗസ്റ്റ് മാസത്തിൽ സാധാരണയായി ചൂട് കുറയേണ്ടതാണെങ്കിലും വിപരീതമായ കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് അൽ ദഫ്ര മേഖലയിലെ ബഡാ ദഫാസിൽ 50.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വേനൽക്കാലത്തെ ഏറ്റവും കഠിനമായ ഈ ഘട്ടം അവസാനിക്കാനായി യുഎഇയിലെ താമസക്കാർ കാത്തിരിക്കുകയാണ്. ഈ മാസം 24ന് സുഹൈൽ നക്ഷത്രം കാണുന്നതോടെ താപനില ക്രമേണ കുറയുമെന്നാണ് വിശ്വാസം. എന്നിരുന്നാലും രാജ്യത്തെ താപനിലയിൽ വലിയ രീതിയിൽ കുറവ് വരില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
APPLY NOW FOR THE LATEST VACANCIES
അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതോടെ തെർമോമീറ്റർ റീഡിംഗുകളിൽ കുറവായി കാണിച്ചാലും അ താമസക്കാർക്ക് ശക്തമായ ചൂട് അനുഭവപ്പെടാം. ഓഗസ്റ്റ് അഞ്ചിന് 51ഡിഗ്രി സെൽഷ്യസായി താപനില ഉയർന്നിരുന്നു. ഇതാണ് ഈ വർഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.
താമസക്കാർ ചെയ്യേണ്ടത്⭕
ദാഹം തോന്നുമ്പോഴെല്ലാം നല്ല രീതിയിൽ വെള്ളം കുടിക്കുക.
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
അയഞ്ഞതും ഇളം നിറത്തിലുമുള്ള വസ്ത്രങ്ങൾ ധരിക്കുക.
വ്യായാമത്തിന്റെ തീവ്രതയും ദൈർഘ്യവും കുറയ്ക്കുക.
സെപ്തംബർ 15 വരെ ഉച്ചയ്ക്ക് 12.30 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ജോലികൾ ചെയ്യരുത്.
കുടിവെള്ളം, പ്രഥമശുശ്രൂഷ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തൊഴിലുടമകൾ ഒരുക്കുക.
യുഎഇയിലുടനീളമുള്ള 12,000ത്തിലധികം എയർ കണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങളുണ്ട്. ഇവ ഉപയോഗിക്കാം.