
ദുബൈ: വേനൽ അവധിക്കാലത്തിന്റെ അവസാന ഘട്ടത്തിൽ യുഎഇയിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ട് പ്രമുഖ ട്രാവൽ പ്ലാറ്റ്ഫോമായ ‘സ്കൈസ്കാനർ’. സ്കൂൾ അവധികൾ അവസാനിക്കുന്നതോടെ അക്കാദമിക് കലണ്ടറുമായി ബന്ധമില്ലാത്ത ദമ്പതികൾ, യുവാക്കൾ, സൗഹൃദ കൂട്ടായ്മകൾ എന്നിവർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സെപ്റ്റംബർ മാസം മികച്ച അവസരമൊരുക്കുന്നു.
സ്കൈസ്കാനറിന്റെ പുതിയ ഡാറ്റ പ്രകാരം കുറഞ്ഞ നിരക്കിൽ പോയിവരാവുന്ന റിട്ടേൺ ടിക്കറ്റ് നിരക്കുകളും ലക്ഷ്യസ്ഥാനങ്ങളും താഴെ നൽകുന്നു:
APPLY NOW FOR THE LATEST VACANCIES
ഏറ്റവും വിലകുറഞ്ഞ വേനൽക്കാല ലക്ഷ്യസ്ഥാനങ്ങൾ (ശരാശരി റിട്ടേൺ നിരക്ക്)
- മസ്കത്ത് (ഒമാൻ): 672 ദിർഹം (പട്ടികയിൽ ഒന്നാമത്)
- ലാർനാക്ക (സൈപ്രസ്): 811 ദിർഹം
- മദീന (സഊദി അറേബ്യ): 982 ദിർഹം
- ബാക്കു (അസർബൈജാൻ): 1,174 ദിർഹം
- ബുഡാപെസ്റ്റ് (ഹംഗറി): 1,358 ദിർഹം
- ഗോവ (ഇന്ത്യ): 1,383 ദിർഹം
സെപ്റ്റംബറിലെ ബജറ്റ് ഫ്രണ്ട്ലി യാത്രകൾ
സെപ്റ്റംബർ മാസത്തിൽ യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് ഏറ്റവും ലാഭകരമായ ഓപ്ഷൻ റിയാദ് (607 ദിർഹം) ആണ്. മറ്റു പ്രധാന കേന്ദ്രങ്ങൾ:
- സലാല: 648 ദിർഹം
- മുംബൈ: 748 ദിർഹം
- ഇസ്താംബുൾ: 836 ദിർഹം
- കറാച്ചി: 944 ദിർഹം
(ന്യൂഡൽഹി, കെയ്റോ, മദീന, ലാർനാക്ക എന്നിവയിലേക്ക് ഏകദേശം 1,000 ദിർഹത്തിനടുത്താണ് നിരക്ക്)
തിരക്ക് കുറഞ്ഞ ബദൽ കേന്ദ്രങ്ങൾ
സ്ഥിരം വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പകരം സവിശേഷമായ യാത്രാനുഭവം നൽകുന്നതും തിരക്ക് കുറഞ്ഞതുമായ സ്ഥലങ്ങളും സ്കൈസ്കാനർ നിർദ്ദേശിക്കുന്നു:
- ക്രാക്കോവ് (പോളണ്ട്)
- സാന്റോറിനി (ഗ്രീസ്)
- ഫാരോ (പോർച്ചുഗൽ)
- ഡാ നാങ് (വിയറ്റ്നാം)
- അൽമാട്ടി (കസാക്കിസ്ഥാൻ)
- ടിബിലിസി (ജോർജിയ)
യാത്രാ തീയതികളിലും ലക്ഷ്യസ്ഥാന തിരഞ്ഞെടുപ്പിലും അയവുവരുത്തുന്നതിലൂടെയും വ്യത്യസ്ത തീയതികളിലെ തത്സമയ നിരക്കുകൾ താരതമ്യം ചെയ്യുന്നതിലൂടെയും യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വൻ ലാഭം നേടാമെന്ന് സ്കൈസ്കാനർ ട്രാവൽ വിദഗ്ധൻ അയൂബ് അൽ മമൂൺ വ്യക്തമാക്കി.
ദുബൈയിൽ 290 കി.മീ വേഗത്തിൽ ബൈക്ക് ഓടിച്ച് അഭ്യാസപ്രകടനം; ഒടുവിൽ കിട്ടി 13 ലക്ഷം…
UAE August 10, 2026

ദുബൈ: അതെ 13 ലക്ഷം കിട്ടി പക്ഷെ സമ്മാനമായല്ല പിഴയായി കിട്ടിയത് ഏട്ടിന്റെ പണി,….മണിക്കൂറിൽ 290 കിലോമീറ്ററിലേറെ വേഗത്തിൽ ബൈക്ക് ഓടിക്കുകയും റോഡിൽ അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്തയാൾക്കെതിരേ നടപടിയുമായി ദുബൈ പൊലീസ്. വാഹനങ്ങൾക്കിടയിലൂടെ അതിവേഗത്തിൽ വെട്ടിച്ചും ഒരുചക്രത്തിൽ ബൈക്ക് ഓടിച്ചുമുള്ള ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് പ്രത്യേക ട്രാഫിക് പട്രോൾ സംഘം ബൈക്ക് യാത്രികനെ കണ്ടെത്തി പിടികൂടിയത്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്കിന്റെ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ അറിയിച്ചു. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
2023ലെ ദുബൈ ഡിക്രി നമ്പർ 30 പ്രകാരം ബൈക്ക് വിട്ടുകിട്ടുന്നതിന് 50,000 ദിർഹം (ഏകദേശം 13 ലക്ഷത്തോളം രൂപ) കസ്റ്റഡി ഫീസ് നൽകേണ്ടിവരും. ഇതിന് പുറമെ മറ്റ് നിയമനടപടികളും നേരിടേണ്ടിവരും.
290 കിലോമീറ്ററിലേറെ വേഗത്തിൽ സഞ്ചരിക്കുമ്പോൾ റോഡിലെ പെട്ടെന്നുള്ള മാറ്റങ്ങളോട് പ്രതികരിക്കാൻ യാത്രികന് വളരെ കുറച്ച് സമയം മാത്രമേ ലഭിക്കൂവെന്ന് ബ്രിഗേഡിയർ ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി. മറ്റൊരു വാഹനം പെട്ടെന്ന് ദിശമാറ്റുന്നതോ റോഡിൽ തടസ്സമുണ്ടാകുന്നതോ റോഡിന്റെ അവസ്ഥ മാറുന്നതോ ഗുരുതര അപകടത്തിന് കാരണമാകാം.
ഒരുചക്രത്തിൽ ബൈക്ക് ഓടിക്കുന്നത് വാഹനത്തിന്റെ സ്ഥിരതയെയും നിയന്ത്രണത്തെയും ബാധിക്കും. മറ്റ് വാഹനങ്ങൾക്കിടയിലൂടെ അതിവേഗത്തിൽ വെട്ടിച്ചുള്ള യാത്ര മറ്റ് ഡ്രൈവർമാരെയും അപകടത്തിലാക്കും. കൂട്ടിയിടി ഒഴിവാക്കാൻ മറ്റ് വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയോ ദിശമാറ്റുകയോ ചെയ്യേണ്ട സാഹചര്യമുണ്ടാകുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
അപകടകരമായ ഡ്രൈവിങ് കണ്ടെത്താനും നിയമലംഘകർക്കെതിരേ നടപടി സ്വീകരിക്കാനും സ്മാർട്ട് ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളും പ്രത്യേക പട്രോൾ സംഘങ്ങളും നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് ദുബൈ പൊലീസ് അറിയിച്ചു.
റോഡ് അഭ്യാസപ്രകടനങ്ങൾക്കും വേഗപരീക്ഷണങ്ങൾക്കുമുള്ള ഇടമല്ലെന്നും ട്രാഫിക് നിയമങ്ങൾ പാലിച്ച് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കണമെന്നും ബിൻ സുവൈദാൻ മോട്ടോർസൈക്കിൾ യാത്രികരോട് ആവശ്യപ്പെട്ടു.