
ദുബൈ: ദുബൈയില്‍ ജോലി തേടുന്നവരെ കബളിപ്പിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. ഇരകളെ കൊണ്ട് പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന് ആ അക്കൗണ്ട് വഴി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ആവശ്യപ്പെട്ടാണ് തട്ടിപ്പ്.
APPLY NOW FOR THE LATEST VACANCIES
ഇത്തരത്തില്‍ തട്ടിപ്പിനിരയായ ഒരു യുവാവിന്റെ അനുഭവം വെളിപ്പെടുത്തിയാണ് ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്.സോഷ്യല്‍ മീഡിയയില്‍ കണ്ട വര്‍ക്ക് ഫ്രം ഹോം പാര്‍ട്ട് ടൈം ജോലിയുടെ പരസ്യത്തില്‍ ആകൃഷ്ടനായാണ് ഇയാള്‍ അപേക്ഷിച്ചത്. വേഗത്തില്‍ അധിക വരുമാനം നേടാമെന്ന വാഗ്ദാനത്തില്‍ വീണ യുവാവിന്, ജോലിയില്‍ പ്രവേശിക്കാമെന്ന സന്ദേശം ലഭിക്കുകയായിരുന്നു.
തുടര്‍ന്ന്, പുതുതായി ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കാനും കൈമാറാനും ആവശ്യപ്പെട്ടു. യുവാവിന് അക്കൗണ്ടില്‍ പലപ്പോഴായി പണം വന്നു തുടങ്ങി, ഇടപാടുകള്‍ തീര്‍ക്കുന്നതിനോ ക്ലയന്റ് ട്രാന്‍സ്ഫറുകള്‍ പ്രോസസ്സ് ചെയ്യുന്നതിനോ ഈ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണമെന്നുമാണ് തട്ടിപ്പുകാര്‍ നല്കിയ നിര്‍ദേശം. ഓരോ ട്രാന്‍സ്ഫറിനും ഇതിന് കമ്മീഷനും ലഭിച്ചു.
ബാങ്ക് ട്രാന്‍സ്ഫറുകള്‍ പരിശോധിച്ച ശേഷം ചോദ്യം ചെയ്യലിനായി യുവാവിനെ പൊലീസ് വിളിച്ചച്ചപ്പോഴാണ് തട്ടിപ്പ് പുറത്താകുന്നത്. ഒരു കമ്പനിക്കായി ജോലി ചെയ്യുന്നുണ്ടെന്നും മറ്റൊന്നും തനിക്കറിയില്ലെന്നുമായിരുന്നു യുവാവിന്റെ മറുപടി.സാമ്പത്തിക ഇടപാടുകള്‍ പൊലീസ് നിരീക്ഷിച്ചതോടെയാണ് തട്ടിപ്പ് സംഘം വലയിലായത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മിഠായിയെന്ന് കരുതി വാങ്ങരുത്! A4 പേപ്പറിലും ലഹരി;യുഎഇയിൽ ലഹരിക്കടത്തിന്റെ പുതിയ തന്ത്രം; ജാഗ്രതാ മുന്നറിയിപ്പ്
അബുദബി: കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘങ്ങൾ പുതിയ വിതരണരീതികൾ പരീക്ഷിക്കുന്നതായി യുഎഇ നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. മിട്ടായികൾ, A4 പേപ്പറുകൾ, അപരിചിതമായ ഡെലിവറി പാക്കറ്റുകൾ എന്നിവയിലൊളിപ്പിച്ച് ലഹരിവസ്തുക്കൾ എത്തിക്കുന്ന പുതിയ തന്ത്രങ്ങളാണ് സുരക്ഷാ ഏജൻസികൾ അടുത്തിടെ കണ്ടെത്തിയത്.
രാജ്യത്തെ കുടുംബങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവാക്കളെ ഇത്തരം കെണികളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായാണ് അതോറിറ്റി ഈ വിവരങ്ങൾ പുറത്തുവിട്ടത്. ലഹരി കടത്ത് തടയാൻ അതിർത്തികളിൽ ഫെഡറൽ, ലോക്കൽ കസ്റ്റംസ് വിഭാഗങ്ങളുമായി ചേർന്ന് പരിശോധനകൾ ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി.
ലഹരിവസ്തുക്കൾ A4 പേപ്പറിന്റെ ഷീറ്റുകളിൽ ലയിപ്പിച്ചോ മുക്കിവച്ചോ കടത്തുന്നതാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയ ഒരു രീതി. ഇത് കടത്തുമ്പോഴും വിതരണം ചെയ്യുമ്പോഴും സാധാരണ പരിശോധനകളിൽ തിരിച്ചറിയാൻ ഏറെ പ്രയാസകരമാണ്.
മിട്ടായികൾക്കുള്ളിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ചു കടത്തുന്നതാണ് രണ്ടാമത്തെ രീതി. അപരിചിതമായ നമ്പറുകളിൽ നിന്ന് ഡെലിവറി കമ്പനികൾ വഴി അയക്കുന്ന അപ്രതീക്ഷിത പാക്കേജുകളോ സമ്മാനങ്ങളോ ഉപയോഗിച്ചാണ് മൂന്നാമത്തെ രീതിയിൽ ലഹരി എത്തിക്കുന്നത്.
ഇത്തരം സമ്മാനങ്ങളോ പാക്കറ്റുകളോ അപരിചിതരിൽ നിന്ന് സ്വീകരിക്കരുതെന്നും അജ്ഞാത വ്യക്തികളുമായി ബന്ധപ്പെടരുതെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇലക്ട്രോണിക് സിഗരറ്റുകളും വാപ്പിംഗും ലഹരി കടത്താനായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ കുടുംബങ്ങളാണ് പ്രതിരോധത്തിന്റെ ആദ്യ നിരയെന്ന് നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി ചൂണ്ടിക്കാട്ടി.
കുട്ടികളുമായി നല്ല രീതിയിലുള്ള തുറന്ന ആശയവിനിമയം നിലനിർത്താനും അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ ശ്രദ്ധിക്കാനും മാതാപിതാക്കൾ ജാഗ്രത പുലർത്തണം. ലഹരി ഉപയോഗത്തെ ഭയത്തോടും അപമാനത്തോടും കാണാതെ, ചികിത്സ ആവശ്യമായ ഒരു രോഗമായി കണക്കാക്കി സഹായം തേടാൻ തയ്യാറാകണം. ആസക്തിക്കെതിരെ പോരാടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും സഹായത്തിനായി 80044 എന്ന നമ്പറിൽ ‘ഹിസ്ൻ’ (Hisn) സേവനവുമായി ബന്ധപ്പെടാം. ഈ സേവനത്തിലൂടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനും മാനസിക പിന്തുണയും ചികിത്സയും പൂർണ്ണമായും രഹസ്യ സ്വഭാവത്തോടെ ലഭ്യമാക്കാനും സാധിക്കും