പ്രവാസികളെ യുഎഇയിൽ ഈ മാസം നിങ്ങളെ കാത്തിരിക്കുന്നത് മൂന്ന് ദിവസത്തെ ദൈർഘ്യമേറിയ അവധി:ഈ വർഷം മുഴുവനായി നിങ്ങളെ കാത്തിരിക്കുന്ന അവധിയും ഇതാ

538264

ദുബൈ: നബിദിനം പ്രമാണിച്ച് ഓഗസ്റ്റ് മാസത്തിൽ യുഎഇയിലെ താമസക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ ദീർഘിച്ച വാരാന്ത്യ അവധി ലഭിക്കും. ഓഗസ്റ്റ് 28 വെള്ളിയാഴ്ച പൊതുഅവധിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണിത്. ശനി, ഞായർ ദിവസങ്ങളിലെ സാധാരണ വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ, ഫെഡറൽ ഗവൺമെന്റ് മേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ഓഗസ്റ്റ് 28 വെള്ളിയാഴ്ച മുതൽ ഓഗസ്റ്റ് 30 ഞായറാഴ്ച വരെ നീളുന്ന വിശ്രമവേളയാണ് ലഭിക്കുന്നത്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഓഗസ്റ്റ് 31 തിങ്കളാഴ്ചയായിരിക്കും പ്രവർത്തനം പുനരാരംഭിക്കുക.

APPLY NOW FOR THE LATEST VACANCIES

നബിദിനം ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, താമസക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ കൂടുതൽ ദിവസത്തെ ഇടവേളകൾ ലഭ്യമാക്കാൻ യുഎഇയിലെ പൊതു അവധി നിയമങ്ങൾ അനുവദിക്കുന്നുണ്ട്. പൊതു അവധി ദിനങ്ങളെക്കുറിച്ചുള്ള യുഎഇ മന്ത്രിസഭാ പ്രമേയത്തിലെ ആർട്ടിക്കിൾ 2 പ്രകാരം, ഈദ് അവധികൾ ഒഴികെയുള്ള മിക്ക ഔദ്യോഗിക പൊതു അവധികളും വാരാന്ത്യത്തോട് ചേർന്നു വരുന്ന രീതിയിൽ പ്രവൃത്തി ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ട്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ അവധി വെള്ളിയാഴ്ചയിലേക്ക് ക്രമീകരിച്ചിരിക്കുന്നത്.

വാർഷിക ലീവുകൾ ഉപയോഗപ്പെടുത്താതെ തന്നെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും, ഹ്രസ്വ വിനോദയാത്രകൾ ആസൂത്രണം ചെയ്യാനും, പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും ഈ മൂന്ന് ദിവസത്തെ അവധി പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് മികച്ച അവസരമൊരുക്കും. 

അതേസമയം, ഒരു പൊതു അവധി ദിനം സാധാരണ വാരാന്ത്യങ്ങളിലോ മറ്റ് അവധി ദിനങ്ങളിലോ വന്ന് ഓവർലാപ്പ് ചെയ്യുകയാണെങ്കിൽ അത് സ്വയമേവ തൊട്ടടുത്ത ദിവസങ്ങളിലേക്ക് നീട്ടി നൽകില്ലെന്നും അവധി നിയമങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇതിന് പുറമെ, ആർട്ടിക്കിൾ 4 അനുസരിച്ച് പ്രാദേശിക ഭരണകൂടങ്ങൾക്ക് പ്രത്യേക അവസരങ്ങളിൽ തങ്ങളുടെ വകുപ്പുകൾക്ക് മാത്രമായി അധിക അവധികൾ അനുവദിക്കാനും വ്യവസ്ഥയുണ്ട്.

ഓഗസ്റ്റിലെ ഈ ദീർഘിച്ച വാരാന്ത്യത്തിന് ശേഷം 2026-ൽ ഇനി ഒരു പ്രധാന പൊതു അവധി മാത്രമാണ് യുഎഇ നിവാസികളെ കാത്തിരിക്കുന്നത്. ഡിസംബർ 2, 3 ദിവസങ്ങളിൽ വരുന്ന യുഎഇ ദേശീയ ദിനമാണ് (ഈദുൽ ഇത്തിഹാദ്) അടുത്ത പ്രധാന ആഘോഷവേള. ഡിസംബർ 2 ബുധനാഴ്ചയും ഡിസംബർ 3 വ്യാഴാഴ്ചയുമാണ് വരുന്നത്. ഇതിന് തൊട്ടുപിന്നാലെ വെള്ളി, ശനി വാരാന്ത്യങ്ങൾ കൂടി എത്തുന്നതോടെ, ഡിസംബർ 2 മുതൽ ഡിസംബർ 5 വരെ തുടർച്ചയായി നാല് ദിവസത്തെ വലിയൊരു അവധി വർഷാവസാനത്തിൽ ലഭിക്കും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

മിഠായിയെന്ന് കരുതി വാങ്ങരുത്! A4 പേപ്പറിലും ലഹരി;യുഎഇയിൽ ലഹരിക്കടത്തിന്റെ പുതിയ തന്ത്രം; ജാഗ്രതാ മുന്നറിയിപ്പ്

അബുദബി: കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘങ്ങൾ പുതിയ വിതരണരീതികൾ പരീക്ഷിക്കുന്നതായി യുഎഇ നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. മിട്ടായികൾ, A4 പേപ്പറുകൾ, അപരിചിതമായ ഡെലിവറി പാക്കറ്റുകൾ എന്നിവയിലൊളിപ്പിച്ച് ലഹരിവസ്തുക്കൾ എത്തിക്കുന്ന പുതിയ തന്ത്രങ്ങളാണ് സുരക്ഷാ ഏജൻസികൾ അടുത്തിടെ കണ്ടെത്തിയത്. 

രാജ്യത്തെ കുടുംബങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവാക്കളെ ഇത്തരം കെണികളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായാണ് അതോറിറ്റി ഈ വിവരങ്ങൾ പുറത്തുവിട്ടത്. ലഹരി കടത്ത് തടയാൻ അതിർത്തികളിൽ ഫെഡറൽ, ലോക്കൽ കസ്റ്റംസ് വിഭാഗങ്ങളുമായി ചേർന്ന് പരിശോധനകൾ ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി.

ലഹരിവസ്തുക്കൾ A4 പേപ്പറിന്റെ ഷീറ്റുകളിൽ ലയിപ്പിച്ചോ മുക്കിവച്ചോ കടത്തുന്നതാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയ ഒരു രീതി. ഇത് കടത്തുമ്പോഴും വിതരണം ചെയ്യുമ്പോഴും സാധാരണ പരിശോധനകളിൽ തിരിച്ചറിയാൻ ഏറെ പ്രയാസകരമാണ്.

മിട്ടായികൾക്കുള്ളിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ചു കടത്തുന്നതാണ് രണ്ടാമത്തെ രീതി. അപരിചിതമായ നമ്പറുകളിൽ നിന്ന് ഡെലിവറി കമ്പനികൾ വഴി അയക്കുന്ന അപ്രതീക്ഷിത പാക്കേജുകളോ സമ്മാനങ്ങളോ ഉപയോഗിച്ചാണ് മൂന്നാമത്തെ രീതിയിൽ ലഹരി എത്തിക്കുന്നത്. 

ഇത്തരം സമ്മാനങ്ങളോ പാക്കറ്റുകളോ അപരിചിതരിൽ നിന്ന് സ്വീകരിക്കരുതെന്നും അജ്ഞാത വ്യക്തികളുമായി ബന്ധപ്പെടരുതെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇലക്ട്രോണിക് സിഗരറ്റുകളും വാപ്പിംഗും ലഹരി കടത്താനായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ കുടുംബങ്ങളാണ് പ്രതിരോധത്തിന്റെ ആദ്യ നിരയെന്ന് നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി ചൂണ്ടിക്കാട്ടി. 

കുട്ടികളുമായി നല്ല രീതിയിലുള്ള തുറന്ന ആശയവിനിമയം നിലനിർത്താനും അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ ശ്രദ്ധിക്കാനും മാതാപിതാക്കൾ ജാഗ്രത പുലർത്തണം. ലഹരി ഉപയോഗത്തെ ഭയത്തോടും അപമാനത്തോടും കാണാതെ, ചികിത്സ ആവശ്യമായ ഒരു രോഗമായി കണക്കാക്കി സഹായം തേടാൻ തയ്യാറാകണം. ആസക്തിക്കെതിരെ പോരാടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും സഹായത്തിനായി 80044 എന്ന നമ്പറിൽ ‘ഹിസ്ൻ’ (Hisn) സേവനവുമായി ബന്ധപ്പെടാം. ഈ സേവനത്തിലൂടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനും മാനസിക പിന്തുണയും ചികിത്സയും പൂർണ്ണമായും രഹസ്യ സ്വഭാവത്തോടെ ലഭ്യമാക്കാനും സാധിക്കും

Related Posts

Leave a Reply

Your email address will not be published. Required fields are marked *