വിമാനയാത്രയ്‌ക്കിടെ ഇവ കയ്യിൽ കരുതുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; വൻ അപകടം വിളിച്ചുവരുത്തും, സൂക്ഷിക്കൂ

airport

ദുബായ്: കേരളത്തിൽ നിന്ന് ധാരാളം പേർ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യാനും പഠിക്കാനുമായി പോകുന്നുണ്ട്. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ മാത്രം നാട്ടിലെത്തുന്നതിനാൽ തങ്ങൾക്ക് വേണ്ടപ്പെട്ട പല വസ്‌തുക്കളും ഇവർ വിദേശത്തേക്ക് കൊണ്ടുപോകാറുണ്ട്. പ്രത്യേകിച്ച് വിദേശത്ത് ലഭിക്കാത്ത നാടൻ ഭക്ഷണങ്ങൾ. എന്നാൽ, വിമാനത്താവളങ്ങളിൽ പല സാധനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചില ഭക്ഷണങ്ങൾ ഉൾപ്പെടെയുള്ളവ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ കൊണ്ടുപോകാൻ പാടില്ല. ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പവർ ബാങ്ക്.
ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് ഏറ്റവുമധികം ഉപകാരപ്പെടുന്ന ഒന്നാണ് പവർ ബാങ്ക്.

APPLY NOW FOR THE LATEST VACANCIES

എല്ലായിടത്തും ഫോണുകൾ ചാർജ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കണമെന്നില്ല. അതിനാൽ, വിമാനത്താവളത്തിൽ ഏറെനേരമുള്ള കാത്തിരിപ്പിനിടയിൽ ഫോൺ ഒന്ന് ചാർജ് ചെയ്യണമെന്ന് തോന്നിയാൽ പവർ ബാങ്ക് ആവശ്യമാണ്. അതുപോലെ വിനോദസഞ്ചാരികൾക്ക് മറ്റ് രാജ്യങ്ങളിൽ യാത്ര ചെയ്യുന്നതിനിടെ പവർ ബാങ്കുകൾ അത്യാവശ്യമാണ്.
വിമാനങ്ങളിൽ പവർബാങ്കിന് പൂർണമായും വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. പക്ഷേ, ഇവ കൊണ്ടുപോകുന്നവർ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെങ്കിലും ചെറിയ പിഴവ് സംഭവിച്ചാൽ തന്നെ അപകടമുണ്ടാക്കുന്ന വസ്‌തുവാണിത്.

ലിഥിയം – അയൺ ബാറ്ററികളാണ് പവർ ബാങ്കിലുള്ളത്. ബാറ്ററിയുടെ നിർമാണം ശരിയല്ലെങ്കിലോ കേടുപാടുകൾ പറ്റിയാലോ ഇവ വളരെ വേഗം ചൂടാകും. കൂടാതെ പുക, തീ, വിഷവാതകങ്ങൾ എന്നിവ സൃഷ്‌ടിക്കുകയും ചെയ്യും. വിമാനയാത്രയ്‌ക്കിടെ ഇങ്ങനെ സംഭവിച്ചാൽ സ്ഥിതി ഗുരുതരമാകും.
വിമാനത്തിനുള്ളിലെ സാഹചര്യം വളരെ വ്യത്യസ്‌തമാണ്. സമ്മർദം, പരിസ്ഥിതി, അന്തരീക്ഷം തുടങ്ങിയവയെല്ലാം അപകടം ഗുരുതരമാകാൻ കാരണമാകും. ഇതിൽ നിന്നുയരുന്ന പുക മനുഷ്യന്റെ ശ്വസനവ്യസ്ഥയെ ഗുരുതരമായി ബാധിക്കും. നിയന്ത്രിക്കാനാകാത്ത രീതിയിൽ തീ പടരുകയും ചെയ്യും. നിലവിൽ, വിമാനയാത്ര ചെയ്യുന്നവരുടെ ഹാൻഡ്‌ബാഗിൽ മാത്രമാണ് പവർ ബാങ്ക് കൊണ്ടുപോകാൻ അനുമതിയുള്ളത്.
വിമാനത്തിനുള്ളിലിരിക്കുമ്പോൾ ബാഗിൽ വയ്‌‌ക്കുന്നതിന് പകരം കാണാൻ കഴിയുന്ന രീതിയിൽ പവർ ബാങ്ക് കരുതുക. യാത്രയ്‌ക്കിടെ ഇവ ഉപയോഗിക്കാൻ പാടില്ല. സാധാരണ 100 Wh മുതൽ 27,000 mAh വരെയുള്ള പവർ ബാങ്കുകൾ കയ്യിൽ കരുതാം. അതിൽ കൂടുതലുള്ളവയ്‌ക്ക് എയർലൈനിന്റെ പ്രത്യേക അനുമതി വേണം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം; അഞ്ച് പേർ ആശുപത്രിയിൽ

UAE August 4, 2026

526736 1

ദുബൈ: ദുബൈയിലെ ശൈഖ് സായിദ് റോഡിലുള്ള കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ ദുബൈ സിവിൽ ഡിഫൻസ് ടീമുകൾ രക്ഷാപ്രവർത്തനം പൂർത്തിയാക്കി സ്ഥിതിഗതികൾ പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

APPLY NOW FOR THE LATEST VACANCIES

ദുബൈ മീഡിയ ഓഫീസ് എക്‌സിലൂടെയാണ് ഈ ദുരന്ത വിവരവും രക്ഷാപ്രവർത്തനത്തിന്റെ വിശദാംശങ്ങളും പങ്കുവെച്ചത്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും അവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായങ്ങളും പരിചരണവും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

ദുബൈ സിവിൽ ഡിഫൻസ് സംഭവസ്ഥലം സുരക്ഷിതമാക്കുകയും, ആവശ്യമായ മുൻകരുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *