Dubai Named World’s Most Instagrammable City ലോകത്തിന്റെ സോഷ്യൽ മീഡിയ പ്രിയനഗരം ദുബൈ; 100ൽ 100 മാർക്ക്

DUBI

Dubai Named World’s Most Instagrammable City : ദുബൈ: 2026ൽ ലോകത്ത് ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോട്ടോകൾ പങ്കുവെക്കപ്പെട്ട നഗരമായി ദുബൈ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയാണ് ഏറ്റവും കൂടുതൽ ചിത്രീകരിക്കപ്പെടുകയും ഓൺലൈനിൽ തിരയപ്പെടുകയും ചെയ്ത നിർമിതിയെന്നും പുതിയ ആഗോള പഠനം വ്യക്തമാക്കുന്നു.

‘Players Time’ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ലോകത്തെ 240ലധികം വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ഗൂഗിൾ തിരച്ചിലുകളും ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഹാഷ്‌ടാഗുകളും പരിശോധിച്ചാണ് ഓരോ നഗരത്തിന്റെയും ‘Instagrammability Score’ കണക്കാക്കിയത്.100ൽ 100 സ്കോർ നേടിയാണ് ദുബൈ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലുമായി 19 കോടിയിലധികം പോസ്റ്റുകളും പ്രതിമാസം 34 ലക്ഷത്തിലധികം ഗൂഗിൾ തിരച്ചിലുകളും ദുബൈയ്ക്ക് ലഭിച്ചതായി പഠനം പറയുന്നു.

APPLY NOW FOR THE LATEST VACANCIES

പ്രശസ്ത നിർമിതികളുടെ പട്ടികയിലും ബുർജ് ഖലീഫ 100ൽ 100 സ്കോറോടെ ഒന്നാമതെത്തി. ബുർജ് ഖലീഫയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു കോടിയിലധികം പോസ്റ്റുകൾ ഉണ്ടായിരുന്നുവെന്നും പ്രതിമാസം ഏകദേശം 11 ലക്ഷം ഗൂഗിൾ തിരച്ചിലുകൾ ലഭിച്ചുവെന്നും പഠനം വ്യക്തമാക്കുന്നു.ഫ്രാൻസിലെ പ്രശസ്തമായ ഈഫൽ ടവർ 73.22 സ്കോറോടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഈഫൽ ടവറുമായി ബന്ധപ്പെട്ട് 80.63 ലക്ഷത്തിലധികം സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രതിമാസം 6.62 ലക്ഷം ഗൂഗിൾ തിരച്ചിലുകളും രേഖപ്പെടുത്തി.

നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളെ പിന്തള്ളിയാണ് 2010ൽ നിർമാണം പൂർത്തിയായ ബുർജ് ഖലീഫ ഒന്നാം സ്ഥാനത്തെത്തിയത്.ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോട്ടോകൾ പങ്കുവെക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ലണ്ടനും പാരീസും ദുബൈയ്ക്ക് പിന്നാലെയുള്ള പ്രധാന നഗരങ്ങളായി മാറി. അതേസമയം, ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട നഗരമായി ബാഴ്സലോണ ഒന്നാമതെത്തി. നഗരത്തിന് പ്രതിമാസം ഏകദേശം 2.3 കോടി ഗൂഗിൾ തിരച്ചിലുകൾ ലഭിച്ചതായി പഠനം പറയുന്നു.

165 ദശലക്ഷത്തിലധികം സോഷ്യൽ മീഡിയ പോസ്റ്റുകളുമായി ന്യൂയോർക്കും ഏറ്റവും ജനപ്രിയമായ നഗരങ്ങളുടെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി.

യുഎഇയിൽ വൻ നികുതി പരിശോധന; 35.8 ലക്ഷം നിയമവിരുദ്ധ എക്സൈസ് ഉൽപ്പന്നങ്ങൾ പിടികൂടി

UAE Greeshma Staff Editor — August 2, 2026 · 0 Comment

UAE 4566

UAE illegal excise products : ദുബായ്: യുഎഇയിൽ നികുതി വെട്ടിപ്പും അനധികൃത വ്യാപാരവും തടയുന്നതിനായി നടത്തിയ വ്യാപക പരിശോധനയിൽ 35.8 ലക്ഷത്തിലധികം നിയമവിരുദ്ധ എക്സൈസ് ഉൽപ്പന്നങ്ങൾ പിടികൂടി. 2026ന്റെ ആദ്യ പകുതിയിൽ ഫെഡറൽ ടാക്സ് അതോറിറ്റിയും (FTA) ദുബായ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻതോതിൽ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.ടാക്സ് സ്റ്റാമ്പ് ഇല്ലാത്തതും ആവശ്യമായ നികുതി അടയ്ക്കാത്തതുമായ 3,587,315 പാക്കറ്റ് എക്സൈസ് ഉൽപ്പന്നങ്ങളാണ് പരിശോധനയിൽ പിടിച്ചെടുത്തത്. വേപ്പുകൾ ഉൾപ്പെടെയുള്ള വിവിധ ഉൽപ്പന്നങ്ങളും ഇതിൽ ഉൾപ്പെടുന്നു.

APPLY NOW FOR THE LATEST VACANCIES

നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ 59 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട നികുതിയും പിഴയും ഉൾപ്പെടെ ഏകദേശം 82.06 ദശലക്ഷം ദിർഹം ഈടാക്കാനുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്.ദുബായ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവുമായി സഹകരിച്ചാണ് FTA പരിശോധനകൾ നടത്തിയത്. രാജ്യത്തെ നികുതി നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അനധികൃത വ്യാപാരം തടയാനുമാണ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായ് പൊലീസുമായുള്ള സഹകരണം രാജ്യത്തെ നികുതി നിയന്ത്രണ സംവിധാനം കൂടുതൽ ശക്തമാക്കിയതായി FTA ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ മുല്ല പറഞ്ഞു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനകൾ നികുതി നിയമലംഘനങ്ങൾ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.നികുതി വെട്ടിപ്പോ മറ്റ് നിയമലംഘനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാം. ഇതിനായി FTAയുടെ ‘റഖീബ്’ (Raqeeb) എന്ന പ്രത്യേക റിപ്പോർട്ടിംഗ് പ്ലാറ്റ്‌ഫോം നിലവിലുണ്ട്.

വിപണിയുടെ സുരക്ഷ ഉറപ്പാക്കാനും പൊതുമുതൽ സംരക്ഷിക്കാനും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് FTA ടാക്സ് കോംപ്ലയൻസ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ സാറ അൽ ഹബ്ഷി ആവശ്യപ്പെട്ടു.

യുഎഇയിൽ നികുതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു

യുഎഇയിൽ വീണ്ടും മഴയ്ക്ക് സാധ്യത; നാല് ദിവസം കാലാവസ്ഥ മാറും

UAE Greeshma Staff Editor — August 2, 2026 · 0 Comment

UAE RAIN e1785219765118

UAE weather forecast : ദുബായ്: യുഎഇയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കാനാണ് സാധ്യത. മഴ ചില ഉൾനാടൻ പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കും. തിങ്കളാഴ്ച മുതൽ നാല് ദിവസത്തേക്ക് സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.

കിഴക്ക് നിന്നുള്ള ഉപരിതല ന്യൂനമർദ്ദവും ദുർബലമായ മുകളിലത്തെ അന്തരീക്ഷ ന്യൂനമർദ്ദവും രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥയ്ക്ക് കാരണമാകുമെന്നാണ് NCM വ്യക്തമാക്കുന്നത്.

APPLY NOW FOR THE LATEST VACANCIES

തിങ്കളാഴ്ച4പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ഉച്ചയ്ക്ക് ശേഷം കിഴക്കൻ, തെക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാനും തുടർന്ന് മഴ ലഭിക്കാനും സാധ്യതയുണ്ട്. തെക്ക്-കിഴക്ക് മുതൽ വടക്ക്-കിഴക്ക് ദിശയിൽ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കും.

ചൊവ്വാഴ്ചയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരും. കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം സംവഹന മേഘങ്ങൾ രൂപപ്പെടുകയും മഴ ലഭിക്കുകയും ചെയ്യാം. മഴ ചില ഉൾനാടൻ പ്രദേശങ്ങളിലേക്കും വ്യാപിക്കാനിടയുണ്ട്.

ബുധനാഴ്ചയും സമാനമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റ് ശക്തമാകുന്ന സമയങ്ങളിൽ തുറന്ന പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

വ്യാഴാഴ്ചയും കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യതയുണ്ട്. പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും.

നാല് ദിവസത്തെ പ്രവചന കാലയളവിൽ കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. ചില സമയങ്ങളിൽ കാറ്റ് ശക്തമാകാനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ നേരിയ നിലയിൽ തുടരുമെന്നും NCM അറിയിച്ചു.

വേനൽച്ചൂട് തുടരുന്നതിനിടെയാണ് യുഎഇയിൽ വീണ്ടും മഴയ്ക്ക് സാധ്യതയുള്ളത്. കിഴക്കൻ, തെക്കൻ മേഖലകളിലുള്ളവർ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.

UAE Lottery Lucky Day Draw; അടിച്ചു മോനെ ലോട്ടറി അടിച്ചു!!!എങ്ങനെ ഇവർ ഭാഗ്യവാന്മാരായി: ഇവരെ ലക്ഷണങ്ങളിൽ എത്തിച്ച ആ നമ്പറുകൾ ഏതൊക്കെ?? അറിയാം

UAE Nazia Staff Editor — August 2, 2026 · 0 Comment

uae lottery

UAE Lottery Lucky Day Draw അബുദാബി: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ ലക്കി ഡേ ഡ്രോയിൽ ഒരാൾ 1 ലക്ഷം ദിർഹത്തിന്റെ മൂന്നാം സമ്മാനം നേടി. കൂടാതെ ലക്കി ചാൻസ് റാഫിൾ വിഭാഗത്തിൽ മൂന്ന് പേർക്ക് 50,000 ദിർഹം വീതം സമ്മാനവും ലഭിച്ചു. ശനിയാഴ്ച നടന്ന ഡ്രോ നമ്പർ 260801-ലെ വിജയ നമ്പറുകൾ 1, 6, 14, 20, 22, 25 ആയിരുന്നു. ലക്കി മന്ത് നമ്പർ 1 ആയിരുന്നു.

APPLY NOW FOR THE LATEST VACANCIES

യുഎഇ ലോട്ടറി പുറത്തുവിട്ട ഫലപ്രകാരം, ഒരു പങ്കാളി അഞ്ച് നമ്പറുകളും ലക്കി നമ്പറും കൃത്യമായി പൊരുത്തപ്പെടുത്തി 1 ലക്ഷം ദിർഹത്തിന്റെ മൂന്നാം സമ്മാനം സ്വന്തമാക്കി. നാലാം സമ്മാന വിഭാഗത്തിൽ 41 പേർക്ക് 1,000 ദിർഹം വീതവും, അഞ്ചാം സമ്മാന വിഭാഗത്തിൽ 4,035 പേർക്ക് 100 ദിർഹം വീതവും ലഭിച്ചു. ലക്കി ചാൻസ് റാഫിളിൽ വിജയിച്ച മൂന്ന് പേരുടെ വിജയ ഐഡികൾ:
BV4662400, DL8812832, CP6677185. ഇവർക്ക് 50,000 ദിർഹം വീതം സമ്മാനമായി ലഭിച്ചു. ഇതോടെ ഏറ്റവും പുതിയ ഡ്രോയിൽ വിവിധ വിഭാഗങ്ങളിലായി ആകെ 4,080 പേർ സമ്മാനാർഹരായി. ജനറൽ കൊമേഴ്ഷ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് യുഎഇ ലോട്ടറി പ്രവർത്തിക്കുന്നത്. സുരക്ഷിതവും സുതാര്യവും ഉത്തരവാദിത്തപരവുമായ ഗെയിമിംഗ് ഉറപ്പാക്കുന്ന രീതിയിലാണ് എല്ലാ ലോട്ടറി ഗെയിമുകളും നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായിൽ ഇനി ജീവിതച്ചെലവേറും,​ പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ താമസ നിയമം

UAE August 2, 2026

population dubai e1785474365675

ദുബായ്: മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ ജോലിചെയ്യുന്ന സ്ഥലമാണ് ദുബായ്. ദുബായിൽ നിലവിൽ വന്ന പുതിയ താമസനിയമം പ്രവാസികൾക്ക് തിരിച്ചടിയാകുമെന്ന് ആശങ്കയുയരുന്നു. ഫ്ലാറ്റുരൾ ഷെയർ ചെയ്തും ബെഡ്സ്പേസ് വാടകയ്ക്കെടുത്തും ജീവിതച്ചെലവ് കുറച്ചിരുന്ന പ്രവാസികൾക്കാണ് പുതിയ താമസന നിയമം തിരിച്ചടിയാകുന്നത്. ഇനി മുതൽ ഇത്തരം പങ്കുവയ്ക്കലുകൾക്ക് സർക്കാരിന്റെയും ഫ്ലാറ്റ് ഉടകളുടെയും ഔദ്യോഗിക അനുമതി നിർബന്ധമാക്കി. നിയമവിരുദ്ധമായ ബെഡ് സ്പേസുകൾ,​ അനധികൃത പങ്കുവയ്ക്കലുകൾ ,​ കെട്ടിടങ്ങളിൽ ആളുകളെ കുത്തിനിറച്ചുള്ള താമസം എന്നിവ പൂർണമായും തടയാനാണ് നീക്കം. പങ്കുവച്ചുള്ള താമസം പൂർണമായി നിരോധിച്ചിട്ടുണ്ടെങ്കിലും നിയമപരമായ ചട്ടക്കൂടിനുള്ളിൽ മാത്രമേ ഇനി ഇതനുവദിക്കൂ.
വാടകക്കാരരൻ മറ്റൊരാൾക്ക് മുറിയോ ബെഡ് സ്പേസോ മറ്റൊരാൾക്ക് മറിച്ച് നൽകുന്നത് പുതിയ നിയമപ്രകാരം പൂർണമായി നിരോധിച്ചു.

APPLY NOW FOR THE LATEST VACANCIES

ഫ്ലാറ്റ് വാടകയ്ക്കെടുത്ത ആൾക്ക് കെട്ടിട ഉടമയുടെ രേഖാമൂലമുല്ള സമ്മത പത്രമില്ലാതെ മറ്റൊരാളെ കൂടെ താമസിപ്പിക്കാനോ വാടക ഈടാക്കാനോ കഴിയില്ല. പ്രധാന കരാറിൽ തന്നെ സബ് ലെറ്റിംഗിവ് അനുമതിയുണ്ടെങ്കിൽ മാത്രമേ ഇത് സാദ്ധ്യമാകൂ. കെട്ടിട ഉടമകൾക്കോ ലൈസൻസുള്ള ഏജൻസികൾക്കോ മാത്രമേ ഇനി പങ്കുവച്ചുള്ള താമസ സൗകര്യങ്ങൾ നൽകാൻ അനുവാദമുള്ളൂ. ഇതിനായി ദുബായ് മുനിസിപ്പാലിറ്റി ,​ ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ പ്രത്യേക പെർമിറ്റ് ലഭിച്ചിരിക്കണം.

ഓരോ മുറിയിലും താമസിപ്പിക്കാവുന്ന ആളുകളുടെ എണ്ണത്തിലും കൃത്യമായ പരിധിയുണ്ടാകും. ഫ്ലാറ്റുകൾക്കുള്ളിൽ ബോർഡുകൾ വച്ച് താത്കാലികമായി നിർമ്മിക്കുന്ന മുറികൾ പൂർണമായി നിരോധിച്ചു. തീപിടിത്തത്തിനെതിരെയുള്ള സുരക്ഷ,​ ശുചിത്വം,​ കാറ്റും വെളിച്ചവും ഉറപ്പാക്കൽ തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കെട്ടിടങ്ങൾക്ക് മാത്രമേ ഒരുവർഷത്തെയോ രണ്ടുവർഷത്തെയോ പെർമിറ്റ് ലഭിക്കൂ. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ഇവരിൽ നിന്ന് കനത്ത തുക പിഴയായി ഈടാക്കും. ലംഘനത്തിന്റെ തോത് അനുസരിച്ച് 5 ലക്ഷം ദിർഹം വരെ പിഴ ചുമത്താം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *