Kuwait healthcare uniform rules കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി പുതിയ ഔദ്യോഗിക യൂണിഫോമും പെരുമാറ്റച്ചട്ടങ്ങളും പ്രാബല്യത്തിൽ വന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവദി ജനുവരി 21-ന് പുറത്തിറക്കിയ മന്ത്രിതല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ നടപ്പാക്കിയത്.
ആരോഗ്യ പ്രവർത്തകരുടെ പ്രൊഫഷണൽ തിരിച്ചറിയൽ കൂടുതൽ വ്യക്തതയോടെ ഉറപ്പാക്കുക, ഓരോ വിഭാഗത്തിനും ഏകീകൃത യൂണിഫോം നടപ്പാക്കുക, രോഗികൾക്ക് ജീവനക്കാരെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുക, ആരോഗ്യ സ്ഥാപനങ്ങളിലെ അച്ചടക്കവും സേവന നിലവാരവും മെച്ചപ്പെടുത്തുക എന്നിവയാണ് പുതിയ ചട്ടങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പുതിയ നിർദേശങ്ങൾ പാലിക്കാത്ത ജീവനക്കാർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
പ്രധാന നിർദേശങ്ങൾ
- ജോലി സമയത്ത് എല്ലാ ജീവനക്കാരും ഔദ്യോഗിക ഐഡി കാർഡ് നിർബന്ധമായും ധരിക്കണം.
- വ്യക്തിശുചിത്വം കർശനമായി പാലിക്കണം.
- മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ദുർഗന്ധമുള്ള വസ്ത്രങ്ങളോ അമിത സുഗന്ധവസ്തുക്കളോ ഉപയോഗിക്കരുത്.
- ശരീരത്തിൽ ടാറ്റൂ ഉണ്ടെങ്കിൽ ജോലി സമയത്ത് അത് പൂർണമായും മറച്ചിരിക്കണം.
- വൃത്തിയുള്ളതും മാന്യവുമായ, ജോലിക്ക് അനുയോജ്യമായ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ.
അനുവദിക്കാത്ത വസ്ത്രങ്ങൾ
ജോലി സമയത്ത് താഴെ പറയുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കിയിട്ടുണ്ട്.
- സ്പോർട്സ് വസ്ത്രങ്ങൾ
- ഷോർട്സ്
- മുട്ടിന് മുകളിലുള്ള വസ്ത്രങ്ങൾ
- കീറിയതോ തുളയുള്ളതോ ആയ വസ്ത്രങ്ങൾ
- സ്പോർട്സ് ക്യാപ്പുകൾ
- അനുചിതമായ മുദ്രാവാക്യങ്ങളോ പരസ്യങ്ങളോ ഉള്ള വസ്ത്രങ്ങൾ
പാദരക്ഷകൾക്കും നിയന്ത്രണം
ജീവനക്കാർ വൃത്തിയുള്ള ഔദ്യോഗിക ഷൂസുകളോ ഒരേ നിറത്തിലുള്ള ലളിതമായ സ്പോർട്സ് ഷൂസുകളോ മാത്രമേ ധരിക്കാവൂ. വലിയ ലോഗോകളുള്ളതോ തിളക്കമുള്ള നിറങ്ങളിലുള്ളതോ ആയ ഷൂസുകൾ അനുവദിക്കില്ല.
പ്രത്യേക യൂണിഫോം
പുരുഷന്മാർക്കും സ്ത്രീകൾക്കും, ഇസ്ലാമിക വേഷം ധരിക്കുന്ന വനിതകൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത മൂന്ന് മാതൃകകളിലുള്ള സ്ക്രബ്സ് യൂണിഫോമുകൾ അംഗീകരിച്ചിട്ടുണ്ട്.
അതേസമയം, നഴ്സിംഗ് വിഭാഗം, അടിയന്തര മെഡിക്കൽ സേവന വിഭാഗം (EMS), എൻജിനീയറിംഗ് വിഭാഗം എന്നിവിടങ്ങളിലെ ജീവനക്കാർക്ക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രത്യേക പ്രൊഫഷണൽ യൂണിഫോം ധരിക്കുന്നത് നിർബന്ധമാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
60 ദശലക്ഷം ഡോളറിന്റെ കരാർ; കുവൈത്തിന്റെ വിമാന ഗതാഗത നിയന്ത്രണ സേവനങ്ങൾ അടിപൊളിയാവും
Kuwait Drisya Staff Editor — July 27, 2026 · 0 Comment

Kuwait to Upgrade Air Traffic Control Servicesകുവൈത്ത് സിറ്റി: രാജ്യത്തെ വ്യോമഗതാഗത നിയന്ത്രണ സേവനങ്ങൾ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനായി പുതിയ കരാറിൽ ഒപ്പുവെച്ചു. യു.കെ ആസ്ഥാനമായുള്ള നാറ്റ്സ് കമ്പനിക്കാണ് 18.6 ദശലക്ഷം കുവൈത്ത് ദീനാർ (60 ദശലക്ഷം ഡോളർ) മൂല്യമുള്ള അഞ്ച് വർഷത്തെ കരാർ ലഭിച്ചത്.
Apply Now for the latest vacancies
കരാർ പ്രകാരം വിമാന നാവിഗേഷൻ സേവനങ്ങളുടെ പ്രവർത്തനം, നിയന്ത്രണം, നിരീക്ഷണം, പരിപാലനം, വികസനം എന്നിവ നാറ്റ്സ് ഏറ്റെടുക്കും. വ്യോമയാന മേഖലയിലെ പ്രവർത്തനക്ഷമത ഉയർത്തുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലേക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) ചെയർമാൻ ശൈഖ് ഹമൂദ് മുബാറക് അൽ സബാഹും നാറ്റ്സ് ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ബെൻ കിഫും ഇരുപക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കരാറിൽ ഒപ്പുവെച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വ്യോമനാവിഗേഷൻ സേവനങ്ങളുടെ നവീകരണം, ഉദ്യോഗസ്ഥർക്ക് വിദഗ്ധ പരിശീലനം, നിരീക്ഷണ-പരിപാലന സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ, ഭാവി വികസന പദ്ധതികൾ എന്നിവ കരാറിന്റെ പ്രധാന ഘടകങ്ങളാണെന്ന് പി.എ.സി.എ ആസൂത്രണ-പദ്ധതി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാദ് അൽ ഉതൈബി അറിയിച്ചു.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാദേശികവും മേഖലാതലത്തിലുമുള്ള പുതിയ വ്യോമഗതാഗത ആവശ്യങ്ങൾ പരിഗണിച്ച് കുവൈത്തിന്റെ വ്യോമാതിർത്തിയും വിമാനപാതകളും പുനർരൂപകൽപ്പന ചെയ്യുന്നതും പദ്ധതിയുടെ ഭാഗമാണെന്ന് അധികൃതർ വ്യക്തമാക്കി.
Kuwait Denies Involvement in Military Action Against Iran, Rejects Wall Street Journal Reportഇറാനെതിരായ സൈനിക നടപടികളിൽ പങ്കില്ല; ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് തള്ളി കുവൈത്ത്
Kuwait Drisya Staff Editor — July 27, 2026 · 0 Comment

Kuwait Denies Involvement in Military Action Against Iran, Rejects Wall Street Journal Reportകുവൈത്ത് സിറ്റി: ഇറാനെതിരായ സൈനിക നടപടികളിൽ കുവൈത്ത് പങ്കെടുത്തെന്ന ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് കുവൈത്ത് ഔദ്യോഗികമായി തള്ളി. റിപ്പോർട്ടിലെ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് വ്യക്തമാക്കി അമേരിക്കയിലെ കുവൈത്ത് അംബാസഡർ ശൈഖ അൽ സൈൻ അസ്സബാഹ് ‘വാൾ സ്ട്രീറ്റ് ജേണൽ’ എഡിറ്റോറിയൽ ബോർഡിന് കത്തയച്ചു.
Apply Now for the latest vacancies
ജൂലൈ 24-ന് “ബഹ്റൈൻ, കുവൈത്ത് യുദ്ധവിമാനങ്ങൾ ഇറാനെ ആക്രമിച്ചു” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സമ്മർ സെയ്ദും ഷെൽബി ഹോളിഡേയും ഉന്നയിച്ച അവകാശവാദങ്ങൾ യാഥാർഥ്യവിരുദ്ധമാണെന്ന് അംബാസഡർ വ്യക്തമാക്കി.
ഇറാനെതിരായ ഏതെങ്കിലും സൈനിക നടപടികളിൽ കുവൈത്ത് ഒരു ഘട്ടത്തിലും പങ്കെടുത്തിട്ടില്ലെന്നും, അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് സ്വന്തം ഭൂപ്രദേശമോ വ്യോമമേഖലയോ സമുദ്രാതിർത്തിയോ ഉപയോഗിക്കാൻ ഒരിക്കലും അനുമതി നൽകിയിട്ടില്ലെന്നും കത്തിൽ അദ്ദേഹം വ്യക്തമാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Kuwait Rejects Viral Terror Group Rumorsആ വാർത്ത വ്യാജം;സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കുവൈറ്റ്
Kuwait Drisya Staff Editor — July 26, 2026 · 0 Comment

Kuwait Rejects Viral Terror Group Rumorsകുവൈത്ത് സിറ്റി: കുവൈത്തില് ഭീകരവാദ സംഘത്തെ പിടികൂടിയെന്ന തരത്തിൽ ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ഈ വിവരങ്ങൾക്ക് ഔദ്യോഗികമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
Apply Now for the latest vacancies
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംഭവങ്ങളും പൂർണ്ണ സുതാര്യതയോടെയാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം ഏതെങ്കിലും സംഭവമോ മറ്റേതെങ്കിലും വിഷയമോ ശ്രദ്ധയിൽപ്പെട്ടാൽ, അംഗീകൃത നടപടിക്രമങ്ങൾ പാലിച്ച് ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ അറിയിക്കും. വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും കിംവദന്തികളിലോ സ്ഥിരീകരിക്കാത്ത വാർത്തകളിലോ ആകൃഷ്ടരാകരുതെന്നും ആഭ്യന്തര മന്ത്രാലയം ഉണർത്തി.
വ്യാജവാർത്തകളോ അഭ്യൂഹങ്ങളോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ഇത്തരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Major Foreign Investment Secured for Kuwait Petroleumകുവൈത്ത് പെട്രോളിയത്തിന് വൻ വിദേശ നിക്ഷേപം; കരാർ ഒപ്പുവച്ചത് വൻ തുകക്ക്
Kuwait Drisya Staff Editor — July 26, 2026 · 0 Comment

Major Foreign Investment Secured for Kuwait Petroleumകുവൈത്ത് സിറ്റി∙ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അവസരമൊരുക്കി കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെ.പി.സി) സുപ്രധാന കരാർ ഒപ്പുവച്ചു. ബ്ലാക്ക്സ്റ്റോൺ, ബ്രൂക്ക്ഫീൽഡ്, കെ.കെ.ആർ എന്നീ ആഗോള നിക്ഷേപക കൂട്ടായ്മയുമായി 1,600 കോടി ഡോളറിന്റെ (1,54,242 കോടി രൂപ) ‘ലീസ്-ആൻഡ്-ലീസ്-ബാക്ക്’ കരാറാണ് ഒപ്പുവച്ചത്. കുവൈത്ത് ഓയിൽ കമ്പനിയും രാജ്യാന്തര നിക്ഷേപകരും ചേർന്നു രൂപീകരിച്ച സംയുക്ത സംരംഭത്തിലൂടെയാണ് 20.5 വർഷത്തെ കാലാവധിയുള്ള പാട്ടക്കരാർ നടപ്പിലാക്കുന്നത്.
APPLY NOW FOR THE LATEST VACANCIES
കുവൈത്ത് ഓയിൽ കമ്പനിക്ക് 51% ഓഹരിയും പൂർണ പ്രവർത്തന നിയന്ത്രണവും ഉണ്ടായിരിക്കും. ബ്ലാക്ക്സ്റ്റോൺ, ബ്രൂക്ക്ഫീൽഡ്, കെ.കെ.ആർ കൺസോർഷ്യത്തിനു സംയുക്ത സംരംഭത്തിൽ 49% ഓഹരിയും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Kuwait Maghrib Expressway closure : വേനൽച്ചൂടും ഗതാഗതക്കുരുക്കും ; കുവൈത്തിൽ ഈ എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണം; ഒരു മാസത്തേക്ക് പാതകൾ അടച്ചിടും
Kuwait Greeshma Staff Editor — July 26, 2026 · 0 Comment

Kuwait Maghrib Expressway closure : കുവൈറ്റ് സിറ്റി, ജൂലൈ 25: കുവൈറ്റ് സിറ്റിയിൽ നിന്ന് അഹമ്മദിയിലേക്ക് പോകുന്ന വാഹനയാത്രക്കാർക്ക് പ്രധാന അറിയിപ്പ്. മഗ്രിബ് എക്സ്പ്രസ് വേയുടെ വലതുവശത്തെയും മധ്യഭാഗത്തെയും പാതകൾ താൽക്കാലികമായി അടച്ചിടുമെന്ന് കുവൈറ്റ് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.അടച്ചിടലിന്റെ ഭാഗമായി മഗ്രിബ് റോഡിലേക്ക് പ്രവേശിക്കുന്ന ഫസ്റ്റ് റിംഗ് റോഡ് എക്സിറ്റും, സെക്കൻഡ് റിംഗ് റോഡിലേക്ക് പ്രവേശിക്കുന്ന മഗ്രിബ് റോഡ് എക്സിറ്റും ഗതാഗതത്തിനായി അടച്ചിടും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
2026 ജൂലൈ 26 (ഞായറാഴ്ച) മുതലാണ് ഗതാഗത നിയന്ത്രണം നിലവിൽ വരുന്നത്. ഈ നിയന്ത്രണം ഒരു മാസത്തേക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. ഈ കാലയളവിൽ യാത്രാ വൈകൽ ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ ബദൽ വഴികൾ ഉപയോഗിക്കണമെന്നും, ട്രാഫിക് അധികൃതരുടെ നിർദേശങ്ങളും റോഡ് സൈൻബോർഡുകളും കർശനമായി പാലിക്കണമെന്നും ജനറൽ ട്രാഫിക് വകുപ്പ് അഭ്യർഥിച്ചു