ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കുമോ? അറിയാം

504208

ദുബൈ: ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ യുഎഇയിൽ വരാനിരിക്കുന്ന ഓഗസ്റ്റ് മാസത്തിലെ ഇന്ധനവില വീണ്ടും ഉയർന്നേക്കുമെന്ന് സൂചന. ജൂലൈയിൽ നൽകിയ ആശ്വാസത്തിന് ശേഷം വീണ്ടും വില വർധനവിന് സാധ്യത തെളിഞ്ഞത് രാജ്യത്തെ വാഹന ഉടമകളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില ഒറ്റയടിക്ക് 7 ശതമാനം ഉയർന്ന് ബാരലിന് 100.78 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) 5 ശതമാനം വർധിച്ച് 91.78 ഡോളറിലും അബുദബി കയറ്റുമതിയുടെ മാനദണ്ഡമായ മർബൻ ക്രൂഡ് (Murban Crude) 15 ശതമാനം ഉയർന്ന 105.40 ഡോളറിലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.

ജൂലൈയിലെ വിലക്കുറവിന് പിന്നാലെ തിരിച്ചടി

തുടർച്ചയായ അഞ്ച് വ്യാപാര സെഷനുകളിലാണ് എണ്ണവില കുത്തനെ ഉയർന്നത്. ഇതോടെ ജൂലൈ മാസം ആരംഭത്തിൽ എണ്ണവിലയിലുണ്ടായ ഇടിവിനെ തുടർന്ന് യുഎഇയിൽ ഇന്ധനനിരക്കിൽ നൽകിയ കുറവിന്റെ ഭൂരിഭാഗവും ഇല്ലാതായി.

ജൂലൈയിലെ നിലവിലെ ഇന്ധനനിരക്ക്

  • സൂപ്പർ 98: ലിറ്ററിന് 3.40 ദിർഹം
  • സ്‌പെഷ്യൽ 95: ലിറ്ററിന് 3.29 ദിർഹം
  • ഇ-പ്ലസ് 91: ലിറ്ററിന് 3.21 ദിർഹം
  • ഡീസൽ: ലിറ്ററിന് 3.60 ദിർഹം

വിലവർധനവിന് പിന്നിലെ കാരണങ്ങൾ

മിഡിൽ ഈസ്റ്റിലെ സംഘർഷ സാധ്യതകൾ: ചെങ്കടലിൽ സഊദി ടാങ്കറുകൾക്ക് നേരെ വീണ്ടും ആക്രമണങ്ങൾ ഉണ്ടായതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.

ഷിപ്പിംഗ് റൂട്ടുകളിലെ തടസ്സം: ഗൾഫ് മേഖലയെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന പ്രമുഖ കടൽപ്പാതകളിലെ തടസ്സങ്ങൾ വിതരണത്തെ ബാധിക്കുമെന്ന ഭയം വിപണിയിലുണ്ട്.

പിരിമുറുക്കം: മുൻ ആഴ്ചകളിൽ യുഎസ്-ഇറാൻ ചർച്ചകളെ തുടർന്ന് ബ്രെന്റ് വില ബാരലിന് 73 ഡോളറിലേക്ക് താഴ്ന്നിരുന്നെങ്കിലും പുതിയ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വിപണിയിലെ ശുഭാപ്തിവിശ്വാസത്തെ ഇല്ലാതാക്കി.

യുഎഇ നിവാസികളെ ഇത് എങ്ങനെ ബാധിക്കും?

യുഎഇയിലെ ഭരണകൂടം പ്രതിമാസ അടിസ്ഥാനത്തിലാണ് പെട്രോൾ, ഡീസൽ വിലകൾ പുനർനിർണ്ണയിക്കുന്നത്. മുൻ മാസത്തെ അന്താരാഷ്ട്ര ക്രൂഡ് ഓയിലിന്റെ ശരാശരി വില അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്.

ഒരു ദിവസത്തെ വിലക്കയറ്റം കൊണ്ട് മാത്രം നിരക്ക് വർധിക്കണമെന്നില്ല. ജൂലൈയിലെ വരും ദിവസങ്ങളിലെ ശരാശരി നിരക്കാണ് നിർണായകം. ബ്രെന്റ് ക്രൂഡ് വില മാസാന്ത്യം വരെ 95 – 100 ഡോളർ നിരക്കിൽ തുടരുകയാണെങ്കിൽ ഓഗസ്റ്റിൽ ഇന്ധനവില വർധിക്കും. എന്നാൽ ഇത് താൽക്കാലിക തടസ്സമാണെന്നും വില വീണ്ടും 80 – 85 ഡോളർ പരിധിയിലേക്ക് താഴുമെന്നും അങ്ങനെ വന്നാൽ വാഹന ഉടമകൾക്ക് വലിയ ആഘാതമുണ്ടാകില്ല.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രവാസികളെ…ട്രിപ്പ്‌ മോഡ് ഓൺ ആകുംl ആഘോഷിക്കാൻ റെഡിയാവു!! നിങ്ങൾ കാത്തിരുന്നത് ഇതാ യുഎഇയിൽ വീണ്ടും നീണ്ട അവധിക്ക് സാധ്യത; അറിയാം

ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യത. നബിദിനമായി ബന്ധപ്പെട്ടാണ് നീണ്ട അവധി ലഭിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ റബീഉൽ അവ്വൽ മാസം പന്ത്രണ്ടാം തീയതിയാണ് നബിദിനമായി ആചരിക്കുക. എന്നാൽ ഈ വർഷത്തെ കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനം വരുന്നത്.

സാധാരണയിൽ ഒരു ചൊവ്വാഴ്ചയാണ് അവധി വന്നതെങ്കിൽ തിങ്കളാഴ്ച ജോലിക്ക് പോയി വീണ്ടും ചൊവ്വാഴ്ച അവധിയെടുക്കുന്ന ഒരു ബുദ്ധിമുട്ട് പ്രവാസികൾക്ക് ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായാണ് യുഎഇ അധികൃതർ അവധി ട്രാൻസ്ഫർ നിയമം കൊണ്ടുവന്നത്

2024 ൽ പാസാക്കുകയും പിന്നീട് പ്രാബല്യത്തിൽ വരികയും ചെയ്ത കാബിനറ്റ് റെസല്യൂഷൻ നമ്പർ 27 അനുസരിച്ച് ആഴ്ചയുടെ മധ്യത്തിൽ വരുന്ന പൊതു അവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അല്ലെങ്കിൽ അവസാനത്തിലേക്കോ മാറ്റാൻ യുഎഇ സർക്കാരിന് അധികാരമുണ്ട്.
തുടർച്ചയായ അവധി ദിനങ്ങൾ ലഭിക്കുക, ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ നീക്കം.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അവധി മാറ്റാനുള്ള ഈ നിയമം നബിദിന അവധിക്കും ബാധകമാകും. ഓഗസ്റ്റ് 25 ചൊവ്വാഴ്ചത്തെ അവധി മുൻപുള്ള തിങ്കളാഴ്ചത്തേക്ക് ഓഗസ്റ്റ് 24 ലേക്ക് മാറ്റാനാണ് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി കൂടെ ലഭിക്കുന്നതിനാൽ യുഎഇയിലെ ജീവനക്കാർക്ക് നീണ്ട മൂന്ന് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത.

അതായത് ഓഗസ്റ്റ് 22 ശനിയാഴ്ച മുതൽ 24 തിങ്കളാഴ്ച വരെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ഒരുപോലെ ഈ ആനുകൂല്യം ലഭിക്കുമെന്ന് യുഎഇ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ട്രാൻസ്ഫർ നിയമം എല്ലാ അവധികൾക്കും ബാധകമല്ല.
വലിയ പെരുന്നാൾ, ചെറിയ പെരുന്നാൾ എന്നീ അവധികൾ മാസപിറവി അടിസ്ഥാനമാക്കിയതിനാൽ ഈ നിയമം ബാധകമാകില്ല.

ഈ മൂന്ന് ദിവസത്തെ അവധി സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പ് വന്നിട്ടില്ല എന്നതും ശ്രദ്ധിക്കണം. എന്നാൽ ഈ ദിവസത്തിനോട് അടുക്കുമ്പോൾ എന്തായാലും ഉദ്യോഗിക അറിയിപ്പ് ഉണ്ടാകും. ഇസ്ലാമിക കലണ്ടർ എന്നത് മാസപ്പിറവിയെ അടിസ്ഥാനമാക്കിയുള്ളതാണ് അതിനാൽ ചന്ദ്രനെ കാണുന്നതിന് അനുസരിച്ച് മാത്രമേ റബീഉൽ അവ്വൽ മാസം എപ്പോഴാണ് തുടങ്ങുക എന്ന് കൃത്യമായി പറയാൻ സാധിക്കൂകയുള്ളു.

ഓഗസ്റ്റ് പകുതിയോടെയെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. കൂടാതെ യുഎഇയിലെ ഔദ്യോഗിക മാസപ്പിറവി നിരീക്ഷണ സമിതിയുടെ അന്തിമ തീരുമാനത്തിന് ശേഷം മാത്രമേ അവധി തീയതികൾ സർക്കാർ പ്രഖ്യാപിക്കുകയുള്ളൂ. അവധിക്ക് ജോലി ചെയ്യേണ്ടി വരുന്നവർക്ക് യുഎഇ തൊഴിൽ നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് തൊഴിൽ ഉടമകൾക്കും നിർദേശം നൽകി.

ഔദ്യോഗിക അവധിക്ക് ജീവനക്കാരനോട് ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ, അതിന് കൃത്യമായ നഷ്ടപരിഹാരം നൽകാൻ തൊഴിലുടമ നിയമപരമായി ബാധ്യസ്ഥനാണ്. കൂടാതെ അടിസ്ഥാന ശമ്പളവും മറ്റ് അലവൻസുകളും നോക്കി മൊത്തം ശമ്പളത്തെ അടിസ്ഥാനമാക്കിയല്ല എന്ന കാര്യം കൂടെ ഓർക്കണം

Related Posts

Leave a Reply

Your email address will not be published. Required fields are marked *