
Countries Seek Concessions on LNG Imports ദോഹ: ഹോർമുസ് കടലിടുക്കിലെ സുരക്ഷാ പ്രതിസന്ധിയും കപ്പൽ ഇൻഷുറൻസ് ചെലവിലെ വർധനവും പശ്ചാത്തലമാക്കി, ഖത്തറിൽ നിന്നും യുഎഇയിൽ നിന്നുമുള്ള ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഇറക്കുമതിക്കായി കൂടുതൽ വിലക്കിഴിവും വിതരണ ഉറപ്പുകളും ആവശ്യപ്പെടാൻ ഏഷ്യയിലെയും യൂറോപ്പിലെയും നിരവധി രാജ്യങ്ങൾ ഒരുങ്ങുന്നതായി റിപ്പോർട്ട്.
അമേരിക്ക-ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന എണ്ണ-വാതക ഗതാഗതത്തിന് നേരിടുന്ന വെല്ലുവിളികളും കപ്പൽ ഗതാഗതത്തിലെ സുരക്ഷാ ആശങ്കകളും ഗൾഫ് മേഖലയിലെ ഊർജവിതരണത്തിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടെന്നാണ് വിപണി വിലയിരുത്തൽ. ഇതോടെ ആഗോള എൽഎൻജി വിപണിയിൽ ഖത്തറിനും യുഎഇയ്ക്കും ഉണ്ടായിരുന്ന ശക്തമായ വിലപേശൽ ശേഷിക്ക് തിരിച്ചടിയേറ്റതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ എൽഎൻജി കയറ്റുമതിയുടെ ഏകദേശം അഞ്ചിലൊന്ന് ഖത്തറും യുഎഇയും ചേർന്നാണ് നിർവഹിക്കുന്നത്. ഈ കയറ്റുമതിയുടെ ഭൂരിഭാഗവും ഹോർമുസ് കടലിടുക്കിലൂടെയാണ് ആഗോള വിപണിയിലെത്തുന്നത്. അതിനാൽ മേഖലയിൽ രൂപപ്പെട്ട സുരക്ഷാ പ്രതിസന്ധി ഇരു രാജ്യങ്ങളുടെയും കയറ്റുമതിയെ നേരിട്ട് ബാധിക്കുന്ന ഘടകമായി മാറിയിരിക്കുകയാണ്.
ഇതുവരെ കുറഞ്ഞ ഉൽപ്പാദനച്ചെലവിന്റെ ആനുകൂല്യത്തിൽ മത്സരാധിഷ്ഠിത വിലയിൽ എൽഎൻജി വിതരണം ചെയ്തിരുന്ന ഖത്തറും കൂടുതൽ ഇളവുകളുള്ള കരാറുകൾ നൽകിയിരുന്ന യുഎഇയും പുതിയ കരാറുകളിൽ കൂടുതൽ സമ്മർദം നേരിടേണ്ടിവരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, പുതിയ കരാറുകളിൽ കൂടുതൽ വിലക്കിഴിവ് നൽകാൻ ഇറക്കുമതി രാജ്യങ്ങൾ ആവശ്യപ്പെടാൻ സാധ്യതയുണ്ട്.
വിലക്കിഴിവിന് പുറമെ, ഭാവിയിൽ വിതരണ തടസ്സമുണ്ടായാൽ പകരം ചരക്ക് ലഭ്യമാക്കുമെന്ന ഉറപ്പും വാങ്ങുന്ന രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ കയറ്റുമതി തടസ്സപ്പെട്ടാൽ അമേരിക്കയിലെ ഗോൾഡൻ പാസ് എൽഎൻജി പദ്ധതി ഉൾപ്പെടെയുള്ള മറ്റ് കേന്ദ്രങ്ങളിൽ നിന്ന് വിതരണം ഉറപ്പാക്കണമെന്ന ആവശ്യവും ഉയരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഇറാൻ സംഘർഷത്തിന് മുമ്പ് ഖത്തറിലെയും യുഎഇയിലെയും ദീർഘകാല എൽഎൻജി കരാറുകൾ ബ്രെന്റ് ക്രൂഡ് വിലയുടെ 12.6 മുതൽ 12.7 ശതമാനം വരെയുള്ള നിരക്കിലായിരുന്നു. എന്നാൽ അടുത്തിടെ ഒപ്പുവെച്ച ചില കരാറുകളിൽ ഇത് 12.3 ശതമാനത്തിനടുത്ത് എത്തിയതായി വ്യവസായ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ വർധിച്ച രാഷ്ട്രീയ-സുരക്ഷാ അനിശ്ചിതത്വം കരാർ വിലകളിലും പ്രതിഫലിക്കാൻ തുടങ്ങിയതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്;ഒരു ചെറിയ പിഴവ് മതി ‘റിജക്റ്റ്’!!!പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC
UAE Nazia Staff Editor — July 24, 2026 · 0 Comment

ദുബൈ: യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, കോൺസുലാർ സേവനങ്ങൾക്കുള്ള അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുമ്പോൾ അപേക്ഷകർ സ്വന്തം വിവരങ്ങൾ തന്നെ നൽകണമെന്ന് പുതിയ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്റർ (ICAC). അപ്പോയിന്റ്മെന്റ് സമയത്ത് നൽകുന്ന വിവരങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകൾ ഉണ്ടായാൽ അപേക്ഷ വൈകുന്നതിനോ നിരസിക്കപ്പെടുന്നതിനോ ഇടയാക്കുമെന്നാണ് പുതിയ മുന്നറിയിപ്പ്.
ഇമെയിലും ഫോൺ നമ്പറും: അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുമ്പോൾ നൽകുന്ന ഇമെയിൽ വിലാസവും കോൺടാക്റ്റ് നമ്പറും അപേക്ഷകന്റെ സ്വന്തമായിരിക്കണം. അപേക്ഷ സെന്ററിൽ സമർപ്പിക്കുന്ന സമയത്ത് ഈ വിവരങ്ങൾ കൃത്യമായി പരിശോധിക്കും.
ഡോക്യുമെന്റ് പരിശോധന: സാധുവായ വിവരങ്ങളോ അനുബന്ധ രേഖകളോ നൽകുന്നതിൽ പരാജയപ്പെട്ടാൽ അപ്പോയിന്റ്മെന്റ് റദ്ദാക്കപ്പെടും.
ബന്ധുക്കൾക്ക് വേണ്ടി ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
കുടുംബാംഗങ്ങളോ ബന്ധുക്കളോ ആണ് ഒരാൾക്ക് വേണ്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതെങ്കിൽ, അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ബന്ധം തെളിയിക്കുന്ന സാധുവായ രേഖകൾ നിർബന്ധമായും ഹാജരാക്കണം. ബുക്കിംഗ് പ്രക്രിയയിൽ നൽകിയ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ എല്ലാ സഹായ രേഖകളും കൈവശം കരുതണമെന്ന് പോർട്ടൽ വ്യക്തമാക്കുന്നു.
പുതിയ സംവിധാനം നിലവിൽ വന്നു
ജൂലൈ 22 മുതൽ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് സേവനങ്ങൾ ഔട്ട്സോഴ്സ് ചെയ്തതിനെ തുടർന്ന് യുഎഇയിലുടനീളമുള്ള 16 കേന്ദ്രങ്ങളിലാണ് പുതിയ ഐസിഎസി (ICAC) നെറ്റ്വർക്ക് പ്രവർത്തനം ആരംഭിച്ചത്.
പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി consularsevainuae.com വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. പുതിയ സ്ലോട്ടുകൾ ദിവസവും രാവിലെ 9-നും രാത്രി 9-നും വെബ്സൈറ്റിൽ ലഭ്യമാകും.
അതേസമയം, യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഷാർജയിലെ പുതിയ കേന്ദ്രം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുകയും അപേക്ഷകരുമായി സംസാരിക്കുകയും ചെയ്തു.
പ്രവാസികളെ…ട്രിപ്പ് മോഡ് ഓൺ ആകുംl ആഘോഷിക്കാൻ റെഡിയാവു!! നിങ്ങൾ കാത്തിരുന്നത് ഇതാ യുഎഇയിൽ വീണ്ടും നീണ്ട അവധിക്ക് സാധ്യത; അറിയാം
ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യത. നബിദിനമായി ബന്ധപ്പെട്ടാണ് നീണ്ട അവധി ലഭിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ റബീഉൽ അവ്വൽ മാസം പന്ത്രണ്ടാം തീയതിയാണ് നബിദിനമായി ആചരിക്കുക. എന്നാൽ ഈ വർഷത്തെ കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനം വരുന്നത്.
സാധാരണയിൽ ഒരു ചൊവ്വാഴ്ചയാണ് അവധി വന്നതെങ്കിൽ തിങ്കളാഴ്ച ജോലിക്ക് പോയി വീണ്ടും ചൊവ്വാഴ്ച അവധിയെടുക്കുന്ന ഒരു ബുദ്ധിമുട്ട് പ്രവാസികൾക്ക് ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായാണ് യുഎഇ അധികൃതർ അവധി ട്രാൻസ്ഫർ നിയമം കൊണ്ടുവന്നത്
2024 ൽ പാസാക്കുകയും പിന്നീട് പ്രാബല്യത്തിൽ വരികയും ചെയ്ത കാബിനറ്റ് റെസല്യൂഷൻ നമ്പർ 27 അനുസരിച്ച് ആഴ്ചയുടെ മധ്യത്തിൽ വരുന്ന പൊതു അവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അല്ലെങ്കിൽ അവസാനത്തിലേക്കോ മാറ്റാൻ യുഎഇ സർക്കാരിന് അധികാരമുണ്ട്.
തുടർച്ചയായ അവധി ദിനങ്ങൾ ലഭിക്കുക, ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ നീക്കം.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അവധി മാറ്റാനുള്ള ഈ നിയമം നബിദിന അവധിക്കും ബാധകമാകും. ഓഗസ്റ്റ് 25 ചൊവ്വാഴ്ചത്തെ അവധി മുൻപുള്ള തിങ്കളാഴ്ചത്തേക്ക് ഓഗസ്റ്റ് 24 ലേക്ക് മാറ്റാനാണ് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി കൂടെ ലഭിക്കുന്നതിനാൽ യുഎഇയിലെ ജീവനക്കാർക്ക് നീണ്ട മൂന്ന് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത.
അതായത് ഓഗസ്റ്റ് 22 ശനിയാഴ്ച മുതൽ 24 തിങ്കളാഴ്ച വരെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ഒരുപോലെ ഈ ആനുകൂല്യം ലഭിക്കുമെന്ന് യുഎഇ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ട്രാൻസ്ഫർ നിയമം എല്ലാ അവധികൾക്കും ബാധകമല്ല.
വലിയ പെരുന്നാൾ, ചെറിയ പെരുന്നാൾ എന്നീ അവധികൾ മാസപിറവി അടിസ്ഥാനമാക്കിയതിനാൽ ഈ നിയമം ബാധകമാകില്ല.
ഈ മൂന്ന് ദിവസത്തെ അവധി സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പ് വന്നിട്ടില്ല എന്നതും ശ്രദ്ധിക്കണം. എന്നാൽ ഈ ദിവസത്തിനോട് അടുക്കുമ്പോൾ എന്തായാലും ഉദ്യോഗിക അറിയിപ്പ് ഉണ്ടാകും. ഇസ്ലാമിക കലണ്ടർ എന്നത് മാസപ്പിറവിയെ അടിസ്ഥാനമാക്കിയുള്ളതാണ് അതിനാൽ ചന്ദ്രനെ കാണുന്നതിന് അനുസരിച്ച് മാത്രമേ റബീഉൽ അവ്വൽ മാസം എപ്പോഴാണ് തുടങ്ങുക എന്ന് കൃത്യമായി പറയാൻ സാധിക്കൂകയുള്ളു.
ഓഗസ്റ്റ് പകുതിയോടെയെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. കൂടാതെ യുഎഇയിലെ ഔദ്യോഗിക മാസപ്പിറവി നിരീക്ഷണ സമിതിയുടെ അന്തിമ തീരുമാനത്തിന് ശേഷം മാത്രമേ അവധി തീയതികൾ സർക്കാർ പ്രഖ്യാപിക്കുകയുള്ളൂ. അവധിക്ക് ജോലി ചെയ്യേണ്ടി വരുന്നവർക്ക് യുഎഇ തൊഴിൽ നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് തൊഴിൽ ഉടമകൾക്കും നിർദേശം നൽകി.
Pഔദ്യോഗിക അവധിക്ക് ജീവനക്കാരനോട് ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ, അതിന് കൃത്യമായ നഷ്ടപരിഹാരം നൽകാൻ തൊഴിലുടമ നിയമപരമായി ബാധ്യസ്ഥനാണ്. കൂടാതെ അടിസ്ഥാന ശമ്പളവും മറ്റ് അലവൻസുകളും നോക്കി മൊത്തം ശമ്പളത്തെ അടിസ്ഥാനമാക്കിയല്ല എന്ന കാര്യം കൂടെ ഓർക്കണം