
Gulf Conflict: Health Ministry Evaluates Preparedness കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ സ്ഥിഗതികൾ വിലയിരുത്തി ആരോഗ്യമന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിന്റെ ക്രൈസിസ് സെന്ററിൽ നടന്ന യോഗത്തിൽ ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാദി അധ്യക്ഷത വഹിച്ചു. അണ്ടർ സെക്രട്ടറി ശൈഖ് ഡോ. സൽമാൻ ഖലീഫ അസ്സബാഹ്, മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. റ്റവും പുതിയ സംഭവവികാസങ്ങളും എല്ലാ മേഖലകളിലുമുള്ള ആരോഗ്യസംവിധാനത്തിന്റെ സജ്ജതയും യോഗത്തിൽ വിലയിരുത്തി.
മുൻകരുതൽ നടപടികൾ, നിരന്തരമായ ഫീൽഡ് നിരീക്ഷണം, മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം എന്നിവയുടെ പ്രാധാന്യം ആരോഗ്യമന്ത്രി ഊന്നിപ്പറഞ്ഞു. പ്രവർത്തനക്ഷമത വർധിപ്പിക്കാനും ഏത് സാഹചര്യത്തോടും വേഗത്തിൽ പ്രതികരിക്കാൻ സജ്ജമാകാനും ഇത് സഹായിക്കുമെന്നും സൂചിപ്പിച്ചു.
ആശുപത്രികൾ,ആംബുലൻസ് സേവനങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ,തീവ്രപരിചരണ വിഭാഗങ്ങൾ, അത്യാഹിത വിഭാഗങ്ങൾ എന്നിവയുടെ പ്രവർത്തന സജ്ജത സംബന്ധിച്ച റിപ്പോർട്ടുകൾ യോഗം അവലോകനം ചെയ്തു. മെഡിക്കൽ സംഭരണശാലകളുടെ സജ്ജീകരണങ്ങൾ, മരുന്നുകളുടെയും മെഡിക്കൽ സാമഗ്രികളുടെയും ശേഖരവും, ഏത് സാഹചര്യത്തിലും കാര്യക്ഷമമായ ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതും ഉറപ്പാക്കി.
Major Airlines Cancel Flight Operationsസംഘർഷാവസ്ഥ രൂക്ഷം;വിമാന സർവീസുകൾ റദ്ദാക്കി എയർലൈനുകൾ
Kuwait Drisya Staff Editor — July 20, 2026 · 0 Comment

Major Airlines Cancel Flight Operationsദുബായ്: ഗൾഫ് മേഖലയിലെ തുടരുന്ന സംഘർഷാവസ്ഥയും പ്രവർത്തനപരമായ വെല്ലുവിളികളും കാരണം യുഎഇയിൽ നിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ പ്രമുഖ എയർലൈനുകൾ റദ്ദാക്കി. ജൂലൈ 20, 21 തീയതികളിലെ സർവീസുകളെയാണ് പ്രധാനമായും ബാധിച്ചിരിക്കുന്നത്.
എമിറേറ്റ്സ് എയർലൈൻസ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനും (DXB) കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനും (KWI) ഇടയിലുള്ള നിരവധി സർവീസുകൾ റദ്ദാക്കിയതായി അറിയിച്ചു. യാത്രക്കാർ യാത്രതിരിക്കുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കണമെന്ന് കമ്പനി നിർദേശിച്ചു.
എത്തിഹാദ് എയർവേയ്സ് അബുദാബിയെയും കുവൈത്തിനെയും ബന്ധിപ്പിക്കുന്ന EY653, EY654 സർവീസുകൾ പ്രവർത്തനപരമായ കാരണങ്ങളാൽ റദ്ദാക്കിയതായി അറിയിച്ചു. ബാധിതരായ യാത്രക്കാർക്ക് ബദൽ യാത്രാസൗകര്യം ഒരുക്കിവരികയാണെന്നും എസ്എംഎസ്, ഇമെയിൽ അറിയിപ്പുകൾ ലഭിക്കുന്നതിനായി ബന്ധപ്പെടാനുള്ള വിവരങ്ങൾ പുതുക്കി നൽകണമെന്നും കമ്പനി ആവശ്യപ്പെട്ടു.
എയർ അറേബ്യയും ഷാർജ–കുവൈത്ത്, അബുദാബി–കുവൈത്ത് റൂട്ടുകളിലെ നിരവധി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ജൂലൈ 21-ലെ ചില സർവീസുകളും ഇതിന്റെ ഭാഗമായി ബാധിക്കപ്പെട്ടു. ജൂലൈ 20 ന് റദ്ദാക്കുന്ന വിമാന സർവ്വീസുകൾ-ദുബൈ – കുവൈറ്റ്- EK853, EK855, EK857, EK859. കുവൈറ്റ്-ദുബൈ – EK854, EK856, EK858, EK860
ജൂലൈ 21 ന് റദ്ദാക്കുന്ന വിമാന സർവ്വീസുകൾ-ദുബൈ – കുവൈറ്റ്- EK853, EK855, EK857, EK859. കുവൈറ്റ്-ദുബൈ – EK854, EK856, EK858, EK860
നിയന്ത്രണം ബാധിക്കുന്ന വിമാന സർവ്വീസുകൾ- ഷാർജ-കുവൈറ്റ് G9068, G9124, G9121, കുവൈറ്റ്-ഷാർജ G9069, G9125,G9122
അബുദാബി-കുവൈറ്റ്- 3L020, 3L022, കുവൈറ്റ്- അബുദാബി 3L021, 3L023.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് എയർലൈനുകളുടെ ഔദ്യോഗിക വെബ്സൈറ്റിലോ ആപ്പിലോ വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് എല്ലാ എയർലൈനുകളും നിർദേശിച്ചു. സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് സർവീസ് ഷെഡ്യൂളുകളിലും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Kuwait Prime Minister Visits the Injuredജനവാസ മേഖലകളെ ലക്ഷ്യമിട്ട് ഇറാൻ; പരിക്കേറ്റവരെ സന്ദർശിച്ച് കുവൈത്ത് പ്രധാനമന്ത്രി
Kuwait Drisya Staff Editor — July 20, 2026 · 0 Comment

Kuwait Prime Minister Visits the Injuredകുവൈത്ത് സിറ്റി: രാജ്യത്തെ സിവിലിയൻമാരെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുണ്ടായ ഇറാൻ ആക്രമണത്തിൽ പരുക്കേറ്റ് അൽ അദാൻ ആശുപത്രിയിൽ കഴിയുന്നവരെ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് സന്ദർശിച്ചു. ആക്രമണത്തിൽ പരുക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ അദ്ദേഹം നിർദേശം നൽകി.
അതിനിടെ, തങ്ങളുടെ രാജ്യത്തെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടും ഇറാൻ ആക്രമണം നടത്തിയതായി ബഹ്റൈൻ പ്രതിരോധ സേന അറിയിച്ചു. ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ ശത്രുരാജ്യത്തിന്റെ ഒട്ടേറെ വ്യോമലക്ഷ്യങ്ങളെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തടസ്സപ്പെടുത്തുകയും തകർക്കുകയും ചെയ്തതായി സൈന്യം സ്ഥിരീകരിച്ചു. രാജ്യത്തെ എല്ലാ സൈനിക വ്യൂഹങ്ങളും അതീവ ജാഗ്രതയിലാണെന്നും ബഹ്റൈൻ വ്യക്തമാക്കി.
Kuwait drone ownership transfer കുവൈത്തിൽ സഹേൽ ആപ്പിൽ പുതിയ സേവനം; ഡ്രോൺ ഉടമസ്ഥാവകാശം ഇനി ഓൺലൈനായി കൈമാറാം
Kuwait Greeshma Staff Editor — July 20, 2026 · 0 Comment

Kuwait drone ownership transfer : കുവൈറ്റ് സിറ്റി, ജൂലൈ 19: കുവൈറ്റ് ആഭ്യന്തര മന്ത്രാലയം സഹേൽ (Sahel) ആപ്പിൽ പുതിയ ഇലക്ട്രോണിക് സേവനം അവതരിപ്പിച്ചു. ഇതിലൂടെ സർക്കാർ ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ ഡ്രോണിന്റെ ഉടമസ്ഥാവകാശം ഡിജിറ്റലായി മറ്റൊരാളിലേക്ക് കൈമാറാൻ ഇനി സാധിക്കും.
പുതിയ സേവനം ഉപയോഗിച്ച് നിലവിലെ ഉടമയ്ക്കും പുതിയ ഉടമയ്ക്കും സഹേൽ ആപ്പിലൂടെ തന്നെ ഉടമസ്ഥാവകാശ കൈമാറ്റ നടപടികൾ പൂർത്തിയാക്കാനാകും. ഇതോടെ നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ കഴിയുകയും സർക്കാർ ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യം ഒഴിവാകുകയും ചെയ്യും.
ഡിജിറ്റൽ സർക്കാർ സേവനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുകയും പൊതുജനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർനടപടികളുടെ ഭാഗമായാണ് ഈ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ ഭരണനടപടികൾ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.
കുവൈറ്റില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം
Kuwait Merlin Staff Editor — July 19, 2026 · 0 Comment

Kuwait new law to regulate places of worship കുവൈറ്റിലെ ആരാധനാലയങ്ങളുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും നിയന്ത്രിക്കുന്നതിനായി പുതിയ നിയമം (ഡിക്രി ലോ നമ്പര്‍ 72/2026) പ്രാബല്യത്തില്‍ വന്നു. ആരാധനാലയങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കോ മതപരമല്ലാത്ത മറ്റ് കാര്യങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കുന്നത് തടയാനും വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള പള്ളികള്‍ ഒഴികെയുള്ള എല്ലാ ആരാധനാലയങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. പുതിയ നിയമപ്രകാരം ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സിനും മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിക്കും. മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനൊപ്പം രാജ്യത്തിന്റെ ആഭ്യന്തര-വിദേശ നയങ്ങളില്‍ ഇടപെടാനോ വര്‍ഗീയതയും തീവ്രവാദവും പ്രോത്സാഹിപ്പിക്കാനോ ആരാധനാലയങ്ങളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിയമം വ്യക്തമാക്കുന്നു.
മറ്റ് മതങ്ങളെ അപമാനിക്കുന്നതും അനുമതിയില്ലാതെ പൊതുവഴികള്‍ തടസ്സപ്പെടുത്തിക്കൊണ്ടുള്ള ചടങ്ങുകള്‍ നടത്തുന്നതും കുറ്റകരമാണ്. വിദേശ നയതന്ത്ര കാര്യാലയങ്ങളുമായി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ബന്ധപ്പെടുന്നത് ഉള്‍പ്പെടെ ഒമ്പത് തരം പ്രവര്‍ത്തനങ്ങള്‍ ആരാധനാലയങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. കുവൈറ്റ് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയും സഹിഷ്ണുതയും ഉയര്‍ത്തിപ്പിടിച്ചാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. നിലവിലുള്ള ആരാധനാലയങ്ങള്‍ക്ക് നിയമം അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ ആറുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ മന്ത്രാലയത്തിന് അധികാരമുണ്ടാകും. അടുത്ത ആറുമാസത്തിനുള്ളില്‍ ഇതിനാവശ്യമായ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കും. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക