ദുബൈയിൽ സ്വർണവില 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഏപ്രിൽ മാസത്തെ ഉയരത്തിൽ നിന്ന് വില താഴോട്ട്

Dubai gold price
Dubai gold price

ദുബൈ: ദുബൈയിലെ സ്വർണവില 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഇന്ന് രാവിലെ 9.35-ലെ നിരക്ക് പ്രകാരം 24 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 479.75 ദിർഹമായപ്പോൾ, വ്യാഴാഴ്ചയേക്കാൾ 1.75 ദിർഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 444.25 ദിർഹമായും വില കുറഞ്ഞു. ഇതും മുൻദിവസത്തേക്കാൾ 1.75 ദിർഹം കുറവാണ്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഏപ്രിൽ 19-നുശേഷം ആദ്യമായാണ് 24, 22 കാരറ്റ് സ്വർണവിലകൾ ഇത്രയും താഴ്ന്ന നിലയിലെത്തുന്നത്.

ഏപ്രിലിൽ രേഖപ്പെടുത്തിയ ഉയർന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 102.50 ദിർഹവും (ഏകദേശം 17.6 ശതമാനം), 22 കാരറ്റിന് 94.75 ദിർഹവും (17.6 ശതമാനം) ഇടിഞ്ഞിട്ടുണ്ട്. ഏപ്രിൽ 19-ന് 24 കാരറ്റ് സ്വർണവില ഗ്രാമിന് 582.25 ദിർഹവും 22 കാരറ്റിന് 539 ദിർഹവുമായിരുന്നു.

ഇതോടെ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ അടിസ്ഥാന വില ഏപ്രിലിലെ ഉയർന്ന നിരക്കിനെക്കാൾ 1,025 ദിർഹം കുറഞ്ഞു. 22 കാരറ്റിന് 947.50 ദിർഹത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. (ആഭരണങ്ങളുടെ നിർമാണച്ചെലവും മറ്റ് ചാർജുകളും  ഉൾപ്പെടുന്നില്ല).

മേയ് മാസത്തിന്റെ ഭൂരിഭാഗം സമയവും 24 കാരറ്റ് സ്വർണവില ഗ്രാമിന് 540 ദിർഹത്തിന് മുകളിലായിരുന്നു. മേയ് 11-ന് 570.75 ദിർഹം വരെ ഉയർന്നിരുന്നു. ജൂൺ മുതൽ വില താഴ്ന്നു തുടങ്ങിയതോടെ ജൂൺ അവസാനത്തോടെ 500 ദിർഹത്തിന് താഴെയെത്തി. ജൂലൈയിൽ 500 ദിർഹത്തിന് സമീപം തുടരുന്നതിനിടെയാണ് പുതിയ ഇടിവ്

വില ഇടിയാൻ പല കാരണങ്ങൾ 

ആഗോള വിപണിയിലും സ്വർണവിലയ്ക്ക് സമ്മർദം തുടരുകയാണ്. ട്രോയ് ഔൺസിന് ഏകദേശം 3,980 ഡോളറിനടുത്ത് വ്യാപാരം നടന്നെങ്കിലും ആഴ്ചയിലെ മൊത്തം ഇടിവ് 3.4 ശതമാനത്തിലെത്തി. ജൂൺ ആദ്യത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവാണിത്.

മധ്യപൂർവേഷ്യയിലെ സംഘർഷം മൂലം എണ്ണവില ഉയരുകയും പണപ്പെരുപ്പ ആശങ്ക ശക്തമാകുകയും ചെയ്തതോടെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന വിലയിരുത്തലാണ് സ്വർണവിലയെ ബാധിച്ചത്. ഉയർന്ന പലിശനിരക്ക് പലിശ ലഭിക്കാത്ത സ്വർണ നിക്ഷേപത്തെ അപേക്ഷിച്ച് ബോണ്ടുകൾ പോലുള്ള നിക്ഷേപങ്ങളെ കൂടുതൽ ആകർഷകമാക്കുന്നതിനാൽ സ്വർണത്തിന് തിരിച്ചടിയാകുന്നു. ശക്തമായ ഡോളറും ഉയരുന്ന ബോണ്ട് യീൽഡും സ്വർണവിലയ്ക്ക് അധിക സമ്മർദം സൃഷ്ടിക്കുന്നതായി വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബംബർ ബംബർ ബംബർ!!!! അടിച്ചു ഇന്ത്യൻ പ്രവാസിക്ക് കോടികളുടെ ബംമ്പർ!!എടുത്ത ആദ്യ ടിക്കറ്റിൽ തന്നെ ‘മില്യനയറായി’ പ്രവാസി യുവതി

UAE July 17, 2026

Dubai Duty Free
Dubai Duty Free

ദുബായ്∙ കഴിഞ്ഞ പത്തു വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിച്ച ഇന്ത്യൻ വ്യവസായിക്ക് ഒടുവിൽ കാത്തിരുന്ന ആ വൻ സമ്മാനം തേടിയെത്തി. ഷാർജയിൽ ലൈറ്റ് ഫിറ്റിങ്സ് ബിസിനസ് നടത്തുന്ന മുഹമ്മദ് അയ്യൂബുദ്ദീൻ (45) ആണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിലൂടെ 9 കോടിയിലേറെ രൂപ(ഒരു ദശലക്ഷം യുഎസ് ഡോളർ) സ്വന്തമാക്കിയത്.

കഴിഞ്ഞ രണ്ടു ദിവസമായി തനിക്ക് സമ്മാനം ലഭിക്കുമെന്നൊരു ശക്തമായ തോന്നൽ മനസ്സിലുണ്ടായിരുന്നതായി അയ്യൂബുദ്ദീൻ പറഞ്ഞു. ഈ നേട്ടത്തോടെ ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്യനയർ സമ്മാനം നേടുന്ന 280-ാമത്തെ ഇന്ത്യൻ പൗരനായി ഇദ്ദേഹം മാറി. ഇതേ നറുക്കെടുപ്പിൽത്തന്നെയാണ് ആദ്യമായി ടിക്കറ്റെടുത്ത പ്രവാസി വനിതയും ഭാഗ്യം കൈവരിച്ചത്.

ആദ്യ ശ്രമത്തിൽത്തന്നെ മില്യനയറായി ഹിര നയ്യർ
ഹപ്രവർത്തകനുമായി നടത്തിയ തികച്ചും അവിചാരിതവും ലളിതവുമായ ഒരു സംഭാഷണമാണ് ചാർട്ടേഡ് അക്കൗണ്ടന്റായ ഹിര നയ്യർ (38) എന്ന ദുബായ് നിവാസിയെ ജീവിതത്തിലെ ആദ്യത്തെ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ചത്. ആ ഒരു തീരുമാനത്തിലൂടെ പാക്കിസ്ഥാൻ സ്വദേശിയായ ഹിരയും ഒരു ദശലക്ഷം യുഎസ് ഡോളർ സമ്മാനത്തുക സ്വന്തമാക്കി. ലോട്ടറിയുടെ ചരിത്രത്തിൽ ആദ്യ ശ്രമത്തിൽത്തന്നെ ഈ അപൂർവ നേട്ടം കൈവരിക്കുന്ന ഭാഗ്യശാലികളിലൊരാളായി ഇതോടെ ഹിര മാറി. 1999-ൽ ഈ പദ്ധതി ആരംഭിച്ചതിനുശേഷം ദുബായ് ഡ്യൂട്ടി ഫ്രീയുടെ മെഗാ സമ്മാനം നേടുന്ന 29-ാമത്തെ പാക്കിസ്ഥാൻ സ്വദേശിയാണ് ഇവർ

കുറച്ചു ദിവസങ്ങൾക്ക് മുൻപ് വരെ ഇങ്ങനെയൊരു ഭാഗ്യപരീക്ഷണത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതിരുന്ന ഹിര ഓഫീസിലെ ചർച്ചയ്ക്കിടയിലാണ് ഈ ലോട്ടറിയെക്കുറിച്ച് അറിയുന്നത്. സമ്മാനം ലഭിക്കാനുള്ള സാധ്യതകൾ കൂടുതലാണെന്ന് സഹപ്രവർത്തകൻ പറഞ്ഞതിനെത്തുടർന്ന് ഓൺലൈനായി ഒരു ടിക്കറ്റ് വാങ്ങുകയായിരുന്നു. സിസ്റ്റം ജനറേറ്റ് ചെയ്ത് നൽകിയ 1387 എന്ന ടിക്കറ്റ് നമ്പരാണ് ഹിരയ്ക്ക് ലഭിച്ചത്. തന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് അംഗത്വ നമ്പരായ 13837-നോട് ഈ നമ്പരിനുള്ള സാദൃശ്യം കണ്ടപ്പോൾത്തന്നെ എന്തോ ഒരു ശുഭസൂചന മനസ്സിൽ തോന്നിയിരുന്നതായി ഹിര പറയുന്നു.

ടിക്കറ്റ് എടുത്തതിനു ശേഷം ആ വിവരമേ മറന്നുപോയ ഹിര നറുക്കെടുപ്പ് ദിവസമായ ഇന്ന് ഓഫീസിലിരുന്ന് തത്സമയം ഫലം വീക്ഷിക്കുകയായിരുന്നു. സമ്മാനാർഹമായ നമ്പരായി തന്റേത് പ്രഖ്യാപിച്ച നിമിഷം വിശ്വസിക്കാനാകാതെ മരവിച്ചിരുന്നുപോയെന്ന് ഹിര പറഞ്ഞു. ടിക്കറ്റ് എടുത്ത വിവരം ഭർത്താവിനോട് പോലും പറഞ്ഞിരുന്നില്ല. വിളിച്ചു വിവരം പറഞ്ഞപ്പോൾ ആദ്യം അദ്ദേഹം വിശ്വസിച്ചില്ലെങ്കിലും ടിക്കറ്റിന്റെ ചിത്രവും നറുക്കെടുപ്പിന്റെ ദൃശ്യങ്ങളും അയച്ചുനൽകിയതോടെയാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്.

ഈ വലിയ ഭാഗ്യം വന്നെത്തിയിട്ടും ഓഫീസിൽ മറ്റാരോടും പറയാതെ സാധാരണപോലെ ജോലി തുടരുകയാണ് ഈ യുവതി. ലഭിച്ച വൻ തുകകൊണ്ട് ദുബായിലോ പാക്കിസ്ഥാനിലോ സ്വന്തമായി ഒരു വില്ല വാങ്ങണമെന്നാണ് ഹിരയുടെ പ്രധാന ആഗ്രഹം. തന്റെ കുടുംബത്തിലെ സ്ത്രീകൾക്ക് സ്വന്തം പേരിൽ സ്വത്തുക്കൾ വാങ്ങുന്ന പതിവില്ലെന്നും എന്നാൽ ഈ തുക ഉപയോഗിച്ച് സ്വന്തം പേരിൽത്തന്നെ ഒരു വീട് വാങ്ങണമെന്നത് വലിയൊരു സ്വപ്നമാണെന്നും ഹിര കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *