
Indian Travellers Can Now Pay Emirates Airfares in Easy Installments ദുബൈ: ഇന്ത്യൻ യാത്രക്കാർക്ക് ആകർഷകമായ ഇഎംഐ പ്ലാനുകളുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈനായ എമിറേറ്റ്‌സ്. ഇനിമുതൽ ടിക്കറ്റ് തുക മുഴുവൻ ഒറ്റത്തവണയായി നൽകുന്നതിന് പകരം, പ്രതിമാസ തവണകളായി അടയ്ക്കാനുള്ള സൗകര്യമാണ് എമിറേറ്റ്‌സ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഇന്ത്യൻ ബാങ്കുകളുമായി സഹകരിച്ചാണ് എമിറേറ്റ്‌സ് ഈ പുതിയ പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചത്.
ഇന്ത്യൻ യാത്രക്കാർക്ക് കൂടുതൽ ആശ്വാസവും സൗകര്യവും നൽകുന്നതാണ് എമിറേറ്റ്‌സിന്റെ പുതിയ ഫ്ലെക്സിബിൾ പേയ്‌മെന്റ് പ്ലാൻ. എമിറേറ്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ emirates.com വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർക്ക് തങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായ രീതിയിൽ തവണകളുടെ കാലാവധി നിശ്ചയിക്കാം. 3 മാസം മുതൽ 36 മാസം വരെയുള്ള ലളിതമായ പ്രതിമാസ തവണകളായി ടിക്കറ്റ് തുക അടയ്ക്കാനുള്ള സൗകര്യമാണ് എമിറേറ്റ്‌സ് ഒരുക്കിയിരിക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
എങ്ങനെ ഉപയോഗിക്കാം?
ഉപഭോക്താക്കൾക്ക് തങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് emirates.com വെബ്‌സൈറ്റിൽ ഈ പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കാം. ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.എസ്.ബി.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആർ.ബി.എൽ ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവയാണ് ഈ പദ്ധതിയിൽ പങ്കാളികളായിട്ടുള്ള പ്രമുഖ ബാങ്കുകൾ.
‘ഇന്ത്യയിലെ ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കായി ഫ്ലെക്സിബിൾ പേയ്‌മെന്റ് സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇത് കൂടുതൽ ആളുകൾക്ക് ആഗോള യാത്രകൾ സാധ്യമാക്കും. ഇന്ത്യയിലെ യാത്രക്കാർക്ക് അവരുടെ ആവശ്യത്തിനനുസരിച്ചുള്ള പേയ്‌മെന്റ് പ്ലാനുകളും ബാങ്കുകളും തിരഞ്ഞെടുക്കാൻ ഇതിലൂടെ സാധിക്കും’ -എമിറേറ്റ്സ് ഇന്ത്യ ആൻഡ് നേപ്പാൾ വൈസ് പ്രസിഡന്റ് മുഹമ്മദ് സർഹാൻ പറഞ്ഞു. പുതിയ സംവിധാനം വലിയ മാറ്റത്തിന് വഴിവെക്കുമെന്നും, ബജറ്റിന് അനുസൃതമായ മാസത്തവണകളിലൂടെ ആളുകൾക്ക് ഏറെ നാളായി കാത്തിരുന്ന അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യാനും യാത്രകൾ കൂടുതൽ മികച്ചതാക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിൽ നിന്ന് യാത്ര ചെയ്യുകയാണോ? വിമാന സർവീസുകളിൽ മാറ്റങ്ങൾ; നിരവധി എയർലൈൻസുകൾ നിയന്ത്രണങ്ങൾ നീട്ടി
UAE Nazia Staff Editor — July 17, 2026 · 0 Comment

ദുബൈ: യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്നവർക്കായി വിവിധ അന്താരാഷ്ട്ര, ഗൾഫ് എയർലൈൻസുകൾ വിമാന സർവീസുകളിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം പൂർണമായി സാധാരണ നിലയിലായിട്ടില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ചില റൂട്ടുകളിലെ സർവീസുകൾ റദ്ദാക്കുകയോ താൽക്കാലികമായി നിർത്തിവെക്കുകയോ ചെയ്തിട്ടുണ്ട്. അതേസമയം ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് പുതിയ ആരോഗ്യ പ്രഖ്യാപന നടപടിയും നിർബന്ധമാക്കി.
സിംഗപ്പൂർ എയർലൈൻസ് സിംഗപ്പൂർ-ദുബൈ സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കിയതായി അറിയിച്ചു. യാത്ര റദ്ദായവർക്ക് പൂർണ റീഫണ്ടോ യാത്ര മാറ്റിവെക്കാനുള്ള സൗകര്യമോ ലഭിക്കും. ബ്രിട്ടീഷ് എയർവേയ്സ് ദുബൈയിലേക്കും ദുബൈയിൽ നിന്നുമുള്ള യാത്രക്കാർക്കുള്ള ടിക്കറ്റ് മാറ്റം, റദ്ദാക്കൽ ഇളവുകൾ ഒക്ടോബർ 31 വരെ നീട്ടി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് എയർ സുവിധ നിർബന്ധം
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവർ യാത്രയ്ക്ക് മുമ്പ് നിർബന്ധമായും Air Suvidha 2.0 ഡിജിറ്റൽ ഹെൽത്ത് ഡിക്ലറേഷൻ സമർപ്പിക്കണം. കൊങ്കോ, ഉഗാണ്ട എന്നിവിടങ്ങളിലെ എബോള (ബുണ്ടിബുഗ്യോ) വൈറസ് വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച പൊതുജനാരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നടപടി.
യാത്രയ്ക്ക് 24 മണിക്കൂർ മുമ്പുവരെ ഓൺലൈനായി ഫോം പൂരിപ്പിക്കാം. ഇന്ത്യയിലെത്തിയ ശേഷം ഡൗൺലോഡ് ചെയ്ത ഡിക്ലറേഷൻ കാണിച്ചാൽ മതി; പ്രത്യേക പേപ്പർ ഫോം ആവശ്യമില്ല.
സൗദി സർവീസുകളിൽ ഭാഗിക നിയന്ത്രണം
മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിലെ അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനം ക്രമേണ സാധാരണ നിലയിലാകുകയാണ്. എന്നിരുന്നാലും ചില ഫ്ലൈ ദുബൈ, ഖത്തർ എയർ വെയസ്, സൗദിയ സർവീസുകൾ ഇപ്പോഴും റദ്ദാക്കിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കാൻ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
യുഎഇ എയർലൈൻസുകളുടെ സ്ഥിതി
എമിറേറ്റ്സ് നിലവിൽ വലിയ തോതിലുള്ള റദ്ദാക്കലുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വേനൽക്കാല തിരക്ക് കണക്കിലെടുത്ത് യാത്രക്കാർ നേരത്തേ വിമാനത്താവളത്തിലെത്താനും ഓൺലൈൻ ചെക്ക്-ഇൻ പൂർത്തിയാക്കാനും കമ്പനി നിർദേശിച്ചു.
ഇത്തിഹാദ് എയർവേയ്സിന്റെ അബുദാബി-ബഹ്റൈൻ സർവീസ് ബഹ്റൈൻ വിമാനത്താവളം താൽക്കാലികമായി അടച്ചതിനാൽ തിരികെ അബുദാബിയിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് അന്നത്തെ ബഹ്റൈൻ സർവീസുകൾ റദ്ദാക്കി. മനില സർവീസുകളിൽ സാങ്കേതിക പ്രശ്നത്തെ തുടർന്ന് വൈകലും റിപ്പോർട്ട് ചെയ്തു.
എയർ അറേബ്യ ഷാർജയിൽ നിന്ന് റോം, ലണ്ടൻ ഗാറ്റ്‌വിക്ക് എന്നിവിടങ്ങളിലേക്കുള്ള പുതിയ സർവീസുകൾ ആരംഭിച്ചിരിക്കുകയാണ്.
മറ്റ് അന്താരാഷ്ട്ര എയർലൈൻസുകൾ
എയർ കാനഡ ദുബൈ സർവീസുകൾ ഒക്ടോബർ 24 വരെ നിർത്തിവെച്ചിട്ടുണ്ട്. ലുഫ്താൻസ ഗ്രൂപ്പ് ദുബൈയിലേക്കുള്ള സർവീസുകൾ സെപ്റ്റംബർ 13 വരെയും മറ്റ് ചില പശ്ചിമേഷ്യൻ റൂട്ടുകൾ ഒക്ടോബർ 24 വരെയും നിർത്തിവെച്ചു.
കെഎൽഎം ദുബൈ, റിയാദ്, ദമ്മാം സർവീസുകൾ ഓഗസ്റ്റ് 23 വരെ റദ്ദാക്കി. കാഥേ പസഫിക് ദുബൈ, റിയാദ് സർവീസുകൾ ഓഗസ്റ്റ് 31 വരെയും ഫിലിപ്പൈൻ എയർലൈൻസ് ദുബൈ സർവീസുകൾ ഒക്ടോബർ 2 വരെയും നിർത്തിവെച്ചിട്ടുണ്ട്.
ഇൻഡിഗോ ഗൾഫ് സർവീസുകൾ തുടരുന്നുണ്ടെങ്കിലും സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിക്കുകയാണെന്ന് അറിയിച്ചു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നിലവിൽ സർവീസുകൾ സാധാരണപോലെ തുടരുന്നുണ്ടെങ്കിലും വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം ചില യാത്രകളിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വൻ ബോട്ട് ദുരന്തം; 500 പേർ മരിച്ചു!
Latest July 17, 2026

ബംഗാൾ ഉൾക്കടലിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ രണ്ട് ബോട്ടുകൾ മുങ്ങിയതായി റിപ്പോർട്ട്. 500ലേറെ പേർ മരിച്ചിരിക്കാമെന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോർട്ട്. ബംഗ്ലാദേശ് ക്യാമ്പുകളിൽ നിന്ന് സുരക്ഷിത ജീവിതം തേടി പുറപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയും മോശം കാലാവസ്ഥയും ദുരന്തത്തിന് കാരണമായെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ യുഎൻ ഏജൻസികൾ അതീവ ആശങ്ക രേഖപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയർന്നേക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ബംബർ ബംബർ ബംബർ!!!! അടിച്ചു ഇന്ത്യൻ പ്രവാസിക്ക് കോടികളുടെ ബംമ്പർ!!എടുത്ത ആദ്യ ടിക്കറ്റിൽ തന്നെ ‘മില്യനയറായി’ പ്രവാസി യുവതി
UAE July 17, 2026

ദുബായ്∙ കഴിഞ്ഞ പത്തു വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിച്ച ഇന്ത്യൻ വ്യവസായിക്ക് ഒടുവിൽ കാത്തിരുന്ന ആ വൻ സമ്മാനം തേടിയെത്തി. ഷാർജയിൽ ലൈറ്റ് ഫിറ്റിങ്സ് ബിസിനസ് നടത്തുന്ന മുഹമ്മദ് അയ്യൂബുദ്ദീൻ (45) ആണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിലൂടെ 9 കോടിയിലേറെ രൂപ(ഒരു ദശലക്ഷം യുഎസ് ഡോളർ) സ്വന്തമാക്കിയത്.
കഴിഞ്ഞ രണ്ടു ദിവസമായി തനിക്ക് സമ്മാനം ലഭിക്കുമെന്നൊരു ശക്തമായ തോന്നൽ മനസ്സിലുണ്ടായിരുന്നതായി അയ്യൂബുദ്ദീൻ പറഞ്ഞു. ഈ നേട്ടത്തോടെ ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്യനയർ സമ്മാനം നേടുന്ന 280-ാമത്തെ ഇന്ത്യൻ പൗരനായി ഇദ്ദേഹം മാറി. ഇതേ നറുക്കെടുപ്പിൽത്തന്നെയാണ് ആദ്യമായി ടിക്കറ്റെടുത്ത പ്രവാസി വനിതയും ഭാഗ്യം കൈവരിച്ചത്.