
commerce employee jailed 15 years in Kuwait’s Multi-Million Dinar Raffle Scam കുവൈത്ത് സിറ്റി∙ രാജ്യത്തെ വൻ കൊമേഴ്സ്യൽ റാഫിൾ (സമ്മാനനറുക്കെടുപ്പ്) തട്ടിപ്പുകേസിലെ പ്രതികൾക്ക് കനത്ത ശിക്ഷ വിധിച്ച് കുവൈത്ത് അപ്പീൽ കോടതി.ക്രമക്കേടിലൂടെ കോടിക്കണക്കിന് ദിനാർ മൂല്യമുള്ള സമ്മാനനറുക്കെടുപ്പുകൾ നിയന്ത്രിച്ച കേസിലാണ് സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരെ കോടതി ശിക്ഷിച്ചിരിക്കുന്നത്.
സംഘം 110 കൊമേഴ്സ്യൽ റാഫിൾ നറുക്കെടുപ്പുകളുടെ ഫലമാണ് കൃത്രിമമായി മാറ്റിമറിച്ചതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. 96 വാഹനങ്ങൾ, വൻ തുകയുടെ പണം, വിലപിടിപ്പുള്ള സമ്മാനങ്ങൾ, വിദേശ യാത്രാ ടിക്കറ്റുകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച ആളുകൾക്ക് ലഭിക്കുന്ന തരത്തിലായിരുന്നു തട്ടിപ്പ്.
കേസിലെ മുഖ്യപ്രതിയായ വാണിജ്യ മന്ത്രാലയത്തിലെ ജീവനക്കാരന്റെ ശിക്ഷ കോടതി 10 വർഷത്തിൽ നിന്ന് 15 വർഷമായി വർധിപ്പിച്ചു.ഇയാൾക്ക് 30 ലക്ഷം കുവൈത്ത് ദിനാർ പിഴയും കോടതി വിധിച്ചു. വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി വാങ്ങൽ, കള്ളപ്പണം വെളുപ്പിക്കൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് നടപടി.
ഈജിപ്ത് സ്വദേശിനിക്കും ഭർത്താവിനും ഉൾപ്പെടെ 17 പ്രതികൾക്ക് 10 വർഷം വീതം തടവും 30 ലക്ഷം കുവൈത്ത് ദിനാർ വീതം പിഴയും ശിക്ഷയായി വിധിച്ചു. കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, സമ്മാനനറുക്കെടുപ്പിന്റെ ഫലം കൃത്രിമമായി മാറ്റിമറിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ നാല് പ്രതികൾക്ക് നാല് വർഷം വീതം തടവും കോടതി വിധിച്ചു.മതിയായ തെളിവുകളുടെ അഭാവത്തിൽ 13 പ്രതികളെ കുറ്റവിമുക്തരാക്കി. അതേസമയം, 38 പ്രതികൾക്കെതിരെ ശിക്ഷ നടപ്പാക്കുന്നതിൽ നിന്ന് കോടതി വിട്ടുനിന്നു.
സർക്കാർ സംവിധാനങ്ങളിലുള്ള പൊതുജന വിശ്വാസം തകർക്കുകയും ഔദ്യോഗിക രേഖകളുടെ വിശ്വാസ്യതയും കൊമേഴ്സ്യൽ സമ്മാനനറുക്കെടുപ്പുകളുടെ സുതാര്യതയും ഗുരുതരമായി ബാധിക്കുകയും ചെയ്ത കുറ്റകൃത്യങ്ങളാണിതെന്ന് കോടതി നിരീക്ഷിച്ചു.
കൈക്കൂലി വാങ്ങി, സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു വാണിജ്യ മന്ത്രാലയത്തിലെ ജീവനക്കാരനെയാണ് കേസിലെ മുഖ്യസൂത്രധാരനായി കോടതി വിശേഷിപ്പിച്ചത്. ഏകദേശം 2.82 ലക്ഷം കുവൈത്ത് ദിനാർ കൈക്കൂലി സ്വീകരിച്ചതായും കള്ളപ്പണം വെളുപ്പിച്ചതായും വ്യാജരേഖ ചമച്ചും സർക്കാർ പദവി ദുരുപയോഗം ചെയ്ത് റാഫിൾ സംവിധാനം കുറ്റവാളികൾക്ക് അനുകൂലമായി ഉപയോഗിച്ചതായും കോടതി കണ്ടെത്തി.
Kuwait intercepts missiles and drones ഇറാൻ ആക്രമണം: ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും തടഞ്ഞതായി കുവൈത്ത്; നാല് നാവിക ഉദ്യോഗസ്ഥർക്ക് പരിക്ക്
Kuwait Greeshma Staff Editor — July 15, 2026 · 0 Comment

Kuwait intercepts missiles and drones കുവൈത്ത് സിറ്റി: ഇറാനിൽ നിന്നുണ്ടായ ആക്രമണത്തിനിടെ ഒരു ബാലിസ്റ്റിക് മിസൈലും അഞ്ച് ക്രൂയിസ് മിസൈലുകളും 33 ഡ്രോണുകളും വിജയകരമായി തടഞ്ഞതായി കുവൈത്ത് സായുധ സേന അറിയിച്ചു. ആക്രമണത്തിനിടെ കുവൈത്ത് നാവികസേനയുടെ ഒരു കപ്പലിന് കേടുപാടുകൾ സംഭവിക്കുകയും നാല് നാവിക ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി അറിയിച്ചതനുസരിച്ച്, ഇന്ന് വൈകുന്നേരം മുതൽ രാജ്യത്തിനെതിരെ ഉണ്ടായ എല്ലാ ഭീഷണികളും സായുധ സേന കണ്ടെത്തി സമയോചിതമായി പ്രതിരോധിച്ചു.
ആക്രമണത്തിനിടെ നാവികസേനയുടെ ഒരു കപ്പലിൽ മിസൈൽ പതിച്ചതിനെ തുടർന്ന് നാല് സൈനിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കിയതായും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനുമായി സായുധ സേന പൂർണ ജാഗ്രതയോടെയും പ്രവർത്തന സന്നദ്ധതയോടെയും തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കുവൈത്തിൽ തീപിടിത്തം; അപായ സൈറണുകൾ മുഴങ്ങി
Kuwait Drisya Staff Editor — July 15, 2026 · 0 Comment

Iran’s Missile-Drone Attack: Sirens Sounded കുവൈത്ത് സിറ്റി: യുഎസുമായുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെ കുവൈത്തിനു നേരെ ഉണ്ടായ ഇറാന്റെ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ ഒരിടത്ത് വൻ തീപിടിത്തമുണ്ടായി. ആറ് അഗ്നിശമന സേനാ യൂണിറ്റുകൾ നാഷനൽ ഗാർഡിന്റെയും കുവൈത്ത് കരസേനയുടെയും പിന്തുണയോടെ മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഭൗതികമായ നാശനഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചതെന്ന് കുവൈത്ത് ഫയർ ഫോഴ്സ് ഔദ്യോഗിക വക്താവ് ജനറൽ മുഹമ്മദ് അൽ ഗരീബ് വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ വ്യോമപ്രതിരോധ സംവിധാനം അതീവ ജാഗ്രതയിലാണെന്നും ഏതു തരത്തിലുള്ള ലംഘനങ്ങളെയും കർശനമായി നേരിടുമെന്നും ജോർദാൻ വ്യക്തമാക്കി.ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽ വ്യൂഹത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, ലോജിസ്റ്റിക്സ് വിഭാഗം, ഇന്ധന സംഭരണശാലകൾ, സൈനിക ഉപകരണങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ എന്നിവ തകർത്തതായാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് അവകാശപ്പെടുന്നത്.
കപ്പൽ ഗതാഗത റൂട്ടുകൾ നിയന്ത്രിച്ച് മേഖലയിൽ നിന്നുള്ള എണ്ണ, വാതക കയറ്റുമതി തടയാനാണ് യുഎസ് ശ്രമിക്കുന്നതെങ്കിൽ, തങ്ങളുടെയും സഖ്യകക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന മറ്റ് കയറ്റുമതി റൂട്ടുകൾ അടച്ചുപൂട്ടാൻ മടിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ ഊർജ വിഭവങ്ങളുടെ വിതരണം ഒന്നുകിൽ എല്ലാവർക്കും ലഭ്യമാകുമെന്നും അല്ലെങ്കിൽ ആർക്കും ലഭിക്കില്ലെന്നുമാണ് ഇറാന്റെ നിലപാട്.
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധിച്ച് കുവൈത്തും ബഹ്റൈനും രംഗത്തെത്തിയപ്പോൾ, തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ മൂന്ന് ഇറാനിയൻ മിസൈലുകൾ വെടിവച്ചിട്ടതായി ജോർദാൻ സായുധ സേന അറിയിച്ചു. ആക്രമണത്തെത്തുടർന്ന് ബഹ്റൈനിൽ അപായ സൈറണുകൾ മുഴങ്ങിയതോടെ ജനങ്ങൾ ആശങ്കയിലായി. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും പരിഭ്രാന്തരാകരുതെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് നിർദേശം നൽകി. അതേസമയം സംഭവത്തിൽ കൂടുതൽ ആളപായമില്ലെന്ന് പ്രാദേശിക അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷ ഉറപ്പാക്കാൻ പൊലീസ് അടക്കമുള്ള സുരക്ഷാ സേനകൾ സജ്ജമാണെന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങൾ അറിയിച്ചു.
Kuwait Sahel app last entry date : കുവൈത്തിന് പുറത്തുള്ള പ്രവാസികൾക്ക് സന്തോഷവാർത്ത; ‘സഹൽ’ ആപ്പിൽ പുതിയ സേവനം
Kuwait Greeshma Staff Editor — July 15, 2026 · 0 Comment

Kuwait Sahel app last entry date : കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്തുള്ള പ്രവാസികൾക്ക് അവരുടെ അവസാനമായി അനുവദിച്ച പ്രവേശന തീയതി (Last Permitted Entry Date) അറിയാൻ കഴിയുന്ന പുതിയ ഇലക്ട്രോണിക് സേവനം ആഭ്യന്തര മന്ത്രാലയം ‘സഹൽ’ (Sahel) ആപ്പിലൂടെ ആരംഭിച്ചു.ഈ സേവനത്തിലൂടെ വിദേശത്തുള്ള പ്രവാസികൾക്ക് സ്വന്തം വിവരങ്ങൾ മാത്രമല്ല, മക്കളുടെയോ ജീവിതപങ്കാളിയുടെയോ പ്രവേശന തീയതിയും എളുപ്പത്തിൽ പരിശോധിക്കാനാകും.
സേവനം ഉപയോഗിക്കാൻ Sahel ആപ്പിൽ പ്രവേശിച്ച ശേഷം Services → Ministry of Interior → Residency Services → Residency Permit Proof Certificate എന്ന ക്രമത്തിൽ തിരഞ്ഞെടുക്കണം. തുടർന്ന് സ്വന്തം പേരോ കുടുംബാംഗത്തിന്റെ പേരോ തിരഞ്ഞെടുക്കുമ്പോൾ, ക്യുആർ (QR) കോഡോടുകൂടിയ ഒരു ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കും.ഈ സർട്ടിഫിക്കറ്റിൽ കുവൈത്തിലേക്ക് അവസാനമായി പ്രവേശിക്കേണ്ട അനുവദിച്ച തീയതി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതുവഴി താമസാനുമതിയുമായി (റെസിഡൻസി) ബന്ധപ്പെട്ട നിയമലംഘനങ്ങൾ ഒഴിവാക്കാൻ പ്രവാസികൾക്ക് സഹായകരമാകും.
പ്രദേശത്തെ നിലവിലെ സാഹചര്യങ്ങൾ കാരണം കുവൈത്തിലേക്ക് മടങ്ങിയെത്താൻ കഴിയാതെ വിദേശത്ത് തുടരുന്ന പ്രവാസികളെ സഹായിക്കുന്നതിനായാണ് ഈ പുതിയ സേവനം ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ഇതിനുമുമ്പ് ഇതേ സാഹചര്യത്തിൽ സന്ദർശക വിസകളുടെ കാലാവധി നീട്ടുകയും, കുവൈത്തിന് പുറത്തുള്ള റെസിഡൻസിക്കാർക്ക് അധിക ഗ്രേസ് പിരീഡ് അനുവദിക്കുകയും, അവരുടെ നിയമപരമായ താമസ പദവി നിലനിർത്താൻ വിവിധ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. പുതിയ സേവനവും അതിന്റെ തുടർച്ചയായാണ് അവതരിപ്പിച്ചിരിക്കുന്നത്.