Iran’s Missile-Drone Attack: Sirens Sounded ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കുവൈത്തിൽ തീപിടിത്തം; അപായ സൈറണുകൾ മുഴങ്ങി

WAR 1

Iran’s Missile-Drone Attack: Sirens Sounded കുവൈത്ത് സിറ്റി: യുഎസുമായുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെ കുവൈത്തിനു നേരെ ഉണ്ടായ ഇറാന്റെ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ ഒരിടത്ത് വൻ തീപിടിത്തമുണ്ടായി. ആറ് അഗ്നിശമന സേനാ യൂണിറ്റുകൾ നാഷനൽ ഗാർഡിന്റെയും കുവൈത്ത് കരസേനയുടെയും പിന്തുണയോടെ മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഭൗതികമായ നാശനഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചതെന്ന് കുവൈത്ത് ഫയർ ഫോഴ്സ് ഔദ്യോഗിക വക്താവ് ജനറൽ മുഹമ്മദ് അൽ ഗരീബ് വ്യക്തമാക്കി.

രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ വ്യോമപ്രതിരോധ സംവിധാനം അതീവ ജാഗ്രതയിലാണെന്നും ഏതു തരത്തിലുള്ള ലംഘനങ്ങളെയും കർശനമായി നേരിടുമെന്നും ജോർദാൻ വ്യക്തമാക്കി.ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽ വ്യൂഹത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, ലോജിസ്റ്റിക്സ് വിഭാഗം, ഇന്ധന സംഭരണശാലകൾ, സൈനിക ഉപകരണങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ എന്നിവ തകർത്തതായാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് അവകാശപ്പെടുന്നത്.

കപ്പൽ ഗതാഗത റൂട്ടുകൾ നിയന്ത്രിച്ച് മേഖലയിൽ നിന്നുള്ള എണ്ണ, വാതക കയറ്റുമതി തടയാനാണ് യുഎസ് ശ്രമിക്കുന്നതെങ്കിൽ, തങ്ങളുടെയും സഖ്യകക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന മറ്റ് കയറ്റുമതി റൂട്ടുകൾ അടച്ചുപൂട്ടാൻ മടിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ ഊർജ വിഭവങ്ങളുടെ വിതരണം ഒന്നുകിൽ എല്ലാവർക്കും ലഭ്യമാകുമെന്നും അല്ലെങ്കിൽ ആർക്കും ലഭിക്കില്ലെന്നുമാണ് ഇറാന്റെ നിലപാട്.

ഇറാന്റെ ഭാഗത്തുനിന്നുണ്ടായ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധിച്ച് കുവൈത്തും ബഹ്‌റൈനും രംഗത്തെത്തിയപ്പോൾ, തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ മൂന്ന് ഇറാനിയൻ മിസൈലുകൾ വെടിവച്ചിട്ടതായി ജോർദാൻ സായുധ സേന അറിയിച്ചു. ആക്രമണത്തെത്തുടർന്ന് ബഹ്‌റൈനിൽ അപായ സൈറണുകൾ മുഴങ്ങിയതോടെ ജനങ്ങൾ ആശങ്കയിലായി. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും പരിഭ്രാന്തരാകരുതെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് നിർദേശം നൽകി. അതേസമയം സംഭവത്തിൽ കൂടുതൽ ആളപായമില്ലെന്ന് പ്രാദേശിക അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷ ഉറപ്പാക്കാൻ പൊലീസ് അടക്കമുള്ള സുരക്ഷാ സേനകൾ സജ്ജമാണെന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങൾ അറിയിച്ചു.

Kuwait Sahel app last entry date : കുവൈത്തിന് പുറത്തുള്ള പ്രവാസികൾക്ക് സന്തോഷവാർത്ത; ‘സഹൽ’ ആപ്പിൽ പുതിയ സേവനം

Kuwait Greeshma Staff Editor — July 15, 2026 · 0 Comment

https://94ba92ee8bfe0fe28699c09b65838b7e.safeframe.googlesyndication.com/safeframe/1-0-45/html/container.html
sahel

Kuwait Sahel app last entry date : കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്തുള്ള പ്രവാസികൾക്ക് അവരുടെ അവസാനമായി അനുവദിച്ച പ്രവേശന തീയതി (Last Permitted Entry Date) അറിയാൻ കഴിയുന്ന പുതിയ ഇലക്ട്രോണിക് സേവനം ആഭ്യന്തര മന്ത്രാലയം ‘സഹൽ’ (Sahel) ആപ്പിലൂടെ ആരംഭിച്ചു.ഈ സേവനത്തിലൂടെ വിദേശത്തുള്ള പ്രവാസികൾക്ക് സ്വന്തം വിവരങ്ങൾ മാത്രമല്ല, മക്കളുടെയോ ജീവിതപങ്കാളിയുടെയോ പ്രവേശന തീയതിയും എളുപ്പത്തിൽ പരിശോധിക്കാനാകും.

സേവനം ഉപയോഗിക്കാൻ Sahel ആപ്പിൽ പ്രവേശിച്ച ശേഷം Services → Ministry of Interior → Residency Services → Residency Permit Proof Certificate എന്ന ക്രമത്തിൽ തിരഞ്ഞെടുക്കണം. തുടർന്ന് സ്വന്തം പേരോ കുടുംബാംഗത്തിന്റെ പേരോ തിരഞ്ഞെടുക്കുമ്പോൾ, ക്യുആർ (QR) കോഡോടുകൂടിയ ഒരു ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കും.ഈ സർട്ടിഫിക്കറ്റിൽ കുവൈത്തിലേക്ക് അവസാനമായി പ്രവേശിക്കേണ്ട അനുവദിച്ച തീയതി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതുവഴി താമസാനുമതിയുമായി (റെസിഡൻസി) ബന്ധപ്പെട്ട നിയമലംഘനങ്ങൾ ഒഴിവാക്കാൻ പ്രവാസികൾക്ക് സഹായകരമാകും.

പ്രദേശത്തെ നിലവിലെ സാഹചര്യങ്ങൾ കാരണം കുവൈത്തിലേക്ക് മടങ്ങിയെത്താൻ കഴിയാതെ വിദേശത്ത് തുടരുന്ന പ്രവാസികളെ സഹായിക്കുന്നതിനായാണ് ഈ പുതിയ സേവനം ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ഇതിനുമുമ്പ് ഇതേ സാഹചര്യത്തിൽ സന്ദർശക വിസകളുടെ കാലാവധി നീട്ടുകയും, കുവൈത്തിന് പുറത്തുള്ള റെസിഡൻസിക്കാർക്ക് അധിക ഗ്രേസ് പിരീഡ് അനുവദിക്കുകയും, അവരുടെ നിയമപരമായ താമസ പദവി നിലനിർത്താൻ വിവിധ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. പുതിയ സേവനവും അതിന്റെ തുടർച്ചയായാണ് അവതരിപ്പിച്ചിരിക്കുന്നത്.

ചരിത്രനേട്ടം; കുവൈത്തിന്റെ ആദ്യ ഗോൾഡൻ റെസിഡൻസി സ്വന്തമാക്കി എം.എ. യൂസഫലി

Kuwait Greeshma Staff Editor — July 15, 2026 · 0 Comment

USEFF

ma yusuff alli kuwait : കുവൈത്ത് സിറ്റി: കുവൈത്തിലെ ആദ്യ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി (ഗോൾഡൻ വിസ) ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലിക്ക് ലഭിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് ഗോൾഡൻ റെസിഡൻസി രേഖ ഔദ്യോഗികമായി യൂസഫലിക്ക് കൈമാറി.

രാജ്യത്ത് വൻ നിക്ഷേപം നടത്തുന്നവരെയും ദീർഘകാലമായി സാമ്പത്തിക രംഗത്ത് സംഭാവന നൽകുന്ന പ്രവാസികളെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കുവൈത്ത് കഴിഞ്ഞ മാസം മുതൽ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി അനുവദിക്കാൻ ആരംഭിച്ചത്.

ഈ പദ്ധതിയുടെ ആദ്യ ഗുണഭോക്താവാകുന്ന ബഹുമതിയാണ് എം.എ. യൂസഫലിക്ക് ലഭിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്ന നിക്ഷേപകരെ കൂടുതൽ ആകർഷിക്കുകയും ദീർഘകാല നിക്ഷേപങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കുവൈത്ത് ഗോൾഡൻ റെസിഡൻസി പദ്ധതി നടപ്പിലാക്കുന്നത്.

കുവൈത്തിലെ പുതിയ നിക്ഷേപ സൗഹൃദ നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് നിർണായക പങ്കുവഹിക്കുന്ന നിക്ഷേപകരെ ആദരിക്കുകയും കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കുവൈറ്റിലെ സ്വകാര്യ ആശുപത്രികളില്‍ വലിയ ഇടപാടുകള്‍ക്ക് ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കി

Kuwait Merlin Staff Editor — July 14, 2026 · 0 Comment

online payment

E payment made mandatory for high value transactions in Kuwait private hospitals കുവൈറ്റ്: കുവൈറ്റില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ 10 ദിനാറിലധികമുള്ള പണമിടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വാണിജ്യ-വ്യവസായ മന്ത്രാല
യം. ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, ക്ലിനിക്കുകള്‍ തുടങ്ങി എല്ലാ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും 10 ദിനാറിന് മുകളിലുള്ള തുക അംഗീകൃത ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളിലൂടെ മാത്രമേ ഇനി സ്വീകരിക്കൂ.

തിങ്കളാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അടച്ചുപൂട്ടല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക സുതാര്യത ഉറപ്പാക്കാനും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ തിളങ്ങി കുവൈറ്റിലെ വിഐപി മേഖലകള്‍

Kuwait Merlin Staff Editor — July 14, 2026 · 0 Comment

REAL ESTATE

Kuwait prime real estate prices slump with record deals കുവൈറ്റ്: കുവൈറ്റിലെ സ്വകാര്യ പാര്‍പ്പിട മേഖലകളില്‍ പൊതുവെ വിലയിടിവ് പ്രകടമാണെങ്കിലും രാജ്യത്തെ പ്രമുഖ വിഐപി പാര്‍പ്പിട കേന്ദ്രങ്ങള്‍ തളര്‍ച്ചയില്ലാതെ മുന്നേറുന്നു. 2026-ന്റെ ആദ്യ പകുതിയിലെ കണക്കുകള്‍ പ്രകാരം ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ പ്രമുഖ മേഖലകള്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ റെക്കോര്‍ഡ് മൂല്യമാണ് നിലനിര്‍ത്തുന്നത്.

നീതിന്യായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഒരു ചതുരശ്ര മീറ്ററിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയ പത്ത് ഇടപാടുകളില്‍ ഒന്‍പതും ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലാണ് നടന്നത്. രാജ്യത്തെ ഏറ്റവും ചെലവേറിയ പാര്‍പ്പിട മേഖലയായി അബ്ദുള്ള അല്‍ സാലിം വീണ്ടും മാറി. ഇവിടെ 1,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പ്ലോട്ട് 3.60 ദശലക്ഷം ദിനാറിനാണ് വിറ്റഴിക്കപ്പെട്ടത് (ചതുരശ്ര മീറ്ററിന് 3,600 ദീനാര്‍).

ഷുവൈഖ് റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ചതുരശ്ര മീറ്ററിന് 2,915 ദീനാര്‍ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന് പുറത്ത് ഹവല്ലി ഗവര്‍ണറേറ്റിലെ മുബാറക് അല്‍-അബ്ദുള്ള അല്‍-സബാഹ് മാത്രമാണ് ഉയര്‍ന്ന വിലയുള്ള ആദ്യ പത്ത് പട്ടികയില്‍ ഇടംപിടിച്ചത്. ഖാലിദിയ, ഷാമിയ, നുസ്ഹ, യര്‍മൂക്ക്, മന്‍സൂരിയ, ഫൈഹ എന്നീ പ്രദേശങ്ങളും വലിയ മൂല്യം നിലനിര്‍ത്തുന്നതില്‍ വിജയിച്ചു.

മൊത്തം ഇടപാട് മൂല്യത്തില്‍ ഹവല്ലി ഗവര്‍ണറേറ്റിലെ അല്‍-ബിദയിലെ തീരദേശ പ്ലോട്ടാണ് ഒന്നാമതെത്തിയത്. 8,383 ചതുരശ്ര മീറ്റര്‍ വരുന്ന ഈ സ്ഥലം 15.58 ദശലക്ഷം ദിനാറിനാണ് വിറ്റുപോയത്. സബാഹ് അല്‍ അഹമ്മദ് സീ സിറ്റിയും വലിയ തോതിലുള്ള ഭൂമി ഇടപാടുകള്‍ക്ക് സാക്ഷ്യം വഹിച്ചു. 2026-ന്റെ ആദ്യ ആറ് മാസത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ പത്ത് ഭൂമി ഇടപാടുകളുടെ ആകെ മൂല്യം ഏകദേശം 54.4 ദശലക്ഷം ദീനാറാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വിലയില്‍ നേരിയ കുറവുണ്ടായെങ്കിലും, വിതരണത്തിലെ കുറവും ലൊക്കേഷനുകളുടെ പ്രത്യേകതയും കാരണം നഗരഹൃദയത്തിലെ ഇത്തരം പ്രമുഖ മേഖലകള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം ഇരട്ടിക്കുകയാണ്. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *